Saturday, January 30, 2010

പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത് ശരിയോ ?

മഹാപുരോഹിതന്റെ വസതിയിൽ കൂടിനിന്നവർ പത്രോസിന്റെ അടുത്തുവന്ന് മൂന്നാമതും ചോദിച്ചു ;

“നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ, സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലൊ”.

ഉടൻ തന്നെ പത്രോസ് : “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി”.    ഉടനെ കോഴി കൂകി.

കോഴികൂകും മുമ്പെ നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും എന്ന് യേശു പറഞ്ഞ വാക്ക് പത്രോസ് ഓർത്തു. പുറത്തുപോയി അതി ദുഃഖത്തോടെ കരഞ്ഞു.

പത്രോസിന് ഗുരുവിനെ തള്ളിപ്പറയാൻ എങ്ങിനെ കഴിഞ്ഞു. അത് സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി കള്ളം പറഞ്ഞതാകാനും സാധ്യതയില്ലേ. അതിനു സാധ്യതയുള്ള ഒരു കാര്യം യേശു പറയുന്നുണ്ട്. “ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം”.


കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തത് പാപം എന്നു തോന്നി, 30 വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞ് യൂദാ കെട്ടിഞാന്നു ചത്തു. അങ്ങിനെ ആ പാപത്തിന് പരിഹാരം കണ്ടു.



പത്രോസിന് യൂദായെ പോലെ മനസ്സിൽ പാപം തോന്നാതിരുന്നത് എന്തു കൊണ്ടാണ് .



“നീ പത്രോസ് ആകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും” എന്ന് പൂർണ്ണവിശ്വാസത്തോടെ യേശു പറഞ്ഞ അതേ പത്രോസ്.



പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞിട്ടും, ഉയർത്തെഴുന്നേല്പിനുശേഷം മൂന്നു പ്രാവശ്യം യേശു പത്രോസിന് പ്രത്യക്ഷനായി. യേശുവിന് ഇത്രയും പ്രിയപ്പെട്ടവനായത് എന്തുകൊണ്ട്.



[ഇത്രയും പറഞ്ഞതിൽ നിന്നും നിങ്ങൾക്കും എന്നെപ്പോലെ ചില സംശയങ്ങളും അതിനുള്ള വിശദീകരണങ്ങളും പറയാനുണ്ടാകും. ചില ബൈബിൾ വ്യാഖ്യാനങ്ങൾ കമന്റിലൂടെ ലഭിച്ചതിനുശേഷം അതുകൂടി ഉൾപ്പെടുത്തി ഈ ലേഖനം പൂർത്തീകരിക്കണമെന്നുണ്ട്. അനുഗ്രഹിക്കുക.]

18 comments:

പാര്‍ത്ഥന്‍ said...

“കോഴികൂകും മുമ്പേ നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും”.

പത്രോസ് അങ്ങനെ തന്നെ ചെയ്തു.

മാനുഷികമായും ആത്മീയമായും ഉള്ള വിശദീകരണങ്ങൾ വായനക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നു.

★ Shine said...

Some points in wikipedia

Unknown said...

ദൈവത്തിന്‌ ഒരൊന്നിനും വ്യ്ക്തമായ ഉദ്ദേശ്യങ്ങളൂണ്ട്. അതിന്‍ പ്ത്രോസ് നിമത്തമായി എന്ന് മാത്രം.ചിന്ത വളരെ നല്ലതാണ്‌
www.tomskonumadam.blogspot.com

സജി said...

പാര്‍ത്ഥന്‍ ,
ആത്മീയ അര്‍ത്ഥം പറയാന്‍ ശ്രമിക്കാം.


1. @“ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം”.


ഇവിടെ ജീവന്‍ എന്ന ട്രാന്‍സലേഷന്‍ ശരിയല്ല. “ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം”. എന്നതാണ് ശരിയായ വിവര്‍ത്തനം.

ബൈബീള്‍ അനുസരിച്ചു, മനുഷ്യന്‍ ദേഹവും, ദേഹിയും (ജീവന്‍) ആത്മാവും ചേര്‍ന്നത്താണ്. മണ്ണായ ദേഹവും, ദൈവ ദത്തമായ ആത്മാവും തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാകുന്നതാണ് ജീവന്‍. ആത്മാവും ശരീരവും തമ്മില്‍ വേര്‍പിരിയുമ്പോള്‍ ജീവന്‍ ഇല്ലാതെയാകുന്നു .

എങ്ങും പോകുന്നില്ല്ല. അതുകൊണ്ട്, ഒരാള്‍ക്കും ജീവനെ രക്ഷിക്കാനും നശിപ്പിക്കാനും കഴിയില്ല. ഇവിടെ യേശു ഉദ്ദേശിക്കുന്നതു ആത്മാവിനെയാണ്.


പിന്നെ പത്രോസ് എങ്ങിനെ തള്ളിപ്പറഞ്ഞു? ജീവനെപ്പേടിച്ച് തന്നെയായിരുന്നു, അല്ല്ലെങ്കില്‍ അന്നു യേശുവിനോടൊപ്പം ഒരുപക്ഷേ, പത്രോസിനെയും കൊന്നു കളഞ്ഞേനെ.

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ പത്രോസിനെ തല കീഴാക്കി കുരിശില്‍ തറച്ചാണ് കൊന്നത്. എന്തു കൊണ്ടാണ് അന്നു ജീവനെ രക്ഷപ്പെടുത്താന്‍ തോന്നാതിരുന്നത്?

യേശു പിടിക്കപ്പെട്ട രാത്രിയില്‍ മരണഭയ പിടികൂ‍ടിയ ശിഷ്യന്മാരില്‍ ഭയം പിന്നീട് എങ്ങിനെ ഇല്ലാതെ ആയി? യോഹന്നാനും , യൂദാസും ഒഴികെ 10 പേരും രക്ത സാക്ഷികളായില്ല്ലോ ?
ആ ധൈര്യം എവിടെ പിന്നെ നിന്നും കിട്ടി?

ഇതിന്റെ ഉത്തരമാണ് ക്രിസ്തീയ സുവിശേഷത്തിന്റെ കാതല്‍. ക്രിസ്തു മരിക്കുന്നതിനു മുന്‍പ് രണ്ടു കാര്യങ്ങള്‍ ശിഷ്യന്മാരോട് പറഞ്ഞിരുന്നു
1. നിങ്ങള്‍ ഉയരത്തില്‍ നിന്നും ശക്തി പ്രാപിക്കുന്നതു വരെ നഗരത്തില്‍ തന്നെ പാര്‍പ്പിന്‍.

2. നിങ്ങള്‍ ഉയരത്തില്‍ നിന്നും ശക്തി ലഭിച്ചിട്ടു, യഹൂദ്യയിലും, യരുശലേമിലും, ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികള്‍ ആകും.

ഇവിടെ രണ്ടു സ്ഥലത്തും ശിഷ്യന്മാര്‍ക്കു ലഭിക്കേണ്ടുന്ന ഒരു ദൈവീക ശക്തിയേപറ്റി പറയുന്നുണ്ട്. അതു ക്രിസ്തു മരിച്ചതിന്റെഅന്‍പതാമത്തെ ദിവസം അവര്‍ക്കു കിട്ടിയതായി ബൈബിള്‍ പറയുന്നു. എന്തയാലൂം അതിനു ശേഷം ശിഷ്യന്മാരുടെ രീതികള്‍ ആകെ മാറി. അതുവരെ ഭീരുക്കള്‍ ആയി മുറി അടച്ചിട്ട് പ്രാര്‍ത്ഥിച്ചിരുന്നവന്‍ നിര്‍ഭയരായി, ക്രിസ്തുവിനെപറ്റി പ്രസംഗിക്കുവാന്‍ തുടങ്ങി. മരണ ഭയം അതോടെ അവരെ വിട്ടു പോയി. എങ്ങിനെയെങ്കിലും കുറച്ചു കാലം കൂടി ജീ‍വിക്കണം എന്ന ആഗ്രം അവര്‍ക്ക് ഇല്ലാതെയായി. ഈ ഭൂമിയിലെ ചെറിയ വാസം കഴിഞ്ഞാല്‍ ലഭിക്കുന്ന സ്വര്‍ഗ്ഗ രാജ്യത്തെപ്പറ്റി ഒരൂ യത്ഥാര്‍ത്ഥ കാഴ്ഹ്ചപ്പാട് അവര്‍ക്ക് കിട്ടി (അതു കിട്ടാത്ത ക്രിസ്ത്യാനികള്‍ ആണ്, ഇന്നു ഈ ഭൂമിയിലെ വിഷയങ്ങള്‍ക്ക് വേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്)

മരണ ഭയം അവരെ വിട്ടു പോയി.

പക്ഷേ, ഉയരത്തിലെ ശക്തി കിട്ടുന്നതിനു മുന്‍പ് പത്രോസ്, സാധാരണ മനുഷ്യനെപ്പോലെ ആയിരുന്നു. അതുകൊണ്ടാണ് ക്രിസ്തുവിനെ അന്നു രാത്രി തള്ളിപ്പറഞ്ഞത്.

2.@ പത്രോസിന് യൂദായെ പോലെ മനസ്സിൽ പാപം തോന്നാതിരുന്നത് എന്തു കൊണ്ടാണ് ?

തെറ്റു ചയ്താല്‍ ആര്‍ക്കൂം കുറ്റബോദ്ധം തോന്നും. പക്ഷേ പിന്നെ അവസ്സരം കിട്ടിയാല്‍ വീണ്ടും അതേ കുറ്റം ചെയ്യും.
എന്നാ‍ല്‍ തെറ്റു ചെയ്തവനു ഹൃദയത്തിന്റെ ആഴത്തില്‍ പാപബോധം തോന്നിയിട്ട്, പിന്നെ അതു ഒരിക്കലും ചെയ്യില്ലെന്നി ദൃഡ നിശ്ചയമെടുക്കുന്നതാണ് മാനസാന്തരം.

പത്രോസ് അതി ദുഃഖത്തോടെ കരഞ്ഞു എന്നു സുവിശേഷം പറയുന്നു. യൂദാസിനു വന്നത് കുറ്റബോധം ആയിരുന്നു, പത്രോസിനു വന്നത്ത് മാനസാന്തരവും. പിന്നീട് അവരുടെ പ്രവര്‍ത്തികളും ജീവിതവും അതു വ്യക്തമാക്കുന്നു.


3.. @ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞിട്ടും, ഉയർത്തെഴുന്നേല്പിനുശേഷം മൂന്നു പ്രാവശ്യം യേശു പത്രോസിന് പ്രത്യക്ഷനായി. യേശുവിന് ഇത്രയും പ്രിയപ്പെട്ടവനായത് എന്തുകൊണ്ട്?


(തല്‍ക്കാലം ഒരു തര്‍ക്കത്തിനും കണ്‍ഫ്യൂഷനുണ്ടാക്കുവാനും താല്‍പ്പര്യമില്ലാത്തതുകൊണ്ട്, മുകളില്‍ ഷൈന്‍ തന്ന വിക്കി ലിങ്കില്‍ തന്ന വിവരങ്ങള്‍ വായിക്കുക, - അത് ഈ വിഷയത്തെസംഭന്ധിച്ച കത്തോലിക്കാ വിശദീകരണമാണ്. ചില വിഷയങ്ങളില്‍, കത്തോലിക്ക -പ്രൊട്ടസ്റ്റന്റ് കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. ഞാന്‍ പ്രൊട്ടസ്റ്റന്റ് കാഴ്ചപ്പാട് ശരിയാണെന്നു കരുതുന്നു )
)

പാര്‍ത്ഥന്‍ said...

കുട്ടേട്ടന് നന്ദി. വിക്കിയിൽ പോയി ആവശ്യമുള്ള ഭാഗം വായിച്ചു.

റ്റോംസ്: പ്രസ്ഥാവനകളെ ദൈവത്തിന്റെ വാക്കുകൾ എന്നു പറഞ്ഞ് ഒഴിവാക്കാനല്ല ഇവിടത്തെ ശ്രമം.

സജി: വളരെയധികം നന്ദി. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ വിഭവങ്ങൾ താങ്കളുടെ കമന്റിൽ നിന്നും ലഭിച്ചു. എന്റെ കൂടുതൽ വിശദീകരണം പോസ്റ്റിൽ ചേർക്കുന്നുണ്ട്.

Appu Adyakshari said...

സജി അച്ചായൻ പറഞ്ഞ അഭിപ്രായങ്ങളോട് യോജിക്കുന്നു. കൂട്ടിച്ചേർക്കാൻ ഒന്നും അവശേഷിപ്പിച്ചിട്ടില്ല അദ്ദേഹം.

കാവലാന്‍ said...

സജിയച്ചായന്‍,
വളരെ പക്വമായ കമന്റ്.
അഭിനന്ദനങ്ങള്‍.

ചിന്തകന്‍ said...

ആത്മാവും ശരീരവും തമ്മില്‍ വേര്‍പിരിയുമ്പോള്‍ ജീവന്‍ ഇല്ലാതെയാകുന്നു

ഇത് ശരിയാണോ? അപ്പോള്‍ ജീവനുള്ളിടത്തെല്ലാം ആത്മാവുമുണ്ടോ?

Nasiyansan said...

മുകളില്‍ ഉപയോഗിച്ചിരിക്കുന്ന മലയാളം തര്‍ജമ വര്‍ഷങ്ങള്‍ക്കു മുന്പുള്ളതാണ് ..
പുതിയ തര്‍ജമകള്‍ ഉപയോഗിക്കുക , അല്ലെങ്കില്‍ വായിക്കുന്നവര്‍ക്ക് അരോചകമായി തോന്നും .... ബൈബിളില്‍ മത്തായി, മാര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നീ നാല് സുവിശേഷങ്ങളിലും പത്രോസ് യേശുവിനെ തള്ളിപ്പറയുന്ന സംബവമുണ്ട് .അതില്‍ മത്തായിയുടെ സുവിശേഷത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ് മുകളിലെ പോസ്റ്റിലുള്ളതെന്നു അനുമാനിക്കുന്നു...... ഇവിടെ അതിനെക്കുറിച്ച് ഒരു ബ്ലോഗ്‌ പോസ്റ്റ് ഇട്ടിരിക്കുന്നതിന്റെ ഉദേശലക്ഷ്യ ങ്ങള്‍ അറിയില്ല..പോസ്റ്റിനു ഒട്ടും നിലവാരമില്ലെന്ന് പ്രത്യേകം പറയണ്ടല്ലോ .. എങ്കിലും ഒന്ന് രണ്ടു കാര്യങ്ങള്‍ കുറിക്കുന്നു ...

തെറ്റ് ചെയ്തവന്‍റെ പശ്ചാത്താപവും തുടര്‍ന്ന് അവനെ സഭയുടെ തലവായി നിയമിച്ചതുമാണ് ഈ ഭാഗത്തിന്റെ പ്രത്യേകത ... മറ്റെന്തെകിലും അര്‍ഥം കൊടുക്കുന്നതില്‍ അര്‍ത്ഥമില്ല ....

ഇതാണ് പ്രസ്തുത ബൈബിള്‍ ഭാഗം ...

മത്തായിയുടെ സുവിശേഷം അധ്യായന്‍ 26

പത്രോസ് ഗുരുവിനെ നിഷേധിക്കും
(മര്‍ക്കോസ് 14: 2714: 31 ) (ലൂക്കാ 22: 3122: 34 ) (യോഹാന്‍ 13: 36 13: 38)

"യേശു അവരോടു പറഞ്ഞു: ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു. എന്നാല്‍, ഞാന്‍ ഉയിര്‍പ്പിക്കപ്പെട്ടശേഷം നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കുപോകും. അപ്പോള്‍ പത്രോസ് അവനോടു പറഞ്ഞു. എല്ലാവരും നിന്നില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല. യേശു പറഞ്ഞു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ഈ രാത്രി കോഴി കൂകുതിനുമുമ്പു നീ എന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചു പറയും. പത്രോസ് പറഞ്ഞു: നിന്നോടുകൂടെ മരിക്കേണ്ടിവന്നാല്‍പ്പോലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ ശിഷ്യന്‍മാരും പറഞ്ഞു."(31-35)

പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
(മര്‍ക്കോസ് 14: 6614: 72 ) (ലൂക്കാ 22: 5622: 62 ) (യോഹാന്‍ 18: 1518: 18 ) (യോഹാന്‍ 18: 2518: 27 )

" പത്രോസ് പുറത്തു മുറ്റത്തിരിക്കുകയായിരുന്നു. ഒരു പരിചാരിക അവനെ സമീപിച്ച്, നീയും ആ ഗലീലിക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു. നീ പറയുതെന്താനെന്നു ഞാന്‍ അറിയുന്നില്ല എന്ന് അവരുടെയെല്ലാം മുമ്പാകെ അവന്‍ നിഷേധിച്ചു പറഞ്ഞു. അവന്‍ കവാടത്തിലേക്കു പോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള്‍ അടുത്തു നിവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിന്റെ കൂടെയായിരുന്നു. ഞാന്‍ അവനെ അറിയുകയില്ല എന്ന് അവന്‍ വീണ്ടും ആണയിട്ടു നിഷേധിച്ചു. കുറെ കഴിഞ്ഞപ്പോള്‍, അടുത്തുനിന്നിരുവര്‍ പത്രോസിനെ സമീപിച്ചു പറഞ്ഞു: നീ അവരില്‍ ഒരുവനാണ് തീര്‍ച്ച; നിന്റെ സംസാരരീതി തന്നെ ഇതു തെളിയിക്കുന്നു. പത്രോസാകട്ടെ, ഞാന്‍ ആ മനുഷ്യനെ അറിയുകയില്ല എന്നു പറഞ്ഞ് ശപിക്കാനും ആണയിടാനും തുടങ്ങി. ഉടനെ കോഴി കൂകി. കോഴി കൂകുതിനുമുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് യേശു പറഞ്ഞവാക്കുകള്‍ അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന്‍ പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു."(69-75)

Nasiyansan said...

പത്രോസിന് ഗുരുവിനെ തള്ളിപ്പറയാൻ എങ്ങിനെ കഴിഞ്ഞു. അത് സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി കള്ളം പറഞ്ഞതാകാനും സാധ്യതയില്ലേ. അതിനു സാധ്യതയുള്ള ഒരു കാര്യം യേശു പറയുന്നുണ്ട്. “ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം”.

പത്രോസ് സ്വന്തം "ജീവന്‍" രക്ഷിക്കാന്‍ വേണ്ടി കള്ളം പറഞ്ഞത് തന്നെയാണ് ...
പക്ഷെ ഈ ജീവന്‍ അല്ല മത്തായി 16 :26 ല്‍ പറയുന്നത് ... അത് ആത്മാവിന്റെ സ്വര്‍ഗരാജ്യ നഷ്ടത്തെക്കുറിച്ചാണ് . .. മത്തായി 16 :24 -25 അനുസരിച്ച് നിങ്ങള്‍ പറഞ്ഞത് ശരിയുമാണ് .... ബൈബിള്‍ ഭാഗം ഇതാണ്

" യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും. ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?"(മത്തായി 16 :24 -26)

Nasiyansan said...

കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തത് പാപം എന്നു തോന്നി, 30 വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞ് യൂദാ കെട്ടിഞാന്നു ചത്തു. അങ്ങിനെ ആ പാപത്തിന് പരിഹാരം കണ്ടു.പത്രോസിന് യൂദായെ പോലെ മനസ്സിൽ പാപം തോന്നാതിരുന്നത് എന്തു കൊണ്ടാണ് .

മത്തായി 26 :74 ല്‍ വായിക്കുന്നു "അവന്‍ പുറത്തുപോയി ഹൃദയം നൊന്തു കരഞ്ഞു"..ലൂക്കാ 22 :62 ല്‍ പറയുന്നു "അവന്‍ ഉള്ളുരുകിക്കരഞ്ഞു"
ഇത് തന്നെയാണ് പാപത്തിനുള്ള പരിഹാരം .." പശ്ചാത്താപം"..അല്ലാതെ യൂദാസിനെപ്പോലെ ആത്മഹത്യയല്ല ..അതുകൊണ്ട് പ്രയോചനവുമില്ല ....

പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞിട്ടും, ഉയർത്തെഴുന്നേല്പിനുശേഷം മൂന്നു പ്രാവശ്യം യേശു പത്രോസിന് പ്രത്യക്ഷനായി. യേശുവിന് ഇത്രയും പ്രിയപ്പെട്ടവനായത് എന്തുകൊണ്ട്.

പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞിട്ടും, ഉയർത്തെഴുന്നേല്പിനുശേഷം മൂന്നു പ്രാവശ്യം യേശു പത്രോസിന് പ്രത്യക്ഷനായി. യേശുവിന് ഇത്രയും പ്രിയപ്പെട്ടവനായത് എന്തുകൊണ്ട്.

യേശുവിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു എന്ന് ബൈബിളില്‍ പറയുന്ന ഒരേ ഒരാള്‍ യോഹന്നാനാണ് .. യേശു പത്രോസിനു മാത്രമല്ല എല്ലാ ശിഷ്യന്മാര്‍ക്കും പലപ്രാവിശ്യം പ്രത്യഷപ്പെട്ടു ... ഒരു കാലത്ത് വേശ്യാവൃത്തി ചെയ്തിരുന്ന മറിയത്തിനാണ് (മറിയം മഗ്ദ്ധലന) യേശു ആദ്യം പ്രത്യഷപ്പെട്ടത്‌ ...

Nasiyansan said...

വെള്ളിയാഴ്ച എടുത്തു വെച്ച ലിങ്ക് refresh ചെയ്യാതെയാണ് ഞാന്‍ പോസ്റ്റ്‌ ചെയ്തത് ..അതുകൊണ്ട് സജിയുടെ പോസ്റ്റ്‌ കണ്ടിരുന്നില്ല ...കണ്ടിരുന്നെങ്കില്‍ എനിക്ക് പോസ്റ്റ്‌ ചെയ്യേണ്ടി വരില്ലായിരുന്നു ...ആവര്‍ത്തനം ഒഴിവാക്കാമായിരുന്നു

പാര്‍ത്ഥന്‍ said...

@ Nasiyansan :

ബൈബിളിൽ നിന്നും എന്ത് ഉൾക്കൊള്ളണം എന്നത് ഞാൻ മനസ്സിലാക്കിയിട്ടാണ് ഈ പോസ്റ്റ് തുടങ്ങിവെച്ചത്. പക്ഷെ, സുവിശേഷ ക്ലാസ്സിലെ വ്യാഖ്യാനം എന്തെന്നറിയാനാണ് എന്റെ സംശയങ്ങൾ ചോദിച്ചത്. അതിന് സജി നല്ല വിശദീകരണം തന്നു. എനിക്ക് പറയാനുള്ളത് വഴിയെ വരും.

വായിച്ചതിൽ സന്തോഷം.

നാട്ടുകാരന്‍ said...

പാര്‍ഥന്‍,

ബൈബിളിനേക്കുറിച്ചും അതിലുള്ള കാര്യങ്ങളേക്കുറിച്ചും കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ മാതമാണ് ഈ പോസ്റ്റ് എഴുതിയത് എന്നു വളരെ വ്യക്തമാണ് ! കാരണം ഇതില്‍ എഴുതിയിരുക്കുന്ന തര്‍ജ്ജിമയിലെ വാക്കുകള്‍ ശരിയല്ല ! ഓരോ വാക്കുകള്‍ക്കും അതിന്റേതായ അര്‍ഥവും അര്‍ഥവിത്യാസവുമുണ്ട് (ഉദാ : ജീവന്‍, ആത്മാവ്).

ബൈബിളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് അതില്‍ തന്നെ സ്വാഭവികമായും ഉത്തരവുമുണ്ട് ... നാം അതു വായിച്ച് കണ്ടെത്തണമെന്നു മാത്രം !
അധികമൊന്നും വായിക്കാത്തവര്‍ക്ക് താങ്കള്‍ പറഞ്ഞതുപോലെ ചില സംശയങ്ങള്‍ സ്വാഭാവികവുമാണ്. എന്നാല്‍ വ്യക്തമായി വിഷയബന്ധമായി നോക്കുമ്പോള്‍ അങ്ങനെ തോന്നുകയുമില്ല. പത്രോസ് എന്ന വ്യക്തിയേയും യൂദാസ് എന്ന വ്യക്തിയെയും അവരുടെ അറിയപ്പെടുന്ന മുന്‍കാല ചെയ്തികള്‍ വച്ച് പരിശോധിച്ചാല്‍ തന്നെ ഈ വിത്യാസം മനസ്സിലാക്കാവുന്നതാണ്.

വിശദമായി സജിഅച്ചായന്‍ എഴുതിയിട്ടുണ്ടെങ്കിലും ഒന്നു പറയാതെ വയ്യ .... ഇതു തന്നെയാണ് യഥാര്‍ത്ത ക്രിസ്തീയ കാഴ്ചപ്പാട് ! പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുക ! യൂദാസ് പാപത്തെ പാപം കൊണ്ട് പരിഹരിക്കാന്‍ ശ്രമിച്ചു.....എന്നാല്‍ പത്രോസ് പാപത്തെ നന്മ കൊണ്ട് പരിഹരിക്കാന്‍ ശ്രമിച്ചു.

നന്മയിലേക്ക് നയിക്കാത്ത കുറ്റബോധം മനുഷ്യനെ തകര്‍ക്കും എന്നാല്‍ മാനസാന്തരം അവനെ രക്ഷിക്കുകയും ചെയ്യും . പാപിയെത്തേടിയാണ് ക്രിസ്തു ഈ ലൊകത്തിലേക്ക് വന്നതു തന്നെ !

മാനസാന്തരമുണ്ടായിരുന്നെങ്കില്‍ യൂദാസിന് ഈ അവസ്ഥ വരില്ലായിരുന്നു !

പാര്‍ത്ഥന്‍ said...

@ നാട്ടുകാരൻ :

കേട്ടുകേൾവി വെച്ച് ഒരു സുവിശേഷം നടത്താനല്ല ഈ പോസ്റ്റ് തുടങ്ങിവെച്ചത്. ഇതിന്റെ രണ്ടാം ഭാഗം ഇവിടത്തന്നെ വായിക്കാം. എന്നിട്ട് എന്നെ വിമർശിക്കാം. അതിൽ എന്റെ ചിന്തകളും പെടും. ഇവിടെ ഞാൻ കോട്ടു ചെയ്തിട്ടുള്ളത് മത്തായി എഴുതിയ ഭാഗങ്ങളാണ്. മുഴുവൻ പാരഗ്രാഫും എഴുതിയിട്ടില്ലെന്നേയുള്ളൂ.
മത്തായി - 26 : 73,74,75 ലെ പ്രധാന ഭാഗം മാത്രമെ ആദ്യത്തെ വാക്കുകളിൽ ഉള്ളൂ. പിന്നെ മത്തായി - 16 : 26 ,
മത്തായി - 16 : 18 .
ഇത് ഒരു അച്ചൻ വെഞ്ചിരിച്ച് നൽകിയ ബൈബിളിൽ നിന്നുമാണ് കോട്ടിയിട്ടുള്ളത്. അതിന് ഒരു അച്ചായൻ സാക്ഷിയും ഉണ്ട്.

നാട്ടുകാരന്‍ said...

പാര്‍ഥന്‍,
എന്റെ വിമര്‍ശനത്തിന്റെ അടിസ്ഥാന കാരണം താങ്കളുടെ ഈ വാക്കുകളാണ് “കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തത് പാപം എന്നു തോന്നി, 30 വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞ് യൂദാ കെട്ടിഞാന്നു ചത്തു. അങ്ങിനെ ആ പാപത്തിന് പരിഹാരം കണ്ടു.“ ഇങ്ങനെതന്നെ ബൈബിളില്‍ ഉണ്ടോ ?

“ഇത് ഒരു അച്ചൻ വെഞ്ചിരിച്ച് നൽകിയ ബൈബിളിൽ നിന്നുമാണ് കോട്ടിയിട്ടുള്ളത്. അതിന് ഒരു അച്ചായൻ സാക്ഷിയും ഉണ്ട്. “ ഇതിലൊക്കെ എന്തു കാര്യം സുഹ്രുത്തേ :)

“ഇതിന്റെ രണ്ടാം ഭാഗം ഇവിടത്തന്നെ വായിക്കാം. എന്നിട്ട് എന്നെ വിമർശിക്കാം.“

എവിടെ? എനിക്കു വായിക്കാന്‍ പറ്റിയിട്ടില്ല ! അതോ ഇനി എഴുതും എന്നാണോ ?

വിമര്‍ശനം വിദ്വേഷത്തോടെയല്ല എന്നും മനസ്സിലാക്കുമല്ലോ :)

ഷിബു ചേക്കുളത്ത്‌ said...

hai friends, its very nice to see a post based on bible. may jesus christ bless you to understand the truth of bible. god bless you all

പാര്‍ത്ഥന്‍ said...

പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത് ശരിതന്നെ. എന്റെ വീക്ഷണത്തിലെ ശരി സജിയുടെ വിശദീകരണത്തിൽ നിന്നും അല്പം വ്യത്യാസം തോന്നാം. ഇവിടെ അത് പോസ്റ്റ് ചെയ്തിട്ടുണ്ട്.