ആദ്ധ്യാത്മികത:
ആത്മാവിനെക്കുറിച്ച് പറയുന്നതിനുമുമ്പ് എന്താണ് ആദ്ധ്യാത്മികത എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. മനുഷ്യന്റെ വിശ്വാസത്തിൽ അധിഷ്ഠിതമായി വികസിച്ചു വന്ന മതബോധത്തിന് രണ്ടു പ്രധാന മണ്ഡലങ്ങൾ ഉണ്ട്. ഏതു മതഗ്രന്ഥം വായിച്ചാലും, ഏതു പ്രവാചകന്റെ വാക്കുകൾ വിശകലനം ചെയ്താലും, ഏതു പുരോഹിതന്റെ പ്രഭാഷണം ശ്രദ്ധിച്ചാലും, അവയിൽ ജീവിതത്തിന്റെ രണ്ടു വശങ്ങൾ സ്പർശിക്കുന്നുണ്ടെന്നു കാണാം. ഇവയെയാണ് ആദ്ധ്യാത്മികം, ആധിഭൌതികം എന്നു തരം തിരിച്ചു പറയാറുള്ളത്. ഈ ലോകജീവിതത്തെസംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ മതങ്ങൾ വിശദീകരിക്കാറുണ്ട്. അതിനെയെല്ലാം ആധിഭൌതികാംശം എന്നു പറയുന്നു. ഭൌതികസുഖങ്ങളുടെ പ്രസക്തി, അവയുടെ നശ്വരത്വം എന്നിവയെല്ലാം മതം കൈകാര്യം ചെയ്യുന്ന ആധിഭൌതിക വിഷയങ്ങളാണ്. ഇവയ്ക്കെല്ലാം ഹിന്ദുമതം ധർമ്മമെന്നാണ് പറയുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി മതത്തിന്റെ മാത്രം ലോകമാണ് ആദ്ധ്യാത്മികമണ്ഡലം. (സംഘടിത മതത്തിനോട് ചേരാത്ത സനാതന ധർമ്മത്തിനെ മതം എന്നു വിശേഷിപ്പിക്കേണ്ടി വന്നതിൽ ഖേദമുണ്ട്.) ഭൌതിക താല്പര്യങ്ങളുടെ അടിസ്ഥാനാധാരമായ ശരീരത്തിൽ നിന്നു ഭിന്നമായ ഒരു ഘടകവും അതിന്റെതായ ഒരു പരലോകവും ഉണ്ടെന്ന വിശ്വാസത്തിൽ ഊന്നുന്ന ചിന്തകളാണ് ആദ്ധ്യാത്മികമെന്നു വ്യവഹരിക്കപ്പെടുന്നത്.
ആദ്ധ്യാത്മികതയെ വിശകലനം ചെയ്തു വരുമ്പോൾ അതിൽ അഞ്ച് വിഷയങ്ങൾ അന്തർഭവിച്ചിട്ടുള്ളതായി കാണാം. അത് - അത്മാവ്, ഈശ്വരൻ, ജീവാത്മപരമാത്മബന്ധം, പരലോകം, ഇഹപരബന്ധം എന്നിവയാണ്. പ്രസ്ഥാനത്രയമെന്ന് പ്രസിദ്ധി നേടിയ ഉപനിഷത്തുക്കൾ, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയാണ് അദ്ധ്യാത്മികചിന്തയിൽ ഹിന്ദുവിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ.
ആത്മാവ് :
ആദ്ധ്യാത്മിക ചിന്തകളുടെയെല്ലാം പ്രാരംഭഘടകം ജീവാത്മാവാണ്. അങ്ങനെയൊന്നിനെ അംഗീകരിക്കാത്തപക്ഷം ആദ്ധ്യാത്മിക ലോകത്തെ മറ്റു പ്രശ്നങ്ങൾക്കൊന്നും നിലനില്പില്ല. ഭൌതികവാദികൾ ആത്മാവിന്റെ അസ്തിത്വം അംഗീകരിക്കുന്നില്ല. അതേ സമയം ആത്മാവുണ്ടെന്ന് പരിപൂർണ്ണമായി വിശ്വസിക്കുന്നതാണ് മതങ്ങളുടെയെല്ലാം സമീപനം. ആത്മാവിൽ വിശ്വസിക്കാത്ത ഭൌതികവാദികൾ വേദകാലത്തുതന്നെ ഭാരതത്തിൽ ഉണ്ടായിരുന്നു. അവരെ ചാർവാകന്മാർ എന്നു വിളിച്ചു പോന്നു. പഞ്ചഭൂതങ്ങളിൽ ആകാശമൊഴികെയുള്ള തത്ത്വചതുഷ്ടയങ്ങളുടെ സമഞ്ജസസമ്മേളന ഫലമായുത്ഭവിക്കുന്ന ചൈതന്യമാണ് ജീവികളിൽ പ്രവർത്തിക്കുന്നതെന്ന് അവർ വാദിക്കുന്നു. മദ്യത്തിന് ഇരിക്കുന്തോറും സ്വാഭാവികമായി ലഹരി വരുന്നതുപോലെയാണ് തത്ത്വമിശ്രണത്തിൽ ചൈതന്യത്തിന്റെ സ്വാഭാവികമായ ഉല്പത്തിയെന്ന് അവർ ഉദാഹരണവും നൽകുന്നു. ഈ ചൈതന്യം ജനിക്കുമ്പോൾ ജീവി പ്രവർത്തിക്കുന്നു. നിലയ്ക്കുമ്പോൾ ജീവി മരിക്കുന്നു.
ഭാരതീയരുടെ ആറു ദർശനങ്ങളിൽ - ന്യായം, വൈശേഷികം, സാംഖ്യം, യോഗം, വേദാന്തം – ഇവയഞ്ചും ആത്മാവുണ്ടെന്നു സമ്മതിക്കുന്നു. പൂർവ്വമീമാംസയുടെ പരമാചാര്യനായ ജൈമിനിയുടെ സൂത്രങ്ങളിൽ ശരീരഭിന്നമായ ഒരാത്മാവിനെക്കുറിച്ച് പറയുന്നില്ലെങ്കിലും അതിന്റെ വ്യാഖ്യാനങ്ങളിൽ ആത്മാവിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നുണ്ട്.
ജൈനമതവും ആത്മാവിനെ സ്വീകരിക്കുന്നുണ്ട്. എന്നാൽ ശ്രീബുദ്ധൻ ഇക്കാര്യത്തിൽ അർത്ഥഗർഭമായ മൌനം പാലിക്കുന്നു. എങ്കിലും പുനർജന്മത്തിലുള്ള വിശ്വാസം അവർക്കും ഉണ്ട്.
സെമിറ്റിക് മതങ്ങളും ആത്മാവുണ്ടെന്നു വിശ്വസിക്കുന്നു. പക്ഷെ അവയ്ക്കും ഭാരതീയ മതങ്ങൾക്കും ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ആത്മാവ് മനുഷ്യർക്കു മാത്രമുള്ളതാണെന്നാണ് അവരുടെ നിലപാട്. സർവ്വചരാചരങ്ങൾക്കും ആത്മാവുണ്ടെന്നാണ് ഹിന്ദുമതത്തിന്റെ സുനിശ്ചിതമായ അഭിപ്രായം. ഒരേ ആത്മാവ് പുല്ലിലും, പുഴുവിലും ജന്തുക്കളിലും കൂടിക്കടന്ന് മനുഷ്യനിലെത്തുന്നുവെന്നും, പാപിയായ മനുഷ്യന്റെ ആത്മാവ് ചരാചരസചേതനങ്ങളിലൂടെ വീണ്ടും ചാക്രികമായ ഗതി തുടരുന്നുവെന്നും ദൃഢമായി വിശ്വസിക്കുന്നു. “സർവ ഭൂതസ്ഥ” മെന്നത് ഹൈന്ദവദർശനത്തിൽ ആത്മാവിന്റെ സ്ഥിരം വിശേഷണമാണ്.
ആത്മാവുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് ആദ്ധ്യാത്മിക വാദികളും ഇല്ലെന്ന് ഭൌതികവാദികളും തർക്കിക്കുന്നു. ജീവികളിലെല്ലാം സ്ഥൂലശരീരത്തിൽ നിന്നു വ്യത്യസ്തമായ ഒരു ശക്തി ഉണ്ടെന്നതിൽ ആർക്കും തർക്കമില്ല. മരിക്കുമ്പോൾ ദേഹികൾ നിശ്ചലമാകുന്നത് ദേഹത്തിൽ നിന്ന് എന്തോ ഒന്ന് പൊയ്പ്പോയതുകൊണ്ടാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. അതുകൊണ്ട് നൈതികന്യായമനുസരിച്ച് സംശയത്തിന്റെ ആനുകൂല്യം കൊടുത്ത് ആത്മാവുണ്ടെന്ന് തത്ക്കാലം അംഗീകരിക്കാം. ആംഗീകരിക്കാത്തവർക്ക് ഇവിടന്നങ്ങോട്ട് പ്രവേശനമില്ല.
ബാഹ്യദൃഷ്ടികൾക്ക് ദൃശ്യമാകുന്ന ഈ സ്ഥൂലശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന ആന്തരികശക്തിയാണ് ആത്മാവെന്നു പറഞ്ഞാൽ, ആത്മാവിന് സരളമായ ഒരു നിർവചനമായി. എന്നാലും അത്ര ലളിതമായി പരിചയപ്പെടുത്താവുന്നതല്ല അതിന്റെ അസ്തിത്വാദികളെന്നു വ്യക്തമാണ്. ആത്മാവെന്ന ശക്തി ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ ഒന്നുമല്ലെന്ന അറിവാണ് ആത്മജ്ഞാനമെന്നാണ് കേനോപനിഷത്തിന്റെ മറുപടി. ആത്മജ്ഞാനം തീഷ്ണബുദ്ധികൾക്കുമാത്രം പ്രാപ്യമാകുന്നതാണെന്ന് കഠോപനിഷത്തും പ്രഖ്യാപിക്കുന്നു. അതുകൊണ്ട് “ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത” (ഉണർന്നെഴുന്നേറ്റ് യോഗ്യന്മാരിൽ നിന്ന് ബോധമാർജ്ജിക്കൂ) എന്നാണ് കഠത്തിലെ ആഹ്വാനം. ഛാന്ദോഗ്യം ആത്മജ്ഞാനം നേടാനുള്ള ക്ലേശത്തെ ഒരുപാഖ്യാനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ദേവേന്ദ്രനും വിരോചനനും ആത്മജ്ഞാനം നേടാൻ പ്രജാപതിയെ സമീപിച്ചു. പ്രജാപതിയുടെ സമാധി ഭാഷകേട്ട് വിരോചനൻ ധരിച്ചത് ശരീരമാണ് ആത്മാവെന്നാണ്. അതുകൊണ്ട് അദ്ദേഹം കൂടുതൽ അന്വേഷണം നടത്താതെ പിന്മാറി. പക്ഷെ, ദേവേന്ദ്രന് വിശ്വാസം വന്നില്ല. അദ്ദേഹം പല പ്രാവശ്യം പ്രജാപതിയിൽ നിന്ന് ഉപദേശം തേടുകയും വീണ്ടും 101 വർഷം പഠിക്കുകയും ചെയ്തു. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്, ആത്മാവിനെക്കുറിച്ചുള്ള അറിവ് അത്ര ലളിതമായി ആർജ്ജിക്കാവുന്നതല്ലെന്നും അതിഗൂഢമാനണെന്നുമാണ്. ബാലബുദ്ധികൾക്ക് മനസ്സിലായില്ലെങ്കിൽ കൂടുതൽ വ്യക്തമാക്കാൻ വേറെ വഴിയൊന്നും ആചാര്യന്മാർ പറഞ്ഞിട്ടില്ല.
ശരീരമാകുന്ന പുരത്തിന്റെ അധിപനാണ് ആത്മാവെന്നും, ആ അധിപന്റെ കീഴിൽ പ്രവർത്തിക്കുന്ന അധികാരികളാണ് പ്രാണൻ, ബുദ്ധി, മനസ്സ് തുടങ്ങിയവയെന്നും ഛാന്ദോഗ്യം ഉദാഹരണം നൽകുന്നുണ്ട്.
“ആത്മാനം രഥിനം വിദ്ധി
ശരീരം രഥ മേവ ച “
(എന്നാണ് കഠത്തിലെ വർണ്ണന.)
“ആത്മാവിനെ രഥിയെന്നറിക ശരീരം രഥമെന്നതും,
ബുദ്ധിയാം സാരഥി ധരിപ്പൂ മനമാം കടിഞ്ഞാണിനെ.
ഇന്ദ്രിയാശ്വങ്ങൾ കാണുന്നൂ വിഷയമാം ലക്ഷ്യങ്ങളെ,
ആത്മേന്ദ്രിയമനങ്ങൾ ചേർന്നാൽ ഭോക്താവതെന്നു മനീഷികൾ.”
പ്രവർത്തനക്ഷമമായ ശരീരത്തിലേക്ക് ജീവാത്മാവ് കടന്നു ചെല്ലുകയല്ല ചെയ്യുന്നത്. അങ്ങിനെയാണെങ്കിൽ എവിടെനിന്നു വന്നു, അതിനെ പുനഃസ്ഥാപിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്, നമുക്ക് പുതിയ ഒരു ജീവാത്മാവിനെ സൃഷ്ടിക്കാൻ കഴിയാത്തതെന്തുകൊണ്ട് – തുടങ്ങിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആത്മാവിന്റെ അസ്തിത്വത്തോടു ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടാണ്, ആത്മജ്ഞാനം ഗൂഢവും ദുർജ്ഞേയവുമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നത്.
സെമിറ്റിക് മതത്തിൽ ഒരു ശരീരം ഗർഭത്തിൽ വളർന്നതിനുശേഷം ആത്മാവിനെ അതിലേക്ക് പ്രവേശിപ്പിക്കുന്നതായി പറയുന്നു. പിന്നീട് ആ വ്യക്തി മരിക്കുമ്പോൾ അതിലുള്ള ആത്മാവ് അന്ത്യദിനം വരെ വിചാരണക്കായി കാത്തുകിടക്കുന്നു. അത്രയും കാലം ആ ആത്മാവ് എവിടെ കിടക്കുന്നു എന്നൊന്നും ചോദിച്ചേക്കരുത്. കുഴിമാടത്തിൽ തന്നെയങ്കിൽ കഷ്ടം തന്നെ.
പുനർജന്മവിശ്വാസമുള്ള ഹിന്ദുക്കൾക്ക് ആത്മാവിന്റെ ഗതിവിഗതികൾ കൂടുതൽ സങ്കീർണ്ണമാണ്. പരമാത്മാവിന്റെ ഒരംശം തന്നെയാണ് ജീവാത്മാവ് എന്നതുകൊണ്ട് ജീവന്റെ ഉല്പത്തിയെക്കുറിച്ച് പ്രത്യേകിച്ചൊന്നും എവിടെയും പറയുന്നില്ല. “മമൈവാംശോ ജീവലോകേ – ജീവഭൂതഃ സനാതനഃ” (എന്റെ അംശംതന്നെയാണ് പ്രപഞ്ചത്തിലെ ജീവികളിലുള്ള സനാതനമായ ആത്മാവ്.) ആത്മാവ് നശിക്കുന്നില്ല. ആത്മാവ് അനാദിയാണ്. എങ്ങനെ ഉണ്ടായെന്നു നിശ്ചയിക്കാൻ കഴിയാത്തവയെക്കുറിച്ചാണ് ഹിന്ദുദർശനം അനാദിയെന്നു പറയുന്നത്. അത് ഒരു പരിമിതിയല്ല. ജീവന്റെ ഉല്പത്തി എന്ന്, എങ്ങനെയെന്നതിനെക്കുറിച്ച് ആധുനിക ശാസ്ത്രത്തിനും വ്യക്തമായിട്ടൊന്നും പറയാൻ കഴിഞ്ഞിട്ടില്ല. സെമിറ്റിക് മതങ്ങളിലാണെങ്കിൽ ദൈവവചനത്തിന്റെ പിൻബലം മാത്രമെ ഉള്ളൂ.
ആത്മാവിന്റെ ഭൌതികബന്ധത്തെ നിലനിർത്തുന്ന ശക്തികൾ - പ്രാണൻ, ബുദ്ധി, മനസ്സ്, ഇന്ദ്രിയങ്ങൾ എന്നിവയാണ്. ആത്മാവിന്റെ പ്രവർത്തനമേലദ്ധ്യക്ഷൻ പ്രാണൻ ആകുന്നു. അതിനുതാഴെ ബുദ്ധി, പിന്നെ മനസ്സ്, അതിനുതാഴെ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും. ഇതാണ് ആത്മാവിന്റെ ശരീര ഭരണസംവിധാനം.
ശാസ്ത്രങ്ങളിൽ മൂന്നു ശരീരങ്ങളെപ്പറ്റി വർണ്ണിക്കുന്നുണ്ട്. കാരണം, സൂക്ഷ്മം, സ്ഥൂലം എന്നിവയാണ് ശരീരത്തിന്റെ മൂന്ന് അവസ്ഥകൾ. നാമരൂപാദികളുള്ള ബാഹ്യശരീരത്തെ സ്ഥൂലശരീരമെന്നു പറയുന്നു. അത് പഞ്ചഭൂതാത്മകമാണ്. ഇതാണ് ശരീരത്തിന്റെ പ്രാധമിക തലം. ഈ സ്ഥൂലശരീരത്തിനു പിന്നിൽ ഒരു സൂക്ഷ്മ ശരീരമുണ്ട്. മരണത്തിൽ സ്ഥൂലശരീരം വിട്ടുപോകുന്നത് ഈ സൂക്ഷ്മശരീരത്തോടുകൂടിയ ആത്മാവാണ്. സൂക്ഷ്മശരീരത്തിനു പിന്നിൽ അതിന്റെ ബീജരൂപത്തിൽ ഒരു കാരണശരീരമുണ്ട്. അത് പ്രളയകാലത്തിൽ പോലും നശിക്കുന്നില്ല. അതിൽ ജീവാത്മാവും വാസനാജന്യമായ സംസ്കാരവും മാത്രമെ ഉള്ളൂ. പ്രളയത്തിനുശേഷം പ്രപഞ്ചം വീണ്ടും സൃഷ്ടിക്കപ്പെടുമ്പോൾ ഈ കാരണശരീരത്തിൽ നിന്ന് അതിന്റെ ബാഹ്യരൂപമായി പുതിയ സ്ഥൂലശരീരമുണ്ടാകുന്നു. സൂക്ഷ്മശരീരം കാരണ ശരീരത്തെ അപേക്ഷിച്ച് സ്ഥൂലമാണ്. എന്നാൽ ഭൌതിക ശരീരമെന്നു നാം പറയാറുള്ളതിനെ അപേക്ഷിച്ച് സൂക്ഷ്മമാകുന്നു. അതിനാൽ ഇത് അതീന്ദ്രിയവും അതിയന്ത്രവുമാണ്. ഇന്ദ്രിയങ്ങൾക്കതീതവും യന്ത്രങ്ങൾക്ക് അദൃശ്യവുമാണ്. എന്നാൽ അന്തർമുഖ ധ്യാനവൃത്തികൊണ്ട് ഇതിനെ അനുഭൂതമാക്കാവുന്നതുമാണ്.
വിശ്വാസത്തിൽ ഊന്നുന്നു എന്ന പരിമിതി ഒഴിവാക്കിയാൽ ജീവന്റെ ഈ സംസാരചംക്രമണം പഴുതില്ലാത്തവിധം കോർത്തിണക്കിയിരിക്കുന്നു.
ബൃഹദാരണ്യകം വളരെ വ്യക്തമായി ജീവാത്മാവിന്റെ ചാക്രികതയെപ്പറ്റി വിവരിക്കുന്നുണ്ട്. വിദ്യ അഭ്യസിച്ച് ഗർവ്വിഷ്ഠനായ ശ്വേതകേതുവിനോട് ജ്ഞാനിയായ പ്രവാഹണൻ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ജനങ്ങൾ മരിച്ചതിനുശേഷം വിഭിന്ന മാർഗ്ഗങ്ങളെ സ്വീകരിക്കുന്നതെങ്ങനെയെന്ന് നിനക്കറിയുമോ? എങ്ങനെയാണ് അവർ വീണ്ടും ഈ ലോകത്തെ പ്രാപിക്കുന്നതെന്ന് നിനക്കറിയുമോ ? എന്തുകൊണ്ടാണ് പരലോകം വീണ്ടും വീണ്ടും മരിച്ചുപോകുന്ന അനേകം ജനങ്ങളെക്കൊണ്ട് നിറയാതിരിക്കുന്നത് എന്ന് നിനക്കറിയാമോ? – തുടങ്ങിയ 5 ചോദ്യങ്ങൾ ഉണ്ട്. അതിനുള്ള മറുപടി ബൃ. 6.2.9 മുതൽ 6.2.16 വരെയുള്ള മന്ത്രങ്ങളിൽ വിവരിക്കുന്നുമുണ്ട്. ഇതുപോലെയുള്ള സങ്കീർണ്ണമായ ചോദ്യവും അതിനുള്ള ഉത്തരവും ഏതെങ്കിലും സെമിറ്റിക് മതഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ടെങ്കിൽ അറിവുള്ളവർ വിശദീകരിക്കുക. അവിടെ ഗർഭപാത്രം മുതൽ ശ്മശാനം വരെയുള്ള യാത്രയിൽ ഒതുങ്ങുന്നു പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ വിശേഷപ്പെട്ട മനുഷ്യന്റെ ആത്മാവിന്റെ ഗതി.
(ബൃ.6.2.11) അല്ലയോ ഗൌതമാ, ഈ ലോകം തന്നെ അഗ്നിയാകുന്നു. അതിന് പൃഥ്വിയാണ് വിറക്. അഗ്നി പുകയാകുന്നു. രാത്രി ജ്വാലയാകുന്നു. ചന്ദ്രൻ കനലാകുന്നു. നക്ഷത്രങ്ങൾ തീപ്പൊരികളാണ്. ആ അഗ്നിയിൽ ദേവന്മാർ വ്യഷ്ടിയെ ഹോമിക്കുന്നു. ആ ആഹുതിയിൽ നിന്ന് അന്നമുണ്ടാകുന്നു.
ഇവിടെ ബ്രഹ്മാണ്ഡത്തെ ആകവെ എടുത്തുകൊണ്ട് ഒരു ആഹുതിയായി പറഞ്ഞതുപോലെ പിണ്ഡാണ്ഡത്തിൽ നടക്കുന്ന സർജനക്രിയയെയും യജ്ഞമായി പറയുന്നു:
(ബൃ.6.2.12) അല്ലയോ ഗൌതമാ, പുരുഷൻ അഗ്നിയാകുന്നു. അവന്റെ തുറന്ന വായ വിറകാകുന്നു. വാക്ക് ജ്വാലയാകുന്നു. കണ്ണ് തീക്കനലാകുന്നു. ചെവി തീപ്പൊരികളാകുന്നു. ഈ അഗ്നിയിൽ ദേവന്മാർ (ഇന്ദ്രിയങ്ങൾ) അന്നത്തെ ഹോമിക്കുന്നു. ആ ആഹുതിയിൽനിന്ന് ശുക്ലമുണ്ടാകുന്നു.
ബൃ.6.2.13,14) അല്ലയോ ഗൌതമാ, സ്ത്രീ അഗ്നിയാകുന്നു. ഈ അഗ്നിയിൽ ദേവന്മാർ രേതസ്സിനെ ഹോമിക്കുന്നു. ആ ആഹുതിയിൽ നിന്ന് പുരുഷനുണ്ടാകുന്നു. അവൻ ആയുസ്സുള്ളിടത്തോളം കാലം ജീവിക്കുന്നു. അതിനുശേഷം അവൻ മരിക്കുമ്പോൾ അവനെ അഗ്നിയിലേക്കുതന്നെ കൊണ്ടുപോകുന്നു. അഗ്നിതന്നെ അവന് അഗ്നിയായി ഭവിക്കുന്നു. വിറകുതന്നെ വിറക്. പുകതന്നെ പുക. തീജ്ജ്വാലതന്നെ ജ്വാല. തീക്കനൽ തന്നെ കനൽ. തീപ്പൊരികൾ തന്നെ തീപ്പൊരി. ഈ അഗ്നിയിൽ ദേവന്മാർ പുരുഷന്മാരെ ഹോമിക്കുന്നു. ആ ആഹുതിയിൽ നിന്ന് ശോഭിക്കുന്ന നിറത്തോടുകൂടിയ (സ്വർണ്ണവർണ്ണമുള്ള) പുരുഷനുണ്ടാകുന്നു.
പ്രകാശരൂപികളായി മാറുന്ന പുരുഷന്മാരിൽ ആര് എങ്ങനെ തിരിച്ചുവരുന്നു എന്ന് പറയുന്നു.
(ബൃ.6.2.16) യജ്ഞം കൊണ്ടും ദാനം കൊണ്ടും തപസ്സുകൊണ്ടും ലോകങ്ങളെ ജയിക്കുന്നവൻ ധൂമാദിദേവതയെ പ്രാപിക്കുന്നു. ധൂമത്തിൽ നിന്നും രാത്ര്യാഭിമാനി ദേവതയെയും അവിടെനിന്ന് കൃഷ്ണപക്ഷാഭിമാനിയെയും ദക്ഷിണായന മാസങ്ങളെയും പ്രാപിച്ചിട്ട് പിതൃലോകത്തിലെത്തുന്നു. പിന്നെ ചന്ദ്രലോകത്തെ പ്രാപിക്കുന്നു. (അമ്പിളിമാമനല്ല- സമഷ്ടിമനസ്സിന്റെ ഒരു മായികലോകം.) അവിടെവെച്ച് അന്നമായി മാറുന്നു. ( ചോറല്ല – ലോകപോഷണത്തെ ഉളവാക്കുന്ന ജീവോർജ്ജം) സോമരസത്തെ പാനം ചെയ്യുന്നതുപോലെ ദേവന്മാർ അവിടെയെത്തിയിട്ടുള്ള ഈ പുരുഷന്മാരെ ഭക്ഷിക്കുന്നു (ഉപയോഗിക്കുന്നു). അവരുടെ കർമ്മഫലം അവസാനിക്കുമ്പോൾ, ദേവന്മാർ അവരെ പ്രജകളാകുവാൻ യോഗ്യന്മാരാക്കി ആകാശത്തിൽ വിക്ഷേപിക്കുന്നു. ആകാശത്തിൽ നിന്ന് വായുവിലേക്കും വായുവിൽ നിന്ന് മഴയിലേക്കും വന്നിട്ട് പ്രജയുടെ പ്രാഗ്രൂപമായ ലിംഗശരീരികൾ ഭൂമിയിൽ എത്തുന്നു. ഭൂമിയിൽ അവർ (അവർക്കിണങ്ങുന്ന മാതാപിതാക്കന്മാരുടെ) അന്നമായിത്തീരുന്നു. അവർ പിന്നെയും പുരുഷനാകുന്ന അഗ്നിയിൽ ഹോമിക്കപ്പെടുന്നു. പിന്നീട് സ്ത്രീയാകുന്ന അഗ്നിയിലും. അവിടെനിന്നും ലോകങ്ങളെ പ്രാപിക്കാനുള്ള കർമ്മങ്ങൾ ചെയ്യാനായി മാതൃയോനിയിൽനിന്നും പ്രജയായി പ്രസവിക്കപ്പെടുന്നു. ജ്ഞാനകർമ്മങ്ങളുടെ ഫലമായി ഉത്തരായണമാർഗ്ഗത്തിലുടെ പോകുവാനുള്ള അർഹത നേടുന്നതുവരെ ഇങ്ങനെ സംസാരത്തിൽ ചിറ്റിക്കൊണ്ടിരിക്കുന്നു.
ആത്മാവ് ഈ ഭൂമിയിൽ എങ്ങനെ ചുറ്റിത്തിരിയുന്നു എന്ന് സൂക്ഷ്മമായി ചിന്തിച്ചാൽ മനസ്സിലാക്കാം എന്നു കരുതുന്നു. ആത്മാവിന്റെ വഴികളും സ്റ്റോപ്പുകളും വിശദീകരിക്കുകയാണെങ്കിൽ പോസ്റ്റ് ഇനിയും വിപുലീകരിക്കേണ്ടിവരും.
ഇവിടെ ഇനി ഹൈന്ദവ വിശ്വാസത്തിലെ സംശയങ്ങൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടെന്നു തോന്നുന്നില്ല. മറ്റു മതങ്ങൾ എന്തു പറയുന്നു എന്നറിയാൻ താല്പര്യമുണ്ട്.
15 comments:
“ആത്മാവിനെ രഥിയെന്നറിക ശരീരം രഥമെന്നതും,
ബുദ്ധിയാം സാരഥി ധരിപ്പൂ മനമാം കടിഞ്ഞാണിനെ.
ഇന്ദ്രിയാശ്വങ്ങൾ കാണുന്നൂ വിഷയമാം ലക്ഷ്യങ്ങളെ,
ആത്മേന്ദ്രിയമനങ്ങൾ ചേർന്നാൽ ഭോക്താവതെന്നു മനീഷികൾ.”
"സെമിറ്റിക് മതത്തിൽ ഒരു ശരീരം ഗർഭത്തിൽ വളർന്നതിനുശേഷം ആത്മാവിനെ അതിലേക്ക് പ്രവേശിപ്പിക്കുന്നതായി പറയുന്നു."
ഏതെങ്കിലും സെമിറ്റിക് മതങ്ങളില്‍ ഇങ്ങനെ പറയുന്നുണ്ടോ എന്നെനിക്കറിയില്ല. ഏതായാലും വിശുദ്ധ ഖുര്‍ആന്‍ ഇതിനെ അംഗീകരിക്കുന്നില്ല. ഖുര്‍ആന്‍ പറയുന്നത് ശരീരം രൂപപ്പെട്ടു വരുന്നതിനനുസരിച്ച് അതിനുള്ളില്‍ നിന്നു തന്നെ ഉരുത്തിരിഞ്ഞു വരുന്ന സത്തയാണ് അത്മാവ് എന്നാണ്. ഈ വിഷയം 'ഇസ്ലാം മത തത്ത്വജ്ഞാനം' എന്ന പ്രദ്ധമായ പുസ്തകത്തില്‍ പ്രതിപാദിക്കുന്നതു നോക്കുക:
"....ആത്മാവും ശരീരവുമായുള്ള പ്രസ്തുത ബ്ന്ധത്തെ തെളിയിക്കുന്നതിന് ബലവത്തായ മറ്റോരു തെളിവ്, ശരീരം ആത്മാവിന്റെ ജനയിത്രിയാണെന്ന സിദ്ധാന്തമാണ്. ആത്മാവ് എന്നാല്‍ അന്തരീക്ഷത്തില്‍ നിന്നോ മറ്റോ വന്ന് ഗര്‍ഭിണിയുടെ ഉദരത്തില്‍ പ്രവേശിക്കുന്ന ഒരു വസ്തുവല്ല. അതു ബീജത്തില്‍ തന്നെ നിഗൂഢമായിരിക്കുന്നതും ഗര്‍ഭാശയത്തില്‍ മാംസ പിണ്ഡത്തിന്റെ വളര്‍ച്ചയോടൊപ്പം തെളിഞ്ഞു വരുന്നതുമായ ഒരു തേജസ്സാകുന്നു. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്, അത്മാവ് എന്നാല്‍ മാതൃഗര്‍ഭത്തില്‍ വെച്ച് ബീജത്തില്‍ നിന്നും തയ്യാറായി മാംസപിണ്ഡത്തില്‍ പ്രകാശിച്ചു വരുന്ന ഒരു സത്തയാണെന്നാകുന്നു. ഖുര്‍ആന്‍ പറയുന്നു: "പിന്നെ ഗര്‍ഭാശയത്തില്‍ രൂപപ്പെട്ടു വരുന്ന പിണ്ഡത്തെ നാം മറ്റൊരു മാതൃകയില്‍ രൂപീകരിച്ചു ആത്മാവെന്ന ഒരു സൃഷ്ടിയെ വെളിപ്പെടുത്തുമാറാകുന്നു; അതുല്യനായി സൃഷ്ടികര്ത്താവായിരിക്കുന്ന അല്ലാഹു വാഴ്ത്തപ്പെട്ടവനത്രേ (വിശുദ്ധ ഖുര്‍ആന്‍ 23:15).
"പിന്നീട് ആ വ്യക്തി മരിക്കുമ്പോൾ അതിലുള്ള ആത്മാവ് അന്ത്യദിനം വരെ വിചാരണക്കായി കാത്തുകിടക്കുന്നു."
ഇതും തെറ്റിദ്ധാരണയാണ്. മരണത്തോടെ അത്മാവ് മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. അതിനെ 'ബര്‍സഖ്' എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ബര്‍സഖ് എന്ന അവസ്ഥയില്‍ അത്മാവ് ഇഹലോക ജീവിതത്തില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കനുസൃതമായ രീതിയിലായിരിക്കും പരിപാലിക്കപ്പെടുക. പാരത്രികാവസ്ഥയുടെ ഒരു പ്രതിഛായ എന്ന നിലയായിരിക്കും അത്. അതിനു ശേഷമുള്ള അവസ്ഥയാണ് പാരത്രികാവസ്ഥ. ഇവിടെ എവിടെയും അത്മാവ് കാത്തു കിടക്കുന്നില്ല. മാത്രമല്ല സമയം, കാലം എന്നിവയെല്ലാം ഭൗതിക ലോകവുമായി മാത്രം ബന്ധപ്പെട്ട കാര്യങ്ങളല്ലേ? പിന്നെ കാത്തു കിടക്കുക എന്നൊക്കെപ്പറയുന്നത് അത്മീയ ലോകത്തെ സംബദ്ധിച്ച് അസംബന്ധമാണ്.
@ കൽക്കി :
ശരീരത്തിൽ നിന്നും ശരീരം മാത്രമെ ഉണ്ടാവുകയുള്ളൂ. ‘പുനർജന്മം’ എന്ന ഇതിന്റെ മുമ്പിലത്തെ പോസ്റ്റിൽ അക്കാര്യം വ്യക്തമാക്കിയിരുന്നു.
മത്തൻ കുത്തിയാൽ കുമ്പളം പോലും ഉണ്ടാകില്ല. അപ്പോൾ പിന്നെ അതിന്റെ ബീജം മുളക്കും എന്നു വിശ്വസിക്കാമോ ?
ശരീരം രൂപപ്പെട്ടുവരുമ്പോൾ അതിനുള്ളിൽ നിന്നു ഉരുത്തിരിഞ്ഞു വരുന്നു എന്നു പറയുന്നതും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. അത് ഈ പോസ്റ്റിൽ ചാർവാകന്മാരുടെ മദ്യത്തിൽ നിന്നും ലഹരി വരുന്നതിനെക്കുറിച്ചുള്ള ഉപയിൽ വ്യക്തമാക്കിയതാണ്.
ഇതൊന്നും യുക്തിഭദ്രമല്ല. വിശ്വാസം. അതല്ലെ ഏറ്റവും വലിയ സത്യം എന്നാണെങ്കിൽ ഞാൻ തർക്കത്തിനില്ല. നിങ്ങൾ എപ്പോഴും പറയാറുണ്ട്, ഖുർആൻ യുക്തിഭദ്രമാണെന്ന്. തെളിയിക്കൂ. ഇക്കാര്യത്തിലെങ്കിലും.
@ കല്‍ക്കി :
[ബര്‍സഖ് എന്ന അവസ്ഥയില്‍ അത്മാവ് ഇഹലോക ജീവിതത്തില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കനുസൃതമായ രീതിയിലായിരിക്കും പരിപാലിക്കപ്പെടുക. ]
അപ്പോൾ കർമ്മത്തിനനുസരിച്ചുള്ള ശിക്ഷയോടുകൂടിയ പരലോക ജീവിതം അന്ത്യദിനത്തിനുമുമ്പുതന്നെ ലഭിക്കും എന്നാണോ പറയുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ കൊള്ളാം.
"വിശ്വാസത്തിൽ ഊന്നുന്നു എന്ന പരിമിതി ഒഴിവാക്കിയാൽ ജീവന്റെ ഈ സംസാരചംക്രമണം പഴുതില്ലാത്തവിധം കോർത്തിണക്കിയിരിക്കുന്നു."
വിശ്വാസം. അതുതന്നെ എല്ലാം.
യജ്ഞം കൊണ്ടും ദാനം കൊണ്ടും തപസ്സുകൊണ്ടും ലോകങ്ങളെ ജയിക്കുന്നവൻ ധൂമാദിദേവതയെ പ്രാപിക്കുന്നു. ധൂമത്തിൽ നിന്നും രാത്ര്യാഭിമാനി ദേവതയെയും അവിടെനിന്ന് കൃഷ്ണപക്ഷാഭിമാനിയെയും ദക്ഷിണായന മാസങ്ങളെയും പ്രാപിച്ചിട്ട് പിതൃലോകത്തിലെത്തുന്നു. പിന്നെ ചന്ദ്രലോകത്തെ പ്രാപിക്കുന്നു. (അമ്പിളിമാമനല്ല- സമഷ്ടിമനസ്സിന്റെ ഒരു മായികലോകം.) അവിടെവെച്ച് അന്നമായി മാറുന്നു. ( ചോറല്ല – ലോകപോഷണത്തെ ഉളവാക്കുന്ന ജീവോർജ്ജം) സോമരസത്തെ പാനം ചെയ്യുന്നതുപോലെ ദേവന്മാർ അവിടെയെത്തിയിട്ടുള്ള ഈ പുരുഷന്മാരെ ഭക്ഷിക്കുന്നു (ഉപയോഗിക്കുന്നു). അവരുടെ കർമ്മഫലം അവസാനിക്കുമ്പോൾ, ദേവന്മാർ അവരെ പ്രജകളാകുവാൻ യോഗ്യന്മാരാക്കി ആകാശത്തിൽ വിക്ഷേപിക്കുന്നു. ആകാശത്തിൽ നിന്ന് വായുവിലേക്കും വായുവിൽ നിന്ന് മഴയിലേക്കും വന്നിട്ട് പ്രജയുടെ പ്രാഗ്രൂപമായ ലിംഗശരീരികൾ ഭൂമിയിൽ എത്തുന്നു. ഭൂമിയിൽ അവർ (അവർക്കിണങ്ങുന്ന മാതാപിതാക്കന്മാരുടെ) അന്നമായിത്തീരുന്നു. അവർ പിന്നെയും പുരുഷനാകുന്ന അഗ്നിയിൽ ഹോമിക്കപ്പെടുന്നു. പിന്നീട് സ്ത്രീയാകുന്ന അഗ്നിയിലും. അവിടെനിന്നും ലോകങ്ങളെ പ്രാപിക്കാനുള്ള കർമ്മങ്ങൾ ചെയ്യാനായി മാതൃയോനിയിൽനിന്നും പ്രജയായി പ്രസവിക്കപ്പെടുന്നു.
ഈ അസംബന്ധങ്ങളൊക്കെ വിശ്വസിക്കാന്‍ അസാമാന്യ തലച്ചോറു തന്നെ വേണം പാര്‍ഥാ
@ കൽക്കി:
‘ആത്മാവിനെ ഊതി’ എന്ന ഒറ്റവാക്കിൽ നിന്നുകൊണ്ടുള്ള ട്രപ്പിസിയം കളിക്കുകയല്ല ഇവിടെ ചെയ്യുന്നത്.
ലോകത്തിലെ സർവ്വ ചരാചരങ്ങളുടെയും രൂപം ഉരുണ്ടതാണ്. (എന്നുവച്ച് തുല്യമായ റേഡിയസില്ല എന്നു വാദിക്കല്ലെ. ഒരു തത്ത്വം പറഞ്ഞതാണ്.) ലോകത്തിലെ സർവ്വ ഗ്രഹങ്ങങ്ങളുടെയും നക്ഷത്രങ്ങളുടെയും രൂപം ഉരുണ്ടതാണ്. അണ്ഡകടാഹവും ഉരുണ്ടതാണ്. പുത്തികൂടുതലുള്ള മനുഷ്യർക്ക് മാത്രം ജീവീക്കാനുള്ള ഭൂമിയുടെ ആകൃതിയും ഉരുണ്ടതാണ്. പരന്നതല്ല. ഈ യുക്തിയിൽ ഊന്നു നിന്നുകൊണ്ടു തന്നെയാണ് ലോകത്തിലെ ഏതു സംഗതിക്കും അതിന്റെ ചാക്രികത നിലനിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്. ഖുർആനിലില്ലാത്തതൊന്നും സത്യമല്ലെന്നു കരുതുന്നവരെ ഈ തത്ത്വശാസ്ത്രം പഠിപ്പിക്കാൻ പ്രതിജ്ഞയെടുത്തിട്ടല്ല ഈ ബ്ലോഗ് തുടങ്ങിയത്.
ആത്മാവ് പുറത്തു നിന്നു വന്നു ചേരുന്നതല്ല എന്നു പാര്ഥന് ആദ്യം പറഞ്ഞു. ആത്മാവ് ശരീരത്തിനുള്ളില്‍ നിന്നു തന്നെ ഉത്ഭൂതമാകുന്ന ഒരു തേജസ്സാണെന്ന ഇസ്ലാമിക അധ്യാപനവും പാര്ഥന് അംഗീകരിക്കുന്നില്ല. അപ്പോള്‍ പിന്നെ ഇങ്ങനെ ഇട്ടു വട്ടം കറക്കുകതന്നെയേ (ചാക്രികത) നിവൃത്തിയുള്ളൂ. തലയ്ക്കകത്ത് വല്ലതും ബാക്കിയുള്ളവര്‍ക്കൊന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ല പാര്‍ഥാ. താങ്കള്‍ വേണ്ടു വോളം ഊതിക്കോളൂ. ഒരു വിരോധവുമില്ല.
@ കൽക്കി:
മനുഷ്യ ശരീരം മണ്ണുകൊണ്ടുണ്ടാക്കിയതോ, ചളികൊണ്ടുണ്ടാക്കിയതോ, വെള്ളംകൊണ്ടുണ്ടാക്കിയതോ,
പഞ്ചഭൂതങ്ങളാൽ ഉണ്ടായതോ എന്നകാര്യത്തിൽ മതവിശ്വാസങ്ങൾ വ്യത്യസ്തമായിരിക്കെ; ഭൂമിയിൽ മനുഷ്യൻ ജനിച്ചു മരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യശരീരത്തിന് ഭൌതികമായ വ്യത്യാസങ്ങളൊന്നും കണ്ടതായി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് മുയലിന്റെ കൊമ്പ് എന്തിനാ പൊക്കിപ്പിടിക്കുന്നത്. അത് അവിടെ വളർന്നോട്ടെ.
താങ്കൾ പറയുന്നതനുസരിച്ച് തൽക്കാലം ഞാൻ ആത്മാവ് സ്വയം ഉണ്ടാകുന്നു എന്നു വിശ്വസിക്കുന്നു. (അതുകൊണ്ട് ജനന-മരണങ്ങളിൽ ഭഗവാനുള്ള പങ്ക് തൽക്കാലം വേണ്ടെന്നുവെക്കാം.)
പുനർജന്മത്തിന്റെ ചില വസ്തുതകൾ തെളിവായി നൽകിയിട്ടും താങ്കൾ ഒരു പുനർജന്മമെങ്കിലും ഉണ്ടായിട്ടുള്ളതായി വിശ്വസിക്കുന്നോ എന്ന കാര്യത്തിൽ ഒരു മറുപടിയുണ്ടായില്ല.
ആത്മാവ് പുറത്തു നിന്നു വന്നു ചേരുന്നതല്ല എന്നു പാര്ഥന് ആദ്യം പറഞ്ഞു.
ഈ വരികൾ ഞാൻ പറഞ്ഞതായി കല്‍ക്കി ആരോപിക്കുന്നു. ഇങ്ങനെ ഞാൻ പറഞ്ഞാൽ ഞാൻ ചാർവാകന്മാരിൽ പെട്ടവനാവില്ലെ. അവർ ദൈവത്തെ നിഷേധിക്കുന്നവരല്ലെ. അത് എങ്ങനെ ശരിയാകും?
:-)
"പ്രവർത്തനക്ഷമമായ ശരീരത്തിലേക്ക് ജീവാത്മാവ് കടന്നു ചെല്ലുകയല്ല ചെയ്യുന്നത്."
"ജീവാത്മാവ് ശരീരത്തിൽ വരുന്നത് എങ്ങിനെയാണ്, എപ്പോഴാണ് ?
ഇതൊരു സാധാരണ ചോദ്യമാണ്. ഈ ചോദ്യത്തിന്റെ അടിസ്ഥാനം ഒരു മിഥ്യാധാരണയാണ്. ശരീരം ആദ്യമേ സമ്പൂർണ്ണമായി ഉണ്ടാവുകയും പിന്നീട് അതിൽ ജീവാത്മാവ് പ്രവേശിച്ച് ജീവിതമാരംഭിക്കുകയും ചെയ്യുന്നു എന്ന വിശ്വാസം നിമിത്തമാണ് ഈ ചോദ്യം ഉണ്ടാകുന്നത്. ഇത് തികച്ചും അബദ്ധവിശ്വാസമാണ്. വീടു പണിഞ്ഞ് ഗൃഹപ്രവേശം നടത്തുന്നതുപോലെയാണ് ജന്മമെടുക്കൽ എന്നത് ശരിയായ വിശ്വാസമല്ല. ജീവാത്മാവ് സ്വന്തം ശരീരം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്."
മുകളിലത്തെ രണ്ടുദ്ധരണികളില് നിന്നും മനസ്സിലാകുന്നത് ആത്മാവ് പുറത്തു നിന്ന് ശരീരത്തിലേക്ക് പ്രവേശിക്കുന്നതല്ല എന്നാണ്.
@ കല്‍ക്കി:
താങ്കളുടെ സിദ്ധാന്തമനുസരിച്ച് ആത്മാവ് മാതാവിന്റെ ശരീരത്തിൽ ശിശു ജന്മമെടുക്കുമ്പോൾ സ്വയം ഉണ്ടാകുന്നതെന്ന വാദം (ചാർവാകന്മാരുടെ നാസ്തികവാദമായിരുന്നിട്ടുകൂടി) ഞാൻ തൽക്കാലം അംഗീകരിച്ചതായി പറഞ്ഞു. എന്നിട്ടും പുനർജന്മത്തെക്കുറിച്ച താങ്കളുടെ അഭിപ്രായം പറഞ്ഞില്ല.
ആത്മാവിന്റെ വരവിനെക്കുറിച്ചും ഇത്രയൊക്കെ പറഞ്ഞിട്ടും താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ ബാലമനസ്സുകൾക്കുവേണ്ടി ഇനിയും വിവരിക്കാൻ വിഷമമുണ്ട്. എങ്കിലും ഒന്നു ശ്രമിക്കാം.
ആത്മാവെന്നു പറയുന്നത് ഹൈവേ പോലീസുകാരെപോലെ റോട്ടിലൂടെ ഓടിക്കൊണ്ടിരിക്കുകയും ഏതെങ്കിലും വണ്ടി കൈകാട്ടി നിർത്തി അതിൽ കയറിപ്പോകുകയും അല്ല ചെയ്യുന്നത്.
താങ്കൾ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ജീവന്റെ സൂക്ഷ്മാവസ്ഥ എന്താണെന്ന് മനസ്സിലായിട്ടില്ല എന്ന്. അത് മനസ്സിലാവാതെയും അതിൽ വിശ്വസിക്കാതെയും മുന്നോട്ടുള്ള അന്വേഷണം നിഷ്പലമായിരിക്കും.
മരിക്കുമ്പോൾ ദേഹികൾ നിശ്ചലമാകുന്നത് ദേഹത്തിൽ നിന്ന് എന്തോ ഒന്ന് പൊയ്പ്പോയതുകൊണ്ടാണെന്ന് എല്ലാവരും അംഗീകരിക്കുന്നു.
ennal dehathil thudaran aavathath kondanu dehikal deham vittu pokunnahtennu nan viswasikkunnu
http://whereisghost.tk/
thankalkku oru padu cheyyan und ivide
Post a Comment