Tuesday, February 24, 2009

ശിവശക്തിത്വം


ഭാരതീയരുടെ അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്ന്‌,
വിശ്വത്തിന്റെ ഘടനയിൽത്തന്നെ
'അറിവും' 'വസ്തുവും' ഇരിക്കുന്നു എന്നുള്ളതാണ്‌. കപിലന്റേതുപോലുള്ള  പ്രകൃതിശാസ്ത്രപഠനങ്ങളിൽ 
 അ‍റിവിനെ ചിന്മാത്രമെന്നും വസ്തുസംബന്ധമായതിനെ സന്മാത്രമെന്നും രണ്ടായി തിരിച്ചിട്ട്‌, ചിന്മാത്രമായതിനെ പുരുഷനെന്നും സന്മാത്രമായതിനെ പ്രകൃതിയെന്നും വിളിക്കുന്നു. (പ്രപഞ്ച)പുരുഷൻ തന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം പ്രകൃതീഘടകങ്ങളായ വസ്തുക്കളെ സ്വാധീനം ചെയ്യുന്നു. ആ വസ്തുക്കൾ കാന്തികക്ഷേത്രത്തിൽ ഉൾപ്പെട്ട അയോരേണുക്കളെപ്പോലെ പ്രതികരിക്കുന്നു. ഗുണത്രയങ്ങളുടെ മിശ്രഭാവങ്ങൾകൊണ്ട്‌ ശക്തിചാലനമുണ്ടാകുന്നു. പുരുഷ-പ്രകൃതികളുടെ ഈ സ്വഭാവത്തെ കണക്കിലെടുത്തുകൊണ്ട്‌ ഈശ്വരീയമായി ചിന്തിക്കുന്നവർ ഈ തത്ത്വങ്ങൾക്ക്‌ ആലങ്കാരികമായ മാനുഷീകരണം നൽകി, ചിന്മാത്രമായതിനെ ശിവനെന്നും സന്മാത്രമായതിനെ ശക്തിയെന്നും സങ്കല്പിക്കുന്നു.
ജീവന്റെ ആദ്യരൂപമായ ബാക്ടീരിയ തുടങ്ങിയവയിൽ സ്ത്രീപുരുഷവ്യത്യാസമുള്ളതായി കാണുന്നില്ല. എന്നാൽ അവയുടെ വർദ്ധനവിന്‌ അന്യോന്യം പരിപൂരണം ചെയ്യുന്ന രണ്ടു ഘടകങ്ങൾ നിശ്ചയമായും അതിലുണ്ടായിരുന്നു. ജീവന്റെ ആദ്യരൂപം ഉണ്ടായത്‌ മനസ്സിലാക്കാൻ ശാസ്ത്രജ്ഞന്മാർ ചില പരീക്ഷണങ്ങൾ നടത്തി. ഭൂമി ഇന്നത്തെപോലെ ആകുന്നതിനും മുമ്പ്‌, അഗ്നിപർവ്വതങ്ങൾ പൊട്ടി ലാവയും ചാരവും ഒഴുകികൊണ്ടിരിക്കുന്ന കാലത്തെ അന്തരീക്ഷം (ഹൈഡ്രജൻ, കാർബൺ മോണോക്സൈഡ്, അമോണിയ, മീഥൈൻ) പരീക്ഷണശാലയിൽ പുനസൃഷ്ടിച്ചപ്പോൾ അതിൽ നിന്നും സങ്കീർണ്ണമായ മാത്രകൾ രൂപം കൊള്ളുന്നത് കാണുവാൻ കഴിഞ്ഞു. പിന്നീട് ആ പഠനം മുന്നോട്ടു പോയപ്പോൾ
അതിൽ നിന്നും ന്യൂക്ലിക് ആസിഡുകളും, അമിനോ ആസിഡുകളും, പ്രോട്ടീൻ ബ്ലോക്കുകളും ഉരുത്തിരിഞ്ഞു വന്നു. മാത്രകൾ തമ്മിലുള്ള സംഘർഷവും സമ്മേളനവും ആയിരിക്കണം ആദ്യത്തെ ജീവരൂപങ്ങളെ ഉണ്ടാക്കുവാനിടയാക്കിയ ആ ഇണചേരൽ.

ആ അവ്യക്തതയിൽ നിന്ന് മനസ്സും പഞ്ചഭൂതങ്ങളും ഉണ്ടായിവന്നു എന്ന് കപിലൻ പറയുമ്പോൾ, ആ‍ധുനിക ശാസ്ത്രജ്ഞൻ പറയുന്നത് Deoxy-ribo Nucleic Acid (DNA) എന്നാണ്. വളരെ സൂക്ഷിച്ചു നോക്കിയാൽ നമുക്കതിൽ കാണാൻ കഴിയുന്നത് ശിവശക്തികളെയെന്നു പറയാം. ഈ ഒരു ബിന്ദുവിൽ കപിലൻ ദർശിച്ചത് ശിവശക്തിയും, ആധുനിക ശാസ്ത്രജ്ഞൻ കണ്ടെത്തിയത് DNA യും. ഇവിടെ ശിവനെന്നു പറയുമ്പോൾ അമിനോ ആസിഡിൽ ഇരിക്കുന്ന സംരചനാ‍പദ്ധതി എന്നു മനസ്സിലാക്കണം, ശക്തിയെന്നു പറയുമ്പോൾ അതിന് അതിന്റെ പ്രതിരൂപങ്ങളെ പ്രസവിക്കുവാനുള്ള കഴിവ്‌ എന്ന് മനസ്സിലാക്കണം. ഇങ്ങനെ പറയുന്നു എങ്കിലും , DNA = ശിവശക്തി ആണെന്ന് ആരും തെളിയിച്ചിട്ടില്ല.

അറിഞ്ഞോ അറിയാതെയോ ശങ്കരാചാര്യർ ‘സൌന്ദര്യലഹരി‘യിൽ ഇങ്ങനെ പറഞ്ഞു:

ശിവഃ ശക്ത്യാ യുക്തോ യദി ഭവതിശക്തഃ പ്രഭവിതും;
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതു മപി;

[പ്രപഞ്ചത്തിന് ആധാരഭൂതയായ അല്ലയോ അമ്മേ! ശിവൻ ശക്തിയോടു കൂടിചേരുന്നുവെങ്കിൽ പ്രഭവിക്കുന്നതിനു (സൃഷ്ടിസ്ഥിതിസംഹാരാദികളായ പ്രവൃത്തികൾ ചെയ്യുന്നതിന്) ശക്തനായി ഭവിക്കുന്നു.]


പ്രകൃതി നൽകുന്ന ആദിരൂപം മുതൽ മനുഷ്യന്റെ ധാരണാശക്തിയിൽ രൂപം കൊള്ളുന്ന മനോഹരമായ സൌന്ദര്യാവിഷ്കരണംവരെ നിറഞ്ഞു നിൽക്കുന്ന രചനാവൈഭവത്തിൽ ധനാത്മകതയും ഋണാത്മകതയും ആദ്യബിന്ദുവിൽത്തന്നെ ഒരു കടംകഥയായി ഒളിഞ്ഞു കിടക്കുന്നു. ഇപ്പോൾ സ്ത്രീയെന്നും പുരുഷനെന്നും പറഞ്ഞാൽ നമ്മുടെ ഉള്ളിൽ ചില സങ്കല്പങ്ങളുണ്ട്. എങ്കിലും കൃത്യമായി അങ്ങനെയൊന്നുമല്ല സ്ത്രീത്വവും പുരുഷത്വവുമിരിക്കുന്നത്‌. നമ്മുടെ ആദ്യജീവരൂപങ്ങളിൽ ആണും പെണ്ണും കൂടി ഒന്നിലായിരുന്നു. ഉദാഹരണത്തിന് നാടവിര, കക്കാ, ഒച്ച് എന്നിവയിലൊക്കെ ശിവശക്തിമാർ പകുതി പകുതി ഇണങ്ങി അർദ്ധനാരീശ്വരന്മാരായിരിക്കുകയാണ്. ബീജാധാനം ചെയ്യുവാനുള്ള കരുത്തും, ബീജത്തെ ഗർഭിതമാക്കുവാനുള്ള ഉപകരണവും ഒരേ ജീവിയിൽത്തന്നെ ഇരിക്കുന്നു. കാമവിഷയത്തിൽ പൊതുവെ രണ്ടു വ്യക്തികൾ കൂടിച്ചേരേണ്ടി വരുന്നു. പണ്ടൊക്കെ പൊതുവെ സ്ത്രീയെന്നും പുരുഷനെന്നും പറയാമായിരുന്നു. ഇപ്പോൾ സ്ത്രീക്ക് കാമസന്ദർഭങ്ങളിൽ വരുന്നത് വേറൊരു സ്ത്രി തന്നെയാകാം, പുരുഷന് പുരുഷൻ തന്നെയുമാകാം.പുരുഷനിലും സ്ത്രീയിലും ഒരുപോലെ കാണുന്ന ദാഹങ്ങളുടെയും അന്വേഷണങ്ങളുടെയും ക്രിയാസ്വഭാവങ്ങളെയും പ്രതികരണങ്ങളെയും അന്വേഷിച്ചു ചെന്ന മനഃശാസ്ത്രജ്ഞന്മാർക്ക് കാണാനിടയായത് സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഭാരതീയർ വരച്ചു കാട്ടിയ അർദ്ധനാരീശ്വരനെയാണ്. സ്ത്രീപുരുഷന്മാരെ സംബന്ധിക്കുന്ന സകല രഹസ്യങ്ങളുടെയും ഏറ്റവും സമ്പന്നമായ പ്രതീകമായി അർദ്ധനാരീശ്വരതയെ കാണാൻ കഴിയുന്നതാണ്.(അവലംബം : യതിയുടെ ലേഖനം, സൌന്ദര്യലഹരി)

30 comments:

പാര്‍ത്ഥന്‍ said...

സ്ത്രീപുരുഷന്മാരെ സംബന്ധിക്കുന്ന സകല രഹസ്യങ്ങളുടെയും ഏറ്റവും സമ്പന്നമായ പ്രതീകമായി അർദ്ധനാരീശ്വരതയെ കാണാൻ കഴിയുന്നതാണ്.

പാര്‍ത്ഥന്‍ said...

ചിന്തകന്റെ ബ്ലോഗിലെ ചർച്ചയിൽ അദ്ദേഹത്തിന് ബ്രഹ്മാവാണൊ സൃഷി നടത്തുന്നത് എന്ന സംശയം ബാക്കി നിന്നിരുന്നു. അതുപോലെതന്നെ മറ്റു ചിലർക്ക് ത്രിമൂർത്തികളിൽ ശിവൻ സംഹാര മൂർത്തിയല്ലെ എന്നും സംശയങ്ങളുണ്ടായിരുന്നു.
എന്താ ചെയ്യാ. അന്ധൻ ആനയെകണ്ടപോലെ എവിടെ തപ്പിയാലും എന്തെങ്കിലും കിട്ടും. പക്ഷെ ഒന്നും പൂർണ്ണമായതാവില്ല.

ശ്രീ said...

ഇതെല്ലാം വിശദീകരിച്ച് പോസ്റ്റെഴുതുവാന്‍ സമയം കണ്ടെത്തുന്നതില്‍ സന്തോഷം.

മാണിക്യം said...

പലവട്ടം വായിച്ചു .
ഒരഭിപ്രായം പറയുവാന്‍ മാത്രം ഞാന്‍ ആയിട്ടില്ല എന്ന തിരിച്ചറിവോടെ ...

ചാണക്യന്‍ said...

“ സ്ത്രീപുരുഷന്മാരെ സംബന്ധിക്കുന്ന സകല രഹസ്യങ്ങളുടെയും ഏറ്റവും സമ്പന്നമായ പ്രതീകമായി അർദ്ധനാരീശ്വരതയെ കാണാൻ കഴിയുന്നതാണ്.“ -

ഈ സമ്പന്നമായ ‘പ്രതീകത്തിന്‘ എങ്ങനെ ദൈവീക പരിവേഷം വന്നു?

kaithamullu : കൈതമുള്ള് said...

ചുമ്മാ വായിച്ച് പോകേണ്ട പോസ്റ്റല്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് വായിച്ചത്.

വായിച്ചപ്പോള്‍ സംശയങ്ങള്‍ കൂടിയതേയുള്ളു. ഇത്ര ഗഹനമായ വിഷയങ്ങളില്‍ അത് നല്ല ലക്ഷണമായി കരുതുന്നു.

വിശദമായ ഒരു ചര്‍ച്ച സഹായിച്ചേക്കും!

പാര്‍ത്ഥന്‍ said...

ചാണക്യന്:
എന്റെ പോസ്റ്റിന്റെ ഉദ്ദേശം മാനുഷീകരണം നൽകിയ ശാസ്ത്ര തത്ത്വത്തെക്കുറിച്ച് ഒരു വിശദീകരണം ആയിരുന്നു. അത് വായിച്ചിട്ടും മനസ്സിലായില്ലെന്നുണ്ടോ. പ്രാചീന ഭാരതത്തിലെ ഋഷികൾ ആലങ്കാരിക ഭാഷയിലാണ് എല്ലാം രചിച്ചു വെച്ചിട്ടുള്ളത്. അതായിരിക്കാം ആ കാലത്തെ ആധുനിക സാഹിത്യം.
പ്രകൃതിയുടെ സംരചനാ പ്രക്രിയയ്ക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ്‌ എന്ന കല്പന. തികച്ചും ശാസ്ത്രീയമായ ആശയങ്ങൾ പോലും ആലങ്കാരികമായി മാനുഷീകരിക്കുമ്പോൾ അത് ആധുനികന് സഹായകമാകുന്നതിനു പകരം കള്ളക്കഥകളായിട്ടേ തോന്നുകയുള്ളൂ. അതുകൊണ്ട് പൌരാണികമായ കാവ്യാലങ്കാര ഭാഷകളിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ആർഷമായ ധാരണകളെ ശാസ്ത്രഭാഷയിൽ പുനഃപ്രവചനം ചെയ്യേണ്ടിയിരിക്കുന്നു.
(മലയാളം മനസ്സിലാവാത്തവർക്കായി യുങ്ങിന്റെ ഒരു വരി ഇം‌ഗ്ലീഷിൽ കുറിക്കാം.)
["If it were possible to personify the unconscious we might think of it as a collective human being combining the characteristics of both sexes transcending youth and age, birth and death, and from having at its command a human experience of one or two million years, practically immortal."]

അനില്‍@ബ്ലോഗ് said...

പാര്‍ത്ഥന്,
വായിക്കുന്നുണ്ട്.
ചര്‍ച്ച ചെയ്യാനുള്ള വിവരം ഇല്ല, മൂഡുമില്ല.
മനസ്സിന്റെ ഏകാഗ്രത നഷ്ടമായിരിക്കുന്നു.
വീണ്ടു വരാം.

ശ്രീ @ ശ്രേയസ് said...

ലേഖനത്തിനു നന്ദി, ശ്രീ പാര്‍ത്ഥന്‍.
പുരുഷനും പ്രകൃതിയും, ശിവവും ശക്തിയും, അര്‍ദ്ധനാരീശ്വരന്‍, എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അതിനെ ഡി എന്‍ എ യുമായി ലിങ്ക് ചെയ്തു ചിന്തിയ്ക്കാന്‍ കഴിയുന്നില്ല. യതിയുടെ ഉന്നതമായ ചിന്താതലവുമായി നോക്കുമ്പോള്‍ നാം ആരുമല്ലല്ലോ.

പാര്‍ത്ഥന്‍ said...

ഇവിടെ വന്ന് വായിച്ചവർക്കെല്ലാം എന്റെ സന്തോഷം അറിയിക്കുന്നു.
ശ്രീ:
"ഓം നമഃശ്ശിവായ” എന്ന ടി.വി. സീരിയലിൽ ഒരിക്കൽ ‘അർദ്ധനാരീശ്വരരൂപം ' സംസാരിക്കുന്നതു കണ്ടപ്പോൾ തുടങ്ങിയതാണ് അതിനെക്കുറിച്ച് എന്തെങ്കിലും എഴുതണം എന്ന്‌. എന്റെ പ്രധിഷേധം ഈ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. ഗ്രാഫിക്സിന്റെ സൌകര്യത്തിൽ എന്തൊക്കെയാണ് കാണിക്കേണ്ടത് എന്ന് ഒരു രൂപവുമില്ല. അതുപോലെത്തന്നെയാന് കൈലാസത്തിന്റെ കഥയും. കൈലാസം എന്നു വച്ചാൽ ഹിമാലയ സാനുക്കളാണെന്നാണ് പൊതുവെ ദൃശ്യവൽക്കരിച്ചുകൊണ്ടിരിക്കുന്നത്.

അപ്പു said...

പാര്‍ത്ഥേട്ടാ, പതിവുപോലെ വായിച്ചു. എഴുതിയതത്രയും മനസ്സിലായി. മറ്റ് അഭിപ്രായങ്ങള്‍ എഴുതാനറിയില്ല.

കാവലാന്‍ said...

വായിച്ചു, വ്യത്യസ്തവും വ്യക്തവുമായ കുറിപ്പ്.

"DNA = ശിവശക്തി ആണെന്ന് ആരും തെളിയിച്ചിട്ടില്ല."

അത്രയും ചുരുക്കി ചിന്തിക്കുന്നവരുടെ കാലം വരാതിരിക്കട്ടെ!.

G.manu said...

വളരെ വ്യത്യസ്ഥം..

shine അഥവാ കുട്ടേട്ടൻ said...

ബ്ലോഗ്‌ വായിച്ച്ചതിനു ശേഷം ഞാൻ അയച്ച emailനു മറുപടി അയച്ചതു കിട്ടി. തീർച്ചയായും കാണാം. ഇനിയും ഇതു പോലെ ഉള്ള നല്ല Blogകൾ പ്രതീക്ഷിക്കുന്നു. അപൂർവമായി മാത്രമാണു ഇതുപോലെ നല്ല Blogകൾ മലയളതിൽ കാണുന്നതു..ദയവായി തുടർന്നും എഴുതുക..

hAnLLaLaTh said...

വായിച്ചു,
ഈ വിഷയത്തില്‍ അറിവില്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല..

suraj::സൂരജ് said...

ശിവപുരാണത്തിലും കൂര്‍മ്മപുരാണത്തിലും വര്‍ണ്ണിക്കുന്ന ഒരു ശിവലിംഗ കഥയുണ്ട് : ഭിക്ഷാടനം നടത്തുന്ന ശിവനില്‍ ആകൃഷ്ടരായി ഋഷിമാരുടെ സ്ത്രീജനങ്ങള്‍ ശിവനുമായി മൈഥുനം തുടങ്ങി. ഇതില്‍ കോപിച്ച് ഋഷിമാര്‍ ശിവനെ തല്ലിയോടിച്ചു. വസിഷ്ഠന്റെ ഭാര്യ അരുന്ധതി മുറിവേറ്റവശനായ ശിവനെ സ്വീകരിച്ച് ഭിക്ഷ നല്‍കി. താന്‍ പൂര്‍ണ്ണ നഗ്നനായേ ഭിക്ഷ സ്വീകരിക്കുകയുള്ളൂ എന്ന് നിര്‍ബന്ധം പിടിച്ച് തന്റെ ശരീരസൗന്ദര്യം കാണിച്ച് അരുന്ധതിയെ ആകര്‍ഷിക്കാന്‍ ശിവന്‍ ശ്രമിച്ചെങ്കിലും പതിവ്രതയായ വസിഷ്ഠപത്നി ശിവനെ മകനായി കണ്ട് ഭിക്ഷ നല്‍കി. (മകന്റെ നഗ്നത അമ്മ കാണുന്നതില്‍ തെറ്റില്ലല്ലോ.) സംപ്രീതനായ ശിവന്‍ അരുന്ധതിയുടെ ഭര്‍ത്താവ് യുവാവും സുന്ദരനുമാവാനും ദീര്‍ഘായുസ്സിനും അനുഗ്രഹിച്ചു. തുടര്‍ന്ന് വീണ്ടും കാനനത്തില്‍ ഋഷിപത്നിമാരുമായി ശിവന്‍ ലൈംഗികകേളികളില്‍ മുഴുകി പന്ത്രണ്ടുസംവത്സരം കഴിച്ചു. ഇതില്‍ കുപിതരായ ഋഷിമാര്‍ ശിവന്റെ ലിംഗം അറ്റ് പോകാന്‍ ശപിച്ചു. അത് മുറിഞ്ഞുവീണതോടെ പ്രപഞ്ചത്തില്‍ നിന്നും പ്രകാശമണഞ്ഞു. ആപത്ത് മനസ്സിലാക്കിയ അരുന്ധതി വസിഷ്ഠന്റെ അനുവാദത്തോടെ ശിവന്റെ അംഗവൈകല്യം മാറ്റിയത്രെ!


ശിവപുരാണക്കാരന്റെ ആലങ്കാരിക ഭാഷ ഇച്ചിരെ കൂടിപ്പോയതുകൊണ്ട് ഏതായാലും ആളുകള്‍ ശിവനെ തെറ്റിദ്ധരിക്കാനിടയുണ്ട്. “വ്യാഖ്യാനികളുടെ” സഹായമുണ്ടെങ്കില്‍ മുറിഞ്ഞ് പോയത് ശിവന്റെ ഡി.എന്‍.ഏ റെപ്ലിക്കേറ്ററാണെന്നും അരുന്ധതി ലോകത്തിലെ ആദ്യത്തെ penis reconstruction surgery അവരാണ് നടത്തിയതെന്നും പുട്ടു പോലെ വാദിച്ചെടുക്കാവുന്നതേയുള്ളൂ.
ഓള്‍ ദി ബെസ്റ്റേ :))

കിരണ്‍ തോമസ് തോമ്പില്‍ said...

സൂരജേ ഗവേഷിച്ച്‌ ഗവേഷിച്ച്‌ ഒരു പരുവമായോ?

ഗുപ്തന്‍ said...

സൂരജ് പറന്‍ഞ്ഞ കഥ വച്ച് ശീവന്റെ ഐറ്റം ഹാലോജന്‍ ബള്‍ബിന്റെ ആദ്യരൂപം ആയിരുന്നു എന്നുപറഞ്ഞുവരും ഇനി പുരാണശാസ്ത്രജ്ഞന്മാര്‍ ..അനുഭവീര് :)

ഗുപ്തന്‍ said...

ഹാലോജന്‍ ബള്‍ബ് ഫ്യൂസ് ആയാലും എറിഞ്ഞുകളയരുതെന്നും ബള്‍ബ് വരുന്ന പെട്ടി തോരന്‍ വച്ചുകഴിച്ചാല്‍ സര്‍വരോഗവും മാറും എന്നും (ഗോ-നിയമങ്ങള്‍ സ്റ്റൈലില്‍) പുതിയ നിയമങ്ങള്‍കൂടി ഉണ്ടായിവരും ..

മാരീചന്‍‍ said...

പണ്ടെങ്ങാണ്ട് കേട്ട ഒരു കഥ വേറെയുണ്ട് സൂരജേ... "ഹെന്റെ ശിവനേ" എന്നായിരുന്നു അതിലെ മന്ത്രം......... ഈ ശിവന്റെ ഓരോരോ കാര്യങ്ങളേയ്............

മാരീചന്‍‍ said...

പിന്നെ, അറ്റത്ത് ടോര്‍ച്ചുളള പേനയുടെ ടെക്നോളജിക്ക് പേറ്റന്റും ശിവേണ്ണനാണോ? അറ്റു വീണപ്പൊ ലൈറ്റഞ്ഞെന്നെഴുതിയേക്കണത് കണ്ട് ച്വാദിച്ചതാണേ........

എതിരന്‍ കതിരവന്‍ said...

ഭൂമിയുടെ ഉദ്ഭവകാലം പരീക്ഷണശാലയിൽ പുനഃസൃഷ്ടിച്ചപ്പോൾ ഡി. എൻ. എ യും അമിനോ ആസിഡുമൊന്നും ഉരുത്തിരിഞ്ഞു വന്നില്ല.

പാര്‍ത്ഥന്‍ said...

എതിരവൻ കതിരവൻ:
വിക്കിതന്നെ ആധാരം.
The Original Origin-of-Life Experiment
Stanley Miller's Origin of Life experimentIn the early 1950s Stanley
L. Miller, working in the laboratory of Harold C. Urey at the
University of Chicago, did the first experiment designed to clarify
the chemical reactions that occurred on the primitive earth. In the
flask at the bottom, he created an "ocean" of water, which he
heated, forcing water vapor to circulate through the apparatus. The
flask at the top contained an "atmosphere" consisting of methane
(CH4), ammonia (NH3), hydrogen (H2) and the circulating water
vapor. Next he exposed the gases to a continuous electrical
discharge ("lightning"), causing the gases to interact. Water-soluble
products of those reactions then passed through a condenser and
dissolved in the mock ocean. The experiment yielded many amino
acids and enabled Miller to explain how they had formed. For
instance, glycine appeared after reactions in the atmosphere
produced simple compounds - formaldehyde and hydrogen cyanide
- that participated in the set of reactions that took place. Years
after this experiment, a meteorite that struck near Murchison,
Australia, was shown to contain a number of the same amino acids
that Miller identified (table) and in roughly the same relative
amounts (dots); those found in proteins are highlighted in blue.
Such coincidences lent credence to the idea that Miller's protocol
approximated the chemistry of the prebiotic earth. More recent
findings have cast some doubt on that conclusion.
(ഞാൻ ഈ കാര്യങ്ങളിൽ സൂരജിനെപോലെ അത്ര അവഗാഹമുള്ള ആളല്ല. ഇതൊക്കെ ഒന്നു മനസ്സിലാക്കാൻ തന്നെ ഉള്ള ബുദ്ധിമുട്ട് പടച്ചോനു മാത്രമെ അറിയൂ)

പാര്‍ത്ഥന്‍ said...

ലിംഗം അന്വേഷിച്ചു വന്നവരൊട് എനിയ്കൊന്നും പറയാനില്ല. രൂപമില്ലാത്ത ആ തത്ത്വത്തിൽ വിശ്വസിച്ചാണ് എന്റെ അന്വേഷണം. അതിൽ അവയവഭംഗിയെക്കുറിച്ച് ഒന്നും കണ്ടിട്ടില്ല.

അറിവുള്ളവർ എന്നെ നന്മയിലേയ്ക്ക് നയിക്കുമെന്നു വിശ്വസിക്കുന്നു.

പാര്‍ത്ഥന്‍ said...

"The origin of life on the earth"

WIKI യിലെ
16-)മത്തെ Referencesലെ
ഒരു പാരഗ്രാഫ് ആണ് ഇവിടെ കോപ്പി ചെയ്തിട്ടുള്ളത്.

ദില്‍ബാസുരന്‍ said...

ഭാരതീയമായ ആറ് (സാംഖ്യം, യോഗം, ന്യായം, വൈശേഷികം,മീമാംസം, വേദാന്തം) ചിന്താധാരകളില്‍ agnostic എന്ന് തന്നെ പറയാവുന്ന സാംഖ്യയോഗത്തില്‍ നിന്ന് വന്ന പ്രകൃതി-പുരുഷ തത്വത്തിനെ പിന്നീട് വന്ന ഭക്തി ചിന്താധാരകള്‍ ഉള്‍ക്കൊണ്ടപ്പോള്‍ അത് ശിവ-ശക്തി ചൈതന്യമായി മാറി. Unity between two principle elements opposed in appearance, but indissoluble and united in the act of creation.

ആര്‍ഷഭാരത ചിന്താധാരകളെ കുറിച്ച് പഠിയ്ക്കുമ്പോള്‍ ഇടക്കാലത്തെ ഭക്തി പ്രസ്ഥാനങ്ങളുടെ ഉണര്‍വ് അവയില്‍ കലര്‍ത്തിയ പ്രതീകാത്മകമായ ഒരു layer മാറ്റി നിര്‍ത്തി ചിന്തിക്കാന്‍ കഴിഞ്ഞാല്‍ അവയുടെ ആഴം കാണാന്‍ പറ്റും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പക്ഷെ absolute ആയ ഒരു ഉത്തരം പ്രതീക്ഷിച്ചാല്‍ അന്ധന്‍ അനയെ കണ്ടത് പോലെ തന്നെ ആവും എന്നാണ് തോന്നുന്നത്. കാരണം പ്രപഞ്ചത്തിന്റെ inifinity ഇത്രത്തോളം ഉള്‍ക്കൊണ്ടിട്ടുള്ള മറ്റൊരു ഫിലോസഫി കാണാന്‍ പ്രയാസമാവും. എല്ലാ അറിവുകളും കണ്ട് പിടിച്ച് എഴുതി വെച്ചിട്ടുള്ള ഒരു പുസ്ത്കം പോലെയല്ല അത്. ഇനിയും ഏടുകള്‍ എഴുതിച്ചേര്‍ക്കാന്‍ വേണ്ടി സ്ഥലമൊഴിച്ചിട്ടിട്ടുള്ള പടി പടിയായി ഒരു സംസ്കാരത്തിന്റെ എണ്ണിയാല്‍ തീരാത്ത തലമുറകള്‍ ആര്‍ജ്ജിച്ച അറിവുകള്‍ കോറിയിട്ട ഒരു ഗ്രന്ഥശേഖരം പോലെയാണ് അത്.

യതിയുടെ തന്നെ ‘ഊര്‍ജ്ജതാണ്ഡവം’ ഒന്ന് കൂടി വായിക്കണം.

ദില്‍ബാസുരന്‍ said...

Theory of Existence
The Sankhya system is based on Satkaryavada. According to Satkaryavada, the effect pre-exists in the cause. Cause and effect are seen as different temporal aspects of the same thing - the effect lies latent in the cause which in turn seeds the next effect.

More specifically, Sankhya system follows the Prakriti-Parinama Vada. Parinama denotes that the effect is a real transformation of the cause. The cause under consideration here is Prakriti or more precisely Mula-Prakriti (Primordial Matter). The Sankhya system is therefore an exponent of an evolutionary theory of matter beginning with primordial matter. In evolution, Prakriti is transformed and differentiated into multiplicity of objects. Evolution is followed by dissolution. In dissolution the physical existence, all the worldly objects mingle back into Prakriti, which now remains as the undifferentiated, primordial substance. This is how the cycles of evolution and dissolution follow each other.

എന്നും വിക്കിയില്‍ കാണാം.

യൂസുഫ്പ said...

വായിച്ചു ....
അഭിപ്രായം പറയാന്‍ ഞാന്‍ അശക്തന്‍.

ബിനു said...

നന്ദി പാര്‍ഥന്‍....

ആഴമേറിയ ഒരു ചിന്തയ്ക്കു തിരി കൊളുത്തിയതിനു....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാര്‍ത്ഥന്‍ ജി, വളരെ നന്നായിരിക്കുന്നു.

ദേവത അഥവാ ദൈവം എന്ന ഒരു സങ്കല്‍പം എല്ലാറ്റിനും കൊടുത്തിട്ടുണ്ട്‌.

വസ്തു ഊര്‍ജ്ജം എന്ന വ്യത്യാസം ഓരോ ദ്രവ്യത്തിനും ഉള്ളതുപോലെ. കുര്‍കഹ്ചു കൂടി ഉള്ളുലേക്കു ചിന്തിച്ചാല്‍ - ഞാന്‍ എന്റെപോസ്റ്റുകളില്‍ എഴുതിയ ബോധം - എന്ന സങ്കല്‍പം - അതായത്‌

ഒരു പശുകുട്ടി ഉണ്ടായാല്‍ ഉടന്‍ തന്നെ അത്‌ അതിന്റെ അമ്മയുടെ മുല തേടുന്നു ആ അറിവ്‌ അതിന്‌ എവിടെ നിന്നും കിട്ടി?

ഒരു കോഴിക്കുഞ്ഞ്‌ ആണുണ്ടാകുന്നത്‌ എങ്കില്‍ അതു മുല തേടി അല്ല പോകുന്നത്‌.

ഇതു വലിയ ജന്ത്ക്കളുടെ കാര്യം ആണെങ്കില്‍ ഏറ്റൗം ചെറിയ വസ്തുക്കള്‍ക്കും ഇതുപോലെ തനതായ ഓരോ ബോധങ്ങള്‍ കാണും. പലതുകളുടെ കൂട്ടമായ ഒരു ജന്തുവിനുള്ള ബോദം ഒരു മിശ്രിതമായി കണക്കാക്കാം എങ്കില്‍ ഏറ്റവും മൗലികമായ കണത്തിന്റെ ബോധമാണ്‌ ദേവത എന്ന സങ്കല്‍പം.

അതുകൊണ്ടാണ്‌ അഗ്നിദേവന്‍, വായുദേവന്‍ എന്നൊക്കെ വ്യവഹരിക്കുന്നത്‌