Tuesday, January 11, 2011

‘ഭ്രൂണശാസ്ത്രം‘ ഒരു ഭാരതീയ പഠനം

ജനിതകത്തെക്കുറിച്ച് അല്പം എഴുതാം എന്നു ചിന്തിച്ചത്, ഈ ശാസ്ത്രത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കിയെന്ന ധാരണയാലൊന്നുമല്ല. ജനിതകശാസ്ത്രസംബന്ധിയായ എന്റെ ചില സംശയങ്ങൾ പങ്കുവെക്കുക മാത്രമാണ് ഉദ്ദേശിച്ചത്. ജനിതകശാസ്ത്രം ഇന്ന് ‘സ്റ്റെംസെൽ‘ പരീക്ഷണങ്ങളിലൂടെ കൃത്രിമ അവയവങ്ങൾ (ശരീരഭാഗങ്ങൾ) സൃഷ്ടിക്കാനുള്ള പരിക്ഷണം വരെ എത്തി നിൽക്കുന്നു. അത് പ്രതീക്ഷക്കനുസരിച്ച് പരീക്ഷണശാലയിൽ നിന്നും ജനങ്ങളിലേക്കെത്തിയാൽ മനുഷ്യസമൂഹത്തിന് വലിയ നേട്ടമായിരിക്കും.

നമ്മുടെ  കോശങ്ങളിൽ 23 ജോഡി ക്രോമസോമുകൾ ഉണ്ട്.  സ്ത്രീ-പുരുഷ ലൈംഗിക കോശങ്ങൾ (haploid cells) തമ്മിൽ ചേരുമ്പോൾ   രണ്ടു കോശങ്ങളിലെയും  23 വീതം ക്രോമസോമുകൾ തമ്മിൽ തമ്മിൽ ചേർന്ന്   23 ജോഡിയുടെ  പുതിയ ഒരു കോശം (diploid cell) ഉടലെടുക്കുന്നു. (ലൈംഗിക കോശങ്ങളിൽ മറ്റു കോശങ്ങളിലെ  ക്രോമസോമിന്റെ പകുതി എണ്ണം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ.)   അതിൽ ഒരു ജീവന് പ്രജയായി വളരുവാൻ വേണ്ട പാരമ്പര്യഗുണങ്ങൾ രേഖപ്പെടുത്തി വെച്ചിരിക്കും. ഈ ക്രോമസോമുകളുടെ തിരഞ്ഞെടുപ്പ് ആർക്കും ഇടപെടാനാവാത്തവിധം സങ്കീർണ്ണമായതിനാലാവാം അതിൽ ഒരു ദൈവീക പരിവേഷം പൌരാണികർ ചാർത്തിക്കൊടുത്തത്. ഒരു കോശത്തിലെ ക്രോമസോം കോംബിനേഷൻ 8 മില്ല്യൺ (2^23) (8,388,604) ആണെന്ന് ആധുനികശാസ്ത്രം പറയുന്നു. പിതാവിന്റെ ഭാഗത്തുനിന്നും 8 മില്ല്യൺ അതുപോലെ മാതാവിന്റെ ഭാഗത്തുനിന്നും 8 മില്ല്യൺ. അങ്ങനെ ബീജവും അണ്ഡവും കൂടിച്ചേരുന്ന സമയത്ത് ഒരു പ്രജയുടെ സൃഷ്ടിയിൽ ആ പ്രജയുടെ തിരഞ്ഞെടുപ്പിന് 64 ട്രില്ല്യൺ സാധ്യതകൾ ഉണ്ട്. ഈ തിരഞ്ഞെടുപ്പുകളിൽ ഒരു ശരീരത്തിന് പാരമ്പര്യമായി ലഭിക്കുന്ന ഗുണങ്ങൾ എങ്ങിനെയെല്ലാം വന്നുചേരുന്നു എന്ന് തീരുമാനിക്കാൻ ആധുനികശാസ്ത്രത്തിനുപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ഈശ്വരവിശ്വാസി ദൈവീകം എന്നു പറയുന്നിടത്ത്, ഭൌതികവാദി യാദൃശ്ചികം എന്നു പറയും അത്രമാത്രം.

ആധുനികശാസ്ത്രം കണ്ടെത്തുന്നതിനും മുമ്പ്, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ ഭ്രൂണശാസ്ത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ടെന്നുള്ള പ്രചരണങ്ങളും അതിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളും കുറെ വർഷങ്ങളായി ബ്ലോഗ് ലോകത്തുണ്ട്. ഒരു ജീവി രൂപപ്പെടുമ്പോൾ എപ്പോഴാണ് അതിന് ജീവൻ ഉത്ഭവിക്കുന്നത് എന്ന വിഷയത്തിൽ ‘ഡോക്കിൻസ് നിരൂപണ‘ ത്തിലെ പോസ്റ്റിൽ ഒരു ചർച്ച കാണാനിടയായി. ഭ്രൂണത്തിന്റെ നാലാം മാസത്തിലാണ് അള്ളാഹു ജീവൻ ഊതുന്നത് എന്നാണ് ഇസ്ലാമിക വിശ്വാസം. ആധുനികശാസ്ത്രം അറിയുന്നവർ പറയുന്നത് ബീജവും അണ്ഡവും കൂടിച്ചേരുമ്പോൾ ജീവൻ ഉത്ഭവിക്കുന്നു എന്നാണ്.

തെറിച്ചു വീഴുന്ന ഒരു തുള്ളിയിൽ നിന്നും (അത് ബീജമാണെന്നു കരുതാം) ആണ് മനുഷ്യൻ ജനിക്കുന്നത് എന്ന് ഖുർആൻ പറയുന്നു. അത് ഗർഭപാത്രത്തിൽ ഒരു മംസപിണ്ഡമായി വളരാൻ തുടങ്ങുന്നു. പക്ഷെ എങ്ങനെയെല്ലാം വ്യാഖ്യാനിച്ചാലും സ്ത്രീയിലെ അണ്ഡം വേണമെന്ന നിർബന്ധം ഒരിടത്തുമില്ല. ഏക-പുരുഷദൈവം മാത്രം സൃഷ്ടികർത്താവായതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്.

ഭ്രൂണശാസ്ത്രത്തെക്കുറിച്ച് ഭാരതത്തിലെ “മന്ദബുദ്ധികളായ സംസ്കൃതഗോത്രവർഗ്ഗക്കാർ” (അനാര്യനോട് കടപ്പാട്) പണ്ടെഴുതിക്കൂട്ടിയ വിവരക്കേടുകൾ എന്തുകൊണ്ടാണ് അവഗണിക്കപ്പെടുന്നത് എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ചരകനും സുശ്രുതനും പകർന്നു തന്ന അറിവുകളിൽ ചിലത് ഇവിടെ പകർത്തിവെക്കാനുള്ള ശ്രമമാണ്. ഇന്നത്തെ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുമായി യോജിക്കാത്ത പലതും കാണും. ശാസ്ത്രം മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതാണ് എന്ന തത്ത്വം നിലനിൽക്കുമ്പോൾ തന്നെ, പഴയതിനെയെല്ലാം പുനർനിവ്വചിക്കേണ്ടതിനുപകരം അടിച്ചാക്ഷേപിക്കാനാണ് വ്യഗ്രത കാണിക്കുന്നത്. ഇന്ന് ലഭ്യമായ ആയുർവ്വേദഗ്രന്ഥങ്ങളൊന്നും ബ്രഹ്മാവ് മുകളിൽ നിന്നും ഇറക്കിക്കൊടുത്തതാണെന്ന് ജ്ഞാനികളായ ഒരാളും വിശ്വസിക്കുന്നുണ്ടാവില്ല. പരീക്ഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പാകപ്പെട്ടുവന്നതാവാനുള്ള സാധ്യത തെളിഞ്ഞുകിടക്കുമ്പോൾ മാറ്റത്തെ ഉൾക്കൊള്ളാൻ അതിന് വിഷമവും കാണില്ല.

എല്ലാവിധത്തിലുള്ള ആനന്ദങ്ങളെക്കാളും ആഴത്തിൽ അനുഭവപ്പെടുന്നത് രതിസുഖമാണ്. രതിസുഖത്തിനുവേണ്ടിമാത്രമായിട്ടല്ല ദാമ്പത്യജീവിതം എന്ന് കരുതിയിരുന്ന ഭാരതീയ ഋഷിമാരുടെ ഉപദേശങ്ങൾ ഈ വിഷയത്തിൽ ഒരു സംസ്കാരം രൂപപ്പെട്ടുവരാൻ നിമിത്തമായിട്ടുണ്ട്.

രതിക്രീഡയിലൂടെ ബീജം അണ്ഡത്തിൽ പ്രവേശിക്കുന്നു എന്നു ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങൾ പറയുന്നു. അതിനുമുമ്പ്, അത് എന്തിനുവേണ്ടി എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. കവികൾ കൂടിയായ ഋഷിമാർ ആലങ്കാരികമായ ഭാഷയിലാണ് ഈ പാഠങ്ങൾ പറഞ്ഞു തരുന്നത്. ഉപനിഷത്തിൽ എല്ലാ സർജ്ജനപ്രക്രിയകളെയും യജ്ഞമായിട്ടാണ് കരുതുന്നത്.

ആരാണോ പ്രജാതിയായറിഞ്ഞ് (ഉത്പാദനശക്തി) പ്രാണനെ ഉപാസിക്കുന്നത്, അവൻ സന്തതിയെക്കൊണ്ട് അഭിവൃദ്ധിയെ പ്രാപിക്കുന്നു. രേതസ്സ് തന്നെയാണ് പ്രജാതി. ദേഹം ശരീരമായി പ്രവർത്തിക്കുന്നത് അതിൽ പ്രാണന്റെ ആവാസം ഉണ്ടായിരിക്കുന്നതുകൊണ്ടാണ്.

ബ്രഹദാരണ്യകോപനിഷത്തിൽ, എപ്രകാരം ‘സാധന’ ചെയ്തിട്ടുവേണം പുത്രോത്പാദനത്തെ ആഗ്രഹിക്കേണ്ടതെന്ന് പറഞ്ഞിരിക്കുന്നു. ഈ വിഷയത്തെപ്പറ്റി വേണ്ട അറിവില്ലാതെ മൈഥുനകർമ്മം ചെയ്യുന്നവരാണ് അധമന്മാരായ മനുഷ്യരെ സൃഷ്ടിച്ച് ഈ ലോകത്തെ നാശഭൂയിഷ്ഠമാക്കുന്നതെന്നാണ് ഋഷിയുടെ അഭിപ്രായം. സത്സന്താനങ്ങളെ ആശിക്കുന്ന ദമ്പതികൾ എപ്രകാരം ജീവിക്കണമെന്ന് ബൃഹദാരണ്യകം (6:4:13-20 വരെ) വ്യക്തമാക്കുന്നു. ‘സ്ഥാലീപാകവിധിപ്രകാരം വേണ്ടുന്ന സംസ്കാരം അനുഷ്ഠിച്ചതിനുശേഷം ശയനത്തിൽ (ബൃ. 6:4:20) മന്ത്രം ചൊല്ലി, ഉത്തരവാദിത്വമുള്ള ഭാര്യാഭർത്താക്കന്മാരാകണം എന്ന തീരുമാനത്തോടെയാണ് ദമ്പതികൾ മൈഥുനത്തിൽ ഏർപ്പെടേണ്ടതെന്ന് ഉപനിഷത് വ്യക്തമാക്കുന്നു.

ഓരോ ജീവിയും തന്റെ മാതൃയോനിയിൽ വന്ന് അണ്ഡത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് എത്രയോ ആയിരം പ്രാവശ്യം എത്രയെത്ര ജീവരൂപത്തിലുള്ള ശരീരങ്ങളിൽ ജീവിച്ച് എന്തെല്ലാം സംസ്കാരങ്ങൾ നേടിയതിനുശേഷമാണ് തിരികെ വന്നിരിക്കുന്നത്. അപ്രകാരം അണ്ഡത്തിൽ പ്രവേശിച്ചു കഴിയുമ്പോൾ, നനവുതട്ടിയ ഭൂമിയിൽ വീണ ഒരു വിത്തിൽ ഉറങ്ങിക്കിടക്കുന്ന ബീജമുണരുന്നതുപോലെ ജീവശക്തി ഉണർന്ന് തനിക്ക് ഉതകുന്നതായ ഒരു ശരീരത്തെ പിതൃബീജത്തിലും മാതൃബീജത്തിലും (അണ്ഡം) ഇരിക്കുന്ന കരുക്കളെ ചേർത്തിണക്കി ഒരു ശരീരത്തെ ആവിഷ്കരിക്കുന്നു.

‘എംബ്രിയോളജി’ എന്ന പാശ്ചാത്യ ഭ്രൂണശാസ്ത്രത്തിൽ വളരെ വിദഗ്ദമായ രീതിയിൽ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി ഇന്ന് പല അത്ഭുതങ്ങളും ഈ വിഷയത്തിൽ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്.

വാസ്തവം പറഞ്ഞാൽ നമ്മൾതന്നെയാണ് നമ്മുടെ സ്രഷ്ടാക്കൾ. അച്ഛന്റെയും അമ്മയുടെയും സ്റ്റോർ‌റൂമിൽ വേണ്ടതും വെണ്ടാത്തതുമായ പലതും അവരുടെ ക്രോമസോമുകളിൽ ചുരുട്ടിവെച്ചിട്ടുണ്ട്. അതിനിടയിൽ ചെന്നുപെടുന്ന ജീവൻ ബോധമോ ബുദ്ധിയോ വിവേകമോ ഒന്നും ഉപയോഗിച്ചല്ല തെരഞ്ഞെടുപ്പ് നടത്തുന്നത്. നേരത്തെ ആർജിച്ച സംസ്കാരത്തിന്റെ കാന്തശക്തിയിൽ വേഗമിണങ്ങുന്ന കരുക്കളെ ഇണക്കിയെടുക്കുന്നു എന്നുമാത്രം. അതിനെ യാദൃശ്ചികമോ യാന്ത്രികമോ അല്ലാതാക്കുന്നതിനാണ് ഈശ്വരൻ കൂടി ബീജാണ്ഡസങ്കലനത്തിൽ ഒരു പങ്കാളിയാണെന്ന് പറഞ്ഞുപോരുന്നത്.

സാരംഗദേവന്റെ ‘സംഗീതരത്നാകരത്തിൽ’ നാദശ്രവണവും അതിലൂടെ വളരുന്ന സംസ്കാരവും വിവരിക്കുന്നതിനു മുമ്പ് ശരീരോത്പത്തിയും ഭ്രൂണശാസ്ത്രവും പറഞ്ഞു തുടങ്ങുന്നുണ്ട്. ചരകസംഹിതയെയും സുശ്രുതസംഹിതയെയും അവലംഭിച്ചാണ് ഗർഭത്തിന്റെ വൃത്തിക്രമം അദ്ദേഹം വിവരിച്ചിരിക്കുന്നത്.

ശുക്ലശോണിത സംയോഗത്താൽ ഭൂണം ഉണ്ടാകുന്നു എന്നു പറയുന്നത് വിശ്വാസയോഗ്യമല്ല എന്ന വ്യാഖ്യാനം കാണാനിടയായി. ആ വരിമാത്രം വായിക്കുന്നവർക്ക് അങ്ങനെ തോന്നുന്നതിൽ അവരെ കുറ്റം പറയാനാവില്ല. ബീജം അണ്ഡവുമായി സംയോജിക്കുന്നതിനെ പലയിടത്തും ആർത്തവത്തിൽ കലർന്ന്, ബീജവുമായി ചേർന്ന്, രക്തത്തിൽ കലർന്ന് എന്നെല്ലാം കാണുന്നുണ്ട്. അതിന്റെ കാരണം വ്യക്തമാവാതെ വാക്കിൽ മാത്രം പിടിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാൽ ദോഷൈകദൃക്കുകൾക്ക് ഇത് ധാരാളം മതിയാകും.

ചരകസംഹിതയിലെ ‘ശാരീരസ്ഥാനത്തിലും’ ഇന്ദ്രിയസ്ഥാനത്തിലും’ (ഖുഡ്ഡീകാ ഗർഭാവക്രാന്തി ശാരീരം, മഹതീ ഗർഭാവക്രാന്തി ശാരീരം എന്നീ അദ്ധ്യായങ്ങളിൽ) ഗർഭാധാനത്തെപ്പറ്റി ഇങ്ങനെ വിവരിക്കുന്നു: “ശുക്ലദോഷങ്ങളില്ലാത്ത പുരുഷനും, യോനിശോണിതദോഷങ്ങളൊന്നുമില്ലാത്ത സ്ത്രീയും, സ്ത്രീയുടെ ഋതുസ്നാനാനന്തരം ഇണചേരുമ്പോൾ ഗർഭാശയത്തിന്റെ ഉള്ളിൽ വച്ച് ശുക്ലശോണിതങ്ങൾ തമ്മിൽ കലരുകയും ആ ശുക്ലശോണിത സംയോഗത്തിൽ ഉൾപ്പെടുന്ന ബീജത്തിൽ മനസ്സിന്റെ പ്രവർത്തനത്തോടുകൂടിയ ജീവൻ പ്രവേശിക്കുകയും ചെയ്യുന്നുവെങ്കിൽ അപ്പോൾ ഗർഭം ഉണ്ടാകുന്നു.

പാശ്ചാത്യ ജനിതകശാസ്ത്രത്തിൽ പറയുന്നതുപോലെ മാതാപിതാക്കളിൽനിന്നുമാത്രം വരുന്ന ഒരു സങ്കരസൃഷ്ടിയല്ല ജീവൻ എന്ന് ചരകൻ വിശദമാക്കുന്നുണ്ട്. കുറച്ച് മാതാപിതാക്കന്മാരുടെ ജീവന്റെ ഇഷ്ടത്തിനനുസരിച്ചും, കുറച്ച് പൂർവജന്മാർജിത കർമ്മവശാലും, കുറച്ച് മനോബുദ്ധീന്ദ്രിയാദികളുടെ ശക്തിക്കനുസരിച്ചും ഗർഭത്തിന്റെ പ്രവർത്തനം ഉണ്ടാകുന്നു എന്ന് അദ്ദേഹം കരുതുന്നു. സുഖദുഃഖങ്ങൾക്ക് കർത്താവ് ആത്മാവല്ലാതെ മറ്റാരുമല്ല എന്ന് ചരകൻ അഭിപ്രായപ്പെടുന്നു. ഗർഭോത്പാദനത്തിന് മാതാവും പിതാവും ആവശ്യമാണെന്നിരുന്നാലും, ഗർഭത്തിൽ വന്ന് ജനിക്കുന്നത് ആത്മാവുതന്നെയാണ്. ആത്മജന്യമായി എന്തെല്ലാം ഉണ്ടാകുന്നു എന്ന് ചരകൻ പറയുന്നു: കർമ്മാനുസാരം ലഭിച്ചിട്ടുള്ള യോനിയിൽ ഉള്ള ജനനം, ആയുസ്സ്, ആത്മജ്ഞാനം, മനസ്സ്, ഇന്ദ്രിയങ്ങൾ, പ്രാണൻ, അപാനൻ, പ്രേരണ, ശരീരധാരണ, ആകൃതിഭേദം, സ്വരഭേദം, വർണ്ണഭേദം, സുഖം, ദുഃഖം, ഇച്ഛ, ദ്വേഷം, ചേതന, ധൃതി, ബുദ്ധി, സ്മൃതി, അഹങ്കാരം, പ്രയത്നം എന്നീ ഭാവങ്ങളെയെല്ലാം ചേർത്ത് ഒരു വ്യക്തിയുടെ ലക്ഷണത്തെ ആവിഷ്കരിക്കുന്നത് പൂർവികമായ ജന്മത്തിന്റെ തുടർച്ചയെന്നതുപോലെയാണ്. മനസ്സിനെയും ശരീരത്തെയും ബന്ധിക്കുന്ന ഗുണത്രയങ്ങളായ സാത്വികം, രാജസം, താമസം എന്നിവയെയും പൂർവജന്മത്തിൽ നിന്നും വരുന്നതായി കണക്കാക്കുന്നു.

പുരുഷശരീരത്തിൽ ശുക്ലത്തിൽ കലർന്നിരിക്കുന്ന നവജീവനും സ്ത്രീയോനിയിൽ പ്രജാസൃഷ്ടിക്കായി കാത്തിരിക്കുന്ന അണ്ഡവും അയസ്കാന്തങ്ങളെപ്പോലെ അന്യോന്യാകർഷണമുള്ളതാകയാൽ സ്ത്രീപുരുഷന്മാരുടെ ഇടയിൽ മൈഥുനാസക്തി ഉണ്ടായി. രതിക്രീഡയിൽ ശുക്ലം ആർത്തവത്തിൽ കലർന്ന് പുരുഷബീജം അണ്ഡത്തെ പ്രാപിക്കുന്നു. ആദ്യത്തെ മാസത്തിൽ നിരന്തരമായി വികാസത്തെ പ്രപിച്ചുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ ‘കല്ലം’ എന്നു പറയുന്നു. ഈ രൂപാന്തരത്തെ പരീക്ഷണശാലയെയോ ഉപകരണങ്ങളെയോ ആശ്രയിക്കാതെ ധ്യാനംകൊണ്ടു മാത്രം മനസ്സിലാക്കിയ ഋഷിമാർക്ക് ആധുനിക എംബ്രിയോളജിക്ക് വിസ്തരിച്ചു പറയാൻ കഴിയുന്നതുപോലെ സാധിച്ചിട്ടില്ല എന്നത് ഒരു നൂനതയായി കാണേണ്ടതില്ല. രണ്ടാമത്തെ മാസത്തിൽ കല്ലത്തിന് ആദ്യമായുണ്ടാകുന്ന രൂപാന്തരത്തെ ‘പിണ്ഡം’ എന്നു പറയുന്നു. ആ പിണ്ഡത്തിന് പേശീലക്ഷണമുണ്ടായാൽ ജനിക്കാൻ പോകുന്ന കുട്ടി ആണാണെന്നും, ഈശത്ഘനലക്ഷണമുണ്ടെങ്കിൽ ജനിക്കാൻ പോകുന്ന കുട്ടി പെണ്ണാണെന്നും പറയുന്നു. ആധുനികശാസ്ത്രം പറയുന്നത്, xx സൈഗോട്ടുള്ളത് സ്ത്രീയും, xy സൈഗോട്ടുള്ളത് പുരുഷപ്രജയും ആകുമെന്നാണ്. ആധുനികശാസ്ത്രത്തിന്റെ അതീവസൂക്ഷ്മമായ ഈ പഠനത്തിനൊപ്പമുള്ള ഒരു അന്വേഷണത്തെ കൊണ്ടുചെല്ലാൻ ഭാരതത്തിലെ ഋഷിമാർക്ക് കഴിഞ്ഞു എന്നുള്ളതു തന്നെ നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്

മൂന്നാം മാസത്തിൽ എല്ലാ ഇന്ദ്രിയങ്ങളും എല്ലാ അംഗപ്രത്യംഗങ്ങളും ഒരുമിച്ചു പ്രകടമാകുന്നു. പഞ്ചഭൂതങ്ങളിൽ അത്യന്തം സൂക്ഷ്മമായ ആകാശം മുതൽ പൃഥ്വിവരെയുള്ള ഭൂതവികാരം അനുസരിച്ച്, ആകാശത്തിന്റെ വികാരങ്ങളായ ശബ്ദം, ശ്രോത്രം, ലഘുതാ, വിവേകം എന്നിവയുടെ സൂക്ഷ്മഭാവങ്ങൾ ആദ്യം ഉണ്ടാകുന്നു. പിന്നെ വായുവിന്റെ വികാരങ്ങളായ സ്പർശേന്ദ്രിയം, രൂക്ഷത, പ്രേരണ, ധാതുരചന, ശരീരചേഷ്ടകൾ എന്നിവ ആവിർഭവിക്കുന്നു. അഗ്നിയുടെ വികാരമായ രൂപം, ദർശനേന്ദ്രിയം, പ്രകാശം, ജഠരാഗ്നി, ഉഷ്ണം എന്നിവയുണ്ടാകുന്നു. ജലത്തിന്റെ വികാരങ്ങളാ‍യ രസം, രസന, ശീതളത, മൃദുത്വം, സ്നിഗ്ദ്ധത, ക്ലേദം എന്നിവയുടെ സാധ്യതകൾ നിലവിൽ വരുന്നു. ഭൂമിയുടെ വികാരങ്ങളായ ഗന്ധം, ഘ്രാണം, കനം, സ്ഥിരത, മൂർത്തിത്വം എന്നിവയുണ്ടാകുന്നു. നാലാമത്തെ മാസത്തിൽ അംഗപ്രത്യംഗങ്ങളെല്ലാം കൂടുതൽ സ്പഷ്ടമായി ഭ്രൂണം പ്രജയായി മാറുമ്പോഴേക്കും ആ ശരീരത്തിന്റെ വൃത്തികളെ മുഴുവൻ ബാധിക്കുന്ന മനസ്സ് ജീവന്റെ പ്രത്യേക സ്വഭാവമായി വരുന്നു. അഞ്ചാമത്തെ മാസം‌മുതൽ സ്വപ്നവൃത്തിയെന്നതുപോലെ കുഞ്ഞിന് ഉണ്ടായി മറയുന്ന പ്രജ്ഞ അനുഭവമായിത്തീരും. ആറാമത്തെ മാസത്തിൽ എല്ലുകൾ, ഞരമ്പുകൾ, രോമം, നഖങ്ങൾ, തലമുടി, അവയവങ്ങൾ എല്ലാം കൂടുതൽ സ്പഷ്ടമായിത്തീരുന്നു. ഏഴാമത്തെ മാസം എല്ലാ അവയവങ്ങളും പൂർത്തിയായതിനുശേഷം ഇരു കൈകൾകൊണ്ടും കാതിന്റെ ദ്വാരങ്ങൾ അടച്ച് തല കാലുകളുടെയിടയിൽ ഒതുക്കിവെച്ചുകൊണ്ട് കിടക്കുന്ന ശിശു അസ്വതന്ത്രത അനുഭവിച്ചു തുടങ്ങുന്നു. താൻ പൂർവജന്മത്തിൽ അനുഭവിച്ച പലമാതിരി ദുഃഖങ്ങളെ ഓർക്കുകയും സ്വാതന്ത്ര്യം ഇച്ഛിക്കുകയും ചെയ്യുന്നു. എട്ടാം മാസത്തിൽ ത്വക്ക് പൂർണ്ണത പ്രാപിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയത്തിനിടയിൽ സഞ്ചരിക്കുന്ന ഓജസ്സ് ജീവന് ശക്തിപകർന്നുകൊടുക്കുന്ന ഒരു വസ്തുവാണ്. അതിന്റെ സങ്കലനം പൂർണ്ണമാകുന്നതിനു മുൻപ് പ്രസവിക്കപ്പെടുന്ന കുഞ്ഞ് മരിച്ചുപോകുകയോ അല്പായുസുള്ളതാവുകയോ ചെയ്യുന്നു. ഒൻപതാം മാസത്തിൽ അമ്മയും കുഞ്ഞും രണ്ടായി പിരിയുന്നു. അതോടെ പ്രസവം നടക്കുന്നു

മാതൃഹൃദയത്തിലുണ്ടാകുന്ന ആനന്ദം തന്നെയാണ് ഗർഭസ്ഥശിശുവിന്റെയും ആനന്ദം. മാതാവിലും ശിശുവിലും ഉണ്ടായിരിക്കുന്ന ഹൃദയസ്പന്ദനത്തിന്റെ ഐക്യമാണ് അതിനു കാരണമായിരിക്കുന്നത്. അതുകൊണ്ട് ഗർഭിണിയായിരിക്കുന്ന സ്ത്രീയുടെ ഹിതങ്ങളെ മറ്റുള്ളവർ ആദരിക്കുകയും ആ ഹിതങ്ങളെ സാധിച്ചുകൊടുക്കുകയും ചെയ്യുന്നു. മാതാവിൽകൂടി ശിശുവിനു ലഭിക്കുന്ന വൈകാരികവും വൈചാരികവും ശാരീരികവുമായ ആഘാതങ്ങൾ കുഞ്ഞിന്റെ വളർച്ചയിൽ വൈകല്യങ്ങൾ ഉണ്ടാക്കുവാനിടയുണ്ട്. ഗർഭിണി ഏതു സാഹചര്യത്തിൽ ജീവിക്കുന്നുവോ ആ സാഹചര്യം കുഞ്ഞിന്റെ സ്വഭാവത്തിൽ സവിശേഷതകൾ ഉണ്ടാക്കുമെന്നു പറയപ്പെടുന്നു. അഭിമന്യു ഗർഭത്തിൽ കിടന്ന് യുദ്ധതന്ത്രം പഠിച്ചു എന്നു പറയുന്നതിനെ ആധുനികശാസ്ത്രം സമ്മതിച്ചാൽ തന്നെയും ഇതെല്ലാം പൌരാണിക ഉഢായിപ്പുകളായിത്തന്നെ അവശേഷിക്കും.

സുശ്രുതന്റെ ‘ഗർഭാവക്രാന്തി ശാരീരത്തിൽ’ ഗർഭസ്ഥശിശുവിന് പിതാവിൽനിന്നുണ്ടായിവരുന്നതും മാതാവിൽനിന്നുണ്ടായിവരുനതും രസത്തിൽ നിന്നുണ്ടായിവരുന്നതും ആത്മാവിൽനിന്നുണ്ടായിവരുന്നതും സത്വഗുണത്തിൽ നിന്നുണ്ടാകുന്നതും സ്വന്തമായുണ്ടാകുന്നതുമായ ശരീരലക്ഷണങ്ങൾ പറഞ്ഞിരിക്കുന്നു.

1. അച്ഛനിൽനിന്നുണ്ടാകുന്നത് :- തലമുടി, താടി, മീശ, ദേഹത്തിലുള്ള മറ്റു രോമങ്ങൾ, അസ്ഥി, നഖം, പല്ല്, സിര, സ്നായു, ധമനി, രേതസ്.

2. അമ്മയിൽനിന്നും വരുന്നത് :- മംസം, രക്തം, മേദസ്, മജ്ജ, ഹൃദയം, നാഭി, യകൃത്ത്, പ്ലീഹ, കുടൽ, ഗുദം.

3. രസത്തിൽനിന്നുണ്ടാകുന്നത് :- ശരീരപുഷ്ടി, ബലം, വർണ്ണം, നിലനില്പ്, നാശം മുതലായവ.

4. ആത്മാവിൽനിന്നും വരുന്നത് :- പതിനൊന്ന് ഇന്ദ്രിയങ്ങൾ, ജ്ഞാനം, വിജ്ഞാനം, ആയുസ്, സുഖം, ദുഃഖം.

5. സത്വഗുണത്തിൽ നിന്നുണ്ടായിവരുന്നത് :- ദയ, ദാനം, ക്ഷമ, സത്യം, ധർമ്മം, ഈശ്വരവിശ്വാസം, ജ്ഞാനം, ബുദ്ധിശക്തി, ഓർമ്മ, ധാരണാശക്തി, ദൃഢത മുതലായവ.

6. സ്വന്തമായുണ്ടാകുന്നത് :- വീര്യം, ആരോഗ്യം, ബലം, കാന്തി, ധാരണാശക്തി.

ആധുനികശാസ്ത്രം ഇതിനെക്കാൾ സൂക്ഷ്മമായ നിരീക്ഷണങ്ങൾ നടത്താൻ ഇന്ന് പര്യാപ്തമാണ്. അതുകൊണ്ട് പൌരാണികമായ ശരീരശാസ്ത്രത്തിന്റെ ഈ നിഗമനങ്ങൾക്ക് ഒരു പ്രാധാന്യവുമില്ല. എങ്കിലും ഇത്തരത്തിലുള്ള ഒരു നിരിക്ഷണം നടത്താൻ പൌരാണികകാലത്ത് സാധ്യമല്ല എന്ന നിഷേധക്കുറിപ്പിനെങ്കിലും ഈ ഗ്രന്ഥങ്ങൾ സഹായകമാകും.

ഭഗവദ്‌ഗീതയിലെ ചില ശ്ലോകങ്ങൾ പകർത്തി ഈ ഉദ്യമം ഇവിടെ അവസാനിപ്പിക്കട്ടെ.

വാസാംസി ജീർണ്ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോfപരാണി
തഥാ ശരീരാണി വിഹായ ജീർണ്ണാന്യന്യാനി സംയാതി നവാനി ദേഹീ.
[മനുഷ്യൻ എപ്രകാരം പഴയ വസ്ത്രങ്ങളെ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങളെ സ്വീകരിക്കുന്നുവോ, അപ്രകാരംതന്നെ ദേഹത്തോടുകൂടിയ ആത്മാവ് ജീർണ്ണങ്ങളായ ശരീരങ്ങളെ ഉപേക്ഷിച്ച് പുതിയതായ ശരീരങ്ങളെ പ്രാപിക്കുന്നു.]

ഒറ്റനോട്ടത്തിൽ ജനിക്കുന്നു മരിക്കുന്നു വീണ്ടും ജനിക്കുന്നു എന്നു തോന്നുന്ന ചാക്രികതയായി ഇതിനെ മനസ്സിലാക്കുമ്പോൾ, ജനിതകശാസ്ത്രം പറയുന്നതുപോലെ ശാരീരികമായ പാരമ്പര്യത്തിൽ മാത്രം നിലനിൽക്കുന്ന ജനനമരണങ്ങളായി ഇതിനെ തെറ്റിദ്ധരിച്ചേക്കാം. ആത്മാവ് തിരിയെ എത്തി ശരീരത്തെ എടുക്കുന്നു എന്നതിനെക്കാൾ പ്രധാനം, തന്നിൽ (ജീവാത്മാവിൽ) വന്നു നിക്ഷിപ്തമാകുന്ന ജഡഭാവത്തെ ആത്മാവ് തള്ളിക്കളയുകയും പിന്നീട് സ്വീകരിക്കുകയും ചെയ്യുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പരിശുദ്ധമായ ആത്മാവിന് നവദ്വാരങ്ങളിലൂടെയും അഴുക്ക് പുറംതള്ളുന്ന ഒരു ശരീരത്തിനെ എത്രകാലം സഹിക്കാനാവും.

ശരീരം യദവാപ്നോതി യച്ചാപ്യുത് ക്രമതീശ്വരഃ
ഗൃഹീത്വൈതാനി സംയാതി വായുർഗ്ഗന്ധാനി വാശയാത്.
[ഈശ്വരൻ യാതൊരു ശരീരത്തെ പ്രാപിക്കുന്നുവോ ഏതൊന്നിനെ വിട്ടുപോവുകയും ചെയ്യുന്നുവോ അപ്പോൾ കാറ്റ് പുഷ്പത്തിൽ നിന്ന് ഗന്ധങ്ങളെയെന്നപൊലെ, ഇന്ദ്രിയാകർഷണ രൂപമായ ജീവന്റെ വാസനകളെ സ്വീകരിച്ചുകൊണ്ടു തന്നെ പോകുന്നു.]

ഇവിടെ ഈശ്വരൻ ജനിക്കുന്നു എന്നു പറയുന്നതായി തോന്നുന്നില്ലേ. അത് സെമിറ്റിക് മതങ്ങളിലെ ‘ഗോഡ്’ ആണ് ഈ ഈശ്വരൻ എന്നു മനസ്സിലാക്കുന്നതുകൊണ്ടാണ്. പരമാണുമുതൽ ബ്രഹ്മാണ്ഡംവരെ സകല വ്യവസ്ഥകളിലും നിയമവും നിയാമകനുമായിരിക്കുന്ന സാർവത്രികമായ തത്ത്വമാണ് ഇവിടത്തെ ഈശ്വരൻ. സാമൂഹികവും മതപരവുമായ ഒരു സംജ്ഞയല്ല. ജീവശരീരത്തിൽ നിന്നും ജീവനെ പിൻ‌വലിക്കുമ്പോൾ ആ ശരീരത്തിൽ വസിച്ചിരിക്കുന്ന ജീവി ഏതെല്ലാം ഗുണധർമ്മങ്ങളോടെ ഏതെല്ലാം സംസ്കാരത്തെ ആർജ്ജിച്ചുവോ, ആ സംസ്കാരത്തിന്റെ സാരാംശത്തെ, പുഷ്പത്തിന്റെ ഗന്ധത്തെ വായു എന്നപോലെ, ഈശ്വരൻ തന്നോടൊപ്പം കൊണ്ടുപോകുന്നു. ഇവിടെ ആത്മാവിനെത്തന്നെയാണ് ഈശ്വരൻ എന്നു പറഞ്ഞിരിക്കുന്നത്.

ഓരോ ജീവിക്കും ശാരീരികസത്തയോടു സംബന്ധമുള്ള (ജനിതകമായി ലഭിക്കുന്നത്) ഒരു വ്യക്തിത്വമുണ്ട്. അതുപോലെ തന്നെ പൂർവ്വികമായ കർമ്മപ്രവാഹമുള്ള അദ്ധ്യാത്മമായ ഒരു വ്യക്തിത്വവുമുണ്ട്. ഇതിനെ രണ്ടിനെയും ചേർത്താണ് ഭാരതീയ ശാസ്ത്രങ്ങളിൽ ശരീരോല്പത്തിയെക്കുറിച്ച് വിവരിക്കുന്നത്. പാശ്ചാത്യർ ശാരീരികമായ ഭൂതഭൌതികത മാത്രമെ പഠന വിഷയമാക്കിയിട്ടുള്ളൂ എന്നുമാത്രം.

ഭഗവദ്ഗീതയിൽ ആത്മാവ് മാത്രമാണ് ജീവിയായി ജനിക്കുന്നത് എന്ന സങ്കല്പം മാത്രമാണുള്ളത് എന്നായിരിക്കും എല്ലാവരും ധരിച്ചു വശായിരിക്കുന്നത്. ദേഹിയെ സംബന്ധിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും ജനിതകശാസ്ത്രം കണ്ടുപിടിക്കുന്നതിനേക്കാൾ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

യത്ര തം ബുദ്ധിസംയോഗം ലഭതേ പൌർവ്വദേഹികം
യതതേ ച തതോ ഭൂയഃ സംസിദ്ധൌ കുരുനന്ദന.
[അല്ലയോ അർജ്ജുന, അപ്പോൾ നേരത്തെ ഉണ്ടായിരുന്ന ദേഹിക്ക് സിദ്ധമായിരുന്ന ആ ബുദ്ധിയോടുള്ള സംയോഗം ലഭിക്കുന്നു. അനന്തരം പിന്നെയും സമ്യക്-ദർശനസിദ്ധിക്കായിക്കൊണ്ട് യത്നിക്കുകയും ചെയ്യുന്നു.]

‘പൌർവ്വദേഹികം’ എന്നത് ഭൌതികശാസ്ത്രപ്രകാരം വ്യാഖ്യാനിക്കുമ്പോൾ വ്യക്തിയുടെ പരമ്പരയെ സംബന്ധിച്ചുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ഒരു വ്യക്തിയുടെ പരമ്പരാപ്രധാനമായ ഗുണധർമ്മങ്ങളെല്ലാം സാരവത്തായ രീതിയിൽ പുരുഷബീജത്തിലും സ്ത്രീയുടെ അണ്ഡത്തിലും സംഗ്രഹിച്ചുവെച്ചിരിക്കുന്നു. (ഇവയെ ഉൾക്കൊള്ളുന്നത് ക്രോമസോമുകളാണെന്ന് ആധുനികശാസ്ത്രം പറയുന്നു.) ഒരു ഭൂണം വളർന്ന് പുതിയ ജീവനായിട്ടു പുറത്തു വരുമ്പോൾ അതിൽ വാസനാരൂപത്തിലിരിക്കുന്ന പ്രവണതകളും പ്രേരണകളും ചേഷ്ടാശൈലിയും ആ ദേഹത്തിന്റെ ഉല്പത്തിക്ക് കാരണമായ പൂർവ്വദേഹികളോട് സംബന്ധപ്പെട്ടിരിക്കുന്നതായി പറയാം.

പൂർവ്വാഭ്യാസേന തേനൈവ ഹ്രിയതേ ഹ്യവശോ f പിസഃ
ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാതിവർത്തതേ.
[അവശനായിരുന്നാലും അവൻ നേരത്തെ ചെയ്തിട്ടുള്ള അഭ്യാസത്താൽ തന്നെ ആകർഷിക്കപ്പെടുന്നു. യോഗത്തെ അറിയാനാഗ്രഹിക്കുന്നവൻ പോലും ശബ്ദബ്രഹ്മത്തെ അതിക്രമിക്കും.]

വ്യഷ്ടിഗതമായ ജീവിതത്തിന്റെ ഒരംശം മാത്രമെ നാം കാണുന്നുള്ളൂ എന്നാണ് ഗീതാമതം. ഈ ജീവനിൽ കാണപ്പെടുന്നതായ വ്യക്തിത്വം പൊടുന്നനെ ഉണ്ടായതല്ലെന്നും, അതു പൊടുന്നനെ അവസാനിക്കുന്നില്ലെന്നും, അതിൽ ഒരിക്കൽ ആർജ്ജിച്ച അറിവും കഴിവും ശാരീരികമായ അവശതകൊണ്ടു മറഞ്ഞുപോയാലും എന്നേക്കുമായി നഷ്ടപ്പെടുന്നില്ലെന്നും ഗീത സിദ്ധാന്തിക്കുന്നു.

പുനർജന്മസിദ്ധാന്തം പ്രാസംഗികമായി പലപ്പോഴും വരുന്നുണ്ട് എങ്കിലും, സൂക്ഷിച്ചു നോക്കുമ്പോൾ ഭഗവദ്ഗീത സാധാരണ അർത്ഥത്തിൽ പുനർജന്മത്തെ പിൻ‌താങ്ങുന്നില്ല എന്നു കാണാം. ജനിച്ചതൊക്കെ മരിക്കുകയും, മരിച്ചതൊക്കെ ജനിക്കുകയും ചെയ്യുന്നു എന്നു പറയുമ്പോഴും ഇത് മനുഷ്യന്റെ മാത്രം തലമുറകളായി ലഭിക്കുന്ന പുനർജന്മമാണെന്നു കരുതിയാൽ അത് അന്ധവിശ്വാസമാകും. കഴിഞ്ഞ മഴക്കാലത്ത് മരിച്ചുപോയ മുത്തച്ഛൻ ഇതാ കാക്കയായി വന്നിരിക്കുന്നു. കണ്ടില്ലേ എന്തിഷ്ടത്തോടെയാണ് ബലിച്ചോറ് തിന്നുന്നത്. അതുപോലെ എന്റെ പേരക്കുട്ടി എന്റെ അച്ഛന്റെ പോലത്തന്നെ. ആ ഭാവവും ദേഷ്യവും എല്ലാം അതുപോലത്തന്നെ. അങ്ങനെയൊരു പുനർജന്മത്തെക്കുറിച്ചല്ല ഗീതയിലെ പരാമർശം. ചിജ്ജഡങ്ങൾ അന്യോന്യം കലർന്നു പല ജീവഭാവങ്ങൾ രൂപം കൊള്ളുന്നു. അതുകൊണ്ട് ജീവന്റെ ചാക്രികമായ പരിണാമത്തെക്കുറിച്ചുമാത്രമാണ് ഇവിടെ പറയുന്നത്.

ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാർജ്ജുന
താന്യഹം വേദ സർവ്വാണി ന ത്വം വേത്ഥ പരംതപ.
[അല്ലയോ അർജ്ജുന, എനിക്കും നിനക്കും അനേകം ജന്മങ്ങൾ കഴിഞ്ഞിട്ടുണ്ട്. അവയെ എല്ലാം ഞാൻ അറിയുന്നു. അർജ്ജുന, നീ അറിയുന്നില്ല.]
കൃഷ്ണൻ പരമാത്മാവും, അർജ്ജുനൻ ജീവാത്മാവും ആണെന്നു വ്യവഹരിക്കുകയും, ആ ജീവാത്മപരമാത്മാക്കളുടെ ഏകത പ്രസിദ്ധവുമാണ്. എങ്കിലും സമഷ്ടിയെ പ്രതിനിധാനം ചെയ്യുന്ന കൃഷ്ണന് മായ സ്വാധീനമാണ്. വ്യഷ്ടിയെ പ്രതിനിധാനം ചെയ്യുന്ന അർജ്ജുനനെ മായ സ്വാധീനം ചെയ്യുന്നു. മായയുടെ സ്വാധീനമാണ് ശുദ്ധമായ ജ്ഞാനത്തെ മറയ്ക്കുന്നത്.

ഇങ്ങനെ പറയുമ്പോൾ മനസ്സിലാവുന്നില്ലെങ്കിൽ ഒന്നുകൂടി വിശദമാക്കാം. ഭഗവദ്‌ഗീതയിൽ മരണത്തെ ചിത്രീകരിച്ചിരിക്കുന്നത് ഒരു പുഷ്പത്തിന്റെ ഗന്ധം വായുവിൽ ലയിക്കുന്നതുപോലെ ഒരു ജീവിയുടെ സൌരഭ്യസമാനമായ സൂക്ഷ്മസ്വരൂപം മരണസമയത്ത് ഈശ്വരൻ തന്നിലേക്കുതന്നെ സ്വീകരിക്കുന്നതായിട്ടാണ്. അതിന്റെ പുനരാവിർഭാവം വീണ്ടും ജീവരൂപം കൈക്കൊള്ളുന്നത് ഈശ്വരസങ്കല്പത്താൽത്തന്നെയാണ്. അതുകൊണ്ട് പൂർവ്വികമായ തന്റെ എല്ലാ കല്പനകളെയും ഈശ്വരൻ എന്ന നിലയ്ക്ക് ഭഗവാൻ അറിയുന്നുണ്ട്. എന്നാൽ ആ കല്പനയിൽ മാറിമാറി വരുന്ന ജീവാത്മാവ് മാത്രമായ അർജ്ജുനന് അത് അറിയാൻ കഴിയുന്നില്ല.

ഈയവസരത്തിൽ ‘യൂങ്’ പറഞ്ഞത് ഈ പരമാത്മാവിനെക്കുറിച്ചു തന്നെയാണോ എന്ന് എനിക്ക് തീർത്തു പറയാൻ കഴിയില്ല. എങ്കിലും എല്ലാം അറിയുന്ന ഭഗവാനെ എങ്ങനെ ശാസ്ത്രീയമായി ചിത്രീകരിക്കാം എന്നതിനുള്ള സൂചനയായി ഇതിനെ കണക്കാക്കാം.

(“If it were possible to personify the unconscious we might think of it as a collective human being combining the characteristics of both sexes transcending youth and age, birth and death, and from having at its command a human experience of one or two million years, practically immortal”.)

[അബോധത്തിന് മാനുഷീകരണം നൽകാൻ സാധ്യമാണെങ്കിൽ നമുക്ക് അതിനെ ഒരു വിശ്വപുരുഷനോട് താരത‌മ്യപ്പെടുത്താം. അപ്രകാരം സങ്കല്പിക്കപ്പെടുന്ന വ്യക്തിയിൽ ലിംഗവ്യത്യാസം ഉണ്ടായിരിക്കുകയില്ല. അയാൾ യൌവ്വനത്തെയും വാർദ്ധക്യത്തെയും ഉല്ലംഘിച്ചിരിക്കും. ജനനവും മരണവും അയാൾക്ക് ബാധകമല്ല. അയാളുടെ അധീനതയിൽ ചുരുങ്ങിയത് ഒന്നോ, രണ്ടോ ദശലക്ഷവർഷങ്ങളുടെ അനുഭവസമ്പത്തു കാണും. യഥാർത്ഥത്തിൽ അമൃതനാണെന്നു പറയാം.]

62 comments:

പാര്‍ത്ഥന്‍ said...

ബ്രഹദാരണ്യകോപനിഷത്തിൽ, എപ്രകാരം ‘സാധന’ ചെയ്തിട്ടുവേണം പുത്രോത്പാദനത്തെ ആഗ്രഹിക്കേണ്ടതെന്ന് പറഞ്ഞിരിക്കുന്നു. ഈ വിഷയത്തെപ്പറ്റി വേണ്ട അറിവില്ലാതെ മൈഥുനകർമ്മം ചെയ്യുന്നവരാണ് അധമന്മാരായ മനുഷ്യരെ സൃഷ്ടിച്ച് ഈ ലോകത്തെ നാശഭൂയിഷ്ഠമാക്കുന്നതെന്നാണ് ഋഷിയുടെ അഭിപ്രായം. സത്സന്താനങ്ങളെ ആശിക്കുന്ന ദമ്പതികൾ എപ്രകാരം ജീവിക്കണമെന്ന് ബൃഹദാരണ്യകം (6:4:13-20 വരെ) വ്യക്തമാക്കുന്നു. ‘

Calvin H said...

ഒരു സംശയം.. എഴുതിയത് വ്യക്തമാവാഞ്ഞിട്ടാണ്.

---------------
രണ്ടാമത്തെ മാസത്തിൽ കല്ലത്തിന് ആദ്യമായുണ്ടാകുന്ന രൂപാന്തരത്തെ ‘പിണ്ഡം’ എന്നു പറയുന്നു. ആ പിണ്ഡത്തിന് പേശീലക്ഷണമുണ്ടായാൽ ജനിക്കാൻ പോകുന്ന കുട്ടി ആണാണെന്നും, ഈശത്ഘനലക്ഷണമുണ്ടെങ്കിൽ ജനിക്കാൻ പോകുന്ന കുട്ടി പെണ്ണാണെന്നും പറയുന്നു. ആധുനികശാസ്ത്രം പറയുന്നത്, xx സൈഗോട്ടുള്ളത് സ്ത്രീയും, xy സൈഗോട്ടുള്ളത് പുരുഷപ്രജയും ആകുമെന്നാണ്. ആധുനികശാസ്ത്രത്തിന്റെ അതീവസൂക്ഷ്മമായ ഈ പഠനത്തിനൊപ്പമുള്ള ഒരു അന്വേഷണത്തെ കൊണ്ടുചെല്ലാൻ ഭാരതത്തിലെ ഋഷിമാർക്ക് കഴിഞ്ഞു എന്നുള്ളതു തന്നെ നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്
--------------------------------

പാർത്ഥൻ ഈ പറഞ്ഞ പാരലൽ ( ആ പിണ്ഡത്തിന് പേശീലക്ഷണമുണ്ടായാൽ ജനിക്കാൻ പോകുന്ന കുട്ടി ആണാണെന്നും, ഈശത്ഘനലക്ഷണമുണ്ടെങ്കിൽ ജനിക്കാൻ പോകുന്ന കുട്ടി പെണ്ണാണെന്നും പറയുന്നു. ആധുനികശാസ്ത്രം പറയുന്നത്, xx സൈഗോട്ടുള്ളത് സ്ത്രീയും, xy സൈഗോട്ടുള്ളത് പുരുഷപ്രജയും ആകുമെന്നാണ്.) എന്താണെന്ന് ഒന്ന് കൂടെ വിശദീകരിച്ചാൽ കൊള്ളാം...

പാര്‍ത്ഥന്‍ said...

@ കാൽ‌വിൻ:
എന്റെ പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ ഈ വിഷയത്തെക്കുറിച്ചുള്ള (യതിയുടെ) ഒരു ലേഖനത്തിലെ ചില ഭാഗങ്ങൾ പകർത്തുക മാത്രമെ എന്റെ വകയായിട്ടുള്ളൂ.
ഇതിൽ എന്റെ വിശദീകരണത്തിന്റെ ആവശ്യമൊന്നും ഇല്ല. ആരും ഈ ലിംഗനിർണ്ണയം ഇപ്പോൾ നടത്തുന്നുമില്ല. ധ്യാനത്തിലൂടെ ഈ കഴിവ് ആർജ്ജിച്ചാൽ ഇതെല്ലാം മനസ്സിലാക്കാവുന്നതേയുള്ളൂ എന്ന് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.

Calvin H said...

നന്ദി.. യതിയുടെ ഏത് പുസ്തകമാണ്? എന്റെ കയ്യിൽ കാണേണ്ടതാണ്. ഒന്നു മറിച്ചു നോക്കട്ടും

Appu Adyakshari said...

വായിച്ചു. വിശദമായ പഠനം തന്നെ നടത്തിയിട്ടുണ്ടല്ലോ. ഇനി കമന്റുകള്‍ നോക്കട്ടെ.

പാര്‍ത്ഥന്‍ said...

@ കാൽ‌വിൻ:
യതിയുടെ ‘ഭാരതീയ മനഃശാസ്ത്രത്തിന് ഒരാമുഖം’ എന്ന പുസ്തകത്തിൽ നിന്നുമാണ് ഇതിലെ ചില ഭാഗങ്ങൾ പകർത്തിയത്. ‘ഭാരതീയമനഃശാസ്ത്ര’ത്തിലും കാണുമായിരിക്കും.

Appu Adyakshari said...

ഒരു തിരുത്ത് :

"സ്ത്രീ-പുരുഷ ലൈംഗിക കോശങ്ങൾ തമ്മിൽ ചേരുമ്പോൾ രണ്ടു കോശങ്ങളിലെയും 46 ജോഡി ക്രോമസോമുകൾ തമ്മിൽ തമ്മിൽ ചേർന്ന് 23 ജോഡിയുടെ പുതിയ ഒരു കോശം ഉടലെടുക്കുന്നു"

എന്നെഴുതിയിരിക്കുന്നത് തെറ്റാണ്. ലൈംഗിക കോശങ്ങളിൽ, അതാതു ജീവികളുടെ സാധാരണ കോശങ്ങളിൽ കാണുന്ന ക്രോമസോമുകളുടെ പകുതി എണ്ണം ക്രോമസോമുകളേ ഉള്ളൂ. സ്ത്രീപുരുഷ ലൈംഗികകോശങ്ങൾ തമ്മിൽ ചേർന്നുണ്ടാകുന്ന ആദ്യ ഭ്രൂണകോശത്തിൽ ഈ പകുതി എണ്ണം ക്രോമസമോമുകൾ തമ്മിൽ ചേർന്ന് യഥാർത്ഥത്തിൽ വേണ്ടത്ര ജോഡി ആയി മാറുന്നു.

Salim PM said...
This comment has been removed by the author.
Salim PM said...

>>>>>ഭ്രൂണത്തിന്റെ നാലാം മാസത്തിലാണ് അള്ളാഹു ജീവന്‍ ഊതുന്നത് എന്നാണ് ഇസ്ലാമിക വിശ്വാസം.<<<<<<

ഇങ്ങനെ ഒരു വിശ്വാസം ഇസ്‌ലാമിലോ ഖുര്‍‌ആനിലോ ഉണ്ടോ? ഞാന്‍ കണ്ടിട്ടില്ല. വിവരമുള്ളവര്‍ പ്രതികരിക്കുക. (ലേഖനം മുഴുവന്‍ വായിച്ചു കഴിഞ്ഞില്ല. ഇടയ്ക്ക് ഒരു സംശയം വന്നപ്പോള്‍ നിവാരണം വരുത്താം എന്നു കരുതിയതാണ്. വായിച്ചു കഴിഞ്ഞു അഭിപ്രായം പറയാം)

Salim PM said...
This comment has been removed by the author.
Salim PM said...

തെറിച്ചു വീഴുന്ന ഒരു തുള്ളിയില്‍ നിന്നും (അത് ബീജമാണെന്നു കരുതാം) ആണ് മനുഷ്യന്‍ ജനിക്കുന്നത് എന്ന് ഖുര്‍ആന്‍ പറയുന്നു. അത് ഗര്‍ഭപാത്രത്തില്‍ ഒരു മംസപിണ്ഡമായി വളരാന്‍ തുടങ്ങുന്നു. പക്ഷെ എങ്ങനെയെല്ലാം വ്യാഖ്യാനിച്ചാലും സ്ത്രീയിലെ അണ്ഡം വേണമെന്ന നിര്‍ബന്ധം ഒരിടത്തുമില്ല. ഏക-പുരുഷദൈവം മാത്രം സൃഷ്ടികര്‍ത്താവായതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്.

വിശുദ്ധ ഖുര്‍‌ആനെക്കുറിച്ചുള്ള പാര്ഥന്‍റെ അജ്ഞതയാണ് മുകളിലുദ്ധരിച്ച ഖണ്ഡികയില്‍ വ്യക്തമാകുന്നത്. വിശുദ്ധ ഖുര്‍‌ആനില്‍ വിവരിച്ചിരിക്കുന്ന ഭ്രൂണ വിജ്ഞാനീയം ആധുനിക ശാസ്ത്രവുമായി ഒരു വിധത്തിലും വിയോജിക്കുന്നില്ല; എന്നു മാത്രമല്ല, അതിലെ സൂക്ഷമമായ പല പരാമര്‍ശങ്ങളും ശാസ്ത്രജ്ഞന്മാരില്‍ പോലും അത്ഭുതമുളവാക്കിയിട്ടുണ്ട് എന്നത് പരമാര്‍ഥം മാത്രം. പാര്‍ഥന്‍ തന്നെ ല്കിയ ലിങ്കുകള്‍ ശ്രദ്ധയോടെ വായിച്ചിരുന്നവെങ്കില്‍ ഇങ്ങനെ ഒരു ആക്ഷേപം ഉന്നയിക്കാന്‍ ഇടവരുമായിരുന്നില്ല.

സ്ത്രീപുരുഷ ബീജങ്ങള്‍ കൂടിച്ചേര്‍ന്നാണ് മനുഷ്യന്‍ ഉണ്ടാകുന്നത് എന്ന് വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നത് നോക്കുക:

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്‌ തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. (76:3)

ഭ്രൂണം എന്ന പദം തന്നെ വിശുദ്ധ ഖുര്‍‌ആന്‍ നിരവധി സ്ഥലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഉദാ: 96:3, 22:5, 23:14, 40:67 etc.

Salim PM said...

ഗര്‍ഭോത്പാദനത്തിന് മാതാവും പിതാവും ആവശ്യമാണെന്നിരുന്നാലും, ഗര്‍ഭത്തില്‍ വന്ന് ജനിക്കുന്നത് ആത്മാവുതന്നെയാണ്.

അത്മാവ് പുറമെ നിന്ന് എങ്ങനെയാണ്, എപ്പോഴാണ് ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുന്നത്?

Salim PM said...

ഈ രൂപാന്തരത്തെ പരീക്ഷണശാലയെയോ ഉപകരണങ്ങളെയോ ആശ്രയിക്കാതെ ധ്യാനംകൊണ്ടു മാത്രം മനസ്സിലാക്കിയ ഋഷിമാര്‍ക്ക് ആധുനിക എംബ്രിയോളജിക്ക് വിസ്തരിച്ചു പറയാന്‍ കഴിയുന്നതുപോലെ സാധിച്ചിട്ടില്ല എന്നത് ഒരു നൂനതയായി കാണേണ്ടതില്ല.


ധ്യാനം കൊണ്ട് മനസ്സിലാക്കാനുള്ള മനുഷ്യന്‍റെ കഴിവു എന്തുകൊണ്ട് നഷ്ടപ്പെട്ടുപോയി?

Salim PM said...

അഭിമന്യു ഗര്‍ഭത്തില്‍ കിടന്ന് യുദ്ധതന്ത്രം പഠിച്ചു എന്നു പറയുന്നതിനെ ആധുനികശാസ്ത്രം സമ്മതിച്ചാല്‍ തന്നെയും ഇതെല്ലാം പൌരാണിക ഉഢായിപ്പുകളായിത്തന്നെ അവശേഷിക്കും.

ഇക്കാര്യം ഏതാണ്ട് ശാസ്ത്രം സമ്മതിച്ച മട്ടാണ്. ഇതു വായിക്കുക:

Babies can hear in the womb

പാര്‍ത്ഥന്‍ said...

@ അപ്പൂ,
തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.
തിരുത്തുകയും സംശയം ഇല്ലാതിരിക്കാൻ വിശദീകരണവും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

പാര്‍ത്ഥന്‍ said...

@ കൽക്കി:
[>>>>ഭ്രൂണത്തിന്റെ നാലാം മാസത്തിലാണ് അള്ളാഹു ജീവന്‍ ഊതുന്നത് എന്നാണ് ഇസ്ലാമിക വിശ്വാസം.<<<<<<
ഇങ്ങനെ ഒരു വിശ്വാസം ഇസ്‌ലാമിലോ ഖുര്‍‌ആനിലോ ഉണ്ടോ?
]

ഖുർ‌ആനിൽ ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. പക്ഷെ ഈ വിഷയത്തെക്കുറിച്ച് സംവാദങ്ങൾ ചില ബ്ലോഗുകളിൽ ഉണ്ടായിരുന്നു. ‘ആത്മാവിനെ ഊതി’ എന്ന് ഖുർ‌ആനിൽ പറയുന്നുണ്ട്. ഞാനിവിടെ ‘ജീവൻ’ എന്നെഴുതിയതാണ് തെറ്റെങ്കിൽ, ‘ആത്മാവിനെ’ എന്നു തന്നെ വായിക്കാവുന്നതാണ്.

ഖുർ‌ആനിൽ പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ഇസ്ലാം വിശ്വാസികൾ നാലാം മാസത്തിലാണ് ഭ്രൂണത്തിന് ജീവൻ ഉണ്ടാകുന്നത് എന്നുതന്നെയാണ് വിശ്വസിക്കുന്നത്. എന്റെ സ്വാത്തികനായ ഒരു മുസ്ലീം സുഹൃത്തിന്റെ ഭാര്യക്ക് നാലു മാസം ഗർഭം ഉള്ളപ്പോൾ ‘ചിക്കൻ പോക്സ്’ വന്നു. അത് അബോർട്ട് ചെയ്യാമായിരുന്നില്ലെ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത്; ഈ സമയത്ത് കുഞ്ഞിന് അള്ളാഹു ജീവൻ കൊടുത്തിട്ടുണ്ടാകും, അതുകൊണ്ട് അബോർട്ട് ചെയ്യാൻ പാടില്ല എന്നായിരുന്നു.

പാര്‍ത്ഥന്‍ said...

@ കൽക്കി:
[കൂടിച്ചേര്ന്നുാണ്ടായ ഒരു ബീജത്തില്‍ നിന്ന്‌ തീര്ച്ചർയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. (76:3) ]

ഈ കൂടിച്ചേരൽ ഇടത്തോട്ടും വലത്തോട്ടും ആടുന്നതായതുകൊണ്ട് ആവശ്യമുള്ളപോലെ വ്യാഖ്യാനിക്കാം.

പാര്‍ത്ഥന്‍ said...

@ കൽക്കി:

[അത്മാവ് പുറമെ നിന്ന് എങ്ങനെയാണ്, എപ്പോഴാണ് ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുന്നത്?]

താങ്കൾ ‘ആത്മാവിനെ’ എങ്ങനെ മനസ്സിലാക്കിയിരിക്കുന്നു എന്ന് ഈ ചോദ്യത്തിൽ നിന്നും വെളിപ്പെടുന്നുണ്ട്. ആത്മാവ് എവിടെനിന്നും ഇറങ്ങി വരുന്നില്ല എന്നു പറഞ്ഞാൽ മനസ്സിലാക്കാനുള്ള പാകത ഉണ്ടെങ്കിൽ മാത്രമെ ഇക്കാര്യത്തിൽ ഒരു വിശദീകരണത്തിന്റെ ആവശ്യമുള്ളൂ.

പാര്‍ത്ഥന്‍ said...

@ കൽക്കി:

[ധ്യാനം കൊണ്ട് മനസ്സിലാക്കാനുള്ള മനുഷ്യന്‍റെ കഴിവു എന്തുകൊണ്ട് നഷ്ടപ്പെട്ടുപോയി?]

ഇതൊക്കെ നേടണമെങ്കിൽ ആ വിഷയത്തിലുള്ള ആത്മസമർപ്പണം വേണം. ഇന്ന് കാമാർത്തരായ മനുഷ്യന് ഗുളികരൂപത്തിൽ എല്ലാം ലഭിക്കണം. അതുകൊണ്ടാണല്ലോ അത്ഭുതസിദ്ധികളുള്ള വസ്തുക്കളുടെ വില്പന കൊഴുക്കുന്നത്.

ഇപ്പോഴും സിദ്ധികളുള്ള പലരും ജീവിച്ചിരിക്കുന്നുണ്ട്. അന്വേഷിച്ചാൽ കണ്ടെത്താം.

P. M. Pathrose said...

{{ ഓരോ ജീവിയും തന്റെ മാതൃയോനിയിൽ വന്ന് അണ്ഡത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് എത്രയോ ആയിരം പ്രാവശ്യം എത്രയെത്ര ജീവരൂപത്തിലുള്ള ശരീരങ്ങളിൽ ജീവിച്ച് എന്തെല്ലാം സംസ്കാരങ്ങൾ നേടിയതിനുശേഷമാണ് തിരികെ വന്നിരിക്കുന്നത്. }}

പുനര്‍ജന്മം എന്ന സങ്കല്പത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ മാത്രമേ ഇത്തരം ഭാവനകളില്‍ ഏര്‍പ്പെടാനാവൂ.

{{ 1.  അച്ഛനിൽനിന്നുണ്ടാകുന്നത് :- തലമുടി, താടി, മീശ, ദേഹത്തിലുള്ള മറ്റു രോമങ്ങൾ, അസ്ഥി, നഖം, പല്ല്, സിര, സ്നായു, ധമനി, രേതസ്.

2. അമ്മയിൽനിന്നും വരുന്നത് :- മംസം, രക്തം, മേദസ്, മജ്ജ, ഹൃദയം, നാഭി, യകൃത്ത്, പ്ലീഹ, കുടൽ, ഗുദം. }}

ഇത് തികച്ചും വിചിത്രമാണ്. എനിക്ക് എന്റെ അമ്മയുടെതു പോലെ നീളന്‍ മുടിയാണ് ഉള്ളത്. അച്ഛന്റെത് പോലെ ചുരുണ്ടമുടിയല്ല. എന്റെ രക്തഗ്രൂപ്പ് അച്ഛന്റെതാണ്, അമ്മയുടെതല്ല.

{{ അഭിമന്യു ഗര്‍ഭത്തില്‍ കിടന്ന് യുദ്ധതന്ത്രം പഠിച്ചു എന്നു പറയുന്നതിനെ ആധുനികശാസ്ത്രം സമ്മതിച്ചാല്‍ തന്നെയും ഇതെല്ലാം പൌരാണിക ഉഢായിപ്പുകളായിത്തന്നെ അവശേഷിക്കും.

ഇക്കാര്യം ഏതാണ്ട് ശാസ്ത്രം സമ്മതിച്ച മട്ടാണ്. }}

ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ശിശുവിന് പുറമേ നിന്നുള്ള ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ചിലപ്പോള്‍ കഴിയുമായിരിക്കും എന്നല്ലാതെ ഭാഷയോ വാക്കുകളോ അറിവില്ലാത്ത ശിശു എങ്ങനെയാണ് കല്‍ക്കീ യുദ്ധതന്ത്രം കേട്ടു പഠിക്കുക? അങ്ങനെയാണെങ്കില്‍ അമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്ഥിരമായി ബിബിസി വാര്‍ത്ത സ്ഥിരമായി കേള്‍ക്കുന്നെങ്കില്‍ കുട്ടി ജനിക്കുമ്പോഴേ ഇസ്രായേല്‍ - പാലസ്തീന്‍ പ്രശ്നത്തെപ്പറ്റിയും അമേരിക്കയെയും അഹമ്മദിനെജാദിനെയും പറ്റിയൊക്കെ അറിഞ്ഞുവെച്ചിരിക്കുമല്ലോ.

::pm::

പാര്‍ത്ഥന്‍ said...

@ P.M.Pathrose:
പുനർജന്മം ഇല്ല എന്നു വിശ്വസിക്കുന്നതിനേക്കാൾ ഉണ്ട് എന്നുള്ളതിനാണ് തെളിവുകൾ ഉള്ളത്.

ഞങ്ങൾ 5 സഹോദരീ സഹോദരന്മാരിൽ 4 പേർക്ക് അച്ഛന്റെയും ഒരാൾക്ക് അമ്മയുടെയും മുടിയാണ്. എന്റെ 2 മക്കൾക്കും എന്റെ മുടിയുടെ സ്വഭാവമാണ്. ഞാൻ വിശ്വസിക്കണോ വേണ്ടയോ. ഇതൊന്നും 100% ശരിയാണെന്ന രീതിയിൽ എടുക്കേണ്ടതില്ല. അല്ലെങ്കിൽ 100% ശരി എന്നു പറയാൻ എന്താണ് ലോകത്തുള്ളത്.

ഗർഭസ്ഥശിശു ഗർഭാവസ്ഥയിൽ ന്യൂസിൽ റോക്കറ്റ് വിടുന്നത് കേട്ട് റോക്കറ്റ് വിക്ഷേപണശാസ്ത്രം പഠിച്ചിട്ടല്ല ജനിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി മനുഷ്യന്മാർക്കുണ്ടെന്നു വിശ്വസിക്കുന്നു.

ആലങ്കാരിക ഭാഷയുടെ ഉദ്ദേശം എന്താണ് എന്നു മനസ്സിലാക്കാതെ വിമർശിക്കാൻ വേണ്ടി വായിച്ചാൽ ഇതിൽ കൂടുതലും പറയാം.

എന്റെ ബ്ലോഗ് വായനക്ക് നന്ദി. ഈ പോസ്റ്റിൽ എന്തെങ്കിലും കാര്യം വിശ്വസിക്കാവുന്നത് ഉണ്ടെങ്കിൽ അറിയിക്കു.

Salim PM said...

"എന്റെ സ്വാത്തികനായ ഒരു മുസ്ലീം സുഹൃത്തിന്റെ ഭാര്യക്ക് നാലു മാസം ഗർഭം ഉള്ളപ്പോള്‍ ‘ചിക്കന്‍ പോക്സ്’ വന്നു. അത് അബോര്‍ട്ട് ചെയ്യാമായിരുന്നില്ലെ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത്; ഈ സമയത്ത് കുഞ്ഞിന് അള്ളാഹു ജീവന്‍ കൊടുത്തിട്ടുണ്ടാകും, അതുകൊണ്ട് അബോര്‍ട്ട് ചെയ്യാന്‍ പാടില്ല എന്നായിരുന്നു."

മതത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നു വ്യതിചലിച്ചു കൊണ്ടുള്ള ഇത്തരം പല തെറ്റായ വിശ്വാസങ്ങളും വിശ്വാസികളുടെ ഇടയില്‍ നിലവിലുണ്ടായേക്കാം. അത്തരം വിശ്വാസങ്ങളെല്ലാം മതത്തിന്‍റെ തലയില്‍ വെച്ചു കെട്ടുന്നത് ശരിയായ നിലപാടല്ല.

Salim PM said...

താങ്കള്‍ ‘ആത്മാവിനെ’ എങ്ങനെ മനസ്സിലാക്കിയിരിക്കുന്നു എന്ന് ഈ ചോദ്യത്തില്‍ നിന്നും വെളിപ്പെടുന്നുണ്ട്. ആത്മാവ് എവിടെനിന്നും ഇറങ്ങി വരുന്നില്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാനുള്ള പാകത ഉണ്ടെങ്കില്‍ മാത്രമെ ഇക്കാര്യത്തില്‍ ഒരു വിശദീകരണത്തിന്റെ ആവശ്യമുള്ളൂ.


ആത്മാവ് എവിടെ നിന്നും ഇറങ്ങി വരുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മറിച്ച് ആത്മാവ് ഇറങ്ങി വരുന്നതാണെന്നത് പുനര്‍ജന്മ ദിദ്ധാന്തക്കരുടെ വിശ്വാസമാണ്. അതുകൊണ്ടാണ് ചോദിച്ചത്. ആത്മാവ് ഇറങ്ങി വരുന്നതല്ലെങ്കില്‍ കഴിഞ്ഞ ജന്മത്തിലെ ആത്മാവ് എങ്ങനെയാണ് ഈ ജന്മത്തിലെ ജീവികളുടെ ശരീരത്തില്‍ പ്രവേശിക്കുന്നത്?

Salim PM said...

ഇപ്പോഴും സിദ്ധികളുള്ള പലരും ജീവിച്ചിരിക്കുന്നുണ്ട്. അന്വേഷിച്ചാൽ കണ്ടെത്താം.

പാര്‍ഥന്‍ കണ്ടെത്തിയ ഏതെങ്കിലും ഒരു സിദ്ധന്‍റെ അഡ്രസ്സ് തന്നാല്‍ നേരിട്ട് അന്വേഷിക്കാമായിരുന്നു. (പരിഹാസമായി എടുക്കരുത്)‍

Salim PM said...

പാര്‍ത്ഥന്‍ said...
പുനർജന്മം ഇല്ല എന്നു വിശ്വസിക്കുന്നതിനേക്കാൾ ഉണ്ട് എന്നുള്ളതിനാണ് തെളിവുകൾ ഉള്ളത്.

പുനര്‍ജ്ജന്മ സിദ്ധാന്തം അടിസ്ഥാന പരമായിത്തന്നെ തെറ്റാണെന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞ ജന്മത്തില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലം ഈ ജന്മത്തില്‍ അനുഭവിക്കുക എന്നതാണല്ലോ പുനര്‍ജ്ജന്മത്തിന്‍റെ രത്നച്ചുരുക്കം. അതായത്, മനുഷ്യന്‍ ദുഷ്ക്കര്‍മ്മങ്ങള്‍ ചെയ്താല്‍, കര്‍മ്മ ഫലമനുസരിച്ച് മനുഷ്യനെക്കാള്‍ താഴെക്കിടയിലുള്ള ജീവികളായ നായ, പൂച്ച, പാമ്പ് മുതലായ ജീവികളായി അടുത്ത ജന്മത്തില്‍ ജനിക്കുന്നു. (തെറ്റാണെങ്കില്‍ തിരുത്താം). പക്ഷേ, കഴിഞ്ഞ ജന്മത്തിലെ കര്‍മ്മങ്ങളെക്കുറിച്ച് ഒരു ധാരണയുലില്ലതെ ഈ ജന്മത്തില്‍ അതിനുള്ള ശിക്ഷ അനുഭവിക്കേണ്ടി വരിക എന്നത് അസംബന്ധമല്ലേ? ഇതിന്‍റെ യുക്തിയെക്കുറിച്ച് പാര്‍ഥന് വിശദീകരിക്കാമോ?

പാര്‍ത്ഥന്‍ said...

@ കൽക്കി
ആത്മാവിനെ ഊതുന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ ബുഖാരി, മുസ്ലീം തുടങ്ങിയ പ്രധാന ഹദീസുകളിൽ ഉണ്ടെന്നാണ് അന്വേഷണത്തിൽ നിന്നും മനസ്സിലായത്. എന്റെ കയ്യിൽ ഇല്ലാത്തതുകൊണ്ട് കൂടുതൽ വിശദീകരിക്കാൻ കഴിയില്ല.

പാര്‍ത്ഥന്‍ said...

@ കൽക്കി:
[പാര്‍ഥന്‍ കണ്ടെത്തിയ ഏതെങ്കിലും ഒരു സിദ്ധന്‍റെ അഡ്രസ്സ് തന്നാല്‍ നേരിട്ട് അന്വേഷിക്കാമായിരുന്നു. (പരിഹാസമായി എടുക്കരുത്)‍]

ഈ സിദ്ധി എന്നു പറയുമ്പോൾ ഏതുവരെ പോകാം.
ചുട്ട കോഴിയെ പറപ്പിക്കൽ,
പട്ടാണികൾ പറയുന്നതുപോലെ വെടിയുണ്ട കേറാതിരിക്കാനുള്ള ‘താവീസ്’ തുടങ്ങിയവയാണോ ഉദ്ദേശിച്ചത്.

പാര്‍ത്ഥന്‍ said...

@ കൽക്കി :
പുനർജന്മങ്ങളെക്കുറിച്ച് പോസ്റ്റിന്റെ അവസാന ഭാഗങ്ങളിൽ ചില സൂചനകൾ നൽകിയിരുന്നു. അത് ശ്രദ്ധിക്കാതെ അതിനു വിപരീതമായ ചോദ്യങ്ങളുമായാണ് താങ്കളുടെ വരവ്. അത് നിങ്ങളുടേ അന്ധവിശ്വാസത്തിന്റെ ഭാഗമാണ്.

പാര്‍ത്ഥന്‍ said...

@ കൽക്കി:

പുനർജന്മത്തെക്കുറിച്ച് ഏറ്റവും പുതിയതായി വായിച്ച വാർത്ത ഇതാണ്. ഇത് വിശ്വസിക്കണം എന്ന ഒരു നിബന്ധനയും ഇല്ല.

സ്വർഗ്ഗത്തെയും നരകത്തെയും സംബന്ധിച്ച് ഹൈന്ദവ ദർശനങ്ങൾ പറയുന്നത് ‘അപ്രാപ്യപ്രാപ്തം’ എന്നാണ്. കിട്ടുമോ ഇല്ലയോ എന്ന കാര്യത്തിൽ ഒരു തീർപ്പും ഇല്ല്ലാത്ത വിശ്വാസം. സ്വർഗ്ഗം കരമൊഴിവായി പതിച്ചു കിട്ടുന്നവരുണ്ടായിരിക്കാം.

എന്തായാലും പുനർജന്മ വിശ്വാസത്തെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് അടുത്തു തന്നെ പ്രതീക്ഷിക്കാം.

പാര്‍ത്ഥന്‍ said...

@ കൽക്കി :
[ ആത്മാവ് എവിടെ നിന്നും ഇറങ്ങി വരുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മറിച്ച് ആത്മാവ് ഇറങ്ങി വരുന്നതാണെന്നത് പുനര്‍ജന്മ ദിദ്ധാന്തക്കരുടെ വിശ്വാസമാണ്. അതുകൊണ്ടാണ് ചോദിച്ചത്. ]

ആത്മാവ് ഇറങ്ങി വരുന്ന വഴികളെക്കുറിച്ച് പോസ്റ്റിൽ ഒന്നും പറഞ്ഞിട്ടില്ലല്ലൊ. അത്തരം വിശ്വാസങ്ങൾ ചില ബാലമനസ്സുകളിൽ ഉണ്ടായിരിക്കാം. ഞാൻ എഴുതിയത് വായിച്ചാൽ മനസ്സിലാകേണ്ടത് ഇങ്ങനെയാണ് :

ആത്മാവല്ല വരുന്നത്. ശരീരമാണ് ആത്മാവിനുവേണ്ടി രൂപപ്പെടുന്നത്. അക്കാര്യം തർക്കത്തിന് ഇടമില്ലാത്തവിധം യുക്തിഭദ്രമാണ്. ആത്മാവിന് വന്നു കയറണമെങ്കിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ഒരു നിർജ്ജീവമായ ദേഹം ഉണ്ടായിരിക്കണം. ഒരാത്മാവുള്ളിടത്തേക്ക് വേറൊരാത്മാവിന് എങ്ങിനെ ഓടിക്കയറാൻ പറ്റും. ഹൈന്ദവ ദർശനങ്ങളിൽ പറയുന്ന ആത്മാവിന്റെ ശക്തി ക്ഷയിക്കുന്നില്ല. ദേഹത്തിന്റെ ശക്തിയാണ് ക്ഷയിക്കുന്നത്. ആരോഗ്യമില്ലാത്ത ആത്മാവിനെയാണ് ഊതിക്കയറ്റേണ്ട ഗതികേടുണ്ടാകുന്നത്.

പാര്‍ത്ഥന്‍ said...

@ കൽക്കി :
Brian L. Weiss ന്റെ “Many Lives, Many Masters” പുനർജന്മ സിദ്ധാന്തത്തെ ആധുനികശാസ്ത്രം എങ്ങനെ കാണുന്നു എന്നറിയാൻ സഹായിച്ചേയ്ക്കും
http://www.brianweiss.com/thebooks.html#mlmm

Salim PM said...

പാര്‍ത്ഥന്‍ said...

"ഈ സിദ്ധി എന്നു പറയുമ്പോൾ ഏതുവരെ പോകാം."

എനിക്കറിയില്ല. പാര്‍ഥന്‍ തന്നെയാണ് പറഞ്ഞത് പല സിദ്ധന്മാരും ഇപ്പോഴും ജച്ച്ചിരിപ്പുണ്ട് എന്ന്. അവരില്‍ ആരുടെയെങ്കിലും അഡ്രസാണ് ഞാന്‍ ചോദിച്ചത്.

Salim PM said...

പാര്‍ത്ഥന്‍ said...

എന്തായാലും പുനർജന്മ വിശ്വാസത്തെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് അടുത്തു തന്നെ പ്രതീക്ഷിക്കാം.

പുനര്‍ജ്ജന്മത്തെക്കുറിച്ച് നമുക്ക് ആപോസ്റ്റില്‍ ചര്‍ച്ച ചെയ്യാം. പാര്‍ഥന്‍ നല്‍കിയ ലിങ്കില്‍ കാണുമ്പോഴുള്ള കഥകളല്ല അവിടെ പ്രതീക്ഷിക്കുന്നത്. പുനര്‍ജ്ജന്മത്തെക്കുറിച്ചുള്ള സിദ്ധാന്തപരമായ ചര്‍ച്ചയാണ്.

പുനര്‍ജ്ജന്മത്തെക്കുറിച്ചു താങ്കളുടെ ലേഖനത്തിലെ പരാമര്‍ശം വ്യക്തമല്ല. കൂടുതല്‍ വ്യക്തതയോടെ പുതിയ പോസ്റ്റില്‍ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.

ഒരു കാര്യം ഇവിടെ സൂചിപ്പിക്കട്ടെ. ഹൈന്ദവ സിദ്ധാന്തം എന്ന പേരില്‍ പ്രചരിച്ചിരിക്കുന്ന സിദ്ധാന്തത്തില്‍ പറയുന്ന ഒന്നിനെയും സൃഷ്ടിക്കാന്‍ കഴിവില്ലാത്ത 'നിര്‍ഗ്ഗുണ' പരബ്രഹ്മമല്ല ഇസ്‌ലാമിലെ ദൈവം. ഇസ്‌ലാം പരിചയപ്പെടുത്തുന്ന ദൈവം എല്ലാത്തിനും കഴിവുള്ള സര്‌വ്വ ശക്തനാണ്.

പാര്‍ത്ഥന്‍ said...

@ കൽക്കി :
പുനർജന്മത്തെക്കുറിച്ചുള്ള ലിങ്കുകൾ വായിച്ചിട്ട് പുനർജന്മം ഉണ്ടോ എന്ന ചോദ്യത്തിന് താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ പിന്നെ ഒരു സംവാദത്തിന് സമയം കളയുന്നതെന്തിന്.

പാര്‍ത്ഥന്‍ said...

@ കൽക്കി :
മുഹമ്മദ്‌നബി ആകാശയാത്ര നടത്തിയെന്ന് മുസ്ലീംങ്ങൾ വിശ്വസിക്കുന്നു. ഇത് പരിശ്രമിച്ചാൽ ഏതു മനുഷ്യനും സ്വായത്തമാക്കാവുന്നതേയുള്ളൂ എന്നു പറഞ്ഞാൽ താങ്കൾ എന്തു പറയും. “കായവ്യൂഹസിദ്ധി“യെക്കുറിച്ച് ഒരു കമന്റ് - ഇവിടെ കൊടുത്തിരുന്നു.
ഇന്ന് മനുഷ്യൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവപ്പെടുന്നത് ആരോഗ്യപ്രശ്നത്താലാണ്. ജനങ്ങൾ ആരോഗ്യവാന്മാരല്ല എന്നതിന് നമ്മുടെ നാട്ടിൽ കൂണുപോലെ മുളച്ചു പൊന്തുന്ന ആധുനിക ചികിത്സാലയങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ന് മിക്കവാറും എല്ലാവരും അനുഭവിക്കുന്ന ഒരു അസുഖമാണ് ഡിസ്ക് വേദന (തണ്ടൽ വേദന). അതിന് ഫീസില്ലാതെ ചികിത്സിക്കുന്ന ഒരു സിദ്ധൻ ഉണ്ട്. [മെഹ്‌ബൂബ്ഖാൻ (മൈസൂർ) ഫോൺ : 082232622688] നിരവധിപേർ അവിടെ പോയി ഈ ചികിത്സ ലഭ്യമാക്കുന്നുണ്ട്. രോഗിയുടെ കയ്യിലുള്ള MRI Scan report ൽ പറഞ്ഞിട്ടുള്ള വിവരം ഈ സൌകര്യങ്ങളൊന്നും ഉപയോഗിക്കാതെത്തന്നെ പറയും.

ഇനി എന്റെ നാട്ടിൽ എല്ലാ ബുധനാഴ്ചയിലും ചികിത്സിക്കാൻ വരുന്ന ഒരു വൈദ്യൻ ഉണ്ട്. ബൈക്ക് അപകടത്തിൽ എല്ലുകൾ ഒടിഞ്ഞ ഒരാളെ ചികിത്സിച്ചത് നാട്ടിലുള്ളവർ എന്നും ഓർക്കും. ഷോൾഡർ ബോണിൽ തന്നെ മൂന്ന് ഒടിവ്. ശരീരം മുഴുവൻ പ്ലാസ്റ്റർ ഇട്ടിരുന്ന രോഗി. നടക്കുന്ന കാര്യത്തിൽ 6 മാസത്തിനുശേഷം എന്തെങ്കിലും പറയാം എന്നു വിധിയെഴുതിയ ആധുനിക വൈദ്യം. ഇട്ടിരുന്ന പ്ലാസ്റ്റർ മുഴുവൻ മുറിച്ചു കളഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. 1 മാസം കൊണ്ട് എല്ലാം സുഖമായി. ഗുരുവായൂർ കോട്ടപ്പടിയിലെ ബൈക്ക് അപകടത്തിൽ എല്ലുകൾ ഒടിഞ്ഞ ബിനീഷിനെ അന്വേഷിച്ചാൽ മതി.

ഇത്തരത്തിലുള്ള സിദ്ധികൾ ഉള്ളവർ ഇനിയും ഉണ്ട്, ഞങ്ങളുടെ നാട്ടിൽ തന്നെ.

Salim PM said...

"പുനർജന്മത്തെക്കുറിച്ചുള്ള ലിങ്കുകൾ വായിച്ചിട്ട് പുനർജന്മം ഉണ്ടോ എന്ന ചോദ്യത്തിന് താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ പിന്നെ ഒരു സംവാദത്തിന് സമയം കളയുന്നതെന്തിന്."

പുനര്‍ജ്ജന്മത്തെക്കുറിച്ച് ഹൈന്ദവ ശാസ്ത്രങ്ങള്‍ എന്തു പറയുന്നു എന്നാണ് എനിക്ക് അറിയേണ്ടത്. അതിനെ അടിസ്ഥാനമാക്കിയായിരിക്കണം ചര്‍ച്ച. ഒരിക്കല്‍ ഈ ഭൂമിയില്‍ ജീവിച്ച ആത്മാവ് ആ ജീവിതത്തിലെ കര്‍മ്മ ഫലങ്ങള്‍ അനുഭവിക്കാന്‍ വേണ്ടി ഈ ഭൂമിയില്‍ വീണ്ടും ജനിക്കില്ല എന്നു തന്നെയാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അസാധാരണാമായി കണ്ടു വരുന്ന ഉത്തരം ലഭിക്കാത്ത ചില പ്രതിഭാസങ്ങളെ അധാരമാക്കിയുള്ള അനുമാനങ്ങളല്ല ഒരു സിദ്ധാന്തത്തെ തെളിയിക്കാന്‍ ഉന്നയിക്കേണ്ടത്. സിദ്ധാന്തത്തിലെ യുക്തിപരതയും, ആ സിദ്ധാന്തം ധിഷണയെ എത്രത്തോളം തൃപ്തിപ്പെടുത്തുന്നുണ്ട് എന്നുള്ള കാര്യങ്ങളുമാണ് ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഉദാഹരണങ്ങളും തെളിവുകളും പിന്നെയാണ് അവതരിപ്പിക്കുക

Salim PM said...

"മുഹമ്മദ്‌നബി ആകാശയാത്ര നടത്തിയെന്ന് മുസ്ലീംങ്ങൾ വിശ്വസിക്കുന്നു."

ശരിയായിരിക്കാം. പല മുസ്‌ലിംകളും അങ്ങനെ തെറ്റായി വിശ്വസിക്കുന്നുണ്ടായിരിക്കാം എന്നാല്‍ ഈ വിശ്വാസവും ഞാന്‍ നേരത്തെ പറഞ്ഞപോലെ ഇസ്‌ലാമിന്‍റെ അടിസ്ഥാന വിശ്വാസത്തിനെതിരാണ്; വിശുദ്ധ ഖുര്‍‌ആനെതിരാണ്. വിശുദ്ധ ഖുര്‍‌ആന്‍ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട് മനുഷ്യന് ആകാശത്തില്‍ കയറിപ്പോകാന്‍ കഴിയില്ല എന്ന്

Salim PM said...

പാര്‍ഥന്‍ ഉദാഹരണമായി കാണിച്ച സിദ്ധന്മാരൊന്നും അവരുടെ സിദ്ധികള്‍ അവര്‍ക്ക് ധ്യാനത്തിലൂടെ കിട്ടിയതാണെന്ന് അവകാശപ്പെട്ടിട്ടില്ല. പുരാതന ഋഷിമാരുടെ കഴിവുകളെ ഞാന്‍ കുറച്ചു കാണുന്നില്ല. അവര്‍ക്ക് അത്തരം കഴിവുകള്‍ ഉണ്ടായിരുന്നു എന്നതിനെ ഞാന്‍ നിഷേധിക്കുന്നുമില്ല. ദൈവദത്തമായി വര്‍ക്ക് ലഭിച്ചതാണ് അത്തരം കഴിവുകള്‍ എന്നും ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, ഇക്കാലത്ത് എന്തുകൊണ്ട് അത്തരക്കാര്‍ ഉണ്ടാകുന്നില്ല എന്ന സംശയം അപ്പോഴും നിലനില്‍ക്കുന്നു.

പാര്‍ത്ഥന്‍ said...

@ കൽക്കി :

ഖുർ‌ആനിനെ സ്ഥാപിച്ചെടുക്കുകയാണ് താങ്കളുടെ ലക്ഷ്യം എന്ന് തങ്കളുടെ ഒരോ ചൊദ്യങ്ങലിൽ നിന്നും വ്യക്തമാണ്. അതുപോലെയുള്ള അന്ധവിശ്വാസങ്ങളെ സ്ഥാപിച്ചെടുക്കുന്നത് എന്റെ ലക്ഷ്യമല്ല. ഹൈന്ദവദർശനങ്ങളിലെ ഉഢായിപ്പുകൾ മനസ്സിലായിവരുമ്പോൾ അത് തെറ്റാണെന്ന് വിളിച്ചു പറയാനുള്ള ആർജ്ജവം അതിൽ വിശ്വസിക്കുന്നവർക്കുണ്ട്. അതിലൂടെ പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കാണ് അത്ഭുതസിദ്ധി ദൈവീകമാണെന്നു സമർത്ഥിക്കാൻ വ്യഗ്രത കാണുന്നത്.
‘കായവ്യൂഹസിദ്ധി’ വശമാക്കിയ ആരും അവകാശപ്പെടില്ല അത് ദൈവം പാർസലാക്കി കൊടുത്തതാണെന്ന്. ആചാര്യന്മാർ പറയുന്നതുപോലെ യോഗസാധനകൾ ശീലിച്ചാൽ ആർക്കും ഇതെല്ലാം സാധിക്കും. ദൈവീകപരിവേഷം ചാർത്തേണ്ട ഒരു കാര്യവും ഇല്ല. ദൈവീകം എന്നു പറയുന്നതുതന്നെ ആകാശത്തുനിന്നുമുള്ള ഇറക്കുമതിയൊന്നുമല്ല.

പാര്‍ത്ഥന്‍ said...

@ കൽക്കി :
[ദൈവദത്തമായി വര്‍ക്ക് ലഭിച്ചതാണ് അത്തരം കഴിവുകള്‍ എന്നും ഞാന്‍ സമ്മതിക്കുന്നു.]

ഏത് ദൈവം ???????

പാര്‍ത്ഥന്‍ said...

@ കൽക്കി :
[ഒരിക്കല്‍ ഈ ഭൂമിയില്‍ ജീവിച്ച ആത്മാവ് ആ ജീവിതത്തിലെ കര്‍മ്മ ഫലങ്ങള്‍ അനുഭവിക്കാന്‍ വേണ്ടി ഈ ഭൂമിയില്‍ വീണ്ടും ജനിക്കില്ല എന്നു തന്നെയാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ]

ആളുകളുടെ കണ്മുന്നിൽ കാണുന്ന വസ്തുകളാണോ ഏതെങ്കിലും ഗ്രന്ഥത്തിലെ ഒറ്റവരികളാണോ വിശ്വസനീയം. പുനർജന്മമില്ല എന്നു വിശ്വസിക്കണമെങ്കിൽ ഒരു ജീവി മരിച്ചു കഴിഞ്ഞാൽ ആ ശരീരത്തിലുള്ള ആത്മാവ് എവിടെയായിരിക്കും എന്ന് ഈ ഗ്രന്ഥങ്ങൾ വ്യക്തമാക്കണം. താങ്കളുടെ ഭാഷയിലാണെങ്കിൽ ഇങ്ങനെ : “സിദ്ധാന്തത്തിലെ യുക്തിപരതയും, ആ സിദ്ധാന്തം ധിഷണയെ എത്രത്തോളം തൃപ്തിപ്പെടുത്തുന്നുണ്ട് എന്നുള്ള കാര്യങ്ങളുമാണ് ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടത്.“

പാര്‍ത്ഥന്‍ said...

@ കൽക്കി :

[ഒരു കാര്യം ഇവിടെ സൂചിപ്പിക്കട്ടെ. ഹൈന്ദവ സിദ്ധാന്തം എന്ന പേരില്‍ പ്രചരിച്ചിരിക്കുന്ന സിദ്ധാന്തത്തില്‍ പറയുന്ന ഒന്നിനെയും സൃഷ്ടിക്കാന്‍ കഴിവില്ലാത്ത 'നിര്‍ഗ്ഗുണ' പരബ്രഹ്മമല്ല ഇസ്‌ലാമിലെ ദൈവം. ഇസ്‌ലാം പരിചയപ്പെടുത്തുന്ന ദൈവം എല്ലാത്തിനും കഴിവുള്ള സര്‌വ്വ ശക്തനാണ്.]

ഞാൻ പലപ്പോഴും പറഞ്ഞു കഴിഞ്ഞ കാര്യമാണിത്.
എന്റെ ദൈവത്തിനെ ഒരു ‘പൊറോട്ടമാഷോ’ ‘കുശവനോ’ ആക്കി സങ്കല്പിക്കാൻ എനിക്കാവില്ല. നിർഗുണപരബ്രഹ്മത്തെ എങ്ങിനെയാ ഒന്ന് മനസ്സിലാക്കിത്തരുക. ഉപമകൾ എപ്പോഴും പൂർണ്ണരൂപം തരില്ല. ഈ ഇലക്ട്രിസിറ്റി എന്നു പറയുന്ന സാധനം കണ്ടിട്ടുണ്ടോ. അതുപോലിരിക്കും ഈ നിർഗുണപരബ്രഹ്മം. സ്വന്തമായി ഒന്നും ചെയ്യില്ല. പക്ഷെ എല്ലാറ്റിനെയും പ്രവർത്തിപ്പിക്കാൻ അതിനു കഴിയ്യും. ഉണ്ടാക്കിയവനെന്നോ, ആരാധകനെന്നോ, ദിവസവും 5 നേരം തുടച്ചു വൃത്തിയാക്കുന്നവനെന്നൊ എന്നുള്ള ഒരു വ്യത്യാസവും കാണിക്കില്ല. എല്ലാവരോടും ഒരേ സമീപനം. അതാണ് ഏറക്കുറെ ഞാൻ വിശ്വസിക്കുന്ന നിർഗുണബ്രഹ്മം.

Calvin H said...

പോസ്റ്റിന്റെ അവസാനം പുനർജന്മത്തെക്കുറിച്ച് സൂചിപ്പിച്ചു എന്നത് യുങ്ങിന്റെ വാക്യമാണുദ്ദേശിച്ചതെങ്കിൽ വേഡ് കോറിലേഷൻ, ഇണ്ട്രോവേട് എക്സ്ട്രോവ്വേട് തുടങ്ങി ചില തിയറികൾ ഒഴിച്ച് യുങ്ങിന്റെ മറ്റ് തിയറികൾ ഒന്നും ആധുനികശാസ്ത്രം അംഗീകരിക്കുന്നില്ല.

ആത്മാവിനെയും പരമാത്മാവിനെയും കുറിച്ചൊക്കെ യുങ്ങ് എഴുതിവിട്ടത് യുങ്ങിന്റെ അഭിപ്രായം എന്ന നിലയിൽ ക്വോട് ചെയ്യുന്നത് ഓക്കെ. അത് ശാസ്ത്രം എന്ന നിലയിൽ ക്വോട് ചെയ്യുന്നതിൽ പന്തികേടുണ്ട്. അത് ശാസ്ത്രം എന്ന നിലയിൽ അല്ല പാർത്ഥൻ ക്വാട് ചെയ്തത് എന്ന് ഞാൻ ഊഹിക്കുന്നു. അത് കൊണ്ട് എതിരില്ല.

പാര്‍ത്ഥന്‍ said...

@ കൽക്കി :
[പുനര്‍ജ്ജന്മത്തെക്കുറിച്ചു താങ്കളുടെ ലേഖനത്തിലെ പരാമര്‍ശം വ്യക്തമല്ല.]

താങ്കളുടെ മനസ്സിൽ പുനർജന്മത്തെക്കുറിച്ച് ഏതോ ഒരു വിശ്വാസം കയറിക്കുടിയിട്ടുണ്ട്. അതിനു സമാനമല്ല എന്റെ പോസ്റ്റിലെ സൂചനകൾ. അതുകൊണ്ടായിരിക്കും മനസ്സിലാവാതെ പോകുന്നത്. അവസാന ഭാഗങ്ങളിലെ ഭഗവദ്‌ഗീതയുടെ വ്യാഖ്യാനങ്ങൾ ഒന്നുകൂടി വായിച്ചു നോക്കുക.
ചരകസംഹിതയും പറയുന്നത് ആർജ്ജിതകർമ്മഫലവുമായി വരുന്ന ആത്മാവിനെക്കുറിച്ചു തന്നെയാണ്. ഫ്രഷ് ആയിട്ടുള്ള ഒരു ആത്മാവിനെക്കൂറിച്ചല്ല. കോടിക്കണക്കിന് വർഷം പഴക്കമുള്ള ജീവിവർഗ്ഗത്തെക്കുറിച്ച് പറയുമ്പോൾ BC.600-BC-300 കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്നു പറയുന്ന ചരകന് കർമ്മഫലവുമായി വരുന്ന ഒരു ആത്മാവിനെ മാത്രമെ സങ്കല്പിക്കാനാവൂ.

Salim PM said...

ഏത് ദൈവം ???????


എന്നെയും പാര്‍ഥനെയും, പ്രപഞ്ചത്തിലെ സകലമാന സൃഷ്ടികളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം.

എന്തെങ്കിലും സ്ഥാപിക്കാന്‍ വേണ്ടിയല്ല ഞാന്‍ പാര്‍ഥനോട് സം‌വദിക്കുന്നത്. താങ്കള്‍ എഴുതിയതില്‍ എനിക്കുണ്ടായ ചില സംശയങ്ങള്‍ ദൂരികാരിക്കാം എന്നു കരുതിയാണ്. താങ്കള്‍ക്ക് താല്പര്യമില്ലെങ്കില്‍ എനിക്ക് നിര്‍ബന്ധമൊന്നുമില്ല.

ഖു‌‌ര്‍‌ആന്‍ സത്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു എന്നത് വാസ്തവം. പക്ഷേ, ഖുര്‍‌ആന്‍ മാത്രമേ സത്യമായുള്ളൂ ബാക്കിയെല്ലാം ചവറാണ് എന്നുള്ള ഫാസിസ്റ്റ് ചിതാഗതി എനിക്കില്ല. തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ സന്തോഷം. ഇല്ലെങ്കില്‍ ഇതിവിടെവെച്ചു നിര്‍ത്താം.

പാര്‍ത്ഥന്‍ said...

@ കാൽ‌വിൻ :
പുനർജന്മത്തെക്കുറിച്ച് ഗീതാചാര്യൻ പോലും സാധാരണ ജനങ്ങളിൽ രൂഢമൂലമായിരിക്കുന്ന വിശ്വാസത്തിനെ അംഗീകരിക്കുന്നില്ല എന്നാണ് ഉദ്ദേശിച്ചത്. യുങ് പറഞ്ഞത് ജന്മാന്തരങ്ങളിലെ ഓർമ്മ നിലനിൽക്കുന്നതിനെക്കുറിച്ചാണ്.
കഴിഞ്ഞ ആഴ്ചയിൽ ടി.വി.യിൽ കേട്ട ഒരു കാര്യം: ഇതിലെ കഥാപാത്രങ്ങളെ പലർക്കും അറിയാവുന്നതുകൊണ്ട് പേര് പറഞ്ഞില്ല. ഒരു യോഗിയെ കാണാൻ ചെന്ന ആൾ സ്വയം പരിചയപ്പെടുത്തി. അപ്പോൾ അദ്ദേഹം (യോഗി)പറഞ്ഞത്; ഇയാളെ എനിക്ക് കഴിഞ്ഞ ജന്മത്തിൽ അറിയാം. ഇയാൾ എന്നെ കടിച്ചിട്ടുണ്ട്. ഈ വ്യക്തി കേരളത്തിൽ അറിയപ്പെടുന്ന നായ വളർത്ത് / വില്പന വിദഗ്ദനാണ് എന്നു മാത്രം പറഞ്ഞ് ആ വിഷയം അവസാനിപ്പിച്ചു. ഈ സംഭവത്തിന്റെ ആധികാരികതയെക്കുറിച്ച് എനിക്കറിവില്ല. ഇത് അസംഭാവ്യമല്ല എന്നു വിശ്വസിക്കാനാണ് എന്നെ പ്രേരിപ്പിക്കുന്നത്.

പാര്‍ത്ഥന്‍ said...

@ കൽക്കി :
[ഖു‌‌ര്‍‌ആന്‍ സത്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു എന്നത് വാസ്തവം.]

ഖുർ‌ആനിലെ പലതും ഞാനും വിശ്വസിക്കുന്നു. പക്ഷെ ആ ഗ്രന്ഥത്തിന് സത്യത്തിന്റെ മുഖം മാത്രമല്ല എന്നുകൂടി വിശ്വസിക്കേണ്ടി വരുന്നുണ്ട്.

പാര്‍ത്ഥന്‍ said...

“ദൈവദത്തമായി അവർക്ക് ലഭിച്ചതാണ് അത്തരം കഴിവുകൾ” എന്ന് ‘കൽക്കി’ പറഞ്ഞതുകൊണ്ടാണ്, ഏതു ദൈവം എന്ന എന്റെ ചൊദ്യം വന്നത്.

“പ്രപഞ്ചത്തിലെ സകലമാന സൃഷ്ടികളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം.“ എന്നാണ് ‘കൽക്കി’ മറുപടി പറഞ്ഞത്.

യോഗസിദ്ധിയുള്ള ആളുകളുടെ കഴിവിനെക്കുറിച്ച് പറയുമ്പോൾ, അവരെ ദൈവീകമായ കഴിവുള്ള ആളുകൾ, ദൈവജ്ഞൻ എന്നൊക്കെ സാധരണക്കാർ പറയാറുണ്ട്. ദൈവം കൊണ്ടക്കൊടുത്തതാണെന്ന തോന്നൽ സൃഷ്ടിക്കുകയാണ് ഈ വിശേഷണത്തിലൂടെ ഉണ്ടാകുന്നത്.
ഇവിടെ ‘ദൈവം’ എന്നു പറയുന്നത് വിവസംബന്ധിയായതിനെക്കുറിച്ചാണ്. വിവം എന്നു പറയുന്നത് അദൃശ്യമായ കാഴ്ചകളെക്കുറിച്ചാണ് - നേരിട്ടു കാണാൻ കഴിയാത്തത്. മറഞ്ഞുകിടക്കുന്ന വസ്തുക്കൾ / വസ്തുതകൾ അനുമാനത്തിലൂടെ കണ്ടെത്താൻ കഴിവുള്ളയാളായിരിക്കണം ഈ ആളുകൾ. തർക്കശാസ്ത്രമാണ് അനുമാനത്തിന്റെ കലാവിദ്യ പഠിപ്പിക്കുന്ന ശാസ്ത്രം. ഇതെല്ലാം പഠിച്ചതിനുശേഷമാണ് പണ്ടുണ്ടായിരുന്ന വൈദ്യന്മാരും ജ്യോതിഷം കൈകാര്യം ചെയ്തിരുന്നവരും ഈ തൊഴിലിലേക്ക് വരുന്നത്. ഇന്ന് എല്ലാം എളുപ്പത്തിൽ സമ്പാദിക്കാനുള്ള മാർഗ്ഗങ്ങളായതുകൊണ്ട് ഇതിനൊന്നും പ്രധാന്യമില്ലാതായി.

നിസ്സഹായന്‍ said...

കഴിഞ്ഞ ജന്മാത്തില്‍ പാര്‍ത്ഥന്‍ താങ്കള്‍ നല്ല ഒരു മനുഷ്യനായിരുന്നു. താങ്കള്‍ക്ക് അത് ഓര്‍മയുണ്ടോ ആവോ ? എന്തായാലും എനിക്കതോര്‍മയുണ്ട്. അന്ന് താങ്കള്‍ അന്‍പതു പവന്‍ സ്വര്‍ണം, സ്വര്‍ണവ്യാപാരിയായ എന്നില്‍ നിന്നും താങ്കളുടെ മകള്‍ കല്യാണിയുടെ വിവാഹത്തിനായി(12/06/1897) കടം വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ അവധിക്കു മുന്‍പ് താങ്കള്‍ വടിയായി(15/03/1898).താങ്കളുടെ മക്കള്‍ കടം വീട്ടിയില്ല. അന്ന് എന്റെ പേര് ദാമോദരന്‍ മുതലാളിയെന്നായിരുന്നു. ഈ ജന്മത്തില്‍ ഞാന്‍ ഇത്തിരി കഷ്ടപ്പാടിലാണ്. ദയവായി പത്തുപവന്റെ കാശെങ്കിലും തിരിച്ചു തന്ന് എന്നോട് നന്ദി കാട്ടുക. നല്ലവനും ദൈവവിശ്വാസിയുമായ താങ്കള്‍ ചതിക്കുകില്ലെന്ന വിശ്വാസത്തോടെ.
-നിസ്സഹായന്‍

Salim PM said...

പാര്‍ത്ഥന്‍ said...

"പുനർജന്മത്തെക്കുറിച്ച് ഗീതാചാര്യൻ പോലും സാധാരണ ജനങ്ങളിൽ രൂഢമൂലമായിരിക്കുന്ന വിശ്വാസത്തിനെ അംഗീകരിക്കുന്നില്ല എന്നാണ് ഉദ്ദേശിച്ചത്."

പ്രിയ പാര്‍ഥന്‍, താങ്കളുടെ പ്രസ്താവനകളില്‍ നിന്നു മനസ്സിലാകുന്നത് സാധാരന ജനങ്ങളുടെ ഇടയില്‍ നിലവിലുള്ള പുനര്‍ജ്ജന്മ വിശ്വാസമല്ല താങ്കള്‍ പറയുന്ന പുനര്‍ജ്ജന്മം എന്നാണ്. ദയവു ചെയ്ത് താങ്കള്‍ ഉദ്ദേശിക്കുന്ന ആ പുനര്‍ജ്ജന്മ വിശ്വാസം എന്താണെന്ന് വ്യക്തമാക്കുക. എങ്കിലല്ലേ സംശയങ്ങള്‍ നിവാരണം ചെയ്യാന്‍ സാധിക്കൂ. വെറുതെ എന്നെക്കൊണ്ട് നിഴലിനെ വെടിവെപ്പിക്കാതെ.

പാര്‍ത്ഥന്‍ said...

@ കൽക്കി :
താങ്കളോട് പോസ്റ്റിലെ അവസാന ഭാഗങ്ങൾ (ഭഗവദ്‌ഗീതയുടെ വ്യാഖ്യാനം) ഒന്നു കൂടി വായിക്കാൻ പറഞ്ഞിരുന്നു. “മരിച്ചുപോയ മുത്തച്ഛൻ കാക്കയായി വന്ന് ബലിയെടുക്കുന്നു. മൂന്നാം തലമുറയിൽ മുത്തച്ഛന്റെ ആത്മാവുതന്നെ ആ ഗ്രഹത്തിൽ ജനിക്കുന്നു തുടങ്ങിയ നിർബ്ബന്ധ പുർനർജന്മം ഇല്ല എന്നാണ് സൂചിപ്പിച്ചത്.

സ്വേശരമതങ്ങളെല്ലാം ദൈവത്തിൽ വിശ്വസ്സിക്കുന്നതുകൊണ്ട് ആത്മാവ് ഉണ്ടെന്നു തന്നെയാണ് പറയുന്നത്. പക്ഷെ താങ്കളുടെ മതവിശ്വാസപ്രാകാരം ഒരു ആത്മാവ് ഫ്രഷ് ആയി ജനിക്കുന്നു, മരണശേഷം അന്ത്യവിചാരണക്ക് കാത്തു കിടക്കുന്നു. അപ്പോൾ ആത്മാവ് എവിടെ നിന്നു വരുന്നു, മരണശേഷം എവിടെ വിശ്രമിക്കുന്നു എന്ന് ദൈവ വചനം ഉണ്ടായിരിക്കേണ്ടതല്ലെ. അതിനെക്കുറിച്ചാണ് ഞാൻ താങ്കളോട് ചോദിച്ചത്. ഹൈന്ദവ ദർശനങ്ങളിൽ ആത്മാവിന്റെ പോക്കുവരവുകൾ പല തരത്തിലും വ്യാഖ്യാനിക്കുന്നുണ്ട്. പക്ഷെ അന്തിമമായി എത്തിച്ചേരുന്ന ഇടത്തിനെക്കുറിച്ച് ആർക്കും ഒരു തർക്കവും ഇല്ല.

Salim PM said...

പാര്‍ത്ഥന്‍ said...

താങ്കളോട് പോസ്റ്റിലെ അവസാന ഭാഗങ്ങൾ (ഭഗവദ്‌ഗീതയുടെ വ്യാഖ്യാനം) ഒന്നു കൂടി വായിക്കാൻ പറഞ്ഞിരുന്നു. “മരിച്ചുപോയ മുത്തച്ഛൻ കാക്കയായി വന്ന് ബലിയെടുക്കുന്നു. മൂന്നാം തലമുറയിൽ മുത്തച്ഛന്റെ ആത്മാവുതന്നെ ആ ഗ്രഹത്തിൽ ജനിക്കുന്നു തുടങ്ങിയ നിർബ്ബന്ധ പുർനർജന്മം ഇല്ല എന്നാണ് സൂചിപ്പിച്ചത്.

വായിച്ചിരുന്നു പാര്‍ഥാ. അതാണ് സംശയം ഇരട്ടിക്കാന്‍ കാരണമായത്. പുര്ജ്ജന്മം 'എന്തല്ല' എന്നറിഞ്ഞിട്ടു കാര്യമില്ലല്ലോ. 'എന്താണ്' എന്നറിയാനാണ് താങ്കളോട് വിശദീകരിക്കാന്‍ ആവശ്യപ്പെടുന്നത്.

ഇസ്‌ലാംമത വിശ്വസപ്രകാരം അത്മാവ് എന്താണ്, മര‍ണശേഷം എന്തു സംഭവിക്കുന്നു എന്നെല്ലാം ചര്‍ച്ച ചെയ്യാന്‍ എനിക്കു സന്തോഷമേയുള്ളൂ. പക്ഷേ, നമ്മള്‍ തുടങ്ങിവെച്ച പുനര്‍ജ്ജന്മ വിഷയം ആദ്യം ചര്‍ച്ചക്കെടുക്കാം അതു കഴിഞ്ഞിട്ടാകാം അടുത്ത വിഷയം.

anony said...

പാര്‍ത്ഥന്‍,
ഇസ്ലാമില്‍ ആത്മാവും ജീവനും രണ്ടും രണ്ടായി ആണ് പ്രതിപാദിക്കുന്നത്. നാലാം മാസം ആത്മാവ് ഊതി എന്ന് കേട്ടാല്‍ ഉടന്‍ അത് ജീവന്‍ ആണെന്ന് കണക്കൂട്ടുന്നതാണ് പിശക്.

ഉദാഹരണം പറയാം. മനുഷ്യന്‍ ഉറങ്ങുമ്പോള്‍ അവന്റെ ആത്മാവ് പുറത്ത് പോവും എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഉറങ്ങുമ്പോള്‍ ഒരാളുടെ ജീവന്‍ ശരീരത്തില്‍ തന്നെ ഉണ്ടാവും എന്നത് ഏത് കുട്ടിക്കും മനസ്സിലാവുന്ന കാര്യമാണ്. സ്വപ്നങ്ങളെ ആത്മാവിന്റെ സഞ്ചാരവുമായി ഇസ്ലാം ബന്ധപ്പെടുത്തിയിട്ടുണ്ട്.
ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് “എന്റെ ആത്മാവിനെ നീ പിടിക്കുകയാണെങ്കില്‍ അനുഗ്രഹിക്കണം. തിരിച്ചയക്കുകയാണെങ്കില്‍ നല്ല സൃഷ്ടികളില്‍ പെടുത്തണം എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാനും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ പാര്‍ത്ഥന്‍ ഇവിടെ പറഞ്ഞ ജീവനും ഇസ്ലാം പറഞ്ഞ ആത്മാവും രണ്ടും രണ്ടാണ്. ഇതൊരു തര്‍ക്കത്തിനല്ല. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇസ്ലാമില്‍ സര്‍വ്വ സമ്മതമായി അറിയപ്പെടുന്ന വസ്തുകള്‍ ആണ്.

ഇനിയും ഇക്കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ അറിയിക്കാം.

പാര്‍ത്ഥന്‍ said...

@ കൽക്കി :

പുനർജന്മത്തിനെ ചില മുൻ‌വിധിയോടുകൂടി വീക്ഷിക്കുന്നത് താങ്കൾ മാത്രമല്ല. ആ വിചാരത്തിനെതിരാവുമ്പോൾ പുതിയ ഒരു സിദ്ധാന്തം രൂപപ്പെട്ടുവരാൻ സമയമെടുക്കും. എപ്പോഴും ഒരു കൽക്കിയും പാർത്ഥനും ജനിച്ചു മരിച്ചുകൊണ്ടിരിക്കുകയില്ല. ചിലപ്പോൾ അങ്ങനെ സംഭവിച്ചെന്നും വരാം. അതുകൊണ്ടാണ് Brian L. Weiss ന്റെ past life experience ലെ ആളുകൾക്കും James ന്റെ പുനർജന്മത്തിലും കൃത്യമായി ഓർക്കാൻ കഴിയുന്നത്.
പുനർജന്മത്തിന്റെ ഒരു ഉപമ പറയുന്നത് ഇങ്ങനെയാണ്: കടൽ പരമാത്മാവാണെന്ന് സങ്കല്പിക്കുക. ഒരു വ്യക്തിയുടെ ജീവൻ (ജീവാത്മാവ്) ഒരു പാത്രം വെള്ളമാണെന്നു കരുതുക. പാത്രത്തിലെ വെള്ളം കടലിലേക്കൊഴിച്ചാൽ പരമാത്മാവിനോടു കൂടി ചേരുകയും, ഉടൻ തന്നെ അവിടെ നിന്നും അതേ പാത്രത്തിൽ കുറച്ചു വെള്ളം എടുത്താൽ ഇതിനുമുമ്പ് അവിടെ ഒഴിച്ച വെള്ളം മുഴുവനായോ ഭാഗിഗമായോ ഈ പാത്രത്തിലേക്ക് ലഭിക്കുകയും ചെയ്യും. ഇത് പുനർജന്മത്തിന്റെ ഒരു സാധ്യതമാത്രമാണ്. ഉദാഹരണങ്ങൾ പലതും രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ട്, പുനർജന്മം ഇല്ല എന്നു പറയാൻ ഒരു നിർവ്വാഹവുമില്ല.

പാര്‍ത്ഥന്‍ said...

@ anony:
നാലാം മാസത്തിൽ ആത്മാവിനെ ഊതുന്നുണ്ട് എന്നു സൂചിപ്പിച്ചതിൽ സന്തോഷം. ഈ ജീവനും ആത്മാവും തമ്മിലുള്ള വ്യത്യാസം ഒന്നു വിശദമാക്കിയാൽ നന്നായിരുന്നു. ഉറങ്ങുന്ന ആൾക്ക് ആത്മാവില്ല എന്നു പറയുമ്പോൾ അത് എങ്ങിനെയെന്ന് ആലോചിച്ചിട്ട് മനസ്സിലാവുന്നില്ല.

Salim PM said...

മുന്‍‌വിധി എന്നു പറയാന്‍ പറ്റുമോ പാര്‍ഥന്‍? നമ്മള്‍ വായിച്ചറിഞ്ഞു മനസ്സിലാക്കിയ കാര്യങ്ങളായിരിക്കുമല്ലോ നമ്മുടെ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നത്. അതുപോലെ, പുനര്‍ജന്മത്തെക്കുറിച്ചു ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്. അതിനെ ഒരു മുര്‍‌വിധിയായിക്കാണരുത്. എന്‍റെ ധാരണകള്‍ തെറ്റാണെങ്കില്‍ തിരുത്താന്‍ എനിക്കു മടിയില്ല. അതിനാണു ഞാന്‍ താങ്കളോട് താങ്കള്‍ യഥാര്‍ഥമെന്നു പറയുന്ന ആ പുനര്‍ജന്മ സദ്ധാന്തം അവതരിപ്പിക്കാന്‍ പറഞ്ഞത്. പക്ഷേ, താങ്കള്‍ അതു പറയാതെ എനികങ്നെ എന്‍റെ സംശയങ്ങള്‍ ദൂരിക്ക്കരിക്കാന്‍ കഴിയും?

താങ്കള്‍ പറഞ്ഞ ഉദാഹരണം, കടലിലെ വെള്ളത്തിന്‍റെ ഉദാഹരണം, സാധാരണയായി പറഞ്ഞു വരാറുള്ള ഒന്നു തന്നെയാണ്. അതില്‍ പുതുമയൊന്നും ഇല്ല.

ഇനി പുനര്‍ജന്മത്തെക്കുറിച്ചു വിശദീകരിക്കാന്‍ താങ്കള്‍ക്ക് ബുധിമുട്ടുണ്ടെങ്കില്‍ ഞാന്‍ ഒരു സംശയം ചോദിക്കട്ടെ. പുനര്‍ജന്മ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍റെ ജീവിതത്തിന്‍റെ ഉദ്ദേശ്യമെന്താണ്?

പാര്‍ത്ഥന്‍ said...

@ കൽക്കി:
നമ്മൾ മനസ്സിലാക്കിയ പല വിഢിത്തരങ്ങളിൽ നിന്നുമാണ് പല തരത്തിലുള്ള അന്ധവിശ്വാസങ്ങളും വളർന്നു വന്നിട്ടുള്ളത്. സത്യമല്ലാത്ത പലതും സത്യമെന്നു വിശ്വസിക്കേണ്ടിവരുമ്പോഴാണ് ചിന്താശേഷിപോലും നഷ്ടപ്പെടുന്നത്. പുനർജന്മത്തെക്കുറിച്ച് പോസ്റ്റിലുള്ള സൂചനകളും, ഇതുവരെ പറഞ്ഞതും ചേർത്ത് ഇനി ഒരു സമ്മറി എഴുതുന്നത് വിഷമമാണ്.
ചില സംഭവങ്ങളുടെ ലിങ്കുകൾ വായിച്ചിട്ട് താങ്കൾ അഭിപ്രായം ഒന്നും വ്യക്തമാക്കിയില്ല. രജനീഷും (ഓഷോ) past life നെക്കുറിച്ച് പല പരീക്ഷണങ്ങളും നടത്തിയിട്ടുള്ള ആളാണ്. നെറ്റിൽ തപ്പിയാലും ചിലതെല്ലാം കിട്ടും.
ഇനിയും പുനർജന്മത്തെക്കുറിച്ച് വിശദീകരിക്കാനാണ് താങ്കൾ പറയുന്നത്. അതുകൊണ്ടാണ് താങ്കൾ പുനർജന്മത്തെക്കുറിച്ച് വികലമായ ഏതോ വിശ്വാസം നിലനിർത്തുന്നു എന്ന് എനിക്ക് തോന്നിയത്. അത് തികച്ചും താങ്കളുടെ മത വിശ്വാസത്തിനെതിരായതുകൊണ്ട് പുനർജന്മം ഇല്ലെന്നു സ്ഥാപിക്കാനുള്ള സിദ്ധാന്തങ്ങൾ വായിക്കപ്പെടണം എന്നാഗ്രഹിക്കുന്നും ഉണ്ട്. യഥാർത്ഥമായ ദൈവം പോലും ഇല്ല. എല്ലാം വിശ്വാസമാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാകുമ്പോൾ പുനർജന്മത്തെക്കുറിച്ച് (A+B)^2 എന്ന രീതിയിലുള്ള ഒരു സിദ്ധാന്തത്തിൽ ഒതുക്കാൻ ശ്രമിക്കുന്നതുതന്നെ വിഢിത്തമായേ കണക്കാക്കൂ.

ജീവിതത്തിലെ ആദ്ധ്യാത്മിക തലവും, ആധിഭൌതിക തലവും വ്യത്യസ്തങ്ങളാണെന്ന് മനസ്സിലാക്കിയാൽ വിശ്വാസത്തിലെ കടും‌പിടുത്തത്തിന് അല്പം അയവുണ്ടാകും.

പാര്‍ത്ഥന്‍ said...

@ anony & കൽക്കി :
പുനർജന്മവിശ്വാസത്തെക്കുറിച്ച് കുറച്ചു കാര്യങ്ങൾ ഇവിടെ എഴുതി പോസ്റ്റിയിട്ടുണ്ട്. അഭിപ്രായം അറിയിക്കുക.

Unknown said...

ബക്കറ്റും സമുദ്രവും പുനര്‍ജന്മതിനു ഉദാഹരണം ആയി എടുത്താല്‍ സമുദ്രം ബ്രഹമ്മത്തെ പ്രതിനിധാനം ചെയ്യുന്നു .ബക്കറ്റ് പൊട്ടി സമുദ്രത്തില്‍ പോകുന്ന ജലം അപ്പോള്‍ ശരീരം വിടുന്ന ജീവന്‍ നേരെ ബ്രഹ്മത്തില്‍ ലയിക്കുമോ ?അതിനു കര്‍മ്മങ്ങളുടെ ന്യൂട്രല്‍ ആയ അവസ്ഥ ആവശ്യം അല്ലെ ?പിന്നെ ആ ഒരു ഉദാഹരണത്തില്‍ പറയുന്ന പോലെ എങ്കില്‍ നിവധി ശരീരത്തില്‍ നിന്നും വരുന്ന ജീവനുകള്‍ സമുദ്രത്തില്‍ അവയുടെ കര്‍മ്മവാസനകളോട് കൂടി ചേരുകയും പിന്നെ ജനിക്കാന്‍ ഇട വരുന്ന ശരീരത്തില്‍ ഒന്നിലധികം ശരീരത്തില്‍ നിന്ന് കിട്ടുന്ന വാസനകലോടെയും കര്‍മ്മ ഫലാനുഭാവങ്ങളിലൂടെയും ജനിക്കുന്നു എന്ന് കണക്കാക്കേണ്ടി വരും അവിടെയും എന്തോ ഒരു വൈരുദ്ധ്യം തോനുന്നു .

anony said...

പാര്‍ത്ഥന്,

ഇതേ പോസ്റ്റില്‍ മുമ്പൊരിക്കല്‍ പറഞ്ഞ കാര്യവുമായി ചേര്‍ന്ന് വരുന്ന ഒരു വീഡിയോ.

http://www.youtube.com/watch?v=mg9hdURgoDU

Unknown said...

ഭ്രൂണപരിണാമം
പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍
ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.

Unknown said...

ഭ്രൂണപരിണാമം