Tuesday, November 9, 2010

ബ്രഹ്മാവും വിഷ്ണുവും ചരിത്ര പുരുഷന്മാർ ?

ഒരു ചർച്ചക്കിടയിൽ ‘ചിന്തകൻ’ എന്ന ബ്ലോഗർ ഒരിക്കൽ എന്നോട് ചോദിച്ചു, “ബ്രഹ്മാവല്ലെങ്കിൽ പിന്നെ ആരാ നിങ്ങളുടെ സ്രഷ്ടാവ്” എന്ന്. അതായത് സെമിറ്റിക് മതങ്ങളിലെ ദൈവത്തെപ്പോലെ ഒരാൾ ഇവിടെയും ഇരുന്ന് സൃഷ്ടി കർമ്മം ചെയ്യണം, എന്നാലേ വേദങ്ങളിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ഏകദൈവത്തെ സാക്ഷ്യപ്പെടുത്താൻ അവർക്ക് കഴിയുകയുള്ളൂ. ഇതുതന്നെ വേദാന്തത്തിൽ പറയുന്ന ബ്രഹ്മസങ്കല്പവുമായി പൊരുത്തപ്പെടാൻ കഴിയാത്ത ബഹുദൈവവിശ്വാസികൾക്കും പരിഭ്രമം ഉണ്ടാക്കും. അതുവരെ വിശ്വസിച്ചുപോന്നിരുന്ന, നമ്മളെ സൃഷ്ടിക്കുന്ന ബ്രഹ്മാവും, പരിപാലിക്കുന്ന വിഷ്ണുവും, സംഹരിക്കുന്ന/ലയിപ്പിക്കുന്ന ശിവനും ഇല്ലാത്ത ആത്മീയ മണ്ഡലം തന്നെ അവർക്ക് അപരിചിതമാണ്. വിശ്വസിച്ചില്ലെങ്കിൽ ദൈവകോപം ഉണ്ടായേക്കുമോ എന്ന ഭയമാണ് ഇതിനു കാരണം. ഇവിടെ വേദങ്ങളെയോ പുരാണങ്ങളെയോ ദൈവങ്ങളെയോ വിമർശിക്കുന്ന ഭൌതികവാദികൾ ഈ ഭയത്തിൽ നിന്നും മോചിതരാകാൻ സാമാന്യ ജനങ്ങൾക്ക് ഒരു നിർദ്ദേശവും കൊടുക്കുന്നുമില്ല.

പാൽക്കടൽ അനങ്ങാതെ കിടക്കാൻ തുടങ്ങിയിട്ട് സംവത്സരങ്ങളായി. എന്ത് പാല്, ആരുടെ പാല് എന്നൊന്നും ചോദിക്കരുത്. അനക്കമില്ലാത്തതുകൊണ്ട് പാടകെട്ടി ദുർഗന്ധം ഒഴുകിവരുന്നുണ്ടോ. ദേവാസുരന്മാർ ഒരിക്കൽ കലക്കി വെടിപ്പാക്കിയതിനുശേഷം ആരും ആ ഭാഗത്തേക്ക് പോയിട്ടില്ല. പുതിയ അവതാരങ്ങൾ വരാതിരുന്നതുകൊണ്ടാവാം, അനങ്ങാതെ ഒരേ കിടപ്പുതന്നെയാണ്. കുളിക്കാത്തതുകൊണ്ടാവാം പൊക്കിൾകുഴിയിൽ ചളികെട്ടി അതിൽ നിന്നും താമര വളർന്നു വന്നിട്ടുണ്ട്. അതിലാണ് ചതുർമുഖനായ ബ്രഹ്മാവിന്റെ ഇരിപ്പ്.

വൈകുണ്ഠനാഥനായ ശ്രീമൻ നരായണനെ ഒന്നു വൃത്തിയാക്കിയെടുക്കാം. മഹാവിഷ്ണു പാൽകടലിലാണ് ശയനം. നാരത്തിൽ അയനം ചെയ്യുന്നതുകൊണ്ട് വിഷ്ണുവിനെ നാരായണൻ എന്നു വിളിക്കുന്നു. ഈ ജലത്തിന് പാലിന്റെ നിറമാണ്. പാലും ഒരുമാതിരി ജലം തന്നെയല്ലെ. ജലമാണ് അധിഷ്ഠാന സത്യം. ജീവന്റെ ആരംഭം ജലത്തിൽ നിന്നാണ്. ആദ്യത്തെ ജീവസ്പന്ദം കോശദ്രവത്തിലാണ് കാണപ്പെടുന്നത്. അപ്പോൾ കോശമല്ലെ നാരായണൻ എന്നു പറയുന്നത്. പാലിന്റെ നിറമാണ് ശുക്ലത്തിനും. ജീവനെ ജനിപ്പിക്കുന്ന ബീജം ശയിക്കുന്നത് ശുക്ലത്തിലാണ്. ചുരുണ്ടു കിടക്കുന്ന അനന്തൻ എന്ന പാമ്പിന്റെ പുറത്തല്ല അകത്താണ് വിഷ്ണു കിടക്കുന്നത്. പ്രത്യുത്പാദനത്തിന്റെ പ്രതീകമായിട്ടാണ് സർപ്പത്തെ കണക്കാക്കുന്നത്. ആടുന്ന പാമ്പ് പുരുഷനിലും, പാമ്പ് പുനം തേടുന്നത് സ്ത്രീയിലും. കോശത്തിനകത്തെ ക്രോംമോസൊം മുതൽ അണ്ഡകടാഹം വരെ എവിടെയും ദർശിക്കാവുന്നതാണ് ഈ പാമ്പിന്റെ പ്രതീകം. ജനനേന്ദ്രിയത്തിന്റെ പ്രതീകമായ പൂക്കൾ ചെടിയുടെ ലിംഗമാണ്. പുരുഷനിൽ നിന്നും സ്ത്രീയോനിയിൽ പ്രവേശിക്കുന്ന ബീജം പിറക്കാൻ പോകുന്ന കുഞ്ഞിനു നാഭീചക്രത്തിലാണ് പ്രാണനും ഊർജ്ജവും നൽകുവാനുള്ള നാളത്തെ ഉണ്ടാക്കിവെക്കുന്നത്. അതാണ് വിഷ്ണുവിന്റെ നാഭിയിൽ നിന്നും പ്രജാപതി വന്നു എന്ന സങ്കല്പം. ഒരു കോശം തന്നെ വർദ്ധിച്ച് അനേകം കോശങ്ങളാകുന്ന ഈ സംഭവം നാലു വഴിക്കും പുരോഗമിക്കുന്നു. നിരന്തരമായ വർദ്ധനവിൽകൂടി പ്രജയെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനാൽ ബ്രഹ്മാവ് പ്രജാപതിയാണ്. സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ് എന്ന കല്പന. ബ്രഹ്മമെന്നാൽ വർദ്ധനവുള്ളത് (വികസിക്കുന്നത്) . പ്രപഞ്ച സൃഷ്ടിയിലും ഈ വർദ്ധനവ്  (വികാസം)  കാണാവുന്നതാണ്. ഇത്ര ഗുപ്തവും ഗൌരവവുമായ ഒരു വിഷയത്തെ ഭാരതീയ ശാസ്ത്രങ്ങളിൽ പ്രതീകാത്മകമായി പറഞ്ഞതു തന്നെയാണ് അവസാനം ശാസ്ത്രവിരോധമുള്ള കെട്ടുകഥകളായി ഭാരതീയ ജനതയെ ഇപ്പോൾ മൂന്നാം തരം വിശ്വാസികളാക്കിയിരിക്കുന്നത്.

10 comments:

പാര്‍ത്ഥന്‍ said...

ബ്രഹ്മാവും വിഷ്ണുവും ചരിത്ര പുരുഷന്മാർ ?

ചുമ്മാ.
ഹിന്ദു ദൈവങ്ങളെല്ലാം പണ്ട് ഈ നാട്ടിലെ രാജാക്കന്മാരായിരുന്നെന്നും അവർ മരിച്ചു കഴിഞ്ഞപ്പോൾ അവർക്ക് ദൈവീക പരിവേഷം കൊടുത്തതാണെന്നും ശ്രുതി, അതോ സ്മൃതിയോ. എനിക്കൊന്നും അറിയില്ല. എല്ലാം ബ്ലോഗനാർകാവിലമ്മയാണ് പറയുന്നത്. വിശ്വസിച്ചല്ലെ പറ്റൂ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

http://indiaheritage.blogspot.com/2010/09/blog-post_27.html

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
This comment has been removed by the author.
Manickethaar said...

ഉഗ്രൻ

അനാര്യന്‍ said...

എനിക്ക് പറയാനുള്ളത് ഒരു പോസ്റ്റാക്കി ഇടുന്നു:
മഹാവിഷ്ണു ശുക്ലത്തില്‍ കിടക്കുന്നോ?

സായ് കിരണ്‍ Saikiran said...

വിശദീകരണങ്ങള്‍ കൊള്ളാം, പക്ഷെ ഇതിനു ഇങ്ങനെയൊക്കെ വിശദീകരണം കൊടുക്കുന്നത് ന്യായമാണോ?

സായ് കിരണ്‍ Saikiran said...

താങ്കളെ എങ്ങനെ ഫോളോ ചെയ്യാം? ഫോളോ ടാബ് കാണുന്നില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജലം യോനി എന്നാണ്‌ നിര്‍വചനം. പ്രപഞ്ചവസ്തുവിന്റെ യോനി പഞ്ഞിയില്‍ നിന്നും നൂലുണ്ടാകുന്നതു പോലെ, മണ്ണുകൊണ്ട്‌ ഇഷ്ടിക ഉണ്ടാകുന്നതുപോലെ ജലം ആണ്‌

Arun / അരുണ്‍ said...

പാര്‍ഥന്‍ ജീ

ഹിന്ദു വിശ്വാസപ്രകാരം ശുക്ലാംബരധരനായ വിഷ്ണു ഗണപതിയാണ് . അയാളാണ് വിഘ്നങ്ങളെ ഇല്ലാതാക്കുന്നതും. ഗണപതിയുടെ ഒരു പര്യായം വിഷ്ണു എന്നാണ്.

ആ വിഷ്ണുവല്ല ഈ വിഷ്ണു.

അനാര്യന്റെ പോസ്റ്റില്‍ കമന്റാന്‍ പറ്റിയില്ല. അതുകൊണ്ട് ഇവിടെപ്പറഞ്ഞു.

പാര്‍ത്ഥന്‍ said...

@അരുൺ,

വിഘ്നേശ്വരന്റെയും മഹാവിഷ്ണുവിന്റെയും കൺഫ്യൂഷൻ മാറ്റാൻ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.