Tuesday, June 2, 2009

പുരാണവും മ്ലേച്ഛന്മാരും

പുരാണങ്ങൾ:

“പുരാണമിത്യേവ നഃ സാധുസർവ്വം”.
പുരാണങ്ങൾ എപ്പോഴും സാധുവായിരിക്കണമെന്നില്ല. അതുകൊണ്ട് പുരാണങ്ങൾ എഴുതിയ ഋഷിമാർ അതിനെക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത് എന്നുകൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും.
“വിജ്ഞാന വൈരാഗ്യ വിവക്ഷയാവിഭോ
വചോ വിഭൂതിർന്നതു പാരമാർത്ഥ്യം”.

വിജ്ഞാനമുണ്ടാക്കുവാനും വൈരാഗ്യമുണ്ടാക്കുവാനുമാണ് പുരാണങ്ങൾ എഴുതിയിരിക്കുന്നത്. വേദങ്ങളിലെ ശാസ്ത്രസത്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തവർക്ക് അതെല്ലാം മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴിമാത്രമാണ് കഥാരൂപത്തിലുള്ള പുരാണങ്ങൾ. അതിലെ സന്ദേശം മാത്രമാണ് ഉൾക്കൊള്ളേണ്ടത്.
ഭവിഷ്യപുരാണത്തിലും ഹൈന്ദവ വേദങ്ങളിലും ആദംനബിയെക്കുറിച്ചും, മുഹമ്മദ്നബിയെക്കുറിച്ചും വ്യക്തമായ സൂചനകളുണ്ടെന്ന് ബീമാപള്ളിയും അതുപോലുള്ള ചില പ്രചരണകേന്ദ്രങ്ങളും അവകാശപ്പെടുന്നു. അതുമാത്രമല്ല, മുഗൾ ചക്രവർത്തിമാരെക്കുറിച്ചും, ബ്രിട്ടീഷ് രജ്ഞിയെക്കുറിച്ചും, എന്തിന് അവരുടെ കൽക്കത്തയിലെ കമ്പനിയെക്കുറിച്ചുപോലും ഈ പറയുന്ന ഭവിഷ്യപുരാണത്തിൽ ഉണ്ട്. ഈ ഭവിഷ്യപുരാണം എഴുതിയ ഋഷിമാരെ സമ്മതിക്കണം.

മ്ലേച്ഛന്മാർ :

മ്ലേച്ഛന്മാർ എന്നാൽ മുസ്ലീംങ്ങൾ ആണോ? ബീമാപള്ളിയിൽ - മുഹമ്മദുനബിയെക്കുറിച്ച് ഹൈന്ദവ വേദങ്ങളിൽ പലയിടത്തും വ്യക്തമായി സൂചനയുണ്ടെന്നു പറയുന്ന ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഒരു സ്ഥലത്തും അവർ മുസ്ലീം ആണെന്നു പറഞ്ഞിട്ടില്ല. എങ്കിലും അത് മുസ്ലീം മതത്തെക്കുറിച്ചാണെന്നായിരുന്നു വാദം. ‘മുസൈലൈനവൻ’ എന്ന (സംസ്കൃത പദം ???) പദത്തിനു പോലും മുസ്ലീംങ്ങൾ എന്ന അർത്ഥം അവിടെ കൊടുത്തു കണ്ടില്ല. എങ്കിലും ഹൈന്ദവ വേദങ്ങളിലും പുരാണങ്ങളിലും പറയുന്ന ‘മ്ലേച്ഛന്മാർ’ വരാൻ പോകുന്ന പ്രവാചകനായ മുഹമ്മദുനബിയിലും അള്ളാഹുവിലും വിശ്വസിക്കുന്നവരെക്കുറിച്ചാണെന്നാണ് സമർത്ഥിക്കുന്നത്‌. അതിനെ വിമർശിക്കലല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. മ്ലേച്ഛന്മാർ ആരാണ് എന്ന അന്വേഷണത്തിൽ കണ്ടെത്തിയവരെ പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ.
മ്ലേച്ഛ = അപരിഷ്കൃതമായ, അനാര്യമായ, ഭ്രഷ്ടനായ.
മ്ലേച്ഛൻ = അപരിഷ്കൃതൻ, പാപി, കുറ്റക്കാരൻ.
മ്ലേച്ഛം = സംസ്കൃതം ഒഴികെയുള്ള ഭാഷ, വിദേശഭാഷ.
ആര്യൻ = ആര്യവർഗ്ഗത്തിൽ പെട്ടവൻ, ദൂരെനിന്നും പോന്നവൻ, ശ്രേഷ്ഠൻ.

ആര്യശബ്ദം :- ഭാരതഖണ്ഡത്തിൽ വൈദികമത പ്രവർത്തകന്മാരായ ബ്രാഹ്മണാദി സകല ജാതികൾക്കുമുള്ള ഒരു പൊതു പേരായി പുരാണേതിഹാസങ്ങളിൽ ആര്യശബ്ദം പ്രയോഗിച്ചിട്ടുണ്ട്. ഈ വൈദിക കർമ്മങ്ങൾ ചെയ്യുന്നവരെ ‘മ്ലേച്ഛൻ’ എന്ന അർത്ഥത്തിലും (അദ്വൈതകാലത്താകണം) വളരെ അപൂർവ്വമായി ആര്യശബ്ദംകൊണ്ട് സൂചിപ്പിച്ചിരുന്നു. സ്വർഗ്ഗപ്രാപ്തി മാത്രം ലക്ഷ്യമാക്കിയുള്ള കർമ്മങ്ങൾ ചെയ്യുന്നതുകൊണ്ടായിരിക്കണം അങ്ങനെ ഒരു പരാമർശം ഉള്ളത്‌.
(ഇത്രയും നിഖണ്ഡുവിൽ നിന്നും കിട്ടിയതാണ്.)

ഉച്ച-നീചത്വങ്ങൾ:
* ആദ്യകാലങ്ങളിൽ ഹിന്ദുക്കൾ ഹിന്ദുക്കളല്ലാത്തവരെ മ്ലേച്ഛന്മാരെന്നു കരുതിയിരുന്നു. അവരുടെ സ്വന്തം മഹിമയിൽ അവർ വിശ്വസിക്കുകയും ചെയ്തിരുന്നു.
**എന്നാൽ ഗ്രീക്കുകാർ ഗ്രീക്കുകാരല്ലാത്തവരെയെല്ലാം ‘ബാർബേറിയൻസ് ‘ എന്നു വിളിച്ചിരുന്നു.
***ജർമ്മനിദേശത്തു ജീവിച്ചിരുന്നവരെപ്പറ്റി റോമൻ ജനറലായ ക്വന്റില്യൻ വാറസ്‌ ഇങ്ങനെ പറഞ്ഞു. “ശരിയാണ്, അവരും മനുഷ്യരാണ്. എന്നാൽ മനുഷ്യരുടെതുപോലുള്ള ശബ്ദവും അവയവങ്ങളും അവർക്കുണ്ടെന്നല്ലാതെ മാനുഷികമായതൊന്നും അവരിലില്ല”.
****മോണ്ട്സ്ക്യൂ നീഗ്രോകളെപ്പറ്റി പറഞ്ഞതിങ്ങനെയാണ്. “ദൈവത്തെപ്പോലെ സർവ്വജ്ഞനായ ഒരു സൃഷ്ടാവ്‌ മരണമില്ലാത്ത ഒരാത്മാവിനെ തികച്ചും കറുത്ത ഒരു ശരീരത്തിൽ നിവേശിപ്പിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. ഇവരും മനുഷ്യജീവികളാണെന്ന്‌ വിശ്വസിക്കുവാൻ സാധ്യമല്ല”.

ലോകത്തെല്ലായിടത്തും ഓരോ തരത്തിലുള്ള ഉച്ചനീചത്വങ്ങൾ ഉണ്ടായിരുന്നു. ചിലർ പറയുന്നപോലെ അത് ഭാരതത്തിലെ ഹിന്ദുക്കളുടെ കണ്ടുപിടിത്തമൊന്നുമല്ലെന്ന്‌ അല്പം ചരിത്രം വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഇന്ത്യയിൽ അത് കുറച്ചുകൂടി തീവ്രമായിരുന്നു എന്നത് നിഷേധിക്കാനാവില്ല.

6 comments:

പാര്‍ത്ഥന്‍ said...

ലോകത്തെല്ലായിടത്തും ഓരോ തരത്തിലുള്ള ഉച്ചനീചത്വങ്ങൾ ഉണ്ടായിരുന്നു. ചിലർ പറയുന്നപോലെ അത് ഭാരതത്തിലെ ഹിന്ദുക്കളുടെ കണ്ടുപിടിത്തമൊന്നുമല്ലെന്ന്‌ അല്പം ചരിത്രം വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്.

കാട്ടിപ്പരുത്തി said...

മ്ലേച്ഛന്മാർ എന്നാൽ മുസ്ലീംങ്ങൾ ആണോ? ബീമാപള്ളിയിൽ - മുഹമ്മദുനബിയെക്കുറിച്ച് ഹൈന്ദവ വേദങ്ങളിൽ പലയിടത്തും വ്യക്തമായി സൂചനയുണ്ടെന്നു പറയുന്ന ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഒരു സ്ഥലത്തും അവർ മുസ്ലീം ആണെന്നു പറഞ്ഞിട്ടില്ല. എങ്കിലും അത് മുസ്ലീം മതത്തെക്കുറിച്ചാണെന്നായിരുന്നു വാദം. ‘മുസൈലൈനവൻ’ എന്ന (സംസ്കൃത പദം ???) പദത്തിനു പോലും മുസ്ലീംങ്ങൾ എന്ന അർത്ഥം അവിടെ കൊടുത്തു കണ്ടില്ല. എങ്കിലും ഹൈന്ദവ വേദങ്ങളിലും പുരാണങ്ങളിലും പറയുന്ന ‘മ്ലേച്ഛന്മാർ’ വരാൻ പോകുന്ന പ്രവാചകനായ മുഹമ്മദുനബിയിലും അള്ളാഹുവിലും വിശ്വസിക്കുന്നവരെക്കുറിച്ചാണെന്നാണ് സമർത്ഥിക്കുന്നത്‌. അതിനെ വിമർശിക്കലല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. മ്ലേച്ഛന്മാർ ആരാണ് എന്ന അന്വേഷണത്തിൽ കണ്ടെത്തിയവരെ പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ.

* ആദ്യകാലങ്ങളിൽ ഹിന്ദുക്കൾ ഹിന്ദുക്കളല്ലാത്തവരെ മ്ലേച്ഛന്മാരെന്നു കരുതിയിരുന്നു. അവരുടെ സ്വന്തം മഹിമയിൽ അവർ വിശ്വസിക്കുകയും ചെയ്തിരുന്നു.


പാര്‍‌ത്ഥന്‍ തന്നെ ഉത്തരവും പറഞ്ഞല്ലോ-- ഹിന്ദുക്കളെല്ലാത്ത ഒരു സമൂഹത്തില്‍ നിന്നും എന്ന് അര്‍ത്ഥം വച്ചു നോക്കു - പ്രശ്നം സോള്‍വ്ഡ്-

പാര്‍ത്ഥന്‍ said...

കാട്ടിപ്പരുത്തീ.....

ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയാൽ
ലോകത്ത് ഹിന്ദുക്കളും മുസ്ലീംങ്ങളും
മാത്രമെ ഉള്ളൂ എന്നു പറയേണ്ടിവരും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"വാപീ കൂപതടാകാനാം
ആരാമസുരവേശ്മനാം
ഉഛേദനേ നിരാശങ്കഃ
സോ വിപ്രോമ്ലേഛ ഉച്യതേ"

സമൂഹാവശത്തിനുള്ള ജലം ലഭിക്കുന്ന കുളം കിണര്‍, തടാകം, ഉദ്യാങ്ങള്‍, ദേവാലയങ്ങള്‍ ഇവയെ നശിപ്പിക്കുന്നതിന്‌ - ഉപയോഗശൂന്യമാക്കുന്നതിനു മടിക്കാത്ത 'വിപ്രന്‍', മ്ലേച്ഛന്‍ എന്നു വിളിക്കപ്പെടുന്നു

മ്ലേഛശബ്ദത്തിന്‌ ചാണക്യന്‍ അന്നു കാലത്തു നലിയിരുന്ന നിര്‍വചനം

ഇനി ഇന്‍ഡ്യാഹെറിറ്റേജ്‌ പറഞ്ഞതു കൊണ്ട്‌ വിശ്വാസം വരുന്നില്ലെങ്കില്‍ ബ്ലോഗര്‍ ചാണക്യന്‍ പറഞ്ഞത്‌ ഇവിടെ ഉണ്ട്‌

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു പാര്‍ത്ഥാ

CKLatheef said...

'പാര്‍‌ത്ഥന്‍ തന്നെ ഉത്തരവും പറഞ്ഞല്ലോ-- ഹിന്ദുക്കളെല്ലാത്ത ഒരു സമൂഹത്തില്‍ നിന്നും എന്ന് അര്‍ത്ഥം വച്ചു നോക്കു - പ്രശ്നം സോള്‍വ്ഡ്-' എന്ന് പറഞ്ഞ കാട്ടിപ്പരുത്തിയോട് പാര്‍ത്ഥന്‍ :
'ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയാൽ
ലോകത്ത് ഹിന്ദുക്കളും മുസ്ലീംങ്ങളും
മാത്രമെ ഉള്ളൂ എന്നു പറയേണ്ടിവരും.'

ഇതിലെ യുക്തികാട്ടിപ്പരുത്തിക്ക് മനസ്സിലായോ എങ്കില്‍ പറഞ്ഞ് തരിക. ഹിന്ദുക്കളല്ലാത്തവര്‍ എന്നത് മുസ്ലിംഗങ്ങള്‍ മാത്രമാകുന്നതെങ്ങനെ. കൂടെപ്പറയുന്ന വിശേഷണങ്ങളില്‍ നിന്നാണ് പ്രസ്തുത ശ്ലോകം മുഹമ്മദ് നബിയെക്കുറിച്ചാകാം എന്ന് പറയുന്നത്. മ്ലേച്ഛന്‍ എന്നതിന് നല്ലതും ചീതയുമായ അര്‍ത്ഥങ്ങളുണ്ട് എന്ന് പാര്‍ത്ഥന്‍ തന്നെ നിഘണ്ടു ഉദ്ധരിച്ച് പറഞ്ഞിട്ടുണ്ട്. ലിങ്കില്‍ നല്‍കിയ അര്‍ഥം നല്‍കുന്ന പക്ഷം അത് ബാധിക്കുക വേദത്തെത്തന്നെയാണ് എന്ന് മനസ്സിലാക്കാന്‍ എന്താണ് പ്രയാസം. പ്രസ്തുത പരാമര്‍ശം മുഹമ്മദ് നബിയെക്കുറിച്ചല്ലെങ്കില്‍ പ്രവാചകന്റെ സത്യസന്ധതയെ സംബന്ധിച്ചിടത്തോളം ഒന്നും വരാനില്ല.