ബലി എന്നു കേൾക്കുമ്പോൾ എന്താണ് നമ്മുടെ മനസ്സിൽ വരുന്ന ബിംബം.
ചെറുപ്പം മുതൽ ഞാൻ കേട്ടിരുന്ന ബലിയുടെയും ബലിയുമായി ബന്ധപ്പെട്ട പദങ്ങളുടെയും യാഥാർഥ്യം മനസ്സിലാക്കിയത് ഒന്ന് വിലയിരുത്തുകയാണ് ഇവിടെ.
ബലി - മഹാബലി - ബലിദാനം - ദിവ്യബലി - ഭൂതബലി - ജന്തുബലി - തുടങ്ങിയവ നമ്മുടെ മനസ്സിൽ എന്തെല്ലാം അബദ്ധധാരണകൾ വളർത്തിയെടുത്തിട്ടുണ്ട്. ഞാൻ മനസ്സിലാക്കിയ ചില വിശദീകരണങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു.
ബലിദാനം എന്നു പറയുന്നത് സമർപ്പണമാണ്. നമ്മുടെ കടമകൾ ചെയ്യാനായി നമ്മളെ തന്നെ സമർപ്പിക്കുക. കൊന്നുകളയുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താൽ കടമകൾ നിറവേറ്റാനുള്ള സമയം ഉണ്ടാവുകയില്ല. നമുക്ക് എന്തെല്ലാം കടമകളുണ്ട്, ആരോടെല്ലാം ഉണ്ട് എന്നു നോക്കാം.
നമ്മൾ കഴിക്കുന്ന ആഹാരം നമ്മുടെ മുമ്പിൽ വരുന്നതിന് അനേകം സഹായം വേണ്ടി വരുന്നുണ്ട്. കൃഷിക്കാരൻ വിതയ്ക്കുന്ന വിത്തുകളും ഫലങ്ങളും വളർന്നു പുഷ്പിച്ച് കായ്ച്ച് ആഹാരമായിത്തീരുന്നതിന് സുര്യൻ ദിവസവും സൌരോർജ്ജം ഭൂമിയിലേയ്ക്കയക്കണം. കടലിൽ കിടക്കുന്ന വെള്ളം ആവിയായി, മേഘമായി, ആ മഴമേഘങ്ങളെ കാറ്റ് കർഷകന്റെ ഭൂമിയിൽ കൊണ്ടുവന്നു മഴപെയ്യിക്കണം. വെള്ളം വീണ് ഭൂമിയിലെ രസങ്ങളും ധാതുക്കളും എല്ലാം ചെടിയുടെ വേരിൽ പ്രവേശിക്കവണ്ണം പാകമായി വരണം. വൃക്ഷലതാതികൾ ഋതുകാലത്ത് പൂവിടണം, ശരത്കാലമാകുമ്പോഴേയ്ക്കും ഫലമൂലാദികൾ തരണം. കൃഷിചെയ്യാൻ കർഷകർ ഉണ്ടാവണം. യഥാസമയത്ത് വിളവെടുത്ത് കളപ്പുരയിലെത്തിക്കണം. വീണ്ടും വാഹനങ്ങളിൽ കയറ്റി വിദൂരത്തുള്ള വിപണികളിൽ എത്തിക്കണം. ആഹാരസമ്പാദനത്തിനുവേണ്ടി വീട്ടിലെ അംഗങ്ങൾ പണം സമ്പാദിച്ച് ആഹാരസാധനങ്ങൾ അടുക്കളയിലെത്തിച്ചു കൊടുക്കണം. അത് അത്യന്തം സ്നേഹത്തോടെ, കരുതലോടെ പ്രിയപ്പെട്ടവർ പാകം ചെയ്തു വിളമ്പിത്തരണം. അങ്ങനെ ഒരുപിടി അന്നം നാം കയ്യിലെടുക്കുമ്പോൾ അത് എവിടെ നിന്നു വന്നു എന്നു ചോദിച്ചാൽ, ഒട്ടനേകം പേരുടെ പ്രയത്നഫലമായാണ് ആഹാരം നമ്മുടെ ഉള്ളിൽ എത്തുന്നത് എന്നു നമുക്കു മനസ്സിലാകും. എല്ലാവരിൽ നിന്നും നാം ഇങ്ങോട്ട് സ്വീകരിക്കുകയായിരുന്നു. ഇനി അതിന്റെ പ്രതിഫലമായി, പോഷണം ലഭിച്ച് ബലമുണ്ടായ നാം ലോകത്തിനു തിരിച്ച് നമ്മുടെ ശക്തിയെ അങ്ങോട്ട് സംഭാവന ചെയ്യണം. അപ്രകാരം ഒരു ഭാവനയുണ്ടാകുമ്പോഴാണ് ഒരാൾ തന്നെ ലോകത്തിനായി ‘ബലിദാനം’ ചെയ്യാമെന്ന് വിചാരിക്കുന്നത്. കൊന്നുകളയുക എന്നല്ല ഇതിന് അർത്ഥം. ബന്ധപ്പെട്ടവരെയെല്ലാം തിരികെ ഓർക്കാൻ കഴിയുക, ഓർമ്മയിൽ വന്നവരോടെല്ലാമുള്ള കടപ്പാട് കൃത്യമായി അറിയാൻ കഴിയുക. ഇതിന്റെ നിറവേറ്റലിനുവേണ്ടി തന്നെ ഉത്തരവാദിയാക്കുക. ഇപ്രകാരമുള്ള ഉത്തരവാദിത്വത്തോടെ, ഞാനിതു നിറവേറ്റേണ്ടവനാണ്, ഞാനേറ്റവും സ്നേഹിക്കുന്ന ഈ ജനങ്ങളോട് എനിയ്ക്ക് വിധേയത്വമുണ്ട് എന്ന് ദൃഢമായി വിശ്വസിച്ചുകൊണ്ട്, ആ വിധേയത്വത്തിന്റെ നിറവേറലിനുവേണ്ടി രാത്രിയും പകലും ഊണിലും ഉറക്കത്തിലും തന്നെ തന്റെ സ്നേഹമൂർത്തിക്കായി അർപ്പണം ചെയ്യുവാൻ തീരുമാനിക്കുമ്പോൾ മനസ്സിനൊരു ചാഞ്ചല്യവും ഉണ്ടാകരുത്. പകുതി അർപ്പണബുദ്ധിയോടുകൂടിയല്ല തന്നെ തന്റെ സ്നേഹത്തിന്റെ അടയാളമാക്കുവാൻ തീരുമാനിക്കുന്നത്.
‘ബലി’ - ഹൈന്ദവ ആചാരങ്ങളിൽ ദേവന്മാരെയും പിതൃക്കളെയും ഉദ്ദേശിച്ച് യാഗസമയത്ത് ചെയ്യുന്ന ഉപഹാരമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ദേവന്മാർക്ക് കുരുതി നൽകൽ എന്നു പറയുന്നത് “ഭൂതബലി” യാണ്.
‘മഹാബലി’ - മഹാബലി ബലിയർപ്പിച്ചത് അഹങ്കാരത്തിനെയാണ്. അഹങ്കാരത്തിൽ നിന്നും അഹംബോധത്തിലേയ്ക്കുണരാനുള്ള സമർപ്പണം.
‘ദിവ്യബലി’ - ദിവ്യബലി എന്ന ക്രിസ്തീയ ആചാരവും, യേശു സ്വന്തം ശരീരവും രക്തവും ശിഷ്യന്മാർക്ക് പങ്കുവെച്ചതാണെന്നു മനസ്സിലാക്കിയാൽ അബദ്ധമാകും. തന്റെ ജീവിതവും പ്രയത്നവും ശിഷ്യന്മാരിലൂടെ ജനങ്ങൾക്കായി സമർപ്പിക്കുകയാണ് അദ്ദേഹവും ചെയ്തത്.
ഞാൻ വിശ്വസിക്കുന്ന ഈശ്വരചൈതന്യം അഹിംസാ വാദിയാണ്. വിചാരംകൊണ്ടോ, വാക്കുകൊണ്ടോ, കർമ്മം കൊണ്ടോ വേറൊരു ജീവിക്ക് വേദനയുണ്ടാക്കാതിരിക്കുന്നതാണ് അഹിംസ. സ്രഷ്ടാവ് തന്റെ സൃഷ്ടിയെ കൊന്ന് അതിന്റെ രക്തവും മാംസവും തനിക്കുവേണ്ടി സമർപ്പിക്കാൻ കല്പിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. എല്ലാ തരം അഴുക്കുകളും നിറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ട ശരീരം ദൈവത്തിന് എന്തിനാണ്. എപ്പോഴും ഈശ്വരനിൽ ശ്രദ്ധയോടെയുള്ള ആത്മസമർപ്പണം ആണ് ദൈവത്തിന് ഹിതകരമായിട്ടുള്ളത് എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. ‘വിവേകചൂഢാമണി’യിൽ, “നമിക്കുന്നവരുടെ ബന്ധുവായിട്ടുള്ള അല്ലയോ ഭഗവൻ, അങ്ങയുടെ ആത്മീയമാകുന്ന കണ്ണുകൊണ്ട് എന്നെ ഉദ്ധരിച്ചാലും“ എന്നാണ് പറയുന്നത്.
ഹജ്ജ് കർമ്മത്തിലെ ഒരു പ്രധാന ആചാരമായ ജന്തുബലി ദൈവഹിതമായിട്ടാണ് അനുഷ്ഠിക്കുന്നത് എന്നു പറയുന്നു. ഖുർആനിൽ ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഈ രണ്ട് ആയത്തുകൾ വായിച്ചു.
(22:36) ബലിയൊട്ടകങ്ങളെ നാം നിങ്ങൾക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാക്കിയിരിക്കുന്നു. നിങ്ങൾക്കവയിൽ ഗുണമുണ്ട്. അതിനാൽ അവയെ വരിവരിയായി നിർത്തിക്കൊണ്ട് അവയുടെമേൽ നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലിയർപ്പിക്കുക. അങ്ങനെ അവ പാർശ്വങ്ങളിൽ വീണു കഴിഞ്ഞാൽ അവയിൽ നിന്നെടുത്ത് നിങ്ങൾ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങൾ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. നിങ്ങൾ നന്ദി കാണിക്കുവാൻ വേണ്ടി അവയെ നിങ്ങൾക്ക് അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.
(22:37) അവയുടെ മംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമ്മനിഷ്ഠയാണ് അവങ്കൽ എത്തുന്നത്. അല്ലാഹു നിങ്ങൾക്ക് മാർഗ്ഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ അവന്റെ മഹത്വം പ്രകീർത്തിക്കേണ്ടതിനായി അപ്രകാരം അവൻ അവയെ നിങ്ങൾക്ക് കീഴ്പ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തർക്ക് നീ സന്തോഷവാർത്ത അറിയിക്കുക.
ആവശ്യമുള്ളവന് ആഹാരം നൽകുന്നതിലെ ധർമ്മനിഷ്ഠയാണ് അല്ലാഹുവിന് പ്രിയങ്കരം എന്നിരിക്കെ, ആവശ്യത്തിൽ കൂടുതൽ ജീവനുകൾ അറുക്കപ്പെടുന്നതിലെ അനൌചിത്യത്തെക്കുറിച്ചെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ.
Thursday, December 4, 2008
Wednesday, November 26, 2008
"ഓം” ഹിന്ദു ആയപ്പോൾ

“ഓം“ സത്യവും മിഥ്യയും
അനിൽശ്രീയുടെ ‘സ്വകാര്യങ്ങൾ’ ലെ ഈ പോസ്റ്റിൽ ‘ഓം‘ നെക്കുറിച്ച് ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. ചില കാര്യങ്ങൾ വിശദീകരിക്കാൻ ഒരു കമന്റുകൊണ്ട് മതിയാവില്ല എന്നതിനാൽ ഇത്രയും (ചുരുക്കി ? ) എഴുതേണ്ടിവന്നു.
ഓംങ്കാരത്തെക്കുറിച്ച് ഞാൻ വായിച്ച ചില ഭാഗങ്ങൾ ഇവിടെ പകർത്തുന്നു.
ഏതു മന്ത്രവും തുടങ്ങുന്നത് ‘ഓം’ എന്ന അനാഹതനാദത്തോടുകൂടിയാണ്. ആദ്യമന്ത്രം എന്നു വിശേഷിപ്പിക്കുന്ന ‘ഗായത്രീ മന്ത്രവും’ ഓം ഭൂഃ, ഓം ഭുവഃ, ഓം സുവഃ, ഓം മഹഃ, ഓം ജനഃ, ഓം തപഃ, ഓം സത്യം എന്നു പറഞ്ഞാണ് തുടങ്ങുന്നത്.
മാണ്ഡൂക്യോപനിഷത്തിലും കഠോപനിഷത്തിലും ബ്രഹ്മത്തെ അക്ഷരമെന്നും പരമമെന്നും ഓംങ്കാരമെന്നും വർണ്ണിച്ചിട്ടുണ്ട്.
മാണ്ഡൂക്യോപനിഷത്തിൽ - ആ, ഉ, മ, o - ഇങ്ങനെ നാലു മാത്രകളോടുകൂടിയ പ്രണവത്തിൽ നിന്നും ഈ പ്രപഞ്ചം മുഴുവനും ത്രികാലങ്ങളിലുമുള്ള അതിന്റെ സകല സ്വരൂപങ്ങളും ഉരുത്തിരിഞ്ഞു വന്നു എന്ന് പറഞ്ഞിരിക്കുന്നു.
ആത്മാവിൽ നിന്നും ആദ്യം ആകാശവും, അതിനെത്തുടർന്ന് വായുവും, അഗ്നിയും, ജലവും, പൃഥിവിയും ക്രമപ്രകാരം ഉണ്ടായിവന്നു. ഇവയെ മഹാഭൂതങ്ങൾ എന്നു വിളിക്കുന്നു. ഇവയെല്ലാം ചേർന്നാണ് ബ്രഹ്മം അല്ലെങ്കിൽ വിരാട്‌പുരുഷൻ ആയിരിക്കുന്നത്. ഈ പ്രപഞ്ചവും മനുഷ്യ ശരീരവും പഞ്ചഭൂതാത്മകമാണ്.
ഊർജ്ജ തരംഗങ്ങളുടെ മേഖലയാണ് ആകാശം. ആകാശമാകട്ടെ അനന്തമാണ്. എല്ലാം സംഭവിക്കുന്നത് ആകാശത്തിലാകുന്നു. തരംഗത്തിന്റെ ആവൃത്തിതന്നെയാണ് നാദം. ഈ ആവൃത്തിയാൽ എല്ലാം സംരചിതമായി വരുന്നു. ആ സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ് എന്ന കല്പന.
ഒരു വൃക്ഷത്തിന്റെ അടുത്തു നിൽക്കുന്ന ലത അതിന്റെ ആത്മരക്ഷയ്ക്ക് മരത്തിൽ ചുറ്റിപ്പടരുവാൻ വിരുത് കാണിക്കുന്നു. മനുഷ്യൻ ശരീരത്തിൽ വ്യക്തിയാണെങ്കിലും മനസ്സിൽ സമഷ്ടി താല്പര്യത്തോടു കൂടിയവനാണ്. അതുകൊണ്ട് ചുറ്റുപാടും തനിക്കിണങ്ങുന്നവരെയൊക്കെ എത്തിപ്പിടിക്കാനും തനിക്കിണങ്ങാത്തവരെ തള്ളിമാറ്റാനും അല്ലെങ്കിൽ ആപത്കാരികളിൽ നിന്ന് ഓടി ഒളിക്കാനും ഔത്സുക്യം കാണിക്കുന്നു. സമഷ്ടിയോട് ചേർന്ന് അവരിലൊന്നായി ജീവിക്കാനുള്ള ത്വര ദൈനംദിന ജീവിതത്തിൽ പ്രകടമാകുന്നത് ആശയവിനിമയത്തിൽ കൂടിയാണ്. അത് അബോധത്തിൽ നിന്ന് ബോധത്തിലേയ്ക്ക് പൊന്തിവന്ന് ആശയമായി പ്രകടമാകുന്നത് സ്വരവ്യഞ്ജനവർണ്ണാദികളുടെ ശക്തിരൂപങ്ങളായിട്ടാണ്.
ശാരീരികമായിത്തന്നെ മസ്തിഷ്കത്തിൽനിന്നും അകന്ന് ദൂരത്തിലും ഇരുളിലുമിരിക്കുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം എന്നിവിടങ്ങളിൽനിന്ന് ഊർജ്ജത്തെ ഉണർത്തി ഹൃദയത്തിൽ കൊണ്ടുവന്നിട്ട്, കണ്ഠനാളംവഴി ശബ്ദത്തെ ജനിപ്പിക്കുവാൻ പോകുന്നമാതിരി വായിൽക്കൊണ്ടുവന്ന് ഓഷ്ഠംവഴി പുറത്തേക്കു നിർഗ്ഗമിപ്പിക്കുന്ന പ്രാണപ്രക്രിയയാണ് നാദത്തെ ധ്വനിപ്പിക്കുന്നത്.
യാതൊന്നാണോ ഒരുവന്റെ ആത്മാവിനെ ആനന്ദിപ്പിക്കുന്നത്, അതാണ് സ്വരം (സ്വ+രം). നാദം കേവല വിനിമയം എന്നതിൽനിന്ന് ആത്മരതിയിലേക്കു തിരിയുമ്പോൾ സ്വരമായി ഭവിക്കുന്നു.
അനാഹതം, ആഹതം എന്ന് നാദം രണ്ടുവിധം. ‘നദ’ എന്ന ധാതുവിൽനിന്നും ‘നാദഃ’ എന്ന പദം കിട്ടുന്നു. ഇതിന് ധ്വനി എന്ന് അർത്ഥം. ഇതിന്റെ ആദ്യരൂപമായ ഓംകാരത്തെ പ്രണവമെന്നു പറയുന്നു. എങ്ങനെ ബ്രഹ്മത്തിൽ മായ എപ്പോഴും സംയുക്തമായിരിക്കുന്നുവോ അതുപോലെ നാദത്തോട് കലയും എപ്പോഴും സംയുക്തമായിരിക്കുന്നു. പ്രണവത്തിൽ ‘ഒ’ എന്നത് നാദം. അനുസ്വാരം ബിന്ദു. നാദവും ബിന്ദുവും ചേർന്നുണ്ടാകുന്ന ‘ഓം’കാരത്തിൽ കലയെന്നതു സ്വയം വരുന്നു.
നാദത്തെ കേൾക്കാവുന്ന ആവൃത്തികളുടെ (audible frequencies) കണക്കനുസരിച്ച് 22 തരങ്ങളായി തിരിച്ചിരിക്കുന്നു. ഹൃദയത്തിൽനിന്നും ഊർദ്ധ്വമായിപ്പോകുന്ന 2 നാഡികളുടെ പിരിവുകളായി 22 നാഡികളെ പറഞ്ഞുപോരുന്നു. ഈ നാഡികളിൽ പ്രവേശിക്കുന്ന പ്രാണശക്തികളുടെ വ്യത്യാസംകൊണ്ട് 22 തരത്തിലുള്ള ശ്രുതികൾ ഉണ്ടാകുന്നതായി പ്രതിപാദിച്ചിരിക്കുന്നു. ഈ സ്വരങ്ങൾ സപ്തധാതുക്കളോടും ബന്ധപ്പെട്ടിരിക്കുന്നു.
നാദം എന്ന വാക്കിലെ ‘നാ’ ശബ്ദംകൊണ്ട് പ്രാണനെയും ‘ദ’ ശബ്ദംകൊണ്ട് അഗ്നിയെയും കുറിക്കുന്നു. പ്രാണന്റെയും അഗ്നിയുടെയും സംയോഗം കൊണ്ട് ഉണ്ടാകുന്നതാണ് നാദം. നാദത്തിലെ ഏറ്റവും ചെറിയ ഘടകം ശ്രുതിയാണ്(microtonal units). ശ്രുതി-സ്വര-വർണ്ണാദികളെ വ്യഞ്ജനമാക്കി അതിൽകൂടി ആശയങ്ങളെ അക്ഷരൈക്യംകൊണ്ട് വാക്യരചന നടത്തിയാണ് ആശയവിനിമയം നടത്തുന്നത്.
കുഞ്ഞുങ്ങളിൽ നിന്ന് ആദ്യം വരുന്ന ശബ്ദങ്ങൾ ആ, ഇ, ഉ,എ എന്നീ സ്വരങ്ങളാണ്. ശബ്ദത്തിന്റെ ആദ്യബീജമായി ‘അ’കാരത്തെ തിരുക്കുറളിൽ തിരുവള്ളുവർ പുകഴ്ത്തിയിട്ടുണ്ട്.
അകരം മുതൽ എഴുത്തെല്ലാ;
ആതിപകവൻ മുതറ്റേഉലക്.
(അകാരമാമെഴുത്താദി-
യാകുമെല്ലായെഴുത്തിനും
ലോകത്തിനേകനാമാദി
ഭഗവാനാദിയായിടും.)
ഏകാക്ഷരത്തിന്റെ പ്രസക്തി മന്ത്രത്തിന്റെതുപോലെയാണ്. മിക്ക മൃഗങ്ങളും പക്ഷികളും ഒരേ ശബ്ദത്തിന്റെ ഉച്ചാരണത്തിലുണ്ടാകുന്ന ധ്വനിവിശേഷംകൊണ്ടും സ്വരവിശേഷംകൊണ്ടും സ്ഥായിവിശേഷംകൊണ്ടുമാണ് ആശയവിനിമയം ചെയ്യുന്നത്. മനുഷ്യനിലുണ്ടാകുന്ന മന്ത്രം മുതൽ നടനം വരെയുള്ള രൂപാന്തരങ്ങളെ ചിജ്ജഡ വിചാരമായി ഭാരതീയർ എണ്ണിപ്പോരുന്നു. മൂന്നു മാത്രകളുടെ ശബ്ദത്തെയും നാലാമത്തെ മാത്രയുടെ നിശബ്ദതയെയും ചേർത്താണ് ഓങ്കാരം എന്നു പറയുന്നത്.
ഋഗ്വേദത്തിൽ വാക്കിന്റെ നാലു രൂപങ്ങൾ കൊടുത്തിരിക്കുന്നു. അത് ഇപ്രകാരമാണ്:
ഛത്വാരി വാക്ക് പരിമിതി പദാനിതാനി വിദുർ
ബ്രാഹ്മണ ഏഃ മനീഷിനാഃ
ഗുഹാ തൃണീ നിഹിതാ നേംഗയന്തീ തുരീയം
വാചേമനുഷ്യാവദന്തി.
ഇവിടെ പറയുന്ന നാലു പാദങ്ങൾ ഓംങ്കാരത്തിൽ കാണാവുന്ന അ, ഉ, മ, ‘--‘ നാലു മാത്രകളിൽ പ്രതീകാത്മകമായി സംഗ്രഹിച്ചു വെച്ചിരിക്കുന്നതാണ്.
ഛാന്ദോഗ്യോപനിഷത്തിൽ :
“ഓമിത്യേതദക്ഷരമുദ്‌ഗീഥമുപാസീതം
ഓമിതി ഹൃദ്‌യാഗതി, തസ്യോപവ്യാഖ്യാനം.
ഏഷാം ഭൂതാനാം പൃഥിവീ രസഃ.
പൃഥിവ്യാ ആപോ രസഃ.
അപാമോഷധയോ രസഃ
ഓഷധീനാം പുരുഷോ രസഃ
പുരുഷസ്യ വാഗ്‌രസോ വാച
ഋഗ്‌രസ ഋചഃ സാമരസഃ
സാമ്നൌദ്‌ഗീഥോ രസഃ
ഉദ്‌ഗീഥമെന്നു പ്രസിദ്ധമായ ഓം എന്ന ഈ അക്ഷരത്തെ ഉപാസിക്കണം.
ഓം എന്നു നാം ധ്യാനിക്കുമ്പോൾ അകാരം ഉകാരത്തിലും, ഉകാരം മകാരത്തിലും, മകാരം ഉച്ചരിക്കാനാവാത്ത ശാന്തിയിലും മഗ്നമാകുന്നു. അകാരമെന്നാൽ ജാഗ്രത്താണ്. അകാരം ഉകാരത്തിൽ ലയിക്കുക എന്നു പറഞ്ഞാൽ എല്ലാ കൊടുക്കൽവാങ്ങലുകളുടെയും വ്യവഹാരഭൂമികയായ സ്ഥൂലപ്രപഞ്ചത്തെ തൈജസമായ സ്വപ്നത്തിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. ഉകാരം മകാരത്തിൽ ലയിക്കുന്നുവെന്നു പറഞ്ഞാൽ മനസ്സിന്റെ എല്ലാ കല്പനകളെയും പ്രജ്ഞനായ ഈശ്വരനിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. മായാസംവലിതമായ ഈശ്വരീയതപോലും അവസാനം നിരാകാരവും നിർഗുണവുമായ തുരീയത്തിൽ ലയിക്കുന്നു.
ഭഗവദ് ഗീതയിൽ 'ഓം' എന്ന ഏകാക്ഷരത്തെ സ്മരിക്കുന്നതിനെക്കുറിച്ച് ഇതാ ഇങ്ങിനെ പറയുന്നു:
സർവ്വദ്വാരാണി സംയമ്യ മനോ ഹൃദി നിരുദ്ധ്യ ച
മൂർദ്ധന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം. (ഭ.ഗീ. 8:12)
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം. (ഭ.ഗീ. 8:13)
[ആരാണോ എല്ലാ ഇന്ദ്രിയങ്ങളെയും അടക്കിയിട്ട് മനസ്സിനെ ഹൃദയപുണ്ഡരീകത്തിൽ നിർത്തി തന്റെ പ്രാണനെ മൂർദ്ധാവിൽ വച്ച് യോഗധാരണയനുഷ്ഠിച്ച് ‘ഓം’ എന്ന ഏകാക്ഷരത്തെ ഉച്ചരിച്ചുകൊണ്ടു ബ്രഹ്മമാകുന്ന എന്നെ സ്മരിക്കുന്നവനായി ദേഹത്തെ വിട്ട് പോകുന്നത് അവൻ പരമമായ ഗതിയെ പ്രാപിക്കുന്നു.]
ഓംങ്കാരോപാസനയുടെ ഫലത്തെക്കുറിച്ച് അക്ഷരശാസ്ത്രത്തിൽ വിശദീകരിച്ചിട്ടൂണ്ട്. അതു വായിച്ചാൽ ഓംങ്കാരത്തിലെ അ,ഉ,മ എന്ന അക്ഷരങ്ങൾ വേദങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങിനെ എന്നു മനസ്സിലാക്കാം. അല്ലാതെ വിക്കി പറയുന്നപോലെ ‘അ’ ഋഗ്വേദത്തിൽനിന്നും, ‘ഉ’ യജുർവ്വേദത്തിൽനിന്നും, ‘മ’ സാമവേദത്തിൽനിന്നും എടുത്തിട്ടാണ് ‘ഓം’ എന്ന ഏകാക്ഷരം ഉണ്ടാക്കിയിട്ടുള്ളത് എന്ന പ്രസ്താവനയിലെ തെറ്റിദ്ധാരണ മാറിക്കിട്ടും.
Monday, November 10, 2008
ആരാധന-പ്രാർത്ഥന-ഉപാസന.(1)
ആചാരാനുഷ്ഠാനങ്ങളല്ല ഈശ്വരസേവ.
തനിക്ക് 3 തെറ്റു പറ്റി എന്ന് ശങ്കരാചാര്യർ ഭഗവാനോട് ക്ഷമാപണം ചെയ്യുന്നുണ്ട്.
രൂപമില്ലാത്ത അങ്ങയെ രൂപവല്‌ക്കരിച്ച് ധ്യാനിച്ചു.
അനിർവ്വചനീയമായ അങ്ങയെ വാക്കുകൾകൊണ്ട് സ്തുതിച്ചു.
അങ്ങയുടെ അന്തമായ വ്യാപ്തിയെ തീർത്ഥാടനത്തിലൂടെ പരിമിതപ്പെടുത്തി.
(കുടുബപരവും സാമൂഹികവുമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ വേണ്ടിയുള്ളതാണ് ആചാരാനുഷ്ഠാനങ്ങൾ. അത് ഇപ്പോൾ ഇവിടെ വിശദീകരിക്കുന്നില്ല.)
ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടുവേണം ക്ഷേത്രദർശ്ശനം നടത്താൻ. അല്ലെങ്കിൽ കേവലം ശില മാത്രമാകും നമുക്ക് ഭഗവാൻ. കല്ലിലും ഈശ്വരനുണ്ട്, പക്ഷെ ഈശ്വരൻ കല്ലല്ല എന്ന സത്യം അറിഞ്ഞിരിക്കണം. ജോലി തേടിയോ, പരീക്ഷ ജയിക്കാനോ, രോഗം മാറാനോ അല്ല ക്ഷേത്രത്തിൽ പോകേണ്ടത്. സത്യം അറിയാനും ശാന്തി കിട്ടാനുമാണ്. ഈശ്വരനെ എന്നും ശിലയായി, ലോഹമായി ക്ഷേത്രവളപ്പിൽ തളച്ചിടണമെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. ഒരിക്കലും പ്രത്യക്ഷപ്പെടരുത്. അങ്ങനെ വിളിച്ചുകൊണ്ടിരിക്കണം. അതിലാണ് മതത്തിന്റെ നിലനില്‌പ്. എല്ലാറ്റിലും ഈശ്വര ചൈതന്യം ഉണ്ടെന്ന് അംഗീകരിക്കാൻ എല്ലാവർക്കും ഭയമാണ്. കുറെ ആഗ്രഹങ്ങളുണ്ട്. അതെല്ലാം നഷ്ടപ്പെടുമോ എന്ന ഭയത്താലാണ്. നമ്മുടെ ശ്രദ്ധ ഏതിലാണോ അതാണ് നമ്മുടെ ഈശ്വരൻ. പൂർവ്വവാസനയാൽ ഓരോ ആഗ്രഹങ്ങളിൽ പെട്ടവർ ആ ദേവതകളെ പ്രാപിക്കുന്നു. അത്തരം ദേവതകളെ (ഇന്ദ്രിയവിഷയങ്ങളെ) ആശ്രയിക്കുന്നവർക്ക് ഭഗവാൻതന്നെ അതിൽ ഇളകാത്ത ശ്രദ്ധയെ കൊടുക്കുന്നു. ആരാധിക്കുന്ന ദേവതയിൽ നിന്നും ഇഷ്ടപ്പെട്ട ഫലത്തെ ഭഗവാൻതന്നെ നൽകുന്നു. ഭഗവാനെ വേണ്ടവർക്ക് ഭഗവാനെ കിട്ടും. ഭഗവാനിൽനിന്നും വേണ്ടവർക്ക് അതും കിട്ടും. എന്നാൽ അല്‌പ ബുദ്ധികളായവർ, തന്റെ പ്രാർത്ഥനയാൽ നേടുന്ന (ഇന്ദ്രിയാനുഭൂതികളായ) അനുഭവങ്ങൾ നാശമുള്ളതാണ് എന്ന് അറിയുന്നില്ല.
അന്തവത്തു ഫലം തേഷാം തദ്ഭവത്യല്‌പമേധസാം
ദേവാൻ ദേവയജോ യാന്തി മദ്ഭക്താ യന്തി മാമപി. (ഭ.ഗീ. 7:23)
പ്രകൃതിയിൽ ഏതിനെ വേണമെങ്കിലും ഈശ്വരനായി ആരാധിക്കാം. കല്ലോ, മരമോ, അഗ്നിയോ, വെള്ളമോ, സൂര്യനോ, മണ്ണോ എന്തും. ഈശ്വരനിലേക്കെത്താൻ നാം തിരഞ്ഞെടുക്കുന്ന മാർഗ്ഗമേത് എന്നതല്ല, അതിലെത്ര ശ്രദ്ധയുണ്ട് എന്നതാണ് കാര്യം. ഏതെങ്കിലും ഭാവത്തിൽ (വിഗ്രഹത്തിൽ) ഈശ്വരനെ ആരാധിക്കുന്നത് സഗുണാരാധനയാണ്. ഇങ്ങനെ വിഗ്രഹാരാധകരല്ലാത്തവരായി ലോകത്ത് ആരുമില്ല.
ദേശീയ പതാകയിൽ ഒരു രാജ്യത്തെ ഉൾക്കൊള്ളിക്കുന്നു. കൊടിയിൽ പാർട്ടിയെ കാണുന്നു. പ്രാർത്ഥനയ്ക്കു പകരം മുദ്രാവാക്യങ്ങളും ക്ഷേത്രങ്ങൾക്കു പകരം രക്തസാക്ഷി മണ്ഡപങ്ങളുമുണ്ടാക്കുന്നു. ക്ഷേത്രങ്ങൾ നശിച്ചാലെന്താ എന്നു ചോദിക്കുന്നവർ കൊടി കീറിയാൽ തുണിയല്ലേ എന്നു കരുതുന്നില്ല.
പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ടാകും. പക്ഷെ, (-----) ഈ ചന്ദനത്തിരി കത്തിച്ചുകൊണ്ടുതന്നെ പ്രാർത്ഥിക്കണം എന്ന പരസ്യം കേട്ടിട്ടില്ലേ. അത്രേയുള്ളൂ ഈ വാണിജ്യതന്ത്രം!!!!!!

Monday, October 20, 2008
ബ്രഹ്മചര്യയും ഈശ്വരാരാധനയും
എന്താണ് ബ്രഹ്മചര്യം?
പരമാർത്ഥത്തെ ജീവിതത്തിൽ സാക്ഷാത്‌കരിക്കുന്നതിനുവേണ്ടി എന്തെല്ലാം ചര്യകൾ ഒരുവൻ അനുഷ്ഠിക്കണമോ അതെല്ലാം ചെയ്യുന്നത് ബ്രഹ്മചര്യമാണ്. ബ്രഹ്മത്തിലേയ്ക്ക് ചരിച്ചുകൊണ്ടിരിക്കുക. പ്രത്യേകിച്ചും വിദ്യയെ ശീലിക്കുന്നതാണ് ബ്രഹ്‌മചര്യം.
ഭഗവദ്ഗീതയിൽ ഇങ്ങനെ പറയുന്നുണ്ട്:
പ്രശാന്താത്മാ വിഗതഭീഃ ബ്രഹ്മചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യമച്ചിത്തോ യുക്ത ആസീത മത് പരഃ. (ഭ.ഗീ. 6:14)
ഭഗവദ് ഗീതയിൽ സൂചിപ്പിക്കുന്ന ബ്രഹ്മചര്യം അവിവാഹിതനായ വിദ്യാർത്ഥിയിലും, വിവാഹജീവിതം നയിക്കുന്ന ഗൃഹസ്ഥനിലും, വാനപ്രസ്ഥത്തിലേയ്ക്കു വിരമിച്ചവനിലും സന്ന്യാസിയിലും ഒരുപോലെ ഉണ്ടായിരിക്കേണ്ടതായ സത്യത്തിനോടുള്ള ഉൽക്കടമായ പ്രേമമാണ്. പരമസത്യമായ ബ്രഹ്മത്വത്തിലേയ്ക്ക് സദാസമയവും അടുത്തുകൊണ്ടിരിക്കുവാൻ സഹായിക്കുന്ന മനോഭാവവും പെരുമാറ്റച്ചിട്ടയും മാത്രമാണ്. ലൈംഗികബന്ധം ഒഴിവാക്കേണ്ടതാണ് ബ്രഹ്മചര്യമെങ്കിൽ ഗൃഹസ്ഥാശ്രമികൾക്ക് ഈശ്വരാരാധന നടത്താൻ സാധിക്കില്ല.
തദ്ബുദ്ധയസ്തദാത്മാനസ്തന്നിഷ്ഠാസ്തത് പരായണാഃ
ഗച്ഛന്ത്യ പുനരാവൃത്തിം ജ്ഞാനനിർദ്ധൂതകല്‌മഷാഃ. (ഭ.ഗീ. 5:17)
ഇവിടെ ഈശ്വരദർശ്ശനം ഉണ്ടാകണമെങ്കിൽ എന്തെല്ലാം നിഷ്ഠകൾ ഉണ്ടായിരിക്കണം എന്നു പറയുന്നുണ്ട്. ഒന്നാമതായി പറഞ്ഞിരിക്കുന്നത് ബുദ്ധിയെ ബ്രഹ്മത്തിൽ തന്നെ നിമഗ്നമാക്കി വെക്കണം എന്നാണ്. രണ്ടാമതായി ബ്രഹ്മത്തെത്തന്നെ ആത്മാവായി കരുതുക എന്നും. മൂന്നാമതായി ബ്രഹ്മത്തിൽ പരിപൂർണ്ണമായ നിഷ്ഠയുണ്ടായിരിക്കണം എന്നും. നാലാമത്തേതാകട്ടെ, ബ്രഹ്മത്തിൽ തന്നെ സമ്പൂർണ്ണമായും മുഴുകിയിരിക്കുക എന്ന അവസ്ഥയുമാണ്.
നാരായണഗുരു 'ദൈവദശക'ത്തിൽ ഇങ്ങനെ പറയുന്നു:
"ആഴമേറും നിൻമഹസ്സാമാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം."
ബ്രഹ്മനിഷ്ഠന്റെ ജീവിത മാതൃകയാണ് ഇവിടെ വെളിപ്പെടുത്തിത്തന്നിരിക്കുന്നത്.
ആന്തരസമാധി പരിശീലിച്ച് ഉള്ളിൽ ആത്മതത്ത്വം കണ്ടെത്തണം. ബാഹ്യസമാധി ശീലിച്ച് പുറമെ പരമാത്മാവിനെ കാണണം. രണ്ടുമൊന്നാണെന്നറിഞ്ഞ് അതായിത്തീരണം. സദാ സർവ്വത്ര ആനന്ദഘനമായി വർത്തിക്കണം. വ്യക്തിഗതമായ താല്‌പര്യങ്ങളിൽ നിന്നും സമൂഹത്തിന്റെയും പ്രകൃതിയുടെയും സമ്പൂർണ്ണസുഖത്തിന് ഉതകുന്ന ജീവിതമാതൃകയിലേയ്ക്ക് തന്റെ മനസ്സിനെയും ബുദ്ധിയെയും ചിന്തയെയും വാക്കുകളെയും കൊണ്ടുവരണം. അപ്പോൾ മാത്രമെ നമ്മുടെ ജീവിതം നൈഷ്ഠികമായ ബ്രഹ്മചര്യമാണെന്നു പറയുവാൻ കഴിയുള്ളൂ. കേവലം അവിവാഹിതനായി കഴിയുന്നതുകൊണ്ടു മാത്രം ഒരാളും ബ്രഹ്മചാരിയാകുന്നില്ല.

Wednesday, October 8, 2008
“ദുർഗ്ഗ” എന്ന സങ്കല്പം

"ദുർഗ്ഗ" എന്നാൽ ഏതോ ഒരു അസുരനെ കൊന്ന കാളി എന്നാണ് സാധാരണ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. ദുർഗ്ഗം എന്നു പറയുന്നതു തന്നെ, ഒരു ശക്തി - ദുർഗ്ഗമായി നമ്മെ രക്ഷിക്കുന്നത് എന്നാണ്. പ്രകൃതിയിൽ കാണുന്ന എന്തും ദുർഗ്ഗമാണ്. നമ്മെ രക്ഷിക്കുന്ന വീട്, രാജ്യത്തെ രക്ഷിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന കോട്ട, ഓരോ വിത്തുകളെയും പൊതിഞ്ഞു സംരക്ഷിക്കുന്ന അതിന്റെ തോട്, സ്വന്തം കുഞ്ഞുങ്ങളെ അപകടങ്ങളിൽ നിന്നും കാക്കുന്ന മനുഷ്യ പക്ഷി മൃഗാദികളുടെ സംരക്ഷണം, അമ്മയുടെ ലാളന, എല്ലാം ദുർഗ്ഗയുടെ ഭാവങ്ങളാണ്.
നിത്യചൈതന്യയതിയുടെ ഒരു ലേഖനത്തിലെ ചില ഭാഗങ്ങൾ
(അത് വായിക്കാത്തവർക്കുവേണ്ടി) ഇവിടെ പകർത്തുന്നു.
ദുർഗ്ഗ - അമ്മ
[ഗമനത്തെ നിരോധിക്കുവാനുള്ള തന്ത്രമാണ് 'ദുർഗ്ഗം'. ബാഹ്യലോകത്തിൽ നിന്നും സൂക്ഷിക്കേണ്ടതും രക്ഷിക്കേണ്ടതും ആയതിനെ കോട്ടകെട്ടി രക്ഷിക്കുന്നു. ദുർഗ്ഗത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരിക്കുന്നത് അമ്മയാണ്. അമ്മ ആദ്യം ഗർഭസ്ഥശിശുവായിരുന്നു. സൂതികാഗൃഹത്തിൽ പ്രസവിക്കപ്പെടുന്നു. അമ്മയുടെ, അമ്മയുടെ മടിയിലും കിടക്കയിലും തൊട്ടിലിലും ശൈശവം കഴിച്ചുകൂട്ടുന്നു. കുറച്ചുകൂടി വളർന്ന് ബാലികയായിത്തീരുന്നു. പിന്നെ കുമാരി. അതുകഴിഞ്ഞ് നവോഢ. പിന്നെ ഒരു ജീവിതകാലമത്രയും ഒരു പുരുഷന്റെ വാമഭാഗം അലങ്കരിക്കുന്ന വധുവായി, ധർമ്മചാരിയായ ഭർത്താവിന്റെ ധർമ്മപത്നിയായി ജീവിക്കുന്നു. ആ സമയത്ത് ഗർഭിണിയാകുന്നു. അതിനുവേണ്ടി ദാമ്പത്യത്തിൽ പലപ്പോഴും ഗോപ്യമായ ജീവിതം വേണ്ടിവരുന്നു. അന്ത:പുരത്തിന്റെ പല രഹസ്യങ്ങളും സൂക്ഷിക്കേണ്ടി വരുന്നു. മക്കളുടെ അമ്മയായിത്തീർന്നാൽ പിന്നെ കുടുംബരഹസ്യത്തിന്റെ സൂക്ഷിപ്പുകാരിയായിത്തീരുന്നു. ബന്ധുജനങ്ങളുടെ ഇടയിൽ ഈർഷ്യയുണ്ടാകാതിരിക്കാൻ പലരുടെയും മനോവിചാരത്തേയും പറഞ്ഞ വാക്കുകളേയും ചെയ്ത പ്രവൃത്തികളേയും കുടുംബക്ഷേമത്തിനുവേണ്ടി രഹസ്യമാക്കിവെയ്ക്കുന്നു. സ്വഭർത്താവിന്റെ പ്രിയാപ്രിയങ്ങളിൽ വന്നുകൂടുന്ന അപാകതകളെ മറ്റുള്ളവരുടെ മുമ്പിൽ ഘോഷിക്കാതെ സൗമ്യമായി തിരുത്താനുള്ള സൗകര്യങ്ങൾ നോക്കണം. കുടുംബത്തിന്റെ യശസ്സു മുതൽ പണം, പൊന്ന് മുതലായ എല്ലാറ്റിനെയും സുരക്ഷിതമാക്കിവെയ്ക്കണം. ഇതെല്ലാം കൊണ്ട് സാന്ദർഭികമായി അമ്മയ്ക്ക് പലഭാവങ്ങൾ പ്രകടിപ്പിക്കേണ്ടതായി വരും.
മൂകാംബിക - സരസ്വതി - ഭദ്രകാളി
മൗനമാണ് അമ്മയുടെ മുഖ്യമായ ഭാഷ. അടിസ്ഥാനപരമായി അമ്മ ദുർഗ്ഗയായിരിക്കുന്നത് മൗനഘനമായ ഒരു കോട്ട അദൃശ്യമായി നിർമ്മിച്ചു കൊണ്ടാണ്. അതിന്റെ ആവിഷ്ക്കാരം ജീവിതകാലമത്രയും തുടർന്നു കൊണ്ടുപോകേണ്ടതാണ്. അപ്പോൾ അമ്മ മൂകാംബികയാണ്. അമ്മ മൗനം ഭേദിക്കുമ്പോൾ വാണീദേവതയാണ് - വഗ്‌ദേവിയായ സരസ്വതി. ബാഹ്യദൃഷ്ടികൊണ്ട് കാണാൻ കഴിയാത്തതായ നദിയാണ് സരസ്വതി. തന്റെ മകനോട് എന്തു പറയണം, മകളോട് എന്തു പറയണം, മരുമകനോട് എങ്ങനെ പറയണം, മരുമകളോട് എങ്ങനെ പറയണം, ഭർത്താവ് എന്തറിയണം, അതിനോട് എങ്ങനെ പ്രതികരിക്കണം, ഏത് വാക്കേ പറയാവൂ, ഏത് പറഞ്ഞുകൂടാ, അയൽക്കാരോട് പ്രതികരിക്കേണ്ടത് എങ്ങനെ, നാടിന് ശ്രേയസ്സുവരുത്താൻ എന്തുചെയ്യണം. ദൈവസന്നിധിയിൽ ഉണർത്തിക്കേണ്ടത് ഏത്, അത് ഏത് പ്രാർത്ഥനയായി പറയണം, മുതിർന്നവരോട് എങ്ങനെ പെരുമാറണം, അതിഥിയെ എങ്ങനെ സ്വീകരിച്ച് എവിടെവരെ വരാൻ അനുവദിക്കണം, ഗാർഹികമായ വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ അതിഥിയെ മാന്യമായി എവിടെയിരുത്തണം. ഇതെല്ലാം വിചാരിക്കാൻ ഓരോ അമ്മയും നിർബന്ധിതയായിത്തീരുന്നു. ഇതേപ്പറ്റി നാം അവഗാഢമായി ചിന്തിക്കുമ്പോൾ അമ്മ ഉളവാക്കുന്ന ദുർഗ്ഗത്തിന്റെ സങ്കീർണ്ണമായ സ്വഭാവം നമുക്ക് മനസ്സിലാകും. എന്നാൽ എല്ലാ പ്രതീക്ഷകളേയും ധിക്കരിച്ചുകൊണ്ട് അമ്മ കുടുംബത്തിനു ചുറ്റും, കുടുംബാംഗങ്ങൾക്ക് ചുറ്റും മനസ്സുകൊണ്ട് അടയാളപ്പെടുത്തിവെയ്ക്കുന്ന ലക്ഷ്മണവൃത്തങ്ങളുണ്ട്. അതിനെ ആരെങ്കിലും ധിക്കരിച്ചാൽ അമ്മയുടെ മട്ടുമാറും. ഭദ്രമായിരിക്കുന്നതിനെ തളർത്താൻ ശ്രമിക്കുന്നവരുടെ നേർക്ക് ഈറ്റപ്പുലിയായി ചാടിവീഴും. ഏതു സ്ത്രീയ്ക്കായാലും ജീവിതത്തിൽ ഒരിക്കലെങ്കിലും അവളിലിരിക്കുന്ന ഭദ്രകാളിയെ മറമാറ്റിക്കണിക്കേണ്ടിവരും.
ശ്രീദേവി
കുടുംബത്തിന്റെ ഐശ്വര്യം നിലനിറുത്തുന്നത് അമ്മയാണ്. ആ നിലയ്ക്ക് അവൾ സാക്ഷാൽ ശ്രീദേവിയാണ്. ഐശ്വര്യത്തിന്റെ മഹാപ്രകാശം. ശാലീനതയുടെ പേലവമായ സുഷമയെ അതിശയോക്തിയില്ലാതെ പ്രകൃതിയോട് ഇണക്കി നിറുത്താൻ അമ്മയ്ക്കറിയാം.

ലക്ഷ്മി
ലക്ഷ്മി ധൂർത്തയല്ല. പാത്രമറിഞ്ഞും അധികാരിയായവർക്ക് ഔദാര്യം കാട്ടേണ്ട സമയത്ത് അതിന് വിളംബം വരുത്താതെയും വിഭവങ്ങൾ ചൊരിയുമെങ്കിലും നാളെയെക്കൂടി കരുതലിലെടുക്കും. അമ്മയുടെ അഹങ്കാരം 'ഞാൻ' എന്നല്ല. 'ഞങ്ങൾ' എന്നും 'നാം' എന്നുമാണ്. അമ്മ ഇന്നലെയെ കാണുന്നത് മാനവസംസ്കൃതിയുടെ ഉഷസ്സു മുതൽ ഇങ്ങോട്ടുള്ള ഇന്നലെയെയാണ്. അതുകൊണ്ട് അവൾ ആചാരത്തെ മാനിക്കുന്നു. ദുരാചാരമാണെങ്കിൽ അവൾക്ക് അതിനെ തിരുത്താനറിയാം. പ്രചരണകൗതുകത്തെക്കാൾ അമ്മയ്ക്കുള്ളത് ആചരണസംസ്കാരമാണ്.

അമ്മയ്ക്ക് ഒരു പേരുണ്ട്, 'മഹിഷാസുരമർദ്ദിനി' എന്ന്. മനുഷ്യപുത്രന്മാരും പുത്രിമാരും ജനിച്ചുവരുമ്പോൾ തമസ്സിന്റെ സന്തതികളെപ്പോലെയാണ് - വെറും കന്നുകാലികൾ. അവരെ രൂപാന്തരപ്പെടുത്തിവേണം സംസ്കാരത്തിന്റെ സംരക്ഷണത്തിന് പോരുന്നവരാക്കുവാൻ. അമ്മയുടെ മർദ്ദനം, ഊക്കൻ ഗദയെടുത്ത് തല അടിച്ചുപൊട്ടിച്ചല്ല. കരവാളുകൊണ്ട് കഴുത്തുമുറിച്ചല്ല, കൂരമ്പ് നെഞ്ചിൽ തറച്ചല്ല. അറിവില്ലാത്ത ചിത്രകാരന്മാരും വിഗ്രഹാവിഷ്കാരം ചെയ്യുന്നവരും ഒരുപക്ഷെ അങ്ങനെയൊക്കെ ചിത്രീകരിച്ചിട്ടുണ്ടാവാം. തന്റെ കുഞ്ഞ് ചെയ്യേണ്ടാത്തത് ചെയ്താൽ അമ്മ ഒരു മന്ദഹാസം കൊണ്ട്, ചുളിച്ചുള്ള ഒരു നോട്ടംകൊണ്ട് കുഞ്ഞിൽനിന്നും ആ തിന്മയെ എന്നേക്കുമായി മാറ്റുന്നു. ആ സ്ഥാനത്ത് നന്മചെയ്യാനുള്ള മാതൃക കാണിച്ചു കൊടുക്കുന്നു. കേവലം രണ്ടു വയസ്സുള്ള ഒരു കുഞ്ഞിനോട് അമ്മ, "മോളേ ഇവിടെ വരൂ, ഈ മഹത്മാവിന്റെ മുമ്പിൽ നംസ്കരിക്കൂ". "മോളേ, ചെറിയൊരു മൊന്ത വെള്ളം കൊണ്ടുവന്ന് തുളസിയുടെ ചുവട്ടിലൊഴിക്കൂ" - എന്നൊക്കെ പറയുന്നത് താൽക്കാലികമായ ഒരു ആവശ്യത്തിനുവേണ്ടിയല്ല, ആജീവനാന്തം കുഞ്ഞിൽ വളരേണ്ടുന്ന ഒരു ഭാവസർജ്ജനത്തിനു വേണ്ടിയാണ്.
ഇങ്ങനെ മധുരവും ആലോചനാമൃതവുമായ മർദ്ദനങ്ങളിൽകൂടിയാണ് അമ്മ പോത്തുപോലുള്ള ഒരു അസുരസൃഷ്ടിയെ മനുഷ്യചരിത്രത്തിന് എന്നും സമാരാധ്യമാക്കിത്തീർക്കാനായി തന്റെ അറിവിന്റെ വിരൽപാടുകൾ മക്കളുടെ ആത്മാവിൽ അടയാളപ്പെടുത്തിക്കൊടുക്കുന്നത്.
ദുർഗ്ഗയും പ്രകൃതിയും
മനുഷ്യരിൽ മാത്രമല്ല ദുർഗ്ഗ. ഒരു നെന്മണി എടുത്തുനോക്കിയാൽ അമ്മ അതിനെ ഉമികൊണ്ട് പൊതിഞ്ഞുവെച്ചിരിക്കുന്നു. ഉമി ഒരു ദുർഗ്ഗമാണ്. കർഷകൻ ജലവും വളവും ഉള്ള മണ്ണിലിടുമ്പോൾ ആ ദുർഗ്ഗം തുറന്ന് ആ നെന്മണിയിൽ അടക്കിവെച്ചിരിക്കുന്ന നെൽച്ചെടിയെ പുറത്തുവരുവാൻ അമ്മ അനുവദിക്കുന്നു. കർഷകനെക്കൊണ്ട് അമ്മ നെൽപ്പാടത്തിന് വരമ്പുകൾ വെപ്പിക്കുന്നു. ആവശ്യമുള്ളപ്പോൾ ജലം കൊടുക്കാനും ആവശ്യമുള്ളപ്പോൾ അത് വാർന്നുപോകുവാനുമുള്ള ക്ഷേമപരിപാടികൾ ചെയ്യിക്കുന്നു. ഓരോ നെൽച്ചെടിയും കതിരുകൊണ്ടുവരുന്നതിന് മുമ്പ് ഗർഭിണിയാണ്. ഗർഭത്തിലിരിക്കുന്ന നെന്മണികളെ അരികൊണ്ടല്ല ആദ്യം നിറച്ചിരിക്കുന്നത്, പാലുവെച്ചാണ്- ശരിക്കും അമ്മയുടെ പാലുപോലെയുള്ള പാല്. അതിനെ ഉമികൊണ്ട് പൊതിഞ്ഞിരിക്കുന്നു. കതിര് പുറത്തു വന്ന് വെയിലിലും മഴയിലും ആടിനിൽക്കുമ്പോൾ ഓരോ നെന്മണിക്കുമുണ്ട് അമ്മയുടെ രക്ഷാകവചം.
നമ്മുടെ ഈ ശരീരം നിറയെ അതേ മാതിരി അമ്മ അവളുടെ രക്ഷാകവചം വെച്ചിട്ടുണ്ട്. ചർമ്മം ഒരു രക്ഷാകവചമാണ്. ചർമ്മത്തിന്റെ ഭാഗം തന്നെയാണ് നഖം, മത്സ്യങ്ങൾക്കുള്ള ചെതുമ്പൽ, ആമയ്ക്കുള്ള തോട്, വ്യാഘ്‌റത്തിനും സിംഹത്തിനും പൂച്ചയ്ക്കുമുള്ള കൂർത്തുമൂർത്ത നഖങ്ങൾ, പക്ഷികളുടെ ചുണ്ടുകൾ- ഒക്കെ ഇതേ ദുർഗ്ഗത്തിന്റെ രൂപാന്തരങ്ങളാണ്. ഇത്രയും നല്ലൊരു പ്രതീകമായി അമ്മയിരിക്കുമ്പോൾ നാം അർത്ഥമറിയാതെ അനാചാരങ്ങൾക്ക് ദുർഗ്ഗാസങ്കല്‌പത്തെത്തന്നെ ബലിയാടാക്കിയിരിക്കുന്നതാണ് ഇന്നത്തെ ഭാരതത്തിന്റെ ഏറ്റവും ലജ്ജാകരമായിട്ടുള്ള അറിവില്ലായ്മ.]
Thursday, September 25, 2008
ദൈവത്തെത്തേടി-4
ഈശ്വരസാക്ഷാത്‌ക്കാരം:
ദൈവത്തെ കാണിച്ചുതരാമോ എന്ന ഭൗതിക വാദികളുടെ ബാലിശമായ ചോദ്യങ്ങള്‍ക്കും, ദൈവത്തെ കാണാനായി പുണ്യസ്ഥലങ്ങള്‍ തേടിയലയുന്നവര്‍ക്കും അതിനുള്ള ഉത്തരം കിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ വേദങ്ങളോ ഭൗതികാധിഷ്ഠിത കുനുഷ്ടുവാദങ്ങളോ ഒന്നും വായിക്കേണ്ടതില്ല.
ഈയടുത്ത് ഓം നമഃശ്ശിവായ സീരിയലില്‍ അര്‍ദ്ധനാരീശ്വരരൂപം സംസാരിക്കുന്നതു കണ്ടപ്പോള്‍, അതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. തെറ്റായ പ്രചരണം ദുരുദ്ദേശപരം തന്നെയല്ലെ. പണ്ട് സായിപ്പ് ഭാരതീയ ദര്‍ശനങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കി അതിനെ നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പിന്തുടര്‍ച്ചതന്നെയല്ലെ ഇത്തരം വ്യാഖ്യാനങ്ങളും.
അറിവിന്റെ ലോകത്ത് ആത്മലാഭത്തിനു തടസ്സമായി വരുന്നത് സംശയമാണ്. സംശയനിവൃത്തി വരുത്താതെ ആത്മലാഭം ഉണ്ടാവുകയില്ല. അതുകൊണ്ട് എനിയ്ക്ക് ആത്മബോധം ഉണ്ടാകണം അല്ലെങ്കില്‍ ഈശ്വര ദര്‍ശനം ലഭിക്കണം എന്നൊരാള്‍ ആഗ്രഹിച്ചാല്‍ അത് ലഭിക്കുന്നത് എങ്ങിനെയൊക്കെയാവാം എന്ന് വെറുതെ ഒരു അന്വേഷണം.
"ജ്ഞാന സംച്ഛിന്ന സംശയം" ജ്ഞാനം കൊണ്ട് സംശയത്തെ ഛേദിച്ചവനുമാത്രമെ ആത്മലാഭം ഉണ്ടാവുകയുള്ളൂ എന്നു തന്നെയാണ് ഭഗവദ് ഗീത പറയുന്നത്.
ആത്മലാഭം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്തെന്ന് ഭഗവത് ഗീത തന്നെ പറയുന്നുണ്ട്.
ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം തത്‌പരഃ സംയതേന്ദ്രിയഃ
ജ്ഞാനം ലബ്‌ധ്വാ പരാം ശന്തിമചിരേണാധിഗച്ഛതി. (ഭ.ഗീ. 4:39)
[ഗുരുവാക്യത്തിലും ശാസ്ത്രത്തിലും വിശ്വാസമുള്ളവനും, ആ ജ്ഞാനംതന്നെയാണ് ഏറ്റവും ശ്രേഷ്ഠമെന്നു വിചാരിക്കുന്നവനും, ഇന്ദ്രിയങ്ങളെ യമനം ചെയ്തവനുമായ സാധകന് ജ്ഞാനം ലഭിച്ചിട്ട് പരമമായ ശാന്തിയെ വേഗത്തില്‍ പ്രാപിക്കുന്നു.]
ഇതിനോടുചേര്‍ത്ത് ഈശാവാസ്യോപനിഷത്തിലെ ഈ ഗുരുദേവ തര്‍ജ്ജമയും ഓര്‍ക്കുന്നത് ഉചിതമായിരിക്കും.
വിദ്യാവിദ്യകള്‍ രണ്ടും കണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യുവെത്തരണം ചെയ്തു വിദ്യയാലമൃതാര്‍ന്നിടും.
സത്യത്തെ കേവലമായി യുക്തിചിന്തയ്ക്കറിയാന്‍ പറ്റുമോ? മനസ്സിനും വാക്കിനും ചെന്നെത്താന്‍ കഴിയാത്ത അനന്തമായ അഖണ്ഡബോധസത്യത്തെ യുക്തികൊണ്ടെങ്ങിനെ മനസ്സിലാക്കാന്‍ കഴിയും.
കഠോപനിഷത്തിന്റെ പ്രഖ്യാപനം നോക്കുക:
നായമാത്മാ പ്രവചനേനലഭ്യോ
നമേധയാന ബഹുനാശ്രുതേന
യമേവൈഷവൃണുതേതേനലഭ്യഃ
തസ്യൈഷ ആത്മാവിവൃണുതേ തനൂംസ്വാം.
[ഈ ആത്മാവ് വേദപഠനം കൊണ്ടു കിട്ടുകയില്ല. ഗ്രന്ഥതാല്‌പര്യം ഗ്രഹിക്കാന്‍ കഴിയുന്ന ബുദ്ധികൊണ്ടും കിട്ടുകയില്ല. ഒരാള്‍ ഈ ആത്മാവിനെ പരമലക്ഷ്യമായി വരിക്കുമെങ്കില്‍ ആ സാധകന് ആത്മാവിനെ കിട്ടുന്നതാണ്. അങ്ങനെയുള്ള സത്യാന്വേഷിക്ക് ഈ ആത്മാവ് മഹത്തും സര്‍വ്വവ്യാപ്തവുമായ തന്റെ സ്വരൂപം മറ മാറ്റിത്തെളിച്ചു കൊടുക്കും.]
ഇനി ഓരോരുത്തരും ആത്മാവിനെ എങ്ങിനെയെല്ലാം മനസ്സിലാക്കുന്നു എന്ന് ഇവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ആശ്ചര്യവത് പശ്യതി കശ്ചിദേന-
മാശ്ചര്യ വദ്വദതി തഥൈവ ചന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനംവേദനചൈവകശ്ചിത്. (ഭ.ഗീ. 2:29)
[ചിലര്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുവെന്നപോലെ കാണുന്നു. മറ്റുചിലര്‍ ഈ ആത്മാവിനെ അശ്ചര്യവസ്തുപോലെ പറയുന്നു. വേറെ ചിലര്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുപോലെ കേള്‍ക്കുകയും ചെയ്യുന്നു. കേട്ടാലും കണ്ടാലും പറഞ്ഞാലും അതിനെ സൂക്ഷ്മമായി അറിയുന്നവരാരും തന്നെയില്ല.]
തീരെ അറിയപ്പെടാന്‍ കഴിയാത്തതാണ് പരമാത്മാവ് എങ്കില്‍ ബ്രഹ്മജ്ഞാനികള്‍ അത് ഉണ്ട് എന്ന് സങ്കല്‍പിക്കുന്നതെങ്ങനെ? ഒരിക്കലും ലഭിക്കാത്ത അറിവിനുവേണ്ടി അന്വേഷണം നടത്തുന്നതെന്തിന്?
ഭഗവത്‌കൃപകൊണ്ട് ഭഗവാന്‍ വെളിപ്പെടുത്തിക്കൊടുക്കുന്നതത്രയും അറിയും, ഒരു തുണ്ടെടുത്ത് വിശ്ലേഷണം ചെയ്ത് മണത്തും അളന്നും തൂക്കിയും നോക്കി ഉണ്ടാകുന്ന വസ്തുജ്ഞാനംപോലെ അറിയാവുന്നതല്ല അത്. ഏതൊരു ചേതനയുള്ള ജീവിയിലും ആത്മാവായി പ്രകാശിക്കുന്നത് പരമാത്മാവിന്റെ സച്ചിദാനന്ദ സ്വരൂപം തന്നെയാകയാല്‍ പല അനുപാതത്തിലുള്ള അറിവുകള്‍ ജീവികള്‍ക്ക് ഉണ്ടാകുന്നുവെന്ന് പറയാം. എന്നാല്‍ പരമാത്മാവിനെപ്പറ്റി എല്ലാതരത്തിലും അറിയാന്‍ കഴിയുമെന്ന് അവകാശപ്പെടുവാന്‍ കഴിയില്ല.
ആത്മാനുഭവത്തിന്റെ ഈ രഹസ്യങ്ങളൊക്കെ ഉള്ളില്‍ കണ്ടുകൊണ്ടാണ് ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്:
ഉലകവുമുള്ളതുമായ്കലര്‍ന്നു നില്‍ക്കും-
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്ങ്‌മനോഗോ-
ചരമിതിലെങ്ങുചരിച്ചിടും പ്രമാണം.
[ഉണ്ടായിമറയുന്ന പ്രപഞ്ചവും ഉണ്ടാകാത്തതും മറഞ്ഞതുമായ ബ്രഹ്മവും കൂടിക്കലര്‍ന്നു നില്‍ക്കുന്ന ഈ സ്ഥിതി പറഞ്ഞറിയിക്കാന്‍ കഴിയാത്ത വൈരുദ്ധ്യം തന്നെയാണ്. ഇന്നവിധമെന്നു തീരുമാനിക്കാന്‍ കഴിയാത്തവണ്ണം വാക്കിനും മനസ്സിനും അപ്രാപ്യമായ ഈ സത്യത്തില്‍ പ്രത്യക്ഷാദിപ്രമാണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കാനാണ്?]
ഭാരതീയരുടെ ഈശ്വരന്‍ വെറും വിശ്വാസമല്ല; സൂര്യതുല്യമായ പ്രത്യക്ഷാനുഭവമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഭഗവത് ഗീതയിലെതന്നെ പ്രഖ്യാപനം നോക്കുക.......
ജ്ഞാനേന തു തദജ്ഞാനം യേഷാം നാശിതമാത്മനഃ
തേഷാമാദിത്യവത് ജ്ഞാനം പ്രകാശയതി തത്‌പരം. (ഭ.ഗീ. 5:16)
[ആര്‍ക്കൊക്കെ ആത്മതത്വത്തെ മറച്ചിരിക്കുന്ന അജ്ഞാനത്തെ, ജ്ഞാനം കൊണ്ട് നശിപ്പിക്കന്‍ സാധിക്കുന്നുവോ, അവര്‍ക്ക് ആ ജ്ഞാനം, ആദിത്യനെപ്പോലെ പരബ്രഹ്മസത്യത്തെ കാട്ടിക്കൊടുക്കുന്നു.]
ദൈവത്തെ കാണാം എന്നുള്ളതിന് ഒരു അനുഭവമിതാ....
"ഈശ്വരനെ അങ്ങു കാണുന്നുണ്ടോ"? എന്ന് നരേന്ദ്രന്‍ ഒരിക്കല്‍ ശ്രീരാമകൃഷ്ണ പരമഹംസരോട് ചോദിച്ചു. "കുഞ്ഞേ, നിന്നെ ഞാന്‍ കാണുന്നതിനേക്കാള്‍ പതിന്മടങ്ങു വ്യക്തമായി ഈശ്വരനെ കാണുന്നു. നിനക്കാഗ്രഹമുണ്ടെങ്കില്‍ കാട്ടിത്തരികയും ചെയ്യാം". എന്നാണ് പരമഹംസര്‍ മറുപടി കൊടുത്തത്.
പരമഹംസരെ പോലുള്ളവര്‍ക്ക് ഇതൊരു നിമിത്തമായി കരുതി ജ്ഞാനം പകര്‍ന്ന് ചിലപ്പോള്‍ പരബ്രഹ്മസത്യത്തെ കാണിച്ചുകൊടുക്കാന്‍ സാധിച്ചേക്കാം. അതിനു തെളിവാണല്ലോ - സ്വാമി വിവേകാനന്ദന്‍.
ഒരിക്കല്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന ഒരു ഭക്തനോട് രമണമഹര്‍ഷി ഇങ്ങിനെ പറഞ്ഞു. "പുസ്തകജ്ഞാനത്തിന്റെ ആധിക്യം മനസ്സിന്റെ ചാഞ്ചല്യത്തിന്, ഭ്രമണത്തിന് മുഖ്യമായ ഒരു കാരണമാകുമെന്ന് പൂര്‍വ്വികരായ സൂരികള്‍ പറയുന്നു. അത് താങ്കളെ ലക്ഷ്യത്തിലെത്തിക്കില്ല. ശാസ്ത്രങ്ങള്‍ പഠിക്കുന്നതുകൊണ്ടും പണ്ഡിതനാകുന്നതുകൊണ്ടും നിങ്ങള്‍ക്ക് പ്രശസ്തി കിട്ടും. പക്ഷെ മുമുക്ഷുവും സത്യജിജ്ഞാസുവുമായ ഒരു സാധകന് അതുകൊണ്ട് മനസ്സമാധാനം ഉണ്ടാവില്ല. ഒരു മുമുക്ഷു ശാസ്ത്രങ്ങളുടെ സാരം ഗ്രഹിച്ച് വിണ്ടും വീണ്ടും അവയെ വായിക്കുന്നത് ഉപേക്ഷിക്കണം. വായന ധ്യാനത്തിന് വിരോധിയാണ്. ധാന്യമെടുത്ത് തൊണ്ടുകളയുന്നതുപോലെ സാരം ഗ്രഹിച്ച ശാസ്ത്രം കളയണം. അനേകം ശാസ്ത്രങ്ങളും, മതങ്ങളും ഇവിടെ നിലവിലുണ്ട്. എല്ലാം വായിക്കാന്‍ ഒരു ജന്മംതന്നെ പോരാ, പിന്നെ അഭ്യാസത്തിന് സമയമെവിടെ? വായിക്കുന്തോറും കൂടുതല്‍ വായിക്കാനുള്ള ആശ വരും. ഇതിന്റെ ഫലം മറ്റുള്ള പുസ്തകവായനക്കാരുമായി വെറുതെ ചര്‍ച്ചയാണ്. ഇങ്ങനെ നല്ല സമയമെല്ലാം കളഞ്ഞുകുളിക്കും. ഇത് മുക്തിക്ക് സഹായമല്ല. ഇവിടെവന്ന് ആദ്യത്തെ രണ്ടുവര്‍ഷം ഞാനെന്തു പുസ്തകമാണ് വായിച്ചത്? ആരുടെ പ്രസംഗം കേട്ടു? വെറുതെ സ്വസ്തമായി കണ്ണടച്ച് നിശ്ചലനായിരുന്നു. അത്രതന്നെ."
(ശ്രീ രമണാശ്രമം പത്രാവലി, പത്രം-99)
(തുടരും........)

Thursday, July 17, 2008
ദൈവത്തെത്തേടി-3
സ്വാര്‍ത്ഥം.
ലോകത്ത് എവിടെയുമുള്ള സാധാരണക്കാരന്റെ ദൈവസ്നേഹവും ഈശ്വരാരാധനയും പരിശോധിച്ചുനോക്കിയാല്‍ അതൊക്കെ താല്‌ക്കാലികമായ ഓരോ ലാഭത്തിനുവേണ്ടി സോപാധികമായ സങ്കല്‌പത്തിലിരിക്കുന്ന ഒരു ദേവതാപ്രതീകത്തോടുള്ള വിലയില്ലാത്ത പ്രാര്‍ത്ഥന ആണെന്നു കാണാം.
മൂന്നു വേദങ്ങളുടെയും വിധിപ്രകാരം യജ്ഞം നടത്തി സോമപാനംകൊണ്ട് ശുദ്ധിയാക്കപ്പെട്ട സ്വര്‍ഗ്ഗകാമികള്‍ നടത്തുന്ന പൂജയും ആക്ഷേപാര്‍ഹമാണെന്ന് ഭഗവദ്‌ഗീതയും പറയുന്നുണ്ട്.
'സൗന്ദര്യലഹരി' യിലും ഇതുപോലെ പ്രതിമകളോട് പ്രാര്‍ത്ഥിക്കുന്നതിന്റെ നിഷ്‌പ്രയോജനത്തെപ്പറ്റി ഒരു ശ്ലോകം ഉണ്ട്. അത് ഇപ്രകാരമാണ്.
"ത്വദന്യഃ പാണിഭ്യാമഭ്യവരദോ ദൈവതഗണഃ
ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ
ഭയാത്‌ത്രാതും ദതും ഫലമപി ച വാഞ്ഛാസമധികം
ശരണ്യേ! ലോകാനാം തവ ഹി ചരണാവേവ നിപുണൗ"
[ക്ഷേത്രത്തില്‍ ഉപാസനകള്‍ക്കായി വച്ചിരിക്കുന്ന ദേവതകളുടെ മൂര്‍ത്തികള്‍ 'ഭയപ്പെടേണ്ട' എന്നു പറയുന്നമാതിരിയും, 'വരം തരാം' എന്നു പറയുന്ന മാതിരിയും കൈകള്‍കൊണ്ട് അഭിനയം കാണിക്കുന്നത്, ആളുകള്‍ക്ക് പെട്ടെന്ന് ഫലം ലഭിക്കുമെന്നു വിശ്വസിക്കുവാന്‍ ഇടവരുത്തുന്നു. എന്നാല്‍ സര്‍വ്വേശ്വരിയാകട്ടെ, ജീവജാലങ്ങള്‍ക്ക് ക്ഷേമകരമായിട്ടുള്ളതിനെ അവര്‍ ചോദിക്കാതെതന്നെ കൊടുക്കുവാന്‍ തക്കവണ്ണം കാരുണ്യത്തോടുകൂടിയ സര്‍വ്വജ്ഞയാണ്, എന്നതാണ് ഈ ശ്ലോകത്തിന്റെ സാരം. ]
വേദങ്ങളില്‍ പറയുന്നതുപോലെ ചെയ്യുന്നതുകൊണ്ടോ മതങ്ങളുടെ സഭാചട്ടങ്ങള്‍ അനുസരിച്ച് ചെയ്യുന്നതുകൊണ്ടോ ഒരു കര്‍മ്മത്തിന് താത്ത്വിക പ്രധാന്യം ഉണ്ടാകുന്നില്ല. മരിച്ചുപോയ ലാസറിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി മാര്‍ത്തയും മേരിയും ഭക്തിപാരവശ്യത്തോടെ യേശുവിനോട് ചെയ്യുന്ന പ്രാര്‍ത്ഥന ഒരു കാര്യലാഭത്തിനുവേണ്ടി മാത്രമുള്ളതാണ്. ദുശ്ശാസനന്‍ വസ്ത്രാക്ഷേപത്തിന് മുതിരുമ്പോള്‍, സഭാമദ്ധ്യത്തില്‍ തന്നെ നഗ്നയാക്കി നിറുത്തരുതേ എന്ന് കൃഷ്ണനോട് ദ്രൗപതി ചെയ്യുന്ന പ്രാര്‍ത്ഥനയും താല്‌ക്കാലികമായ ഒരാപത്തിനെ നേരിടാന്‍ വേണ്ടി മാത്രമാണ്. അത് വിധി പൂര്‍വ്വകമായിട്ടുള്ള പരമാര്‍ത്ഥ ദര്‍ശനമല്ല.
നമ്മളും സാധാരണ എന്തെല്ലാം സഫലീകരിക്കാനാണ് പ്രാര്‍ത്ഥിക്കാറുള്ളത്. ഞാന്‍ പരീക്ഷയില്‍ പാസാകണേ. എനിയ്ക്ക് നല്ല ഒരു ജോലി കിട്ടിയാല്‍ ഇത്രയും വഴിപാടുകള്‍ ചെയ്യാം. എനിയ്ക്ക് ലോട്ടറി കിട്ടിയാല്‍ അതിന്റെ ഒരു ഓഹരി വഴിപാടും ഒരു ഓഹരി സേവന പ്രവര്‍ത്തനവും ചെയ്യാം. എന്റെ വീടു പണിയ്ക്കുള്ള പണം സ്വരൂപിക്കാന്‍ കഴിയണേ. അങ്ങിനെ ലിസ്റ്റ് വലുതായി പോകുന്നു. പ്രാര്‍ത്ഥനയും ആഗ്രഹ സഫലീകരണത്തിനുശേഷം നന്ദിസൂചകമായുള്ള പ്രത്യുപകാരവും ചെയ്യുന്നതില്‍ വിഘ്നം വരുത്താതെയും ശ്രദ്ധിക്കുന്നുണ്ട്.
ലോകത്തില്‍ 99% ആളുകളും അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ വേണ്ടിമാത്രം വിധി പൂര്‍വ്വകം സങ്കല്‌പിച്ചിട്ടുള്ള ഒരു ദൈവതത്തോടാണ് പ്രാര്‍ത്ഥിക്കുന്നത്. ആ ദൈവതത്തെ അന്യദേവത എന്നോ അന്ധവിശ്വാസത്താല്‍ മനുഷ്യമനസ്സുകൊണ്ട് സങ്കല്‌പിക്കപ്പെട്ടിട്ടുള്ള ദേവതയെന്നോ കരുതാവുന്നതാണ്.
പരമാര്‍ത്ഥതത്ത്വത്തെ മനസ്സിലാക്കാതെ ദേവതകളെ പൂജിക്കുന്നവരെയും ഇവിടെ പാപികളാക്കുന്നില്ല. ഈ ഗീതാ ശ്ലോകം നോക്കുക.
യേപ്യന്യദേവതാ ഭക്താ യജന്തേശ്രദ്ധയാന്വിതാഃ
തേ/പി മാമേവ കൗന്തേയ! യജന്ത്യവിധിപൂര്‍വകം. (ഭ.ഗീ. 9:23)
[അര്‍ജ്ജുന! ഏതൊരു ഭക്തനും ശ്രദ്ധയോടു കൂടിയവരായി അന്യദേവതകളെ ആരാധിക്കുന്നുവോ, അവരും വിധിപ്രകാരമല്ലാതെ എന്നെത്തന്നെ ആരാധിക്കുന്നു.]
അനന്യമായ ദൈവീക ചിന്തയെ ഉദാഹരിക്കുന്നതിനായി ഡോ. എസ്.രാധാകൃഷ്ണന്‍ സുപ്രസിദ്ധ സൂഫി ഭക്തയായ റാബിയ്യായുടെ സംഭാഷണം ഉദ്ധരിക്കുന്നു. അത് ഇപ്രകാരമാണ്.
- നിങ്ങള്‍ സര്‍വ്വശക്തനായ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ?
"തീര്‍ച്ചയായും".
- നിങ്ങള്‍ പിശാചിനെ വെറുക്കുന്നുണ്ടോ?
"ഞാന്‍ ദൈവസ്നേഹത്തില്‍ സര്‍വ്വത്ര ആമഗ്നയായിരിക്കുന്നതുകൊണ്ട് എനിയ്ക്ക് പിശാചിനെ വെറുക്കാന്‍ സമയം കിട്ടുന്നില്ല. ഞാന്‍ സ്വപ്നത്തില്‍ ഒരു പ്രവാചകനെ കണ്ടു. പ്രവാചകന്‍ എന്നോടു ചോദിച്ചു: "നീ എന്നെ സ്നേഹിക്കുന്നുണ്ടോ?" ഞാന്‍ പറഞ്ഞു: "അല്ലയോ ദൈവദൂതാ, നിങ്ങളെ ആര്‍ക്കു സ്നേഹിക്കാതിരിക്കാന്‍ കഴിയും. എന്നാല്‍ എന്റെ ഹൃദയം പൂര്‍ണ്ണമായും ദൈവത്തില്‍ മഗ്നമായിരിക്കുന്നതിനാല്‍ എനിയ്ക്കു വേറൊന്നിനെയും സ്നേഹിക്കുവാനോ വെറുക്കുവാനോ അവസരം ലഭിക്കുന്നില്ല."
അസഹിഷ്ണുവായ ദൈവം
പഴയ നിയമത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. "നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു. ഞാനല്ലാതെ മറ്റുദേവന്മാര്‍ നിനക്കുണ്ടാവരുത്. ഒരു വിഗ്രഹവും നിനക്കായി ഉണ്ടാക്കരുത്. മുകളില്‍ സ്വര്‍ഗ്ഗത്തിലുള്ളതോ ഭൂമിക്കടിയില്‍ വെള്ളത്തിലുള്ളതോ ആയ യാതൊന്നിന്റെയും ബിംബം ഉണ്ടാക്കരുത്." "നിന്റെ ദൈവമായ കര്‍ത്താവ് നിരോധിച്ചിരിക്കുന്ന തരത്തില്‍ എന്തിന്റെയെങ്കിലും ആകൃതിയില്‍ കൊത്തുരൂപം ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുക. വിഴുങ്ങുന്ന അഗ്നിയും അസഹിഷ്ണുവുമായ ദൈവമാകുന്നു നിന്റെ ദൈവമായ കര്‍ത്താവ്".
യഹൂദന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീമുകള്‍ എന്നിവരെല്ലാം ദൈവത്തെ അനന്യന്‍ എന്നു വര്‍ണ്ണിക്കുമ്പോള്‍ ആ ദൈവത്തിന് അസഹിഷ്ണുത (Jealous God) ഭൂഷണമായിട്ടാണ് പറഞ്ഞിരിക്കുന്നത്.
ശിക്ഷിക്കുന്ന ദൈവം.
പഴയ നിയമത്തിലെ സങ്കീര്‍ത്തനത്തില്‍ ദൈവസ്നേഹത്തിനു യാചിക്കുന്നവര്‍തന്നെ എത്രയെത്ര ക്രൂരതകള്‍ കാണിക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. "മരണം അവരുടെ മേല്‍ പതിക്കട്ടെ. അവര്‍ ജീവനോടെ പാതാളത്തില്‍ പതിക്കട്ടെ. തങ്ങളുടെ ശവകുടീരത്തിലേയ്ക്ക് അവര്‍ സംഭീതരായി പോയിമറയട്ടെ"
പരിശുദ്ധ ഖുര്‍ആനില്‍ സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്ന വിശ്വാസികളെയും മാര്‍ഗ്ഗം തെറ്റി നടക്കുന്നവരെയും കുറിച്ച് വിവരിക്കുന്നുണ്ട്. അതിലും ദൈവ ശിക്ഷ വളരെ വലുതായി തന്നെ കാണിക്കുന്നു. ദൈവം എന്നു പറയുമ്പോള്‍ പരമകാരുണികന്‍ ദയാപരന്‍ എന്നെല്ലാം പറഞ്ഞുകൊണ്ടാണ് ഖുര്‍ആനും ആരംഭിക്കുന്നത്. അതിലും നരകം ഘോരമായ ശിക്ഷക്കുള്ള നിയതസ്ഥാനമായി പറഞ്ഞിരിക്കുന്നു.
ഇനി ശിക്ഷയുടെ കാര്യത്തില്‍ നമ്മളും നമ്മളുടെ ഭാഗം ഭംഗിയായിത്തന്നെ ആചരിച്ചുപോരുന്നുണ്ട്. നീ ഗുണം പിടിക്കാതെ പോകട്ടെ. അവന്റെ തലയില്‍ ഇടിത്തീ വീഴും. എന്നെ ദ്രോഹിച്ചവനാണ്, അവന്‍ അതിന്റെ ഇരട്ടി അനുഭവിക്കും. ഇതിനൊക്കെ ഏതെങ്കിലും ദൈവനാമത്തില്‍ സത്യം സത്യം സത്യം എന്നും പറഞ്ഞ് ബലപ്പെടുത്തിയിട്ടും ഉണ്ടാവും.
അനുഗ്രഹവും വിധിയും
മനുഷ്യന്റെ ഭയവും പ്രത്യാശയും ലോകത്തെ ഭരിക്കുന്ന നിയാമക ശക്തിയില്‍ ആരോപിച്ച് ദൈവശിക്ഷയായും ദൈവാനുഗ്രഹമായും പണ്ടുമുതല്‍തന്നെ നമ്മുടെ പൂര്‍വ്വികര്‍ കരുതിപോന്നിരുന്നു. നമ്മള്‍ മലയാളത്തില്‍ സര്‍വ്വസാധാരണയായി ഉപയോഗിച്ചുവരുന്ന 'ദൈവ'മെന്ന വാക്കിന്റെ അര്‍ത്ഥംപോലും അങ്ങിനെയായിട്ടുണ്ട്. ജീവിതത്തില്‍ സന്തോഷകരമായ അനുഭവത്തെ ഉണ്ടാക്കുമ്പോള്‍ മനുഷ്യന്‍ അതിനെ 'ദയാപരനായ ദൈവം', "ദൈവാനുഗ്രഹം" എന്നെല്ലാം പറയുന്നു. അത് അസന്തുഷ്ടിയിലേയ്ക്ക് നമ്മെ നയിക്കുമ്പോള്‍ നാം അതിനെ 'വിധി' എന്നു പറയുന്നു.
എല്ലാ മതങ്ങളിലും ദൈവത്തെപ്പറ്റി പറയുമ്പോള്‍ അവന്‍, അദ്ദേഹം, അവിടുന്ന്, തമ്പുരാന്‍, സ്വാമി, പോറ്റി എന്നിങ്ങനെ ഒരു മനുഷ്യ വ്യക്തിയെപ്പറ്റി പ്രത്യേകിച്ചും ഒരു പുരുഷ വ്യക്തിയെപറ്റി പറയുന്ന ഭാവനയാണ് പലപ്പോഴും കണ്ടുവരുന്നത്. ഇത് ഇംഗ്ലീഷില്‍ 'Anthropomorphism' എന്നു പറയുന്ന മനുഷ്യവല്‍ക്കരണത്തിന്റെ വളരെ മോശപ്പെട്ട ഉദാഹരണമായി കണക്കാക്കാം.
യഹൂദമതത്തില്‍ അപ്രമേയ പ്രഭാവനായി കരുതുന്ന യഹോവ അല്ലാതെ വേറൊരു ദൈവമില്ല. അവര്‍ ഒന്നിനും സദൃശ്യനല്ല. അതുകൊണ്ട് അവന്റെ പ്രതിരൂപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത് ദൈവനിന്ദയാണ്. അവരുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കിയാല്‍ യഹോവ മാത്രമാണ് സത്യദൈവം. കൃഷ്ണനെയും, ശിവനെയും മാത്രമല്ല, യേശുവിനെപ്പോലും അന്യദേവതയായിട്ടാണ് പരിഗണിക്കുന്നത്.
ക്രിസ്തുവിന്റെ അനുയായികള്‍ യേശുവിന്റെ വാക്കിനെ മുറുകെ പിടിച്ചിരിക്കുന്നു. 'എന്നില്‍ കൂടിയല്ലാതെ സ്വര്‍ഗ്ഗരാജ്യത്തില്‍ ആരും പ്രവേശിക്കുന്നില്ല' എന്നതിനെ പ്രമാണമാക്കിക്കൊണ്ട് അവര്‍ ഇതര മതവിശ്വാസികളെയെല്ലാം പുറം ജാതിക്കാരായി എണ്ണുന്നു. പുറം ജാതിക്കാരന്റെ ദൈവം അന്യദേവതയാണ്.
ഏകനായ സത്യദൈവത്തിന്റെ കാര്യത്തില്‍ ഇസ്ലാമിനും വിട്ടുവീഴ്ചയില്ല. അതുകൊണ്ട് ഇസ്ലാമിക ദൃഷ്ടിയില്‍ യേശുവിനെയും മറ്റും ദൈവമായി കരുതുന്നത് ദൈവനിന്ദയാണ്.
എന്നാല്‍, ഭഗവദ് ഗീതയില്‍ പരമാത്മസ്വരൂപത്തിന് നല്‍കിയിരിക്കുന്ന വിവക്ഷ തന്നെയാണ് പഴയനിയമത്തിലെ യഹോവയ്ക്കും പുതിയനിയമത്തിലെ ദൈവത്തിനും പരിശുദ്ധ ഖുര്‍ആനിലെ അള്ളാഹുവിനും ഉള്ളതെന്ന് മനസ്സിലാക്കിയാല്‍ തത്ത്വപ്രകാരം അറിയപ്പെടാവുന്ന ദൈവത്തില്‍ നിന്നും അന്യമായി വേറൊരു പൊരുള്‍ എവിടെയും നില്‌ക്കുന്നില്ല.
അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം. (ഭ.ഗീ. 9:11)
[ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ തത്ത്വത്തെ അറിയാത്ത മൂഢന്മാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി അറിയുന്നു.]
ഗതിര്‍ഭര്‍ത്താ പ്രഭുഃ സാക്ഷീ നിവാസഃ ശരണം സുഹൃത്
പ്രഭവഃ പ്രലയസ്ഥാനം നിധാനം ബീജമവ്യയം. (ഭ.ഗീ. 9:18)
[ജ്ഞാനംകൊണ്ട് പ്രാപിക്കപ്പെടുന്നതായ 'ഗതി'യും, ഭരിക്കുന്നവനും യജമാനനും, സാക്ഷിയും, എല്ലാറ്റിന്റെയും ഇരിപ്പിടവും, ആശ്രയവും, പ്രത്യുപകാരം ഇച്ഛിക്കാതെ ഉപകാരം ചെയ്യുന്ന മിത്രവും, സൃഷ്ടികര്‍ത്താവും , എല്ലാറ്റിനേയും വിലയിപ്പിക്കുന്നവനും, ആധാരവും, നിക്ഷേപവും, നാശമില്ലാത്ത ബീജവും ഞാന്‍ തന്നെയാകുന്നു.]
മനുഷ്യരുടെ ഇടയില്‍ ഈശ്വര വിശ്വാസികളെയും, കടുത്ത നിരീശ്വര വാദികളെയും, ഈശ്വരനെ സംബന്ധിച്ച് ഉദാസീനരായിട്ടുള്ളവരെയും കാണാം. ഈശ്വര വിശ്വാസികളില്‍തന്നെ ദുഷ്ടദേവതകളെ അശുദ്ധവും ക്രൂരവുമായ പൂജാവിധികള്‍കൊണ്ട് ആരാധിക്കുന്നവരുണ്ട്. പവിത്രമായ ദൈവിക ഭാവനയോടുകൂടി പരിശുദ്ധമായ ആരാധന നടത്തുന്നവരുമുണ്ട്. പരംപൊരുളിനെ വാക്കിനും മനസ്സിനും അതീതമായ സത്യമെന്നറിഞ്ഞ് ഒരു ആരാധനയും നടത്താതെ ബ്രഹ്മനിഷ്ഠരായിക്കഴിയുന്നവരുണ്ട്. ഇത്രയും ഭിന്നമായ മാര്‍ഗ്ഗങ്ങളില്‍കൂടി ഈശ്വരാരാധന നടത്തുന്നവരെല്ലാം ഭഗവാന്റെ മാര്‍ഗ്ഗം തന്നെയാണ് സ്വീകരിച്ചിരിക്കുന്നതെന്നും, അവരുടെ ഭാവനയ്ക്ക് അനുയോജ്യമായ രീതിയില്‍ ഭഗവാന്‍ ഓരോരുത്തരെയും അനുഗ്രഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നു പറയുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുക്കാതെ താത്വികമായി അതിനെ അപഗ്രഥിച്ചു നോക്കേണ്ടതാണ്.
(തുടരും.....)

Subscribe to:
Posts (Atom)