Monday, June 6, 2011

യോഗിയും സിദ്ധനും

സമ്പൂർണ്ണ മനുഷ്യത്വത്തിന്റെ പര്യായം എന്ന നിലയിലാണ് സന്ന്യാസിത്വം, ഋഷിത്വം, യോഗിത്വം, ദേവത്വം തുടങ്ങിയ വാക്കുകൾ ഭാരതത്തിന്റെ സംസ്കൃതിയിൽ പ്രയോഗിച്ചിട്ടുള്ളത്. ഒരു മനുഷ്യൻ സമ്പൂർണ്ണനാണെന്നു പറയുമ്പോൾ, മറ്റു പക്ഷിമൃഗാദികളിൽ നിന്നും എന്തു പ്രത്യേകതയാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്? ഏകകോശജീവിയിൽനിന്നും മനുഷ്യൻ വരെയുള്ള പരിണാമദശയിലെ എല്ലാ ജീവികളെയും ജന്തുക്കൾ എന്നാണ് പറയുന്നത്. ഒരേ ചൈതന്യത്തിന്റെ ഭാഗമായ പക്ഷിമൃഗാദികളുടെ തുടർച്ചതന്നെയാണ് മനുഷ്യനും എന്ന് ശ്രുതികളും വ്യക്തമാക്കുന്നു. ഈശ്വരന്റെ മുന്നിൽ എല്ലാ ജീവജാലങ്ങൾക്കും ഒരേ സ്ഥാനം തന്നെയാണുള്ളത്. ആധുനിക ശാസ്ത്രവും മനുഷ്യനെ – thinking animal, political animal, tool using animal - ജന്തുക്കളുടെ കൂട്ടത്തിൽ തന്നെയാണ് ചേർത്തിട്ടുള്ളത്. ചില സെമിറ്റിക് മതങ്ങൾ മാത്രമെ മനുഷ്യൻ ദൈവത്തിന്റെ വിശേഷമായ സൃഷ്ടിയാണെന്ന പ്രാധാന്യം കൊടുക്കുന്നുള്ളൂ.


വളരെയധികം ആളുകൾ 'ഭഗവാൻ' എന്നു വിശേഷിപ്പിച്ചുപോന്ന സായിബാബയ്ക്ക് അസുഖം വന്നതും, അദ്ദേഹം പ്രവചിച്ചതിനെക്കാൾ (?) മുമ്പുതന്നെ മരിച്ചു എന്നതും എന്തോ ഒരു മഹാസംഭവം ആയി പലരും പറഞ്ഞുകേട്ടു. ഈ പ്രപഞ്ചത്തിൽ നശിക്കാത്ത എന്തെങ്കിലും ഉണ്ടോ? കർമ്മം ചെയ്യുന്ന ഏതൊരു വസ്തുവിനും കുറെ കഴിയുമ്പോൾ ക്ഷീണം ഉണ്ടാകും. പിന്നീട് അത് നശിക്കുകയും ചെയ്യും. അങ്ങിനെയാകുമ്പോൾ പ്രവർത്തിക്കുന്നത് ഈശ്വരനാണെങ്കിൽ തന്നെ അത് നശിച്ചുപോകും. പ്രപഞ്ചത്തിൽ കർമ്മം ചെയ്യാത്ത ഒരേഒരു വസ്തു മാത്രമെ ഉള്ളൂ. പരബ്രഹ്മം എന്ന ആദിമൂലദ്രവ്യം – നിർഗുണബ്രഹ്മം. ബ്രഹ്മത്തിന്റെ സഗുണാവസ്ഥയാണ് ഈശ്വരൻ. ഈശ്വരന് കർമ്മം ഉണ്ട്. അതുകൊണ്ട് ഈശ്വരനും ഈശ്വരാവതാരത്തിനും ജനനമരണങ്ങളുണ്ട്.

സന്ന്യാസി എന്നാൽ സന്തോഷ് മാധവനെപ്പോലുള്ള ഒരു ഫ്രോഡ് ആണെന്നു വിശ്വസിക്കുന്ന ജനങ്ങളോട്, ഒരു യഥാർത്ഥ സന്ന്യാസിയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് എങ്ങിനെ വിശദീകരിച്ചാലും സ്വീകാര്യമാവില്ല എന്ന ബോധത്തോടുകൂടിത്തന്നെ ചില കാര്യങ്ങൾ ഇവിടെ എഴുതിവെയ്ക്കുന്നു.

(ദൈവം, ഈശ്വരൻ എന്നീ സങ്കല്പത്തെക്കുറിച്ച് ഇവിടേയുംസന്ന്യാസിയെക്കുറിച്ച് ഇവിടെയും  ചെറുതായി സൂചിപ്പിച്ചിരുന്നു.)

ഒരു പൂർണ്ണനായ മനുഷ്യന്റെ ജീവിതം, സ്ഥിതപ്രജ്ഞനായ സന്ന്യാസിയിലാണ് നമുക്ക് ദർശിക്കാനാവുക. സുഖദുഃഖങ്ങളിൽ സമചിത്തതയോടെ കഴിയുക എന്നതാണ് ഒരു സന്ന്യാസിയുടെ പ്രത്യേകത. പരിശീലനംകൊണ്ട് ഒരാൾക്ക് ഈ കഴിവുകൾ ആർജ്ജിക്കുവാൻ സാധിക്കും. മനുഷ്യനെ മനുഷ്യനാക്കി നിലനിർത്തുന്നതും, പ്രവർത്തിപ്പിക്കുന്നതും, അനുഭവിപ്പിക്കുന്നതും മനുഷ്യനിലെ ചൈതന്യമാണ്. ഈ ചൈതന്യത്തെ സാക്ഷാത്ക്കരിച്ച് അതിൽ സദാസമയവും മുഴുകിയിരിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുന്നതിനെയാണ് യോഗാവസ്ഥ എന്നു പറയുന്നത്. ഒരു യോഗി ബ്രഹ്മസാക്ഷാത്ക്കാരം നേടി എന്നു വച്ചാൽ, ബ്രഹ്മത്തിന്റെ ഇടതടവില്ലാത്ത ആനന്ദത്തിൽ ലയിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എപ്പോഴും പ്രപഞ്ചത്തിന്റെ പരമകാരണമായ സച്ചിദാനന്ദത്തിൽ ലയിച്ചിരിക്കും. അവിടെ ആദിമദ്ധ്യാന്തങ്ങൾ ഉണ്ടായിരിക്കുകയില്ല. ബ്രഹ്മജ്ഞാനിയായ യോഗി എപ്പോഴും ബ്രഹ്മത്തിന്റെ സർവ്വജ്ഞതയിൽ മുഴുകിയിരിക്കും. അപ്പോൾ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് താനെ തെളിഞ്ഞുവരും. അതായിരിക്കാം അറിവ് (വേദം) ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ഉത്ഭവിച്ചു എന്ന്‌ ശ്രുതികൾ പറയുന്നത്.

വേദോപനിഷത്തുക്കൾ ഒന്നും പഠിക്കാത്ത ശ്രീരാമകൃഷ്ണദേവന്റെ നാവിൽ നിന്നും വരുന്ന വേദാന്ത വിശദീകരണങ്ങൾ ശ്രവിച്ചിട്ടുള്ളവർ ഈ ദൈവീകത്വം രേഖപ്പെടുത്തിയിട്ടുണ്ട്. രമണമഹർഷിയും ഗ്രന്ഥങ്ങളൊന്നും വായിച്ചിരുന്നില്ലെന്ന് രേഖപ്പെടുത്തിക്കാണുന്നു.

ഐന്ദ്രികവും മാനസികവുമായിട്ടുള്ള ഭോഗവിഷയങ്ങളുടെ ആസ്വാദനങ്ങളെ കാംക്ഷിക്കാത്ത യതീശ്വരന്മാരെയാണ് ഋഷി / യോഗി എന്നെല്ലാം പറഞ്ഞിരിക്കുന്നത്. അവർ യോഗയുക്തരായി കഴിയുന്നു. അതിന്റെ മറുവശമാണ് ഭോക്തൃപ്രപഞ്ചം - ഭോഗികളുടെ പ്രപഞ്ചം. എല്ലാ ജീവികളുടെയും സുഖദുഃഖങ്ങൾ തന്റെ സുഖദുഃഖങ്ങളായി കാണുന്ന യോഗിയാണ് പരമനായ യോഗി എന്ന് ഗീത സൂചിപ്പിക്കുന്നുണ്ട്. അവനവന്റെ ഓരോ കർമ്മവും മറ്റുള്ളവരുടെ സുഖത്തിനായി വരണം എന്ന് ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയുന്നത് ഇങ്ങനെയാണ്:

“അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”

ഗുരുദേവൻ അരുവിപ്പുറത്ത് ഉണ്ടായിരുന്ന കാലത്ത് ധ്യാനം കഴിഞ്ഞ് പുറത്തു വരുമ്പോൾ പതിവായി കാണാറുള്ള മുഖകാന്തിയെപ്പറ്റി, പലപ്പോഴും സഹോദരനയ്യപ്പനോട് കുമാരനാശാൻ പറയാറുണ്ടയിരുന്നത്രെ. നേരിട്ടനുഭവിച്ചിട്ടുള്ള ഗുരുദേവന്റെ വിശേഷണങ്ങൾ തന്നെയാണ് ‘നളിനി’യിലെ നായകനിൽ നാം ദർശിക്കുന്നത്.

“പാരിലില്ല ഭയമെന്നു, മേറെയു-
ണ്ടാരിലും കരുണയെന്നു, മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവൻ.”


“സ്നേഹമാം അഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ വെടിഞ്ഞു ഞാൻ.”


ബാഹ്യപ്രപഞ്ചത്തിലെ വസ്തുക്കൾ നമ്മളെ ആകർഷിക്കുന്നു. നമുക്കുണ്ടാകുന്ന ആകർഷണം നമ്മളെ അതിന്റെ അടിമകളാക്കുകയും ചെയ്യുന്നു. ഒരു യോഗി തന്റെ ഇന്ദ്രിയങ്ങളെ ഇന്ദ്രിയജന്യമായ ഭോഗവിഷയങ്ങളിൽ നിന്നും മോചിപ്പിച്ച് ഒന്നിലും സംഗമില്ലാതെയിരിക്കുന്നു. അതിനുശേഷം പ്രാണാപാനവായുക്കളെ ചലിക്കാത്ത നിലയിൽ നിർത്താൻ യോഗി പരിശീലിക്കുന്നു. ആ പരിശീലനം പൂർണ്ണമാകുമ്പോൾ യോഗി ബ്രഹ്മപ്രാപ്തിയുടെ ആദ്യപടിയായ ആദ്യന്തികമായ സത്യത്തിന്റെ ബോധത്തിലേയ്ക്ക് പ്രവേശിക്കും. ലഘുത്വം (ശരീരത്തിന് ഭാരമില്ലായ്മ), ആരോഗ്യം (രോഗം ദുഃഖിപ്പിക്കാത്ത അവസ്ഥ), അലോരുപത്വം (ഭോഗവസ്തുക്കളോടുള്ള വിരക്തി) എന്നീ അനുഭവം യോഗിക്ക് ഈയവസരത്തിൽ സിദ്ധിക്കും. “വർണ്ണപ്രസാദംസ്വരസൌഷ്ഠവംച“. വാക്കുകൾ ഉച്ഛരിക്കുമ്പോൾ അത് കേൾക്കുന്നയാൾക്ക് അതിനോട് പ്രീതിയുണ്ടാകും. വാക്കുകളുടെ അർത്ഥം മനസ്സിലായില്ലെങ്കിൽ പോലും, വാക്കിന്റെ ശബ്ദസൌകുമാര്യത്തിൽ ആകൃഷ്ടരാകും. യോഗിയുടെ ശരീരത്തിന് ആകർഷണീയമായ നിറം വന്നുചേരും.

സിദ്ധനെന്നു പറഞ്ഞാൽ ‘കിട്ടിയവൻ’ എന്നാണ് അർത്ഥം. സാദ്ധ്യമായതിനെ സാധനകൊണ്ട് സാക്ഷാത്കരിക്കുമ്പോൾ അത് സിദ്ധിയായി. യോഗസൂത്രങ്ങളിൽ അഷ്ടൈശ്വര്യസിദ്ധികളെക്കുറിച്ച് പറയുന്നുണ്ട്. ജ്യോതിർഗോളങ്ങളെക്കുറിച്ചുള്ള രഹസ്യമറിയുന്നത് ഒരു സിദ്ധിയാണ്. അതറിഞ്ഞവന് ഗ്രഹങ്ങളുടെ ചലനവും, സൂര്യ-ചന്ദ്രഗ്രഹണങ്ങളെക്കുറിച്ചും കൃത്യമായി പറയാൻ കഴിയും. വേറൊരാളുടെ മനസ്സിന്റെ വ്യാപാരം അറിയാൻ കഴിയുന്നത് ഒരു സിദ്ധിയാണ്. സിദ്ധികൾ കൈവരിച്ചിട്ടുള്ള നിരവധി സിദ്ധന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ചിലർ രോഗങ്ങൾ മനസ്സിലാക്കി ചികിത്സിച്ചു മാറ്റാൻ കഴിവുള്ളവരായിരിക്കും. അതുപോലെ ചിലർക്ക് പല ശാസ്ത്രങ്ങളിലും പ്രാവീണ്യം നേടാനുള്ള കഴിവുണ്ടായിരിക്കും. പക്ഷെ ഇത്തരം സിദ്ധികളൊന്നും ലോകസംഗ്രഹത്തിനുള്ളതല്ല എന്നാണ് അദ്ദ്വൈതമതം. സിദ്ധന്മാർ യോഗികളായിരിക്കണമെന്നില്ല. പക്ഷെ ആത്മാവിനെ വശപ്പെടുത്തിയ ഒരു യോഗിക്ക് (ബ്രഹ്മജ്ഞാനിക്ക്) ഏതു സിദ്ധിയും കൈവരിക്കാനാകും. സിദ്ധിയിലൂടെയുള്ള അത്ഭുതങ്ങൾ കാണിക്കൽ ഒരു യോഗിയെ സംബന്ധിച്ചിടത്തോളം നിസ്സാരങ്ങളാണ്. ബ്രഹ്മജ്ഞാനി എപ്പോഴും ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നു എന്നു പറയുന്നു. എപ്പോഴും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അത് അർത്ഥമാക്കുന്നത്.

ഇത്രയൊക്കെ സിദ്ധികളുള്ള യോഗികൾക്ക് എന്തുകൊണ്ട് രോഗം ഉണ്ടാകുന്നു എന്നതാണ് ചോദ്യം. ഓരോ മനുഷ്യനും ജനിക്കുന്നത് പൂർവ്വജന്മകർമ്മഫലവുമായിട്ടാണ് (സഞ്ചിതകർമ്മം). അതുപോലെ ആർജ്ജിതകർമ്മങ്ങളും മനുഷ്യനെ രോഗിയാക്കും, യോഗിയെയും.

ദുഃഖിക്കുന്ന രോഗികളോട് തോന്നുന്ന അനുകമ്പ മൂലം പലപ്പോഴും അവരുടെ രോഗാവസ്ഥയെ യോഗി പകർന്നെടുക്കും. ഗുരുദേവൻ ഇങ്ങനെ പലരെയും ആശ്വസിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, രോഗം ഒരു യോഗിയെ ദുഃഖിപ്പിക്കുന്നില്ല. ഒരു യോഗിയും അവരുടെ രോഗം ദുഃഖമായി കരുതിയിരുന്നില്ല. മറ്റുള്ളവർക്കെല്ലാം മരുന്ന് നിർദ്ദേശിച്ചിരുന്ന ഗുരുദേവനും അസുഖം വന്നിട്ടുണ്ട്. അടുത്ത കാലത്ത് ജീവിച്ചിരുന്ന യോഗികളായ ഗുരുദേവനും, രമണമഹർഷിയും, ശ്രീരാമകൃഷ്ണപരമഹംസനും രോഗം വന്നിട്ടാണ് സമാധിയായത്.

ബ്രഹ്മജ്ഞാനികൾക്കും ദൈവീകത്വം ഉണ്ടെന്നു കരുതുന്നവർക്കും മരണമില്ലെന്ന് പറഞ്ഞു പരത്തിയ മഹാൻ ആരെന്നറിയില്ല. എന്തായാലും ചിലരെല്ലാം അങ്ങനെ വിശ്വസിക്കുന്നു. ദൈവീകത്വം സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവരുന്നതൊന്നുമല്ല. സ്വപ്രയത്നത്താൽ നേടിയെടുക്കുന്നതാണ്. ഒരാൾ അയാളിലുള്ള കഴിവുകളെ ക്ലേശിച്ച് വളർത്തി വളർത്തി അതിന്റെ പൂർണ്ണതയിലെത്തുമ്പോൾ, സാധാരണ ജനങ്ങളുടെ ജീവിതത്തിൽ നിന്നും പ്രവർത്തികളിൽനിന്നും വ്യത്യസ്ഥമായിരിക്കും അയാളുടെ പ്രവർത്തികൾ. ലോകത്തിലെ സത്യങ്ങളെ കണ്ടമാത്രയിൽ തന്നെ ഗ്രഹിക്കത്തക്ക വിധത്തിൽ അയാളുടെ പ്രജ്ഞാശക്തി വികസിക്കും. സർവ്വപ്രാണികളുടെയും ശബ്ദാർത്ഥപരിജ്ഞാനമുണ്ടാകുന്നതുകൊണ്ട് എല്ലാ ജീവികളുമായും സംവദിക്കാൻ ഒരു യോഗിക്ക് കഴിവുണ്ടാകും. ഒരാളെ കാണുമ്പോഴേക്കും അയാളുടെ ആഗമനോദ്ദേശംപോലും മനസ്സിലാക്കാൻ കഴിയും. അങ്ങനെയുള്ള വ്യക്തിയുടെ ജീവിതത്തിൽ സമാർജ്ജിച്ച വ്യത്യസ്ഥതക്ക് കൊടുക്കുന്ന അംഗീകാരമാണ് ദേവത്വം / ദൈവീകത്വം.

 ചൈതന്യം നിറഞ്ഞ ചില മഹത്വ്യക്തികളുടെ മരണം അവർ എങ്ങിനെ സ്വീകരിച്ചു എന്ന് നമുക്കു നോക്കാം.
കൃഷ്ണൻ തന്റെ കുടുംബനാശം കണ്ടുകൊണ്ട് മരിക്കേണ്ടിവരും എന്ന് ഗാന്ധാരി കൃഷ്ണനെ ശപിക്കുമ്പോഴും, വേടൻ എയ്ത അമ്പുകൊണ്ട് കൃഷ്ണൻ മരിക്കാനിടയാകുമ്പോഴും വിധിയുടെ സഹജമായ അവസ്ഥകണ്ട് കൃഷ്ണൻ മന്ദഹസിക്കുകയാണുണ്ടായത്.

സ്നേഹത്തിന്റെ മൂർത്തിയായ ഒരു ദൈവത്തിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ യേശുവിനെ എല്ലാവരും ചേർന്ന് കുരിശ്ശിലേറ്റി. ക്രൂശിതനായ യേശു കുരിശിൽ കിടന്നു പിടയുമ്പോഴും, ഏകസത്യമായ ദൈവത്തോട് “പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്കറിയില്ല. ഇവർക്ക് മാപ്പു നല്കേണമേ” എന്നു പറയുമ്പോൾ സത്യത്തിലധിഷ്ഠിതമായ ക്രോധരഹിതമായ അഹിംസയുടെ ഒരു ദൃഷ്ടാന്തം നമുക്കു ലഭിക്കുന്നു.

ചുന്ദൻ എന്ന ഒരു സാധു മനുഷ്യൻ കൊടുത്ത, വിഷലിപ്തമായ പഴയ ആഹാരം കഴിച്ചാണ് ഭഗവാൻ ബുദ്ധന് ശരീരം വെടിയേണ്ടി വന്നതെങ്കിലും, തന്റെ ജീവിതത്തിൽ ലഭിച്ച മൂന്ന് അനുഗ്രഹീത ആഹാരങ്ങളിലൊന്നാണ് ചുന്ദൻ കൊടുത്ത അത്താഴം എന്നു പറഞ്ഞ്, തന്റെ മരണത്തിനിടയാക്കിയ ആതിഥേയനെ അനുഗ്രഹിക്കുകയാണ് ബുദ്ധൻ ചെയ്തത്.

സോക്രട്ടീസ് തന്റെ തടവറയുടെ സൂക്ഷിപ്പുകാരനിൽ നിന്നും ‘ഹെംലോക്ക്’ എന്ന വിഷം വാങ്ങി സൌമ്യനായി കുടിക്കുമ്പോൾ, തനിക്കെതിരായി കോടതിയിൽ പോയവരോടോ, വധശിക്ഷ നല്കിയവരോടോ അല്പം പോലും വെറുപ്പ് പ്രകടിപ്പിച്ചിരുന്നില്ല.

ഒരു യോഗിയുടെ ജീവിതം നയിച്ച് രാഷ്രത്തിനുവേണ്ടി സ്വയം സമർപ്പിച്ച
മഹാത്മാഗാന്ധി വെടികൊണ്ട് മരിക്കുമ്പോഴും, തന്നെ വെടിവെച്ച ഗോഡ്സെയ്ക്ക് മാപ്പുകൊടുത്തിരുന്നു.

ഇങ്ങനെ നമുക്ക് അഹിംസ, സത്യം, ദയ, സ്നേഹം എന്നീ അദ്ധ്യാത്മിക ഗുണങ്ങളോടെ ജീവിക്കാൻ കഴിഞ്ഞിട്ടുള്ളവരുടെ അനേകം ദൃഷ്ടാന്തങ്ങൾ കാണാം.


33 comments:

പാര്‍ത്ഥന്‍ said...

ദൈവീകത്വം സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവരുന്നതൊന്നുമല്ല.
സ്വപ്രയത്നത്താൽ നേടിയെടുക്കുന്നതാണ്.
ഒരാൾ അയാളിലുള്ള കഴിവുകളെ ക്ലേശിച്ച് വളർത്തി വളർത്തി അതിന്റെ പൂർണ്ണതയിലെത്തുമ്പോൾ,
സാധാരണ ജനങ്ങളുടെ ജീവിതത്തിൽ നിന്നും പ്രവർത്തികളിൽനിന്നും വ്യത്യസ്ഥമായിരിക്കും അയാളുടെ പ്രവർത്തികൾ.

യാത്രികന്‍ said...

"ഏകകോശജീവിയിൽനിന്നും മനുഷ്യൻ വരെയുള്ള പരിണാമദശയിലെ എല്ലാ ജീവികളെയും"
കര്‍ത്താവേ! മത വിശ്വാസികളും പരിണാമത്തെ അംഗീകരിച്ചു തുടങ്ങിയോ?

പാര്‍ത്ഥന്‍ said...

@ യാത്രികൻ:

ഓരോ അണുവിലും ഉള്ളത് ഒരേ ഈശ്വരചൈതന്യമാണ് എന്നതാണ് അദ്ദ്വൈതം മുന്നോട്ടുവെയ്ക്കുന്നത്. ഇങ്ങനെയും ചിലത് ഹൈന്ദവ ഉഢായിപ്പുകളിൽ ഉണ്ടെന്നറിയുന്നത് നല്ലതാണ്. ഹിന്ദു -മതമല്ലാത്തതുകൊണ്ടും ഞങ്ങൾക്ക് പ്രവാചകരില്ലാത്തതുകൊണ്ടുമാണ് അതിനു കഴിയുന്നത്.

യാത്രികന്‍ said...

"ഓരോ അണുവിലും ഉള്ളത് ഒരേ ഈശ്വരചൈതന്യമാണ് എന്നതാണ് അദ്ദ്വൈതം മുന്നോട്ടുവെയ്ക്കുന്നത്."
എനിക്കു സമാധാനമായി. "പരിണാമദശ" എന്നൊക്കെ പറഞ്ഞത് ഈശ്വര ചൈതന്യം മാത്രം. അല്ലാതെ ഏക കോശ ജീവി, evolution മൂലം മനുഷ്യനായി എന്നല്ലല്ലോ. Evolution എന്നു ഞാന്‍ ഉദ്ദേശിക്കുന്നത് ഈ പരിപാടിയെ ആണ്: http://en.wikipedia.org/wiki/Evolution .

P.C.MADHURAJ said...

നല്ല പോസ്റ്റ്‌ .
ചെറിയ ചില അഭിപ്രായങ്ങള്‍ എഴുതട്ടെ; മതഭേദം അവതരിപ്പിക്കുന്നത്‌, നമ്മുടെ നാടിന്റെ സാംസ്കാരിക പാരമ്പര്യം അനുസരിച്ചു തന്നെ- അതായത് എന്റെ മതം ശരിയെന്നു തോന്നിയാലും 'ആഹ, എത്രഎത്ര ശരികള്‍, ഈശ്വരന്‍ അനന്ത മഹിമാവുതന്നെ!" എന്ന അങ്ങയുടെ മതംത്തിനു പ്രസക്തി വര്‍ദ്ധിക്കുകതന്നെ ചെയ്യും!
൧. ഈശ്വരന്റെ അവതാരത്തിന് നമുക്ക് അനുഭവവേദ്യമാകുന്ന തുലോം പരിമിതമായ മണ്ഡലത്തില്‍ ഒരു തുടക്കവും ഒടുക്കവും ഉണ്ട്- ശ്രീകൃഷ്ണാവതാരം, സ്വര്‍ഗാരോഹണം എന്നിയ ഉദാഹരണം.
പക്ഷെ അത് അവതാരരൂപത്തിനാണ് , ഈശ്വരന്നല്ലല്ലോ.
൨. യോഗസുത്രപ്രകാരം (സാമ്ഖ്യവും) "ക്ലേശ,കര്‍മ,വിപാകൈരപരാമൃഷ്ട: പുരുഷവിശേഷ: ഈശ്വര: "..അതായത്, സംഖ്യ(യോഗ) പ്രമാണ മനുസരിച്ച് കര്മക്ലേശം, കര്മ്മസംഗം എന്നിവ ബാധിക്കാത്ത തരത്തില്‍ ശരീരമെടുത്തതാണ് ഈശ്വരന്‍. ഈശ്വരന് കര്തവ്യകര്‍മ്മമില്ലെന്നും , ലോകം അനുവര്‍ത്തിക്കാന്‍ വേണ്ടിയാണ് താന്‍ കര്‍മ്മം ചെയ്യുന്നതെന്നും ശ്രീകൃഷ്ണ പരമാത്മാവ്‌ ഗീതയില്‍ പാര്‍ത്ഥനോട് പറഞ്ഞതാണല്ലോ?!
ഇനി അവതാരപുരുഷന്മാര്‍ ലോകത്തില്‍ അവതരിക്കുന്നതിനു ന്യായമായി എന്തെങ്കിലും വേണമെങ്കില്‍, അത് "കാരുണ്യം, ലോകഹിതൈഷണാ" എന്നിങ്ങ്ങ്ങനെ എന്തെന്കിലുമാണ് സംഖ്യന്മാരും പറയാറ്. അല്ലാതെ അവര്‍ക്ക് എന്തെങ്കിലും കര്‍മ്മ ബന്ധമുള്ളതല്ല..

൩. സത്യസായിബാബ അപ്പോള്‍ ഈശ്വരനാണോ എന്ന ചോദ്യത്തിനു ഉത്തരം പറയാന്‍ സത്യസായിബാബ ആരാണെന്നും ഈശ്വരന്‍ആരാണെന്നും അറിഞ്ഞ്ഞാലല്ലേ പറ്റൂ .
൪. ഈശ്വരാരാധന സാമ്പ്രദായികമായി ചെയ്യുമ്പോള്‍ ഉപദേശത്താല്‍ വഴികാണിച്ചു തരുന്ന ഗുരുവിനെ പ്രത്യക്ഷദൈവമായി സംകല്പിക്കുന്നതാനല്ലോ നമ്മുടെ പതിവ്. "ഗുരുര്ബ്രഹ്മാ ഗുരുര്വിഷ്ണു:......."
മാനവസേവയില്‍ക്കൂടി മാധവനെ സാക്ഷാല്‍കരിക്കാന്‍ ദീക്ഷയെടുത്ത്തവര്‍, കീര്ത്തനാനന്ദ ഗംഗയില്‍ മുങ്ങിശ്ശുദ്ധി നേടി ധൂര്‍ജ്ജടിദ്ധ്യാനം ചെയ്യുന്നവര്‍, വിഷ്ണുപദം ഭജിപ്പവര്‍- അങ്ങനെയുള്ള പലര്‍ക്കും ഗുരു സത്യസായി ബാബയാണ്. ആ നിലക്ക് അവര്‍ ഈശ്വരനായി കാണുന്നത് ശരി മാത്രമല്ലേ?
൫. ബാബ പറഞ്ഞു, "ഞാന്‍ ഈശ്വരന്‍, നീയും ! പക്ഷെ ഞാന്‍ അതറിയുന്നു, നീയതറിയുന്നില്ല എന്നുമാത്രം..."
ഇനി ബാബയെ ഒരു ഭക്തനായി കാണുന്നു എന്ന് കരുതു...ഭക്തനെ ഭഗവാന് സമം(~) ആദരിക്കുന്നതും നമ്മുടെ സമ്പ്രദായം തന്നെ...
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം എന്ന് ചൊല്ലിക്കഴിഞ്ഞു ,
ശിവമാര്‍ഗ്ഗ പ്രണെതാരം എന്ന് കൂടി ചൊല്ലിയേ
പ്രണതോസ്മി സദാശിവം എന്ന് അവസാനിപ്പിക്കാരുള്ളൂ , അല്ലെ?
വാല്‍ക്കഷ്ണം: ആള്‍ദൈവം എന്ന വാക്കുപയോഗിക്കുന്നവരെ എന്തെങ്കിലും പറഞ്ഞുമനസ്സിലാക്കാന്‍ സാധിക്കും എന്ന് തോന്നുന്നില്ല; ഒന്നുകില്‍ അവര്‍ ഹിന്ദുക്കളെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തില്‍ അത് ചെയ്യുന്നു; അതല്ലെങ്കില്‍ അതിലെ നിരര്‍ത്ഥകത അറിയാനുള്ള ബുദ്ധി ഇല്ലാത്തവരാണ്. കൊണ്ടേ മനസ്സിലാക്കൂ , അവര്‍.

പാര്‍ത്ഥന്‍ said...

@MADHURAJ:
എന്റെ അഭിപ്രായങ്ങളിൽ കുറച്ചുകൂടി വ്യക്തത നൽകിയതിന് നന്ദി.

ഇതിനുമുമ്പും ‘ഈശ്വരൻ’ മരിക്കും/നശിക്കും എന്നു പറഞ്ഞപ്പോൾ ഉൾക്കൊള്ളാൻ കഴിയാതെ ചെറിയ തർക്കം ഉണ്ടായി. യുറോപ്യൻ തത്ത്വങ്ങളിൽ ഉള്ള GOD തന്നെയാവണം നമ്മുടെ ഈശ്വരനും എന്നു വരുമ്പോൾ ഇത് വിശ്വസിക്കാൻ പ്രയാസമാണ്. ഓരോ കല്പത്തിലും പ്രലയമുണ്ട്, മഹാകല്പത്തിൽ ബ്രഹ്മാവും നശിക്കുന്നു, വീണ്ടും പുതിയ ബ്രഹ്മാവ് ജനിക്കുന്നു എന്ന തത്ത്വത്തിൽ നിന്നുമാണ് ബ്രഹ്മത്തിന്റെ സഗുണഭാവങ്ങൾക്ക് നാശമുണ്ടെന്നുള്ള ആശയം ഉണ്ടായത് എന്നു ഞാൻ മനസ്സിലാക്കുന്നു. അതുപോലെ, ബ്രഹ്മം പ്രവർത്തിക്കുന്നില്ല/കർമ്മം ചെയ്യുന്നില്ല എന്നതിൽ നിന്നുമാണ് ശങ്കരാചാര്യർ സന്ന്യാസിക്ക് (ബ്രഹ്മജ്ഞാനിക്ക്) കർമ്മമില്ല എന്നു പറയാൻ കാരണം. പക്ഷെ, ബാലഗംഗാധരതിലകന്റെ രാഷ്ട്രീയത്തിൽ സന്ന്യാസിയായാലും കർമ്മം ചെയ്യണം എന്ന നിർബ്ബന്ധം ഉണ്ടായിരുന്നു.

പാര്‍ത്ഥന്‍ said...

ബ്ലോഗ് പോസ്റ്റുകളിൽ നിന്നും ചില പോസ്റ്റും കമന്റും മാഞ്ഞുപോയിരുന്നു. അതിൽ തെറ്റി മനസ്സിലാക്കിയ ഒരു വായനക്കാരന്റെ കമന്റ് താഴെ:
--------------------------------
യാത്രികന്‍ has left a new comment on your post "യോഗിയും സിദ്ധനും":
-------------------------------
"ഓരോ അണുവിലും ഉള്ളത് ഒരേ ഈശ്വരചൈതന്യമാണ് എന്നതാണ് അദ്ദ്വൈതം മുന്നോട്ടുവെയ്ക്കുന്നത്."

എനിക്കു സമാധാനമായി. "പരിണാമദശ" എന്നൊക്കെ പറഞ്ഞത് ഈശ്വര ചൈതന്യം മാത്രം. അല്ലാതെ ഏക കോശ ജീവി, evolution മൂലം മനുഷ്യനായി എന്നല്ലല്ലോ. Evolution എന്നു ഞാന്‍ ഉദ്ദേശിക്കുന്നത് ഈ പരിപാടിയെ ആണ്: http://en.wikipedia.org/wiki/Evolution .
----------------------------------
ഈ കുനുഷ്ടുചോദ്യത്തിന് എന്റെ പോസ്റ്റിലെ ഈ ഭാഗം ഒന്നുകൂടി വായിക്കുക എന്നു മാത്രമെ പറയാനുള്ളു. (Evolution നെ വിമർശിക്കാൻ മാത്രം ഞാൻ എൻ.എം. ഹുസ്സിനോളം ആയിട്ടില്ല.)
------------------------------
(പോസ്റ്റിലെ ഭാഗം:)
[ഏകകോശജീവിയിൽനിന്നും മനുഷ്യൻ വരെയുള്ള പരിണാമദശയിലെ എല്ലാ ജീവികളെയും ജന്തുക്കൾ എന്നാണ് പറയുന്നത്. (ഇത് ആധുനികശാസ്ത്രത്തിന്റെ അഭിപ്രായം.)

ഒരേ ചൈതന്യത്തിന്റെ ഭാഗമായ പക്ഷിമൃഗാദികളുടെ തുടർച്ചതന്നെയാണ് മനുഷ്യനും എന്ന് ശ്രുതികളും വ്യക്തമാക്കുന്നു. ഈശ്വരന്റെ മുന്നിൽ എല്ലാ ജീവജാലങ്ങൾക്കും ഒരേ സ്ഥാനം തന്നെയാണുള്ളത്.]

കാവലാന്‍ said...

ചിലര്‍ ജീവിതംകൊണ്ട് മനുഷ്യന്‍ ദൈവത്തിന് കല്പ്പിച്ച നിര്‍വചനങ്ങള്‍ക്കൊപ്പം എത്തുന്നു.ആരൊക്കെ പരിഹസിച്ചിട്ടും പരിതപിച്ചിട്ടും അവര്‍ അവരുടെ കര്‍മ്മവീഥിയില്‍ തിളങ്ങുന്നു.ഏറ്റവും രസകരമായ കാര്യം ഏതെങ്കിലുമൊരുതരത്തില്‍ വ്യക്തിദൈവാരാധകര്‍ തന്നെയാണ് പരിഹസിക്കാനും അവമതിക്കാനും മുന്‍പില്‍ നില്‍ക്കുന്നത് എന്നതാണ്.സത്യസായിബാബയെ സംബന്ധിച്ച് അദ്ധേഹത്തിന്‍റെ കര്‍മ്മപഥത്തിന്‍റെ പേരില്‍ ആ നാമം അനശ്വരമാണ്.

വായ ഇന്ത്യയിലും വയര്‍ സ്വിസ് ബാങ്കിലുമായി കിടക്കുന്ന,അഴിമതി വിഴുങ്ങിജീവിക്കുന്ന പെരുമ്പാമ്പുകളുടെ നാട്ടില്‍ സത്യസായിബാബയെപ്പോലെയുള്ള ആയിരം പേര്‍ പിറക്കട്ടെ/അവതരിക്കട്ടെ. പാവപ്പെട്ടവന് അന്നവും വെള്ളവും വിദ്യയും വൈദ്യവും ലഭ്യമാക്കുന്നത് സഹിക്കാന്‍ കഴിയാത്ത ദൈവങ്ങള്‍ എന്തായാലും എവിടെയും ഉണ്ടായിരിക്കില്ല.

nasthikan said...

പ്രപഞ്ചത്തിൽ കർമ്മം ചെയ്യാത്ത ഒരേഒരു വസ്തു മാത്രമെ ഉള്ളൂ. പരബ്രഹ്മം എന്ന ആദിമൂലദ്രവ്യം – നിർഗുണബ്രഹ്മം. ബ്രഹ്മത്തിന്റെ സഗുണാവസ്ഥയാണ് ഈശ്വരൻ. ഈശ്വരന് കർമ്മം ഉണ്ട്. അതുകൊണ്ട് ഈശ്വരനും ഈശ്വരാവതാരത്തിനും ജനനമരണങ്ങളുണ്ട്.

=അതെന്തൂട്ട് ദ്രവ്യം! വല്ല ഡാര്‍ക്ക് എനര്‍ജിയുമായിരിക്കും അല്ലേ പാര്‍ത്ഥാ?

" ബ്രഹ്മത്തിന്റെ സഗുണാവസ്ഥയാണ് ഈശ്വരൻ."

=അപ്പോള്‍ ഈശ്വരന്‍ സഗുണനാണ്‌; നിര്‍ഗുണനല്ല.

സാറേ, അകെ കണ്‍ഫ്യൂഷന്‍, ഇതൊന്ന് വിശദമാക്കാമോ? അറിയാമ്മേലാഞ്ഞിട്ടാ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

നാസ്തികന്‍ ജി ഒരു കൊനഷ്ടു ചോദ്യമാണു ചോദിച്ചത്‌ എങ്കിലും വളരെ അടിസ്ഥാനപരമായ ഒരു ചോദ്യം ആണ്‌ അത്‌.

ഈ വ്യത്യാസം മനസ്സിലായാല്‍ ഭാരതീയ വേദാന്തം മനസിലായി എന്നര്‍ത്ഥം.

ആദിമൂലതത്വമായ പരബ്രഹ്മം - അതില്‍ അഹം എന്ന- ഞാന്‍ എന്ന ചിന്ത അഥവാ ഗുണം ആരോപിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രപഞ്ചസൃഷ്ടി അഥവാ ബഹുത്വം

ഇത്‌ എഴുതി ഫലിപ്പിക്കുവാന്‍ ബുദ്ധിമുട്ടാണ്‌, വായിച്ചു മനസിലാക്കാനും ബുദ്ധിമുട്ടാണ്‌.

അതുകൊണ്ടാണ്‌ ബ്രഹ്മം ഈശ്വരന്‍ എന്ന രണ്ടും ഗുണമുള്ളതും ഇല്ലാത്തതും ആണ്‌ എന്നു പറഞ്ഞത്‌ മനസിലാകാഞ്ഞത്‌

പാര്‍ത്ഥന്‍ said...

@ nasthikan:

നാസ്തികന്റെ ചോദ്യം ഇങ്ങനെ:
[അതെന്തൂട്ട് ദ്രവ്യം!]

ഹെരിറ്റേജ് മാഷ് പറഞ്ഞതിൽ നിന്നും ‘ബ്രഹ്മം’ (ആദിമൂലദ്രവ്യം) എന്തെന്ന് മനസ്സിലാക്കാനും പറഞ്ഞ് ഫലിപ്പിക്കാനും ഉള്ള ബുദ്ധിമുട്ട് മനസ്സിലായിക്കാണുമല്ലൊ.

പ്രപഞ്ച നിർമ്മിതിയുടെ ആദി കാരണം അന്വേഷിക്കാൻ വേണ്ടി "Large Hadron Collider" നിർമ്മിച്ച് ചൂണ്ടയിട്ട് ഇരിക്കുന്ന ശാസ്ത്രജ്ഞന്മാരും കുടുങ്ങിയത് ഇത് എന്താണെന്ന് മനസ്സിലാകാത്തതിനാലാണ്.

ജീവാത്മ-പരമാത്മ ബന്ധത്തെ ഉദാ‍ഹരിക്കാൻ വേണ്ടി കടലിനെയും കൈക്കുമ്പിളിലെ വെള്ളത്തെയും താരത‌മ്യം ചെയ്യാറുണ്ട്.

അതുപോലെ ബ്രഹ്മത്തിനെപ്പോലെ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, അതിന്റെ ചില സ്വഭാവ വിശേഷമുള്ള ഒരു സാധനം കാണിച്ചുതരാൻ കഴിയുന്നത് നമ്മുടെ ‘വൈദ്യുതി’ ആണ്. വൈദ്യുതിക്ക് സ്വന്തമായി കർമ്മമൊന്നും ചെയ്യാൻ കഴിയില്ല, പക്ഷെ മറ്റുള്ളവരൊക്കൊണ്ട് കർമ്മം ചെയ്യിക്കാനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നുണ്ട്.

പാര്‍ത്ഥന്‍ said...

ബ്രൈറ്റിന്റെ പോസ്റ്റിലെ എന്റെ ഒരു കമന്റ് ഇവിടെയും കൊടുക്കുന്നത് ഗുണകരമാകും എന്നു കരുതുന്നു.
---------------------------
സുശീൽ കുമാർ പറയുന്നു:

[ഈ നിര്‍വചനങ്ങള്‍ ഒക്കെ വെറും വാചക്കക്കസര്‍ത്തുമാത്രം. ഒരു തലയ്ക്കല്‍ നിര്‍ഗുണപരബ്രഹ്മവും, മറുതലയ്ക്കല്‍ വിഗ്രഹാരാധനയും. എന്നിട്ട് വിഗ്രഹാരാധനയ്ക്ക് ന്യായീകരണങ്ങള്‍ വേറെയും.]

ചരിത്രത്തിന്റെ വഴികളെ കണ്ടില്ലെന്നു നടിച്ച് ഒരു വിമർശനം നടത്തുന്നതിനോട് അത്ര യോചിപ്പില്ല. വിഗ്രഹാരാധനയിൽ ഊന്നിയുള്ള ദ്വൈത സങ്കല്പം നമ്മുടെ നാട്ടിൽ ഉണ്ടായിട്ട് അധികം കാലമായിട്ടില്ല. അതിന് തുടക്കം വെച്ചത് എല്ലാവരും കൊട്ടിഘോഷിക്കുന്ന ബുദ്ധ-ജൈന മതങ്ങളാണ്. അതിനുശേഷം ലോക അധിനിവേശക്കാരുടെ സെമിറ്റിക് മതങ്ങളുടെ ആധിപത്യവും. അത് സാധാരണ ജനങ്ങൾക്ക് എളുപ്പം മനസ്സിലാവുന്ന തരത്തിലുള്ളതായിരുന്നു. അതുതന്നെയാണ് ബ്രൈറ്റ് ഇവിടെ വിശദമാക്കുന്നതും. എളുപ്പത്തിൽ സ്വീകരിക്കാവുന്ന ഇന്ദ്രിയ അനുഭവങ്ങൾ നിരത്തി വിശ്വസിപ്പിക്കാൻ എളുപ്പമാണ്. എല്ലാം ഒരുക്കിത്തരുന്ന ദൈവങ്ങളുള്ളപ്പോൾ, ഒന്നിനും കഴിവില്ലാത്ത നിർഗുണ-നിരാകാര സങ്കല്പത്തെ ആർക്കുവേണം.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേലായുധൻ എന്ന കുട്ടിക്ക് തൊള്ളായിരമാണൊ ആയിരമാണോ വലുത് എന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇത് മലയാളം മാധ്യമത്തിലെ ഒരു പ്രശ്നമാണ്. ഇംഗ്ലീഷ് മീഡിയക്കാർക്ക് ഇത് മനസ്സിലാവില്ല. മാഷുടെ ചോദ്യത്തിന് ഇവൻ തൊള്ളാ‍യിരമാണ് വലുതെന്നായിരുന്നു ഉത്തരം പറഞ്ഞിരുന്നത്. അടി കുറെ കിട്ടിയിട്ടും അവന് ആയിരമാണ് തൊള്ളായിരത്തെക്കാൾ വലുത് എന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സീതി ഹാജിയുടെ പ്രസംഗവും ‘തൊള്ളായിരത്തിൽ പരം‘ ജനങ്ങളെയായിരുന്നു സംബോധന ചെയ്തിരുന്നത്. അത് ഒരു വലിയ സംഖ്യതന്നെയാണ്.

nasthikan said...

ആദിമൂലതത്വമായ പരബ്രഹ്മം - അതില്‍ അഹം എന്ന- ഞാന്‍ എന്ന ചിന്ത അഥവാ ഗുണം ആരോപിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രപഞ്ചസൃഷ്ടി അഥവാ ബഹുത്വം


= "ക്വാ ക്വാ ക്വാ ക്വാ......" ഇതെത്രെ ആദികാരണം. ഇതിൽ ക്വാ "ക്യാ ക്യാ ക്യാ...... ." ആരോപിക്കപ്പെടുമ്പോഴാണ്‌ സൃഷ്ടി നടക്കുന്നത്.

ഇത്‌ എഴുതി ഫലിപ്പിക്കുവാന്‍ ബുദ്ധിമുട്ടാണ്‌, വായിച്ചു മനസിലാക്കാനും ബുദ്ധിമുട്ടാണ്‌.


അതുകൊണ്ടാണ്‌ "ക്വാ ക്വാ ക്വാ ക്വാ.....". "ക്യാ ക്യാ ക്യാ......" എന്ന രണ്ടും ഗുണമുള്ളതും ഇല്ലാത്തതും ആണ്‌ എന്നു പറഞ്ഞത്‌ മനസിലാകാഞ്ഞത്‌.

nasthikan said...

ജീവാത്മ-പരമാത്മ ബന്ധത്തെ ഉദാ‍ഹരിക്കാൻ വേണ്ടി കടലിനെയും കൈക്കുമ്പിളിലെ വെള്ളത്തെയും താരത‌മ്യം ചെയ്യാറുണ്ട്.

= ആ താരതമ്യമാണല്ലോ ഈ താരതമ്യം, ഈ താരതമ്യമാണല്ലോ ഈ താരതമ്യം. അതായത്‌, ഈ താരതമ്യമാണല്ലോ....

nasthikan said...

അതുപോലെ ബ്രഹ്മത്തിനെപ്പോലെ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, അതിന്റെ ചില സ്വഭാവ വിശേഷമുള്ള ഒരു സാധനം കാണിച്ചുതരാൻ കഴിയുന്നത് നമ്മുടെ ‘വൈദ്യുതി’ ആണ്. വൈദ്യുതിക്ക് സ്വന്തമായി കർമ്മമൊന്നും ചെയ്യാൻ കഴിയില്ല, പക്ഷെ മറ്റുള്ളവരൊക്കൊണ്ട് കർമ്മം ചെയ്യിക്കാനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നുണ്ട്.

= വൈദ്യുതി ഒരു ഭൗതികകുന്ത്രാണ്ടമാണല്ലൊ. നിലനില്ക്കാൻ ഒരു മാധ്യമം വേണമെങ്കിലും. സ്വിച്ച് ഇട്ടാൽ ഓണാക്കുകയും ഓഫാക്കുകയും ചെയ്യാം. അതുപോലെ ഈ പരബ്രഹ്മവും ചിലരുടെയൊക്കെ കയ്യിൽ സ്വിച്ചിട്ടാൻ ഓണാകുകയും ഓഫാക്കുകയും ചെയ്യുന്ന സാധനമാണ്‌. അത് ചില അങ്ങാടി മരുന്നുപോലെയാണ്‌. ചിലചില മാർക്കറ്റുകളിൽ നല്ല ഡിമാന്റാണ്‌.

nasthikan said...

വളരെയധികം ആളുകൾ ‘ഭഗവാൻ’ എന്നു വിശേഷിപ്പിച്ചുപോന്ന സായിബാബയ്ക്ക് അസുഖം വന്നതും, അദ്ദേഹം പ്രവചിച്ചതിനെക്കാൾ (?) മുമ്പുതന്നെ മരിച്ചു എന്നതും എന്തോ ഒരു മഹാസംഭവം ആയി പലരും പറഞ്ഞുകേട്ടു

സന്ന്യാസി എന്നാൽ സന്തോഷ് മാധവനെപ്പോലുള്ള ഒരു ഫ്രോഡ് ആണെന്നു വിശ്വസിക്കുന്ന ജനങ്ങളോട്, ഒരു യഥാർത്ഥ സന്ന്യാസിയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് എങ്ങിനെ വിശദീകരിച്ചാലും സ്വീകാര്യമാവില്ല

= ബാബ പരബ്രഹ്മത്തിന്റെ കെട്യോളുടെ ആങ്ങളയായതുകൊണ്ടാകും സന്തോഷ് മാധവൻ ഫ്രോഡും ബാബ ഭഗവാനുമാകുന്നത്. സന്തോഷ് പിട്ടിക്കപ്പെട്ട ശേഷമുള്ള സന്യാസി, ബാബ പിടിക്കപ്പെടുന്നതിനു മുമ്പുള്ള അല്ലെങ്കിൽ ഒരിക്കലും പിടിക്കപ്പെടാത്ത സന്യാസി.

'ബാബപ്പരബ്രഹ്മ'ത്തിന്റെ കിടപ്പറ തുർന്നപ്പോള്‍ സ്വർണവും വെള്ളിയും കറാൻസിയും കൂട്ടിയിട്ടതുകണ്ട് പലരുടെയും കണ്ണു മഞ്ഞളിച്ചെത്രെ. സന്തോഷ് എത്ര പാവം. മൂന്നാല്‌ സി ഡി മത്രമല്ലേ പാവം കിടപ്പറയിൽ സൂക്ഷിച്ചിരുന്നുള്ളു? ബാബമാരെ വെള്ള പൂശാൻ പരബ്രഹ്മം നല്ല മരുന്നാണ്‌. അങ്ങാടി മരുന്ന്‌.

nasthikan said...

"ഓരോ മനുഷ്യനും ജനിക്കുന്നത് പൂർവ്വജന്മകർമ്മഫലവുമായിട്ടാണ് (സഞ്ചിതകർമ്മം). അതുപോലെ ആർജ്ജിതകർമ്മങ്ങളും മനുഷ്യനെ രോഗിയാക്കും, യോഗിയെയും. "

= അപ്പോ അതാണ്‌ ശരിക്കും പാര്‍ത്ഥന്റെ സൂക്കേട്.. മാറിക്കിട്ടാന്‍ വിഷമം..

പാര്‍ത്ഥന്‍ said...

നാസ്തികന്റെ കമന്റുകൾ കണ്ടല്ലൊ എല്ലാവരും. ചൊറിച്ചിലിന്റെ ‘മൂലവും’ മനസിലാക്കാം. പക്ഷെ പിതൃശൂന്യന്മാരുടെ ഇത്തരം കമന്റുകൾ ഇവിടെ കിടക്കട്ടെ. തെറ്റിദ്ധരിക്കല്ലെ, പിതൃശൂന്യൻ കോടതി അനുവദിച്ചിട്ടുള്ള പ്രയോഗമാണ്. ഒരു ബീജദാദാവായ പിതാവ് ഇല്ല എന്നല്ല ഇതിനർത്ഥം. ഈ ബ്ലോഗ് ലോകത്ത് ഒരു വ്യക്തിത്വം ഇല്ലാത്ത പിതൃശൂന്യൻ എന്നു മാത്രമാണ് ഉദ്ദേശിച്ചത്.

nasthikan said...

പാര്‍ത്ഥാജി,
ബ്ലോഗ് ലോകത്ത് നാസ്തികന്റെ വ്യക്തിത്വമാണ്‌ ഉദ്ദേശിച്ചതെങ്കില്‍ അത് ആവശ്യമുള്ളപ്പോള്‍ പ്രസിദ്ധപ്പെടുത്തും. പക്ഷേ, നാസ്തികന്‍ പറഞ്ഞ കാര്യങ്ങള്‍ ചൊറിച്ചിലാകുന്നതെങ്ങനെ? ഏതാണ്‌ പാര്‍ത്ഥാജിക്ക് ചൊറിഞ്ഞത്? ചൊറിച്ചിലിന്റെ "മൂലം" മനസ്സിലാക്കുന്ന താളിയോലയേതാണാവോ? 'പൂര്‍വ്വജന്മ കര്‍മഫല'മാണോ? അതില്‍ ചൊറിയാനെന്തിരിക്കുന്നു?

പരിണാമത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചുവല്ലോ പാര്‍ത്ഥന്‍? ഈ പരിണാമത്തില്‍ ഏതുവഴിയിലാണ്‌ പൂര്‍വ്വജന്മമുള്ളത്?

പൂര്‍വ്വ ജന്മകര്‍മഫലത്തിന്റെ പേരും പറഞ്ഞിട്ടാണ്‌ പരബ്രഹ്മവാദികള്‍ ഈ നാട്ടിലെ ജനതയെ ചവിട്ടിമെതിച്ചത്. ഇനിയും പഴയ പ്രമാണിക്കാലത്തെ പുന:സ്ഥാപിക്കാന്‍ പ്ലാനുമായിട്ടാണല്ലോ യാഗവും യജ്ഞവുമായി നടക്കുന്നത്. അത് നാലാളറിഞ്ഞുപോകുമോ എന്ന ചൊറിച്ചിലാണോ പര്‍ത്ഥാജീ?

ഈ "പിതൃശൂന്യ സംസ്കാരം" പാര്‍ത്ഥാജിക്ക് മാതാവ് വഴിയോ അതോ പിതാവ് വഴിയോ?

പാര്‍ത്ഥന്‍ said...

@ nasthikan:
[നാസ്തികന്‍ പറഞ്ഞ കാര്യങ്ങള്‍ ചൊറിച്ചിലാകുന്നതെങ്ങനെ?]

ചൊറിച്ചിൽ അനുഭവപ്പെടുന്നതിൽ നിന്നുമാണ് ഇത്തരം ഭാഷയിലുള്ള കമന്റുകൾ വരാറുള്ളത്. അത് എനിക്ക് പരിചയമുള്ളതുമാണ്. അല്ലാതെ എനിക്കല്ല ചൊറിയുന്നത്.


തോള്ളേതോന്നി ചോദ്യങ്ങൾക്ക് തോള്ളേകുത്തി മറുപടി. അതാണെന്റെ ശീലം. അത് പലപ്പോഴും പറഞ്ഞിട്ടുള്ളതും ആണ്. മഴക്കാലത്തെ തകരപോലെ വരുന്ന നാസ്തികന്മാർ അത് അറിഞ്ഞു കാണില്ല. ചോദ്യകർത്താവ് മര്യാദ പാലിക്കുന്നുണ്ടെങ്കിൽ മാത്രമെ എനിക്കും അത് പാലിക്കേണ്ടതുള്ളൂ. അത് ഓർമ്മയുണ്ടായിരിക്കണം.

താങ്കൾ എന്നോട് ചോദ്യങ്ങൾ ചോദിക്കാനാണെങ്കിൽ എന്റെ ഇതിനുമുമ്പിലത്തെ 5-6 പോസ്റ്റുകൾ വായിക്കുക. അതിനുശേഷം ചോദിക്കുക. ഇപ്പോൾ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ഒരു പോസ്റ്റായിത്തന്നെയുണ്ട്. (പുനർജന്മം)

[പരിണാമത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചുവല്ലോ പാര്‍ത്ഥന്‍?]

അതെപ്പെ????

പാര്‍ത്ഥന്‍ said...

@ nasthikan:

എന്റെ പോസ്റ്റിൽ ‘ബാബ‘ ദൈവമാണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ; ആ തെറ്റ് ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയ്യാറാണ്. പൊതുജനങ്ങൾ പറയുന്നതെല്ലാം എന്റെ അഭിപ്രായമായി എടുക്കില്ല എന്നു വിചാരിക്കുന്നു.

nasthikan said...

തൊള്ളേ തോന്ന്യ ചോദ്യം തന്നെ, തോന്നാത്തത് എങ്ങനെ ചോദിക്കും പാര്‍ത്ഥാജീ.

പരിണാമത്തെക്കുറിച്ച് എന്തിന്‌ വാതോരാതെ സംസാരിക്കണം ഇപ്പറഞ്ഞതുതന്നെയല്ലേ അതിന്റെ അടിസ്ഥാനം: ഏകകോശജീവിയിൽനിന്നും മനുഷ്യൻ വരെയുള്ള പരിണാമദശയിലെ എല്ലാ ജീവികളെയും

തൊള്ളെ കുത്തിയതുപോയിട്ട് കുത്താത്ത ഉത്തരം പോലും കിട്ടീലല്ലോ? കിട്ടിയത് 'പിതൃശൂന്യം' മാത്രം.

nasthikan said...

1."തോള്ളേതോന്നി ചോദ്യങ്ങൾക്ക് തോള്ളേകുത്തി മറുപടി. അതാണെന്റെ ശീലം. അത് പലപ്പോഴും പറഞ്ഞിട്ടുള്ളതും ആണ്."

2.കൃഷ്ണൻ തന്റെ കുടുംബനാശം കണ്ടുകൊണ്ട് മരിക്കേണ്ടിവരും എന്ന് ഗാന്ധാരി കൃഷ്ണനെ ശപിക്കുമ്പോഴും, വേടൻ എയ്ത അമ്പുകൊണ്ട് കൃഷ്ണൻ മരിക്കാനിടയാകുമ്പോഴും വിധിയുടെ സഹജമായ അവസ്ഥകണ്ട് കൃഷ്ണൻ മന്ദഹസിക്കുകയാണുണ്ടായത്.

സ്നേഹത്തിന്റെ മൂർത്തിയായ ഒരു ദൈവത്തിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ യേശുവിനെ എല്ലാവരും ചേർന്ന് കുരിശ്ശിലേറ്റി. ക്രൂശിതനായ യേശു കുരിശിൽ കിടന്നു പിടയുമ്പോഴും, ഏകസത്യമായ ദൈവത്തോട് “പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്കറിയില്ല. ഇവർക്ക് മാപ്പു നല്കേണമേ” എന്നു പറയുമ്പോൾ സത്യത്തിലധിഷ്ഠിതമായ ക്രോധരഹിതമായ അഹിംസയുടെ ഒരു ദൃഷ്ടാന്തം നമുക്കു ലഭിക്കുന്നു.

ചുന്ദൻ എന്ന ഒരു സാധു മനുഷ്യൻ കൊടുത്ത, വിഷലിപ്തമായ പഴയ ആഹാരം കഴിച്ചാണ് ഭഗവാൻ ബുദ്ധന് ശരീരം വെടിയേണ്ടി വന്നതെങ്കിലും, തന്റെ ജീവിതത്തിൽ ലഭിച്ച മൂന്ന് അനുഗ്രഹീത ആഹാരങ്ങളിലൊന്നാണ് ചുന്ദൻ കൊടുത്ത അത്താഴം എന്നു പറഞ്ഞ്, തന്റെ മരണത്തിനിടയാക്കിയ ആതിഥേയനെ അനുഗ്രഹിക്കുകയാണ് ബുദ്ധൻ ചെയ്തത്.


= ഈ മനാന്മാരുടെയൊക്കെ മനദ്വചനങ്ങള്‍ പകര്‍ത്തിവെച്ചിട്ടും തനിക്കതിന്റേതായ യാതൊരു പുരോഗതിയുമില്ലെന്നാണ്‌ ആദ്യത്തെ മഹദ്വചനം വ്യക്തമാക്കുന്നത്. ആദ്യമൊന്ന് സ്വയം നന്നാകാന്‍ ശ്രമിക്കൂ പാര്‍ത്ഥാജി. പിതൃശൂന്യമൊക്കെ പോകട്ടെ.

nasthikan said...

ബാബ ദൈവമാണെന്ന് താങ്കള്‍ പറഞ്ഞതായി ഞാന്‍ പറഞ്ഞില്ലല്ലോ പാര്‍ത്ഥാജി.. ബാബ ഭഗവാനും സന്തോഷ് മാധവന്‍ ഫ്രോഡുമാകുന്നത് ബാബയെ വെളുപ്പിക്കുന്ന ഏര്‍പ്പാടാണെനാണ് നാസ്തികന്‍ പറഞ്ഞത്. അത് ചോദ്യമല്ല, പ്രസ്താവനയാണ്‌.

nasthikan said...

താങ്കളുടെ 'പുനര്‍ജന്മം' മുഴുവന്‍ വായിച്ചിട്ടും വണ്ടി ഇപ്പോഴും തിരുനക്കര ക്ഷമിക്കണം, കൊടകര തന്നെയാണല്ലോ പാര്‍ത്ഥാജീ.

പാര്‍ത്ഥന്‍ said...

@ nasthikan:

പരിണാമത്തെക്കുറിച്ച് ഞാൻ എന്തോ പറഞ്ഞെന്നു പറഞ്ഞ ഒരു കമന്റിന് മറുപടിയായി 7-ആമത്തെ കമന്റിൽ വ്യക്തമാക്കിയതാണ്. മനസ്സിലാകാത്തതും, അതിവായനയാലുണ്ടാകുന്നതുമായ പ്രശ്നങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല.

കൃഷ്ണനും, യേശുവും, ബുദ്ധനും മരിക്കുമ്പോൾ എന്നെക്കുറിച്ച് ഓർത്തുകാണില്ല. അവർ മരിച്ചു ചെന്ന് വെല്യേ ദൈവത്തോട് റക്കമെന്റ് ചെയാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടാകാം നന്നാവാത്തത്. അടുത്ത ജന്മം എന്തായാലും നന്നായിക്കോളാമേ.

nasthikan said...

കൃഷ്ണനും, യേശുവും, ബുദ്ധനും മരിക്കുമ്പോൾ എന്നെക്കുറിച്ച് ഓർത്തുകാണില്ല. അവർ മരിച്ചു ചെന്ന് വെല്യേ ദൈവത്തോട് റക്കമെന്റ് ചെയാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടാകാം നന്നാവാത്തത്. അടുത്ത ജന്മം എന്തായാലും നന്നായിക്കോളാമേ.

= Good.അതിന്റെ അടുത്ത ജന്മത്തിലായാലും മതി. അതുവരെ മറ്റുള്ളവര്‍ക്ക് ഉപദേശിക്കുന്നതില്‍ കുറവൊന്നും കാട്ടരുത്.

നിര്‍ഗുണത്തെ പ്രസംഗിക്കുകയും സഗുണത്തെ ഘോഷിക്കുകയും ചെയ്യുന്ന അതേ ഇരട്ടത്താപ്പ്. ഇതുതന്നെ ബ്രാഹ്മണമതത്തിന്റെ മുഖമുദ്ര.

പാര്‍ത്ഥന്‍ said...

@ nasthikan:

അത് മാത്രം പറയരുത്. ഞാൻ ആരെയും ഉപദേശിക്കാൻ പോകാറില്ല. താങ്കൾ ഇതിനുമുമ്പ് പറഞ്ഞപോലെ, പ്രസ്താവനകൾ മാത്രമാണ്. ഉപദേശം എന്നു പറയുമ്പോൾ അനുസരിപ്പിക്കാൻ ശ്രമിക്കുക എന്നൊരു വ്യംഗ്യാർത്ഥം വരുന്നുണ്ട്. അതുണ്ടാവില്ല.

നിർഗുണത്തെ പ്രസംഗിച്ച് സഗുണത്തെ ഘോഷിക്കുക എന്നു പറഞ്ഞത്, ദൈവത്തിനെ സ്വാർത്ഥലാഭത്തിന് ഉപയോഗിക്കാമെന്നു വിശ്വസിക്കുന്നവരെയാണ് ഉദ്ദേശിച്ചത് എന്നു കരുതുന്നു. എന്നെ അതിൽ പെടുത്തിയത് ഏതു മാനദണ്ഡം വെച്ചായിരുന്നു എന്നു മനസ്സിലായില്ല. അങ്ങിനെയൊരു ദൈവം ഇല്ലെന്നു വിശ്വസിക്കുന്ന എനിക്കിട്ടു തന്നെ വേണം.

പാര്‍ത്ഥന്‍ said...

@ nasthikan

[താങ്കളുടെ 'പുനര്‍ജന്മം' മുഴുവന്‍ വായിച്ചിട്ടും വണ്ടി ഇപ്പോഴും തിരുനക്കര ക്ഷമിക്കണം, കൊടകര തന്നെയാണല്ലോ പാര്‍ത്ഥാജീ. ]

ഈ ഒരു അഭിപ്രായത്തിൽ നിന്നുതന്നെ താങ്കളുടെ വിശ്വാസങ്ങൾ, മതം, (ശുഷ്ക)ചിന്ത, ഓർമ്മ, (വക്ര)ബുദ്ധി എന്നിവയെക്കുറിച്ച് ഒരു ഏകദേശരൂപം കിട്ടുന്നുണ്ട്.

ഇതെല്ലാം മനസ്സിലാക്കാനുള്ള ദിവ്യശക്തിയുണ്ടോ എന്നായിരിക്കും ഇതിന്റെ മറുചോദ്യം. അതിന് ഒരു ഉദാഹരണം പറയാം.

ചെറുപ്പകാലത്ത് ഭാരത് സർക്കസ്സ് നാട്ടിൽ വന്ന കാലം. ഷോ ആരംഭിക്കുന്നതിനുമുമ്പ് ഞങ്ങൾ അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കാണാൻ പോയി. അവിടെ ആനകളും ടെന്റിൽ നിൽക്കുന്നുണ്ടായിരുന്നു. ഒരാൾ പറഞ്ഞു; എല്ലാം പെണ്ണാനകളാണ്. മോഴ എന്ന വർഗ്ഗം ഉള്ളത് അന്ന് അറിയില്ലായിരുന്നു. ആ സമയത്താണ് അതിൽ ഒരാന അവന്റെ ശുഷ്കാന്തിയും പുറത്തിട്ട് മൂത്രമൊഴിക്കുന്നത് കണ്ടത്. അപ്പോൾ ഞാൻ പറഞ്ഞു, ഇതിൽ ആണാനയും ഉണ്ട്, കണ്ടില്ലെ മൂത്രമൊഴിക്കുന്നത്. അപ്പോൾ പെണ്ണാനകൾ മാത്രമാണുള്ളത് എന്നു പറഞ്ഞ സുഹൃത്തിന്റെ പ്രസ്താവന; ‘അതൊക്കെ’ ഉണ്ടായിക്കോട്ടെ, അതിന് കൊമ്പില്ല, അതുകൊണ്ട് പെണ്ണുതന്നെ. അവനെ അതിൽ കൂടുതൽ എന്തു പറഞ്ഞാണ് അതൊരു കൊമ്പില്ലാത്ത കൊമ്പനാണെന്നു പറഞ്ഞു മനസ്സിലാക്കുക എന്നു വിചാരിച്ച് ഞാൻ സ്തബ്ധനായി നിന്നു.

nasthikan said...

"ശരീരമല്ല ആത്മാവ്. ശരീരത്തിൽ നിന്നും ഭിന്നമായ ചേതനവും അഭൌതികവുമായ സത്തയാണ് ആത്മാവ്"

"ഇങ്ങനെ ചിന്തിച്ചാൽ, ശാരീരിക ജീവിതത്തിന്റെ ആരംഭമല്ല ജീവാത്മാവിന്റെ ആരംഭം എന്നു മനസ്സിലാക്കാവുന്നതാണ്."

" ആത്മാവ് ശരീരത്തിനു മുമ്പേ ഉണ്ടായിരുന്നു. മരണാനന്തരവും ഉണ്ടായിരിക്കും."

"ആത്മാവിന്റെ അമരത്വത്തെ അംഗീകരിക്കുന്നവർ അതിന് ഒറ്റ ജന്മമേ ഉള്ളൂ എന്നു വിശ്വസിച്ചാൽ ജീവന്റെ മൌലിക സമസ്യകളൊന്നും പരിഹരിക്കാനാവുകയില്ല."

= ശരീരത്തിൽ നിന്നും ഭിന്നമായ, ശരീരബന്ധിയല്ലാത്ത ഒരു ആത്മാവ് നിലനില്ക്കുന്നുണ്ട് എന്നുള്ള വികലധാരണയുടെ ഉല്പ്പന്നങ്ങളാണ്‌ മുകളിലെ ജല്പനങ്ങളെല്ലാം. ഇതിന്‌ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. മറ്റു മതക്കാർ അവരുടെ മതത്തിൽ പറായാത്തതുകൊണ്ടാണ്‌ പുനർജന്മത്തെ അവിശ്വസിക്കുന്നതെന്ന് ആക്ഷേപിക്കുന്ന പാർത്ഥൻ സ്വന്തം വിശ്വാസപ്രമാണത്തിൽ പറയുന്നു എന്നതിനപ്പുറം എന്ത് ശാസ്ത്രീയമായ അടിത്തറയിലാണ്‌ ഈ കണ്ടുപിടുത്തങ്ങൾ നടത്തുന്നത്?
താങ്കൾ ഇപ്പറഞ്ഞത് സത്യം:
വൈദികശാസ്ത്രങ്ങൾ ഈ സമസ്യയ്ക്ക് കണ്ടെത്തിയ പ്രാമാണികപൂരണമാണ് ഒരു ശരീരം വിട്ടാൽ പുതിയതൊന്ന് ലഭിക്കും എന്നത്.

=ഇതൊരു സമസ്യാപൂരണം മാത്രമാണ്‌. അത് സത്യമാകണമെന്ന് യാതൊരു നിർബന്ധവുമില്ല. സെമിറ്റിക് മതക്കാരുടെ സ്വർഗ-നരക-പരലോകവിശ്വാസത്തേക്കാൾ പുനർജന്മവദത്തിന്‌ യാതൊരു മേന്മയുമില്ല. രണ്ടും സാങ്കല്പ്പിക കഥകൾ മാത്രം.

nasthikan said...

"നിത്യതയുടെ മഹാസാഗരത്തിൽ ഉണ്ടായി മറയുന്ന ക്ഷണികതയുടെ ഒരു തരംഗം പോലെയാണ് ഭാരതീയൻ ജീവിതത്തെ കാണുന്നത്.

= ചില ബ്രാഹ്മണർ പറഞ്ഞുവെച്ച അസംബന്ധങ്ങളെല്ലാം എന്തിന്‌ ഭാരതീയരുടെ മേൽ കെടിവെയ്ക്കണം ഹേ.

"ഈ ഒരു അഭിപ്രായത്തിൽ നിന്നുതന്നെ താങ്കളുടെ വിശ്വാസങ്ങൾ, മതം, (ശുഷ്ക)ചിന്ത, ഓർമ്മ, (വക്ര)ബുദ്ധി എന്നിവയെക്കുറിച്ച് ഒരു ഏകദേശരൂപം കിട്ടുന്നുണ്ട്.

=പാർത്ഥന്റെ മൂഢവിശ്വാസത്തെ ചോദ്യം ചെയ്യുന്നവർ എല്ലാം ശുഷ്കചിന്റെകരും വക്രബുദ്ധികളുമാണെന്ന ബോധം പോലും കിരാതമായ ബ്രാഹ്മണ സംസകാരത്തിന്റേതാണ്‌. വേദം ശ്രവിക്കുന്ന ബ്രാഹ്മണതരരുടെ ചിവിയിൽ ഈയം ഉരുക്കിയൊഴിക്കാമെന്ന് കല്പ്പിച്ച് സംസ്കാരശൂന്യരുടെ അഹന്തയാണ്‌ പാർത്ഥൻ! നല്ല നമസ്കാരം.

nasthikan said...

u r great.it s very good.

ശങ്കരനാരായണന്‍ മലപ്പുറം said...

ഇപ്പഴാ വായിച്ചത്.