“ബ്രഹ്മാവും വിഷ്ണുവും ചരിത്രപുരുഷന്മാർ” എന്ന പോസ്റ്റ് കണ്ട് അനാര്യൻ എന്ന മാന്യൻ വിമർശനാത്മകമായ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്റെ പോസ്റ്റിൽ പറയുന്നതുപോലെയുള്ള പ്രതീകാത്മക രൂപമല്ല അനന്തശയനം എന്നു വെറുതെ തർക്കിക്കുകയല്ലാതെ അതിനെക്കുറിച്ച് വേറൊരു വ്യാഖ്യാനം കണ്ടില്ല. എന്നാൽ അനന്തശയനം സത്യമായും ഉണ്ടായിരുന്നോ എന്നു ചോദിച്ചപ്പോൾ, അതിനുള്ള ഉത്തരം കൊടുക്കുകയല്ല അവരുടെ ഉദ്ദേശം എന്നു വ്യക്തമാക്കുന്ന മറുപടിയായിരുന്നു. ‘അനന്തശയനം’ എന്ന സങ്കല്പത്തിനെക്കുറിച്ച് എന്റെ പോസ്റ്റിൽ പറയുന്ന വ്യാഖ്യാനങ്ങളൊന്നും അംഗീകരിക്കാനുള്ള മാനസികാവസ്ഥ ചിലർക്ക് കാണുന്നില്ല. ആ സങ്കല്പം ഉഢായിപ്പാണെങ്കിൽ, ഏതോ ഋഷി പാൽക്കടലിൽ പോയപ്പോൾ നേരിൽ കണ്ട കാര്യം ചിത്രമാക്കിയതാവാനേ സാധ്യതയുള്ളൂ എന്നു പറയേണ്ടിവരും.
ഗ്രഹങ്ങൾ ചലിക്കുന്നത് എങ്ങിനെയാണ് ? ‘ബിഗ്‌ബാംഗ്‘ പ്രകാരം ഒരു കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിൽ നിന്നും തെറിച്ചുപോകുന്ന വസ്തുക്കൾ ഒരേ ദിശയിൽതന്നെ സഞ്ചരിക്കേണ്ടതല്ലെ. അതല്ല, ഇടക്കുവെച്ച് തിരിഞ്ഞുകളിക്കാൻ അവിടെ 'റൌണ്ടെബൌട്ട് ' ഉണ്ടായിരുന്നോ എന്നു ചോദിച്ചാൽ ശാസ്ത്രം മനസ്സിലാക്കാതെ പുലമ്പുകയാണെന്നു പറയും. ഇനി ദൈവം എന്നൊരാൾ എല്ലാ ഗ്രഹങ്ങൾക്കും ഓരോ ചരടുകെട്ടി തിരിച്ചുകൊണ്ടിരിക്കുന്നതാണോ? ദൈവത്തിന്റെ കയ്യിൽ നിന്നും ആ ചരട് പൊട്ടിപ്പൊയാലത്തെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?
എന്നെ ആക്ഷേപിച്ച് (മുകളിലെ സ്ക്രീൻ ഷോട്ടിൽ) എഴുതിയതു പോലെയുള്ള പ്രസ്ഥാവനകൾ ബ്ലോഗിലെന്നല്ല, എവിടെയും ഒരു ആശാസ്യകരമായ പ്രവണതയായി തോന്നുന്നില്ല. ‘മഹാവിഷ്ണു പാൽകടലിലാണ് ശയിക്കുന്നത്’ എന്നും ‘ ബീജം ശയിക്കുന്നത് ശുക്ലത്തിലാണ്’ എന്നും എന്റെ പോസ്റ്റിൽ എഴുതിയിരുന്നു. പക്ഷെ അതു തന്നെയാണ് ഇത് എന്ന് എവിടെയും പറഞ്ഞിട്ടില്ലായിരുന്നു. എന്നിരുന്നാലും ഈ തെറ്റായ പ്രസ്ഥാവനയിൽ നിന്നുതന്നെ തുടങ്ങാം.
ബീജം ശുക്ലത്തിൽ ശയിക്കുന്നു എന്നു പറഞ്ഞെങ്കിലും അതൊരു സ്ഥിരമായ അവസ്ഥയല്ല. ശുക്ലം എന്നു പറഞ്ഞാൽ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്നും വരുന്ന മനുഷ്യശരീരത്തിലെ സർവ്വധാതുക്കളുമടങ്ങിയ ക്ഷാരഗുണമുള്ള ജലമയമായ രേതസ് ആണ്. ബീജത്തിന്റെ അണ്ഡത്തിലേക്കുള്ള യാത്രയിൽ അതിന് എല്ലാ സംരക്ഷണവും നൽകി യാത്ര സുഗമമാക്കുന്ന മാധ്യമം മാത്രമാണത്. പുരുഷബീജം എന്നു പറയുന്നതും ശരീരത്തിലെ ചെറിയ കോശമാണെന്ന് (not smallest cell) ആധുനിക ശാസ്ത്രവും പറയുന്നുണ്ട്. വിവിധതരത്തിലുള്ള ‘അനേകായിരം’ കോശങ്ങൾ ചേർന്നതാണ് മനുഷ്യശരീരം. 50 -100 trillion (?) ഉണ്ടെന്ന് ആധുനിക ശാസ്ത്രം.)
(കോശത്തിന്റെ ആന്തരിക ഭാഗങ്ങൾ)
ഒരു ജീവിയുടെ ശരീരത്തിലെ ഏറ്റവും ചെറിയ ഘടകമാണ് കോശം. ശരീരത്തിലെ ഓരോ അവയവങ്ങൾക്കും പ്രത്യേക ഘടനകളുള്ള കോശങ്ങൾ ഉണ്ട്. ജീവന്റെ തുടിപ്പ് ആരംഭിക്കുന്നത് കോശദ്രവത്തിൽ നിന്നാണ്. അത് മനുഷ്യശരീരമായാലും ബ്രഹ്മാണ്ഡമായാലും തത്ത്വം ഒന്നു തന്നെ. എന്തെല്ലാം ഭാവവിശേഷങ്ങൾ പ്രപഞ്ചത്തിലുണ്ടോ അവയെല്ലാം പുരുഷനിലും (വ്യക്തിയിൽ) ഉണ്ട്. പുരുഷനിൽ എന്തെല്ലാം ഭാവവിശേഷങ്ങളുണ്ടോ അവയെല്ലാം പ്രപഞ്ചത്തിലുമുണ്ട്.
“അണോരണീയാൻ മഹതോ മഹീയാൻ”
(അണുവിനെക്കാൾ ചെറുതും അതിബൃഹത്തിനെക്കാൾ വലുതും )
“അണിയാൻഹ്യതർക്ക്യമണു പ്രമാണാത്”
(അണുവിനെക്കാൾ ചെറുതെന്നതിൽ തർക്കമില്ല.)
“ബീജം മാം സർവ്വഭൂതാനാം വിദ്ധി പാർത്ഥ സനാതനം
ബുദ്ധിർബുദ്ധിമതാമസ്മി തേജസ്തേജസ്വിനാമഹം”.
[ഹേ! അർജ്ജുന, എന്നെ സർവ്വ ചരാചരങ്ങളുടെയും നിത്യമായ ബീജമായി (വിത്തായി) നീ അറിയണം. ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും ഞാനാകുന്നു.]
ഇവിടെ “ഞാൻ“ എന്നു പറയുന്നത് - അന്തര്യാമിയും സർവേശ്വരനുമായ ആദികാരണത്തെയാണ് പരാമർശിക്കപ്പെടുന്നത്. ചുരുങ്ങിയപക്ഷം 16,008 ഭാര്യമാരുള്ള ശ്രീകൃഷ്ണനല്ല എന്നെങ്കിലും മനസ്സിലാക്കുമല്ലൊ.
[ഛാന്ദ്യോഗ്യോപനിഷത്തിൽ ശ്വേതകേതുവും അരുണപുത്രനായ ഉദ്ദാലകനും തമ്മിൽ നടക്കുന്ന ഒരു സംവാദത്തിൽ ബീജത്തിന്റെ ഉദാഹരണം വരുന്നുണ്ട്.
ഉദ്ദാലകൻ മകനോടു പറയുന്നു:
ശ്വേതകേതു, ഈ പേരാൽമരത്തിൽ നിന്ന് ഒരു ഫലം കൊണ്ടു വരിക.
മകൻ: ഭഗവാനേ, ഇതാ കൊണ്ടുവന്നിരിക്കുന്നു.
അച്ഛൻ: അതിനെ രണ്ടായി മുറിക്കുക.
മകൻ: ഭഗവാനേ, ഇതാ മുറിച്ചിരിക്കുന്നു.
അച്ഛൻ: ഇവിടെ നീ എന്തു കാണുന്നു?
മകൻ: ഭഗവാനേ, അണുക്കളെപ്പോലെ ചെറിയ വിത്തുകൾ.
അച്ഛൻ: മകനേ, ഇവയിൽ ഒന്നിനെ എടുത്തു ഭേദിക്കൂ.
മകൻ: ഭഗവാനേ, അതും ഭേദിച്ചിരിക്കുന്നു.
അച്ഛൻ: ഇതിൽ നീ എന്തു കാണുന്നു?
മകൻ: ഞാൻ ഒന്നും കാണുന്നില്ല.
ഇതു കേട്ടിട്ട് അച്ഛൻ മകനോടു പറഞ്ഞു: “അല്ലയോ വത്സാ, ഈ വിത്തിന്റെയുള്ളിൽ നീ ഒന്നും കാണുന്നില്ലെങ്കിലും അതിൽ ഒരു വലിയ പേരാലായി വളർന്നു വികസിക്കാനുള്ള സാദ്ധ്യത സൂക്ഷ്മമായി ഇരിക്കുന്നുണ്ട്. ആ അണിമാവിൽ നിന്നാണ് ഈ കാണുന്ന വലിയ പേരാൽമരം ഉണ്ടായി വികസിച്ചു നിൽക്കുന്നത്. അപ്രകാരമുള്ള ഈ സൂക്ഷ്മഭാവം തന്നെയാണ് ഈ ലോകത്തിന്റെയെല്ലാം ആത്മാവായിരിക്കുന്നത്. അത് മാത്രമാണ് സത്യമായിട്ടുള്ളതും, ആത്മാവായിട്ടുള്ളതും. അല്ലയോ ശ്വേതകേതു, അതു നീ ആകുന്നു".]
സുപ്രസിദ്ധമായ “തത്ത്വമസി” എന്ന മഹാവാക്യമാണ് ഈ ബീജത്തിന്റെ ഉദാഹരണത്തിൽകൂടി ഉദ്ദാലകൻ ശ്വേതകേതുവിന് ഉപദേശിച്ചുകൊടുക്കുന്നത്. ആധുനികശാസ്ത്രവും പ്രപഞ്ചോല്പത്തി ഒരു ഏകകാരണത്തിൽ നിന്നും വന്നതായി കരുതുന്നു. ഈ ബ്രഹ്മാണ്ഡം അനന്തവിശേഷങ്ങളോടുകൂടി നാം കാണുന്നുണ്ടെങ്കിലും അത് ആദ്യം അവ്യക്തമായിരുന്നു. പിന്നീട് “ബിഗ് ബാംഗ്” എന്ന് വിളിച്ചു പോരുന്ന ഒരു പൊട്ടിത്തെറിയോടുകൂടി ബ്രഹ്മാണ്ഡമായി വിരിഞ്ഞു. അത് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു (expanding universe) എന്നും ആധുനികശാസ്ത്രം പറയുന്നു.
(പാശ്ചാത്യരുടെ പേറ്റന്റ് ശ്വേതകേതുവിന് വേണ്ടാത്തതുകൊണ്ടാവാം, അന്നുപയോഗിച്ച സുക്ഷ്മദർശിനിയുടെയും ലബോറട്ടറിയുടെയും പേരുകൾ എവിടെയും സൂചിപ്പിച്ചു കാണുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ആ പേറ്റന്റ് ശ്വേതകേതുവിന്റെ കയ്യിലിരിക്കുമായിരുന്നു.)
[“ശരീരത്തിലെ ഓരോ കോശങ്ങൾക്കും അതിന്റെ ധർമ്മങ്ങൾ ഉണ്ട്. ഒരു കോശത്തിന്റെ ഉള്ളിലുള്ള ഭാഗങ്ങൾക്കും അവയുടെ ധർമ്മം ഉണ്ട്. അത് നിർവ്വഹിക്കപ്പെടുന്നത് അതിൽ നിഹിതമായിരിക്കുന്ന അതിന്റെ ബോധമാണ്. ഈ 'ബോധം', വിഭജിച്ചും കൂടിച്ചേർന്നും വളരുന്ന ഓരോ വസ്തുവിലും അതിന്റെ ഓർമ്മയായി നിലനിൽക്കുന്നു. പരമാണുവാദത്തിലായാലും ഓരോ പരമാണുവിനും അതിന്റെ ബോധം, ഓരോ അണുവിനും അതിന്റെ ബോധം, ഒരു അവയവത്തിന് അതിന്റെ കൂട്ടായ ബോധം, അവയവങ്ങൾ ചേർന്ന പുരുഷനു് അവന്റെതായ ബോധം എന്നും നിലനിൽക്കുന്നു. പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും അതിന്റെ ധർമ്മം അനുഷ്ഠിക്കുന്നതിനുള്ള ഓർമ്മ അതിൽ തന്നെ നിലനിൽക്കുന്നുണ്ട്.“]
(ഈ വിഷയത്തിൽ കൂടുതൽ അറിയാൻ 'ഇൻഡ്യാ ഹെരിറ്റേജിൽ' 1 - 2 - 3 - 4 പോസ്റ്റുകൾ സന്ദർശിക്കുക. അവിടെ, ഇപ്പോൾ പാർത്ഥനെതിരെ ദൃശ്യമായ ഗ്രൂപ്പിന്റെ അടിവേരുകൾ കാണാനാകും.)
കോശദ്രവം പരിശോധിക്കുമ്പോൾ അതിൽ വെറും വെള്ളമല്ല, ചില ധാതുക്കളും ചേർന്നിട്ടുണ്ട് എന്നു കാണാം. പഞ്ചസാര, ചിലതരം കൊഴുപ്പുകൾ തുടങ്ങിയ ഘടകങ്ങൾ ഉള്ളതായി ആധുനികശാസ്ത്രം വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ശരീരത്തിലെ ഓരോ കോശവും അതിന്റെ ധർമ്മം എങ്ങിനെ അനുഷ്ഠിക്കുന്നു എന്ന അന്വേഷണത്തിൽ നിന്നുമാണ് കോശത്തിലെ ഓരോ ആന്തരിക ഭാഗങ്ങളുടെയും പ്രവർത്തനം കോശത്തിന്റെ ആകെ പ്രവർത്തനത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നു എന്ന് ആധുനികശാസ്ത്രം മനസ്സിലാക്കിയിട്ടുള്ളത്. അത്രയൊന്നും ആഴത്തിലുള്ള വിശദീകരണം ഉണ്ടായിട്ടില്ലെങ്കിലും ചില സൂചനകൾ പൌരാണിക ശാസ്ത്ര പഠനങ്ങളിലും കാണാം.
മഹാവിഷ്ണുവിന്റെ നിറം നീലയാണ്. ആധുനികരുടെ ചാതുർവർണ്ണ്യ വ്യാഖ്യാനങ്ങളിലും നീലനിറം പരാമർശിക്കുന്നില്ല. അതുകൊണ്ട് വിഷ്ണു വർണ്ണാതീതനാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആധുനികശാസ്ത്രത്തിന്റെ സൂക്ഷ്മദർശിനികൾ കോശത്തിലെ ന്യൂക്ലിയസ്സിന്റെ നിറം dark എന്നും, grey എന്നും, blue എന്നും പറയുന്നുണ്ട്.

[കോശത്തിന്റെ നിറം blue എന്ന് എഴുതിയത്, ഗൂഗിളിൽ നിന്നും കിട്ടിയ ചുവടെ കൊടുത്തിട്ടുള്ള ചിത്രത്തിന്റെ അടിക്കുറിപ്പിൽ microscopic view of mast cell എന്ന് എഴുതിയിരുന്നതുകൊണ്ടാണ്. അതിൽ ‘സ്റ്റെയിൻ’ ചെയ്തതാണെന്ന് എഴുതിയിട്ടും ഉണ്ടായിരുന്നില്ല. കൂടുതൽ വായിക്കാതെ വന്ന ഈ അബദ്ധത്തിന് ഒരു കുറിപ്പ് ഈ പോസ്റ്റിന്റെ താഴെ കൊടുക്കുന്നു.]
(മാസ്റ്റ് സെല്ലിന്റെ സൂക്ഷ്മദർശിനിയിലൂടെയുള്ള ദൃശ്യം)
പഞ്ചേന്ദ്രിയങ്ങിളിലൂടെ ലഭിക്കുന്ന വിഷയാനുഭവങ്ങളിൽ (ശബ്ദ, സ്പർശ, രസ, രൂപ, ഗന്ധം) നിന്നുള്ള അറിവിലൂടെയാണ് ധർമ്മബോധമുള്ള ബുദ്ധി വളർന്നു വരുന്നത്. വിഷയാനുഭവങ്ങളോട് നമ്മൾ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുന്നു. പ്രതികരണത്തിന്റെ അടിസ്ഥാനം ആകർഷണമോ വികർഷണമോ ആയിരിക്കും. ഈ ആകർഷണ വികർഷണം കൊണ്ട് മനസ്സിൽ ഒരു പ്രത്യേക ഓർമ്മയെ നിക്ഷേപിക്കുന്നതിന് സംസ്കാരം എന്നു പറയുന്നു.
ചുറ്റുകളായി കിടക്കുന്ന അഞ്ചു തലയുള്ള (പ്രപഞ്ചാനുഭവങ്ങളുള്ള) അനന്തസർപ്പത്തിന്റെ മെത്തയിലാണ് വിഷ്ണുവിന്റെ ശയനം. ആത്മാവിന്റെ അനന്തമായ പതിനായിരം ജന്മങ്ങളുടെ ഒർമ്മയുടെ കാല്പാടുകൾ കുറിച്ചുവെച്ചിട്ടുള്ളത് ഈ അനന്തമായി കിടക്കുന്ന സർപ്പത്തിലാണെന്ന് ഞാൻ പറയുന്നില്ല. അത് ക്രോമോസോമിനെക്കുറിച്ച് ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ പാർത്ഥൻ പൌരാണിക ഉഢായിപ്പിനെ ശാസ്ത്രമാണെന്നു പറയാൻ കാണിക്കുന്ന സൂത്രമാണെന്നു പറയും. വിഷ്ണുവിനെ വിട്ടുപിരിയാൻ അനന്തനാവില്ല എന്ന് അനന്തന്റെ അംശാവതാര കഥകൾ സൂചിപ്പിക്കുന്നുണ്ട്. (" The DNA molecule may be circular or linear, and can be composed of 10,000 to 1,000,000,000[1] nucleotides in a long chain.")
മഹാവിഷ്ണുസങ്കല്പം ഓർമ്മയെ സൂചിപ്പിക്കുന്നു എന്നു പറഞ്ഞതാണ് ആധുനികന്റെ അസഹിഷ്ണുത പുറത്തുവരാൻ കാരണമായത്. ഭാരതീയ ദർശനങ്ങളുടെ അടിസ്ഥാനത്തിൽ ‘ഓർമ്മ’യെക്കുറിച്ച് ഒന്നു വിശദീകരിക്കാം.
“പ്രസവിച്ച ഉടനെത്തന്നെ ഏതു ജന്തുവിന്റെയും (സസ്തനിയുടെ) കുഞ്ഞ് അതിന്റെ അമ്മയുടെ മുലച്ചുണ്ട് നുണയുവാൻ തുടങ്ങും. അതുകണ്ടാൽ അപ്രകാരം ചെയ്യാനുള്ള പരിചയം എങ്ങിനെ ഉണ്ടായി എന്നു ചിന്തിക്കാം. ഇത് കാണിക്കുന്നത് ആത്മാവിന്റെ അമരത്വത്തെയാണെന്ന്, ഭാരതീയ ഋഷിമാർ പറയുന്നു. പൂർവ്വജന്മത്തിലെ അനുഭവംകൊണ്ടാണ് അതിന് ഈ സംസ്കാരം ഉണ്ടായിരിക്കുന്നത്. ഈ പറയുന്നത് ഒരുമാതിരി അന്ധവിശാസമാണെന്ന് ആധുനികർ കരുതിയേക്കാം. “ഒരു ജീവി കടന്നു പോകുന്ന പതിനായിരം ജന്മങ്ങളിലെ ഓർമ്മയുടെ കാല്പാടുകളെയാണ് ഇത് കുറിക്കുന്നതെന്നു ‘ഷ്രോഡിംഗർ’ അഭിപ്രായപ്പെടുന്നു”. ഋഷിമാർ പറഞ്ഞതും ഷ്രോഡിംഗർ പറഞ്ഞതും തമ്മിലുള്ള ശാസ്ത്രഭാഷയുടെ വ്യത്യാസം ഇവിടെ കാണാം. ഷ്രോഡിംഗർ പറയുന്നത്, ജനിതകമായി വന്ന പതിനായിരം ജന്മങ്ങളുടെ ഓർമ്മകളെപ്പറ്റിയാണ്. ഋഷിമാർ പറയുന്നത്, പതിനായിരം പുനർജന്മങ്ങളിൽ കൂടി കടന്നുപോയ ജീവന്റെ പരിണാമത്തെപ്പറ്റിയാണ്.”
‘നാം അമ്മയിൽനിന്നും വരുന്നത് ഒന്നും എഴുതിയിട്ടില്ലാത്ത ഒരു സ്ലേറ്റ് പോലെയുള്ള മനസ്സോടുകൂടിയാണെന്നു‘ ‘ജോൺ ലോക്ക്’ അഭിപ്രായപ്പെടുന്നു. ‘യുങ്’ അതിനെ നിശിതമായി ഖണ്ഡിച്ചുകൊണ്ടു പറയുന്നത്, ‘സുഘടിതമായ ഒട്ടനവധി നിർദ്ദേശങ്ങളടങ്ങിയ ഒരു കാരണബോധത്തോടുകൂടിയാണ് ഓരോ കുഞ്ഞും ജനിക്കുന്നതെന്നാണ്‘.
ഇവിടെ ഭാരതീയ പൌരാണികശാസ്ത്രത്തിന്റെയും പാശ്ചാത്ത്യ ശാസ്ത്രത്തിന്റെയും ഇടയിൽ ഒരു ഭിന്നത പ്രകടമാകുന്നുണ്ട്. അനുഭവങ്ങളിൽകൂടി ജനിതകങ്ങളിൽ ശേഖരിച്ചു വയ്ക്കേണ്ടതായിട്ടുള്ള DNA, RNA കളുടെ അക്ഷരവൈജാത്യത്തെ, ആധുനികശാസ്ത്രം വംശസംരക്ഷണത്തിനായുള്ള പുത്രോത്പാദനത്തിൽ കൂടിമാത്രം നടക്കുന്ന പാരമ്പര്യവാദമായി എണ്ണുമ്പോൾ, അച്ഛനമ്മമാരുടെ പുനർജന്മമുണ്ടാകുന്നത് സ്വന്തം മക്കളിൽ മാത്രമായി ചുരുങ്ങുന്നു. എന്നാൽ, ഭാരതീയ ബോധശാസ്ത്രത്തിൽ ഒരുവൻ തന്നോടൊപ്പം കൊണ്ടുവരുന്നത് അച്ഛനമ്മമാരുടെ ആകെ ജീവിതത്തിനാധാരമായ ജനിതകങ്ങൾ മാത്രമല്ല, ഒരു ജീവാത്മാവിന്റെ സ്വത്വത്തിൽ വൃദ്ധിപ്രാപിച്ച് സൂക്ഷ്മവത്കരിക്കപ്പെട്ട ലിംഗശരീരത്തിന്റെ (കാരണശരീരം) പുനരാവിഷ്കരണത്തെക്കൂടിയാണ്. പുനർജന്മത്തിന്റെ ഈ രണ്ടു തത്ത്വങ്ങളിൽ ഒന്നിനുമാത്രമെ പ്രസക്തിയുള്ളൂ എന്ന പിടിവാദം അനാവശ്യമാണെന്ന് ജീവിതാനുഭവങ്ങൾ നമുക്ക് കാണിച്ചു തരുന്നു. പാരമ്പര്യമായി ലഭിക്കുന്ന സംസ്കാരം പുത്രോല്പാദനത്തിലൂടെമാത്രമെ ഉണ്ടാകുന്നുള്ളൂ എങ്കിൽ ഒരു ശാസ്ത്രജ്ഞനെയോ ഡോക്ടറെയോ സംഗീതജ്ഞനെയോ സമൂഹത്തിന് ആവശ്യമുള്ള അവസരത്തിൽ, ഈ ശാഖയിൽ പ്രാവീണ്യമുള്ള രണ്ടു ജോഡികളെ ചേർത്ത് സന്തതി പരമ്പരയെ സൃഷ്ടിച്ചാൽ, അവരുടെ സന്തതികൾ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും സംഗീതജ്ഞന്മാരും മാത്രമായിത്തീരേണ്ടതല്ലെ.
(ജനിതകത്തെക്കുറിച്ച് അല്പം അടുത്ത പോസ്റ്റിൽ)
-------------------------------------------------------------------------
(പോസ്റ്റിൽ എഴുതിയ അബദ്ധത്തിന് ഒരു വിശദീകരണം)
സെല്ലിന്റെ നിറം സ്റ്റെയിൽ ചെയ്തിട്ടാണ് നമുക്ക് കാണിച്ചു തരുന്നത് എന്ന കാൽവിന്റെ കമന്റിന് നന്ദി പറയുന്നു. സെല്ലിനെക്കുറിച്ച് ഗൂഗിൾ തപ്പിയപ്പോൾ കിട്ടിയ (മുകളിൽ പോസ്റ്റിൽ കൊടുത്തിട്ടുള്ള) ചിത്രത്തിൽ microscopic view of mast cell എന്ന അടിക്കുറിപ്പുണ്ടായിരുന്നു. സ്റ്റെയിൽ ചെയ്ത വിവരം അവിടെ കൊടുത്തിരുന്നില്ല. ഇത് തൊലിയെ സംബന്ധിക്കുന്ന cell ആയതുകൊണ്ട് കൂടുതൽ അന്വേഷിക്കാതെ ഞാൻ വിശ്വസിക്കുകയും ചെയ്തു.
കൃഷ്ണനെ ‘കറുപ്പാ’ എന്നു വിളിക്കാത്തത് അതൊരു സവർണ്ണ നാമമല്ലാത്തതിനാലാവാം. കറുത്ത മേഘത്തിനെ ‘നീലക്കാർമുകിൽ’ എന്നു വിശേഷിപ്പിച്ചത് ഞാനല്ല; നിറത്തെക്കുറിച്ചറിയാവുന്ന ഏതെങ്കിലും കലാകാരനാവണം.
കാൽവിന്റെ കമന്റിനുശേഷം സെല്ലിനെക്കുറിച്ച് ഒന്നുകൂടി നോക്കിയപ്പോൾ, grey എന്നും, dark എന്നും പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ടുകളിൽ നിന്നും അങ്ങിനെയാണ് എനിക്ക് മനസ്സിലായത്. തെറ്റുണ്ടെങ്കിൽ ഇതിന്റെ ശാസ്ത്രീയ വശം കൂടുതൽ അറിയാവുന്നവർ തിരുത്തുക.

(ചിത്രങ്ങൾ : ഗൂഗിളിൽ നിന്നും)