ഭാരതീയ ഈശ്വരസങ്കല്പത്തെക്കുറിച്ച് (15-12-2009)തിയതി അമൃത ടി.വി. യിലെ പൈതൃക സന്ദേശത്തിലൂടെ Dr.N.Gopalakrishnan സാർ ചെയ്ത പ്രഭാഷണം ഇവിടെ നിന്നും കേൾക്കാം.
(കേട്ടപ്പോൾ താല്പര്യം തോന്നി. ഇരുന്നു കേൾക്കാനുള്ള സമയം ഇല്ലായിരുന്നു. സൌകര്യം പോലെ കേൾക്കാൻ വേണ്ടി റെക്കോഡ് ചെയ്തു. അതുകൊണ്ട് തുടക്കം മുതൽ കിട്ടിയില്ല.)
12 comments:
ഈശ്വരൻ ആരെയും ശിക്ഷിക്കില്ല. ഒരേ ഒരു ഈശ്വരസങ്കല്പം ഉള്ളപ്പോൾ വേറൊരു ഈശ്വരനെ ആരാധിക്കരുതെന്ന് ഒരു ഈശ്വരൻ പറയുമോ? അപ്പോൾ അത് പറയുന്നത് ഈശ്വരനോ മനുഷ്യനോ?
thanx.. it is so soothing..
ഡോ. N. ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങള്‍/പ്രഭാഷണങ്ങള്‍ ചിലത് കയ്യിലുണ്ട്.
ദാ ഇവിടെ ഒന്ന് പോയി നോക്കൂ... കയ്യിലില്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
ഹാവൂ തകർത്തു അപ്പൊ ഇനി ഗുരുവായൂരമ്പലത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കുമായിരിക്കും അല്ലെ? :)
വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി.
ശ്രീ :- iish.org വിസിറ്റ് ചെയ്യാറുണ്ട്.
കാൽവിൻ :- അങ്ങനെ ഒരു വിഷയം ഇവിടെ ചർച്ച ചെയ്തിട്ടില്ലല്ലോ. ആ വിഷയത്തിൽ ഈ ബ്ലോഗിൽ ഒരു ചർച്ചയുണ്ടായിരുന്നു.
മതേതരത്വം പ്രസംഗിച്ചാൽ മാത്രം മറ്റിയോ നടപ്പിൽ വരുത്തണ്ടേ? അതിൽ ആദ്യം തന്നെ പുള്ളി പറയുന്നത് അമ്പലത്തിലോ ചർച്ചിലോ മോസ്ക്കിലോ കയറിയാൽ ഈശ്വരനു യാതൊരു വിരോധവുമുണ്ടാവില്ലാന്നല്ലേ... ഈശ്വരനു വിരോധം ഇല്ലെങ്കിൽ അമ്പലത്തിൽ അഹിന്ദുക്കൾ കയറുന്നതിൽ ആർക്കാണിത്ര വിരോധം?
കാൽവിൻ,
ഈശ്വരന് ഉണ്ടാവില്ല.
കുബുദ്ധികളായ ആൾക്കാർക്ൿണ്ടേ.
അത് മാറ്റാൻ ഒരു ബ്ലോഗ് മതിയാവില്ല.
അയോധ്യയിൽ ബാബറി മസ്ജിദ് നിലനിൽക്കുന്നതിൽ രാമനെന്തായിരുന്നു പ്രശ്നം?
സെമിറ്റിക് ദൈവത്തിന്റെ അസഹിഷ്ണുതയുടെ പ്രശ്നം അപ്പോൾ രാമനുമുണ്ടോ?
രാമനു പ്രശ്നമില്ലെങ്കിൽ പിന്നെ എന്തിനായിരുന്നു ബാബറി മസ്ജിദ് പൊളിച്ചത്?
ദൈവത്തിന്റെ അസഹിഷ്ണുത അവിടെ നിൽക്കട്ടെ. മനുഷ്യന്റെ അസഹിഷ്ണുതയെക്കുറിച്ച് എന്തു പറയുന്നു? മനുഷ്യന്മാരാണല്ലോ മറ്റു മനുഷ്യരെ കൊല്ലുന്നത്.
റോബി,
എന്റെ അഭിപ്രായം ഞാൻ ഇതിനുമുൻപ് പറഞ്ഞു കഴിഞ്ഞു. ദൈവം ഒരു മനുഷ്യൻ ആണെങ്കിലല്ലെ വിദ്വേഷവും അസഹിഷ്ണുതയും ആരോപിക്കാൻ കഴിയുകയുള്ളൂ. യുദ്ധത്തിൽ തലങ്ങും വിലങ്ങും നിന്ന് സഹായിക്കുന്ന ദൈവങ്ങളെ ഞാൻ ബഹുമാനിക്കുന്നില്ല. മനുഷ്യന്റെ ഭാവനക്കനുസരിച്ച് സൃഷ്ടിച്ചിട്ടുള്ളതാണ് ലോകത്തിലെ എല്ലാ ദൈവ സങ്കല്പങ്ങളും. ദൈവത്തിനെ ഉണ്ടാക്കിയതും മനുഷ്യൻ, അമ്പലം ഉണ്ടാക്കിയതും മനുഷ്യൻ, അതിലെ ആചാരങ്ങൾ നിശ്ചയിച്ചതും മനുഷ്യൻ. മാറ്റം വേണമെങ്കിൽ മനുഷ്യൻ തന്നെ വിചാരിക്കണം. ദൈവത്തിന് അതിൽ ഒരു പങ്കും ഇല്ല. അതുകൊണ്ട് പരബ്രഹ്മം എന്നോ, പ്രപഞ്ചശക്തി എന്നോ, വിശേഷിപ്പിക്കുന്ന ഈശ്വരനെ വെറുതെ വിടുക. ബാബറി മസ്ജിദ് പണിതതും പിടിച്ചെടുത്തതും വേലികെട്ടിയതും പൊളിച്ചതും മനുഷ്യൻ തന്നെ. ഓരോകാലങ്ങളിലുണ്ടായിരുന്ന മനുഷ്യന്റെ വിശ്വാസങ്ങൾ അതിനെ സ്വാധീനിച്ചു. പ്രപഞ്ചത്തിൽ കാണുന്ന എല്ലാ ഭൌതിക വസ്തുക്കളും ഒരിക്കൽ നശിക്കും. മനുഷ്യരുടെ മനസ്സിൽ മാത്രം ഉള്ള സ്നേഹം എന്ന വികാരം നശിക്കാതിരിക്കട്ടെ.
'ദൈവത്തിനെ ഉണ്ടാക്കിയതും മനുഷ്യൻ, അമ്പലം ഉണ്ടാക്കിയതും മനുഷ്യൻ, അതിലെ ആചാരങ്ങൾ നിശ്ചയിച്ചതും മനുഷ്യൻ.'
മനുഷ്യനെ ഉണ്ടാക്കിയ ഒരു ദൈവത്തെക്കുറിച്ച വീക്ഷണവും ഇവിടെയുണ്ട് എന്ന് വിനയത്തോടെ അറിയിക്കുന്നു.
പ്രിയ പാര്ത്ഥന്
സ്വാമിജിപറയുന്ന "നിന്റെ കയ്യിലെ അഞ്ചുവിരലുകളിലൊന്നുപോലും ഒരേപോലയല്ല....എന്ന് തുടങ്ങി ഖുര്‍ആന്‍ സൂക്തത്തെക്കുറിച്ച് പറയുന്നു. അങ്ങനെ ഒരു സൂക്തം ഖുര്‍ആനിലില്ലെന്ന് അറിയിക്കുന്നു.
ചില മുസ്ലിം സംവാദക്കാര്‍ അതിര് കടക്കാറുണ്ട്. പക്ഷെ അവര്‍ ചിന്തിക്കുന്നത് എല്ലാവര്ക്കും ഖുര്ആനെപ്പോലെയാണ് അവരുടെ ഗ്രന്ഥങ്ങളെന്നാണ്. അതുകൊണ്ടാണ് ഇങ്ങനെ ഗ്രന്ഥത്തില്‍ നിന്ന ഉദ്ധരിക്കാനാവശ്യപ്പെടുന്നത്. ഖുര്‍ആനില്‍ ഇല്ലാത്ത ഒരു സൂക്തം ആര് പറഞ്ഞാലും ഖുര്‍ആനെ സംബന്ധിച്ച് സാമാന്യവിവരമുള്ളവര്‍ക്കൊക്കെ അത് ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ എളുപ്പത്തില്‍ കഴിയും. ഇത് കേള്‍ക്കുന്ന സഹോദരങ്ങള്‍ അത്തരമൊരു ഖുര്‍ആന്‍ സൂക്തം എടുത്ത് പറയുന്നത് ഒഴിവാക്കാനാണ് ഇവിടെ നല്‍കിയത്.
ഖുര്‍ആന്‍ വായിക്കുകയോ. എന്നാണ് അതില്‍ അദ്ദേഹം പറയുന്ന വിഷയവുമായി ബന്ധപ്പെട്ട് ഖുര്‍ആനിന്റെ കാഴ്ചപ്പാട് എന്നോ അറിയാതെയാണ് സംസാരിക്കുന്നതെന്ന് ഇസ്ലാം വിശ്വാസികളായവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും. അദ്ദേഹം പൊതുവായിട്ടാണ് പറയുന്നതെങ്കിലും.
@ CKLatheef :
അദ്ദേഹം ഖുർആനിലെ എന്നു പറഞ്ഞ കാര്യങ്ങൾ ഖുർആനിലെ തന്നെ ആവണമെന്നില്ല. ഏതെങ്കിലും ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിൽ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാം. ഇപ്പോഴും എനിക്ക് ഇസ്ലാമിക ചിന്തകൾ, ഇത് ഖുർആനിലെ ഇന്ന ആയത്താണ് എന്ന് എഴുതി കണ്ടാൽ മാത്രമെ മനസ്സിലാവുന്നുള്ളൂ. പലപ്പോഴും ഹദിസുകളിലെ വാഖ്യങ്ങൾ സാരോപദേശമായി പ്രചരിക്കുന്നുണ്ട്. ഞാനും അതെല്ലാം ഖുർആനിലെ ആണെന്ന് ഇപ്പോഴും തെറ്റിദ്ധരിക്കുന്നുണ്ട്. പ്രചരണക്കാർക്ക് എന്തും ആയുധമാണല്ലോ.
കയ്യിലെ വിരലിനെ വ്യത്യസ്ഥതയെ കാണിക്കാനും അതുപോലത്തന്നെ കെട്ടുറപ്പിനെ കാണിക്കാനും ഒരുപോലെ ഉപയോഗിക്കുന്നത് കാണാം. അതുകൊണ്ട് ഉദാഹരണങ്ങളെ അതിനെ നന്മയെ മാത്രം കണ്ടുകൊണ്ട് തള്ളാനും കൊള്ളാനും ശ്രമിക്കാം.
Post a Comment