Thursday, June 12, 2008

ദൈവത്തെത്തേടി-1

എന്റെ ദൈവം
ഞാനും എന്റെ ദൈവങ്ങളെ അന്വേഷിക്കുകയാണ്‌. ദൈവങ്ങളോ എന്ന സംശയം പലര്‍ക്കുമുണ്ടാകാം. ഇല്ലാത്ത ഒന്നിനെക്കുറിച്ചുള്ള അന്വേഷണമാണെന്ന്‌ യുക്തിവാദികളും പറയുന്നുണ്ട്‌. മനുഷ്യനാണ്‌ ലോക രചനയിലെ സൃഷ്ടാവ്‌ എന്ന് ഭൗതികവാദികളും സമര്‍ത്ഥിക്കുന്നു. ശൂന്യാകാശത്ത്‌ കിടക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളുമാണോ ഭൂമിയിലെ മനുഷ്യനെ നിലനിര്‍ത്തിപ്പോരുന്നത്‌ എന്നോക്കെ ഞാനും ചോദിച്ചിരുന്നു. എല്ലാം കണ്ടും കേട്ടും കൂട്ടിയും കിഴിച്ചും ചിന്തിച്ചും നോക്കുമ്പോള്‍ ഒന്നും നേര്‍രേഖയില്‍ ചെന്ന് അവസാനിക്കുന്നില്ല. എവിടെയൊക്കെയോ ശൂന്യത അനുഭവപ്പെടുന്നു.

ഉണ്ട്‌ എന്ന് തെളിയിക്കാന്‍ കഴിയാത്തതും ഇല്ല എന്ന് പറഞ്ഞ്‌ നിഷേധിക്കാനാവാത്തതുമായ എന്തോ ആണ്‌ ഈ ദൈവ സാന്നിദ്ധ്യം എന്ന് ചില തത്ത്വചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാനുള്ള ഒരു ഉദ്ദേശവും ഇവിടെ ഇല്ല.

ദൈവം, ഈശ്വരന്‍ തുടങ്ങിയ നാമങ്ങള്‍ ഹിന്ദു ധര്‍മ്മ വിശ്വാസികളായ മലയാളികള്‍ ഉരുവിടുന്നത്‌ ഏതെങ്കിലും മൂര്‍ത്തികളെയോ അവതാരങ്ങളെയോ രൂപത്തെയോ പ്രധിനിധീകരിക്കുന്നുണ്ടോ എന്നായിരുന്നു എന്റെ ചിന്തകള്‍. മുപ്പത്തിമുക്കോടി ദൈവങ്ങളെ കല്ലിലും മരത്തിലും കൊത്തിവെച്ച്‌ ആരാധിക്കുന്ന വേദക്കാരല്ലെ നിങ്ങളെന്ന പരിഹാസ്യമായ ചോദ്യം കേള്‍ക്കുമ്പോള്‍ അല്‍പം ജാള്യത തോന്നിയിരുന്നു. അങ്ങിനെയാണ്‌ ഈ അന്വേഷണം തുടങ്ങിയത്‌.

മുപ്പത്തിമുക്കോടി ദൈവങ്ങള്‍.

കോടിക്കണക്കിന്‌ ദൈവങ്ങള്‍ എന്നുപറയുമ്പോള്‍, ഓരോരുത്തര്‍ക്കും ഓരോ ദൈവം, അതോ ഒരോരുത്തരുടെ ചുമലിലും രണ്ടു ദൈവങ്ങള്‍ മാലഖമാര്‍ക്കു പകരമായി സ്ഥിരമായി ഇരിക്കുന്നുണ്ടാവുമോ. ഇന്ന് ഇന്ത്യയില്‍ ഏകദേശം 115 കോടി ജനങ്ങളുണ്ട്‌. അതില്‍ 80% ഹിന്ദുക്കളും. ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ ജനന നിരക്ക്‌ 22.22/1000 ആണ്‌. 'മാല്‍തുഷ്യന്‍ തിയറിയും' പറയുന്നത്‌, ജനങ്ങളുടെ വംശ വര്‍ദ്ധനവ്‌ 'ജ്യോമട്രിക്ക്‌ പ്രോഗ്രഷനില്‍' ആണെന്നാണ്‌. വേദകാലത്ത്‌ നമ്മുടെ നാട്ടില്‍ (പഴയ ഭാരതത്തിന്റെ അതിര്‍ത്തിയ്ക്കുള്ളില്‍) എത്ര കോടി ജനങ്ങളുണ്ടായിരുന്നു. ആര്‍ക്കും അത്ര ഉറപ്പിച്ചു പറയാന്‍ കഴിയില്ല. എത്രയെങ്കിലും ആവട്ടെ.

മനുഷ്യന്റെ മനസ്സിലെ കര്‍മ്മചോദനകള്‍ക്ക്‌ ദൈവീകമായതും മാനുഷീകമായതും ആസുരീയമായതുമായ മൂന്ന് അവസ്ഥകള്‍ ഉണ്ട്‌. അത്‌ സാധാരണ വ്യക്തികളില്‍ ഒരേ അനുപാതത്തിലായിരിക്കുമ്പോള്‍ 1/3 ദൈവീകഭാവവും, 1/3 മാനുഷീകഭാവവും, 1/3 ആസുരീകഭാവവും ഉണ്ടായിരിക്കും. അത്‌ ഏകദേശം 33.33% ആയതുകൊണ്ട്‌ 33.33/100 ഭാഗം (കോടി) [അതായത്‌ 1/3 ഭാഗം] സാത്ത്വികമായ ദൈവീകമായ ഗുണം സ്വന്തം ആത്മാവില്‍ തന്നെയിരിക്കുന്നു. അതാണ്‌ ഇപ്പോള്‍ പറഞ്ഞു വരുന്ന മുപ്പത്തിമുക്കോടി ദൈവങ്ങള്‍.

വേദങ്ങളിൽ 33 ദേവതകളെക്കുറിച്ച് പറയുന്നുണ്ട്. അവർ 8 വസുക്കൾ, 11 രുദ്രന്മാർ, 12 ആദിത്യന്മാർ, ഇന്ദ്രൻ, പ്രജാപതി എന്നിവരാണ്. ഈ ദേവതകൾ 33 കോടികളിലേക്ക് (പ്രകൃതിയിലെ ദിശകളിലേക്ക്) 33 ഭാവങ്ങളിൽ പ്രവർത്തിക്കുന്നു എന്നാണ് സങ്കല്പിക്കുന്നത്.

ഓരോ ഗുണങ്ങളുടെയും കര്‍ത്താവിനെക്കുറിച്ച്‌ ഭഗവദ്‌ ഗീത എന്താണ്‌ നമ്മോട്‌ പറയുന്നത്‌ എന്നു നോക്കാം.

മുക്തസങ്ങ്‌ഗോ / നഹംവാദീ ധൃത്യുത്സാഹ സമന്വിതഃ
സിദ്ധ്യസിദ്ധ്യോര്‍ നിര്‍വികാരഃ കര്‍ത്താ സാത്ത്വിക ഉച്യതേ. (18:26)
[കര്‍മ്മഫലത്തിലുള്ള ആസക്തി ഉപേക്ഷിച്ചവനും, താന്‍ കര്‍ത്താവാണെന്നു സിദ്ധാന്തിക്കാന്‍ ശ്രമിക്കാത്തവനും, ചെയ്യാന്‍ തുടങ്ങിയ കാര്യം ദൃഢനിശ്ചയത്തോടും ഉത്സാഹത്തോടും ചെയ്യുന്ന സ്വഭാവത്തോടു കൂടിയവനും, പ്രയോജനമുണ്ടായാലും ഇല്ലെങ്കിലും മനസ്സിളകാത്തവനുമായ കര്‍ത്താവ്‌ സാത്ത്വികന്‍ അന്ന്‌ പറയപ്പെടുന്നു.]
രാഗീ കര്‍മ്മഫലപ്രേപ്സൂര്‍ ലുബ്ധോ ഹിംസാത്മകോ / ശുചിഃ
ഹര്‍ഷശോകാന്വിതഃ കര്‍ത്താ രാജസഃ പരികീര്‍ത്തിതഃ. (18:27)
[കര്‍മ്മത്തിന്റെ ഫലത്തെ ആഗ്രഹിക്കുന്നവന്‍, ലുബ്ധന്‍, അന്യന്‌ പീഡ ചെയ്യുവാന്‍ മടിയില്ലാത്തവന്‍, വൃത്തിയില്ലാത്തവന്‍, ലാഭമുണ്ടാകുമ്പോള്‍ അതിയായി ആഹ്ലാദിക്കുകയും നഷ്ടമുണ്ടാകുമ്പോള്‍ അതിയായി വ്യസനിക്കുകയും ചെയ്യുന്നതായി കാണപ്പെടുന്ന കര്‍ത്താവ്‌ രാജസനെന്ന്‌ കീര്‍ത്തിക്കപ്പെടുന്നു.]
അയുക്തഃ പ്രാകൃതഃ സ്തബ്ധഃ ശഠോ നൈഷ്‌കൃതികോലസഃ
വിഷാദീ ദീര്‍ഘസൂത്രീ ച കര്‍ത്താ താമസ ഉചത്യേ. (18:28)

[യുക്തിരഹിതമായ മനസ്സോടുകൂടിയവനും, പ്രാകൃതനും, വണക്കമില്ലാത്തവനും, ശാഠ്യംപിടിക്കുന്നവനും, അന്യന്റെ ജീവിതമാര്‍ഗ്ഗം നശിപ്പിക്കുന്നവനും, അലസനും, വിഷാദിയും, എപ്പോഴും മറ്റുള്ളവര്‍ക്ക്‌ ദ്രോഹം ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളെപ്പറ്റിയും ചിന്തിക്കുന്നവനും ആയ കര്‍ത്താവ്‌ താമസന്‍ എന്നു പറയപ്പെടുന്നു.]
(തുടരും.......)

19 comments:

പാര്‍ത്ഥന്‍ said...

മുപ്പത്തിമുക്കോടി ദൈവങ്ങള്‍.

ഞാനും എന്റെ ദൈവങ്ങളെ അന്വേഷിക്കുകയാണ്‌.

ശൂന്യാകാശത്ത്‌ കിടക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളുമാണോ ഭൂമിയിലെ മനുഷ്യനെ നിലനിര്‍ത്തുന്നത്തിപ്പോരുന്നത്‌ ?

[ nardnahc hsemus ] said...

കൊള്ളാം... പുതിയ അറിവുകള്‍..

ഇനിയും തുടരട്ടെ!

മുസാഫിര്‍ said...

ഈ 33.33% തിയറി കേട്ടീട്ടുണ്ട് പാര്‍ത്ഥന്‍.പിന്നെ അതെങ്ങിനെയാണ് കോടിയാവുന്നത് എന്നു ഒന്നു വിവരീക്കാമോ ?

പാര്‍ത്ഥന്‍ said...

സുമേഷ്‌ ചന്ദ്രന്‍, മുസാഫിര്‍ - നന്ദി.
കോടി എന്നാല്‍ നൂറു ലക്ഷം, മേല്‍പുരയുടെ കോടി, കോടിവസ്ത്രം, ഒരു വസ്തുവിന്റെ/വിഷയത്തിന്റെ രണ്ട്‌ അറ്റം, ഭാഗം, ഓഹരി (ഓരി എന്ന നാട്ടുഭാഷ) എന്നൊക്കെ അര്‍ത്ഥമുണ്ട്‌. ഇവിടെ 33.33% എന്ന് പറയുന്നത്‌ മൂന്നില്‍ ഒന്ന് ഭാഗം (1/3) എന്നാണ്‌ അര്‍ത്ഥം എടുക്കേണ്ടത്‌.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാന്‍ അന്വേഷിക്കാറില്ല ദൈവങ്ങളെ
എന്റെ പ്രവൃത്തികളില്‍ ദൈവമെന്ന ശക്തിയുടെ നന്മകളുണ്ടാവ്ണേ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്.

G.MANU said...

ശ്രദ്ധേയലേഖനം
തുടരൂ മാഷേ

Pongummoodan said...

തുടരട്ടെ!

Anonymous said...

ദൈവം എന്നതിന്റെ നിര്‍വചനം അഥവാ ദൈവങ്ങള്‍ എന്നതിന്റെ നിര്‍വചനം

Anonymous said...

if you can explain it first. then will be useful for future reading

കാവലാന്‍ said...
This comment has been removed by the author.
കാവലാന്‍ said...

ദൈവത്തെ നിര്‍വ്വചിക്കുക എന്നത് ഒരത്യാവശ്യമായി കരുതിയിട്ടില്ല ഇതു വരെ.വെളിച്ചം എന്നത് പറഞ്ഞു കേള്‍പ്പിക്കേണ്ട വിഷയമല്ലാത്തതിനാല്‍ അതിനു തുനിഞ്ഞിട്ടുമില്ല.ഒറ്റത്തിരി കത്തിച്ചുവച്ച് ഇതാണു വെളിച്ചം,ഇതുമാത്രമാണു വെളിച്ചം ഇതു മാത്രമാവണം വെളിച്ചം എന്നു ശാഠ്യത്തിനും മുതിര്‍ന്നിട്ടില്ല.
ഗീതയുടെ വെളിച്ചത്തില്‍ താങ്കളുടെ അന്വേഷണങ്ങള്‍ സാര്‍ത്ഥകമാകട്ടെ. എല്ലാവരുമായി തുറന്നമനസ്സോടെ പങ്കുവയ്ക്കാനുമാവട്ടെ

പാമരന്‍ said...

അന്വേഷണം കൊള്ളാം മാഷെ. ഇതുപോലെ തുറന്ന മനസ്സുമായി സമീപിക്കുന്നവര്‍ക്കേ മതത്തിനുപരിയാണു മനുഷ്യസ്നേഹം എന്നതു ദഹിക്കൂ.. ആശംസകള്‍.

സലാഹുദ്ദീന്‍ said...

പ്രിയ പാര്‍ത്ഥന്‍
നന്നായിരിക്കുന്നു. അന്വേഷണം ലക്ഷ്യത്തിലെത്തട്ടെ എന്നാശംസിക്കുന്നു. വേദങ്ങളും ഉപനിഷത്തുകളും എല്ലാം തന്നെ സര്‍വ്വ മനുഷ്യരുടെയും നന്മയാണ് ഉദ്ദേശിച്ചിരുന്നത് എന്ന് മനസ്സിലാക്കുന്ന ഒരാളാ‍ണ് ഞാന്‍.

തുടര്‍ന്നോളൂ. സര്‍വ്വ ഭാവുകങ്ങളും.

Kaithamullu said...

പാര്‍ത്ഥാ,
അന്വേഷണം സ്വാര്‍ത്ഥകമാകട്ടേ.

ശ്രീ said...

പുതിയ അറിവുകള്‍ക്കു നന്ദി.
:)

തപസ്വിനി said...

ശൂന്യാകാശത്ത്‌ കിടക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളുമാണോ ഭൂമിയിലെ മനുഷ്യനെ നിലനിര്‍ത്തുന്നത്തിപ്പോരുന്നത്‌ ?

എല്ലാവരും ഓര്‍ത്തെങ്കില്‍

അരുണ്‍ കരിമുട്ടം said...

ദയവായി സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗിലൂടൊന്ന് കയറണേ,
അഭിപ്രായം അറിയിക്കണേ
http://kayamkulamsuperfast.blogspot.com/

പാര്‍ത്ഥന്‍ said...

ഇവിടെ വന്ന് വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
എ.കെ. യുടെ അഭിപ്രായം പോലെ ദൈവങ്ങളുടെ നിര്‍വ്വചനം ഞാന്‍ വായിച്ചിടത്തോളം ചുരുക്കി പോസ്റ്റു ചെയ്തിട്ടുണ്ട്‌.

സനാതനം said...

പാര്‍ത്ഥന്‍,

ബ്ലോഗ് കണ്ടു .. വളരെ നല്ല പോസ്റ്റ് .. നമ്മള്‍ രണ്ടു പേരും ഒരു സമയത്തു ഇങ്ങനെ പോസ്റ്റ് ചെയ്തത് . മനപ്പോരുതത്തെ സൂചിപ്പിക്കുന്നു