ജാതിനിഷേധത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ഗുരുദേവന്റെ ‘ജാതിനിർണ്ണയം’ എന്ന കൃതിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിനു മുമ്പിലത്തെ പോസ്റ്റ്.
അതിന്റെ തുടർച്ചയായി പത്തു പദ്യങ്ങളുള്ള ‘ജാതിലക്ഷണം’ എന്ന കൃതിയിലെ ചില പ്രധാന ഭാഗങ്ങൾ മാത്രം ഇവിടെ പരിചയപ്പെടുത്തുന്നു.
ഗുരുദേവന്റെ ജാതിനിഷേധമെന്ന മഹത്തായ സന്ദേശത്തിന്റെ ശാസ്ത്രീയ പശ്ചാത്തലം വിശദീകരിക്കുന്ന ഒരു കൃതിയാണ് ‘ജാതിലക്ഷണം’.
പുണർന്നു പെറുമെല്ലാമൊരിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊരിണയാർന്നൊത്തു കാണ്മതും.
ഓരോ ഇനത്തിനും മെയ്യുമോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും തണുവും നോക്കുമോർക്കണം.
[പരസ്പരം ആലിംഗനബദ്ധരായി സന്തത്യുല്പാദനം നടത്തുന്നവയെല്ലാം ഒരിനത്തിൽ പെടുന്നു. ആലിംഗനബദ്ധരാകാതെ സന്തത്യുല്പാദനം നടത്തുന്നവ മനുഷ്യജാതിയല്ല. ഈ ലോകത്ത് ഇണ ചേരുന്നതിൽ ഒരുമിക്കുന്നവയും ഒരു പ്രത്യേക വർഗ്ഗമായി കരുതപ്പെടാം. ഓരോ വർഗ്ഗത്തിലും ദേഹത്തിന്റെ ആകൃതിഭേദവും പ്രത്യേക രീതിയിലുള്ള ശബ്ദം പുറപ്പെടുവിക്കലും പ്രത്യേക തരത്തിലുള്ള ഗന്ധവും ഭക്ഷണരുചിയും ദേഹത്തിലെ ഊഷ്മാവും ശൈത്യവും പ്രത്യേകതരം നോട്ടവും ശ്രദ്ധിച്ചറിയേണ്ടതാണ്.]
ജാതിനിർണ്ണയത്തിനുതകുന്ന വ്യക്തമായ ഒരു ലക്ഷണമാണ് ഇണചേരുക എന്നത്. ഒരേ വർഗ്ഗത്തിൽപ്പെട്ട സ്ത്രീപുരുഷന്മാരല്ലാതെ (ആൺ-പെൺ) ഒരിക്കലും സന്തത്യുല്പാദനത്തിനായി
ഇണചേരാറില്ല. ഇക്കാര്യത്തിൽ മനുഷ്യജാതിക്കൊരു പ്രത്യേകതകൂടിയുണ്ട്. പരസ്പരം ആലിംഗനബദ്ധരായി ഇണചേർന്നാണ് മനുഷ്യവർഗ്ഗം സന്തത്യുല്പാദനം നടത്തുന്നത്. മനുഷ്യരുടെ ഇടയിൽ ഈ ഇണചേരലിന് യാതൊരു പരസ്പര ഭേദവും ഇല്ലാത്തതുകൊണ്ടുതന്നെ മനുഷ്യരെല്ലാം ഒരേ വർഗ്ഗമാണെന്നുള്ളതിനു മറ്റൊരു തെളിവും ആവശ്യമില്ല.
ഒരു വർഗ്ഗത്തിൽ വിട്ടുപോകാതെ തുടർന്ന് നിൽക്കുന്ന സ്വഭാവമേതാണോ അതാണ് വർഗ്ഗലക്ഷണം. പരിതഃസ്ഥിതിമൂലം വന്നുചേർന്നതോ പിന്നീട് വിട്ടുമാറാവുന്നതോ ആയ യാതൊരു സ്വഭാവവും വർഗ്ഗലക്ഷണമായി അംഗീകരിക്കാൻ പാടില്ല. ഒരാളെ കണ്ടുമുട്ടിയാൽ പേരെന്താണ്, നാടേതാണ്, തൊഴിലെന്താണ് എന്നീ മൂന്നു ചോദ്യങ്ങളും ചോദിച്ചാൽ മതിയാകും. പരിചയപ്പെടാനായി അവ ചോദിക്കുക. നിന്റെ ജാതിയെന്താണ് എന്നു ചോദിക്കരുത്.
വർഗ്ഗമേതെന്നു വിളിച്ചറിയിക്കുന്ന ശരീരം തന്നെ ഒരുവന്റെ ജാതി ഏതാണെന്നറിയിച്ചു തരുന്നതുകൊണ്ട് ചിന്താശക്തിയും കാഴ്ചശക്തിയുമുള്ളവർ ജാതിയേതാണെന്നൊരിക്കലും ആരോടും ചോദിയ്ക്കയില്ല. അപ്പോൾ ആരെങ്കിലും ജാതി ചോദിച്ചാൽ അയാൾക്ക് ചിന്താ ശക്തിയും കാഴ്ചശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു എന്നർത്ഥം. അഥവാ ചിന്തിച്ചും കണ്ടും അറിയാൻ കഴിയാത്ത കൃത്രിമമായ ഏതോ ജാതി കല്പന ഉള്ളിലിരുന്ന് അയാളെ വീർപ്പുമുട്ടിക്കുന്നു എന്നറിയേണ്ടതാണ്.
കൃത്രിമ ജാതി ചോദിച്ചും പറഞ്ഞും ഉറപ്പിച്ചാൽ ചിലരിൽ താൻ കേമനാണെന്നുള്ള ഭാവവും മറ്റു ചിലരിൽ താൻ അധമനാണെന്നുള്ള ഭാവവും വന്നു ചേരും.
സത്യമാർഗ്ഗത്തിൽ ഇതു രണ്ടും പതനമാണ്. ഇരുകൂട്ടരും സത്യത്തിൽ നിന്നകന്നു ദുഃഖിക്കാനിടയാകും. ഈ സത്യാന്വേഷണ രഹസ്യം അറിയാവുന്നതുകൊണ്ടാണ് ഗുരുദേവൻ ജാതി ചോദിക്കരുത്, പറയരുത് എന്ന് നിർദ്ദേശിച്ചത്.
(തുടരും)
Monday, June 15, 2009
Sunday, June 14, 2009
ഒരു ജാതി ഒരു മതം - 1
ചിലജാതി കോമരങ്ങൾ ജാതി ചൊല്ലി തുള്ളുന്നത് ഇവിടെയും ഇവിടെയും കാണാം.
വിമർശിക്കുന്നത് പൌരാണിക ചാതുർവർണ്ണ്യത്തെയാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും
നമുക്ക് അനുഭവവേദ്യമായ ജാതിചിന്തയെയാണ് എല്ലാവരും എടുത്തു പറയുന്നത്. ചാതുർവർണ്ണ്യത്തിന് നല്ല നിറം ഉണ്ടെങ്കിലും അത് അദൃശ്യമാണ്. ജാതി ചിന്തകൾ വളർന്നു വന്ന് തൊട്ടുകൂടായ്മയിലേയ്ക്കും വിഭാഗീയ ചിന്താഗതിയിലേയ്ക്കും എത്തിച്ചതിൽ ഭഗവത് ഗീതക്കാണോ, ഇതിഹാസങ്ങൾക്കാണോ, സ്മൃതികൾക്കാണോ, ബ്രാഹ്മണന്മാർക്കാണോ, ഫ്യൂഡൽ ഭരണ സമ്പ്രദായത്തിനാണോ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടാവുക? ഞാൻ വായിച്ച ചില കാര്യങ്ങൾ ഇവിടെ
കുറിക്കുന്നു. തർക്ക-വിതർക്കങ്ങൾ എനിയ്ക്കു പറയാനുള്ളത് പറഞ്ഞു കഴിഞ്ഞതിനുശേഷമാകുന്നതാവും ഉചിതം.
ജാതി ഭേദവും അവാന്തര ജാതിഭേദവും കൊണ്ട് ഭ്രാന്താലയമായിത്തീർന്ന രാഷ്ട്രത്തിന് (പ്രത്യേകിച്ച് കേരളത്തിന്) ഗുരുദേവൻ നൽകിയ ഏറ്റവും വലിയ സന്ദേശം ജാതി നിഷേധമായിരുന്നു. ജാതിയുണ്ടെങ്കിൽ അതെന്താണ്? ജാതിയും ജന്മവും തമ്മിലുള്ള ബന്ധമെന്താണ്? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മുദ്രാവാക്യത്തിന്റെ അന്തഃസത്ത എന്താണ്? ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഗുരുദേവന്റെ ഈ കൃതിയിൽ നിന്നും നിസ്സംശയമായ
മറുപടി ലഭിക്കുന്നു. ഇതു വായിച്ച് മനനം ചെയ്യുന്ന ഒരാൾക്ക് ജാതിപിശാചിന്റെ പിടിയിൽ നിന്നും രക്ഷ കിട്ടും.
ജീവികളെ മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ എന്നിങ്ങനെ രൂപഭേദമനുസരിച്ച് ഇനങ്ങളായി വേർതിരിച്ചാൽ മനുഷ്യത്വാദി ജാതികളുണ്ടാകാം. അല്ലാതെ ഒരേ രൂപത്തിലുള്ള ജീവികളെ ജാതികളായി വേർതിരിക്കുന്നത് അത്യന്തം അശാസ്ത്രീയമാണെന്നാണ് ഗുരുദേവൻ വെളിപ്പെടുത്തി തരുന്നത്.
മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോfപിന.
[എപ്രകാരമാണോ പശുവർഗ്ഗത്തിൽപ്പെട്ട ജന്തുക്കൾക്ക് ഗോവിന്റെ ഭാവം എന്ന അർത്ഥമുള്ള ഗോത്വം ജാതിയാണെന്ന് തർക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ മനുഷ്യർക്ക് മനുഷ്യത്വമെന്നത് ജാതിയായി ഗണിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ടു കിട്ടുന്നതായി
കരുതപ്പെടുന്ന ബ്രാഹ്മണാദി ജാതി ഇപ്രകാരം യുക്തിയൊന്നുമുള്ളതല്ല. കഷ്ടം, ആരും തന്നെ യാഥാർത്ഥ്യമെന്തെന്നറിയുന്നതേയില്ല.]
‘ജാതി’ എന്ന പദത്തിന് ജനനാലുള്ളത് എന്നാണർത്ഥം. ജനനാൽ ഉള്ളത് എന്നു പറഞ്ഞാൽ മരണം വരെ വിട്ടുപോകാത്തത് എന്നുമാണ് താല്പര്യം. ഈ അർത്ഥത്തിൽ ഒരു വർഗ്ഗത്തിന് ജനനാൽ ഉള്ളതും മരണം വരെ വിട്ടുപോകാത്തതുമായ രൂപമേതാണോ അതാണ് ജാതി നിർണ്ണയത്തിന് ഹേതു. അതിനെയാണ് താർക്കികന്മാരും മറ്റും ജാതി നിർണ്ണയഘടകമായി അംഗീകരിക്കുന്നത്. ആ നിലയിൽ മനുഷ്യന്റെ മനുഷ്യശരീരം ജനനാൽ ഉള്ളതും മരണംവരെ വിട്ടുപോകാതെ മനുഷ്യ ശരീരമായിത്തന്നെ തുടരുന്നതുമാണ്. അതിനെ ആസ്പദമാക്കി മനുഷ്യർക്കു മുഴുവനും മനുഷ്യത്വമെന്ന ജാതി കൽപ്പിക്കാവുന്നതാണ്. പശുക്കൾക്കും കാളകൾക്കും മറ്റും അവയുടെ ഗോശരീരം ജനനാൽ ഉള്ളതും മരണം വരെ തുടരുന്നതുമായതുകൊണ്ട് അവയ്ക്കൊക്കെക്കുടി ഗോത്വം എന്ന ജാതി കൽപ്പിച്ചിരിക്കുന്നതുപോലെ, ഇന്നു മനുഷ്യരുടെ ഇടയിൽ നിലവിലുള്ള ബ്രാഹ്മണത്വാദി വേർതിരിവിന് ഇങ്ങനെ ജനനവുമായി ബന്ധപ്പെടുത്താവുന്ന
യാതൊരു യുക്തിയുമില്ല.
“ജാതി നിർണ്ണയം”
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ.
ഒരു ജാതിയിൽ നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോർക്കുമ്പോഴൊരു ജാതിയിലുള്ളതാം.
നരജാതിയിൽ നിന്നത്രെ പിറന്നീടുന്നു വിപ്രനും
പറയന്താനുമെന്തുള്ളതന്തരം നരജാതിയിൽ?
പറച്ചിയിൽ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവർത്ത കന്യയിൽ.
ഇല്ലജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.
(5 പദ്യങ്ങളുള്ള ഈ കൃതിയുടെ വ്യാഖ്യാനം എല്ലാവർക്കും അറിയാമെങ്കിലും, ഒരു ചെറിയ വിവരണം നൽകാം എന്നു കരുതുന്നു.)
[മനുഷ്യന് ജാതിയൊന്നേയുള്ളൂ. മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ , ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ , ആകൃതി ഒന്നേയുള്ളൂ , ഈ മനുഷ്യവർഗ്ഗത്തിൽ ഭേദം ഒന്നും തന്നെ കൽപ്പിക്കാനില്ല.
മനുഷ്യന്റെ സന്താന പരമ്പര മനുഷ്യവർഗ്ഗത്തിൽ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാൽ മനുഷ്യവർഗ്ഗം മുഴുവൻ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.
ബ്രാഹ്മണനും പറയനും മനുഷ്യവർഗ്ഗത്തിൽ നിന്നു തന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യ വർഗ്ഗത്തിൽ ഭേദം എന്താണുള്ളത്.
പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹർഷി അദൃശ്യന്തി എന്നു പേരായ പറച്ചിയിൽ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസൻ മത്സ്യഗന്ധി എന്നു പേരായ മുക്കുവസ്ത്രീയിൽ ജനിച്ചതായും കാണുന്നു.
വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.]
മനുഷ്യമാഹാത്മ്യത്തിനും ജന്മത്തിനും തമ്മിൽ ബന്ധം കല്പിച്ചത് ഏതോ സ്വാർത്ഥമതികൾ ഇടയ്ക്കുവെച്ചു ചെയ്ത കൃത്രിമമാണെന്നത് തീർച്ചയാണ്. ജനിക്കുമ്പോൾ അജ്ഞരായ കുട്ടികളായിത്തന്നെയാണ് സകലരും ജനിക്കുന്നത്. വളരുന്നതോടെയാണ് ഗുണകർമ്മങ്ങൾ വേർതിരിയുന്നത്. ഉത്തമഗുണകർമ്മങ്ങളുള്ള മഹത്തുക്കൾ പലപ്പോഴും താണ കുടുബങ്ങളിലും വർഗ്ഗങ്ങളിലുമാണധികവും ജനിക്കുന്നത്. മനുഷ്യന്റെ ഗുണകർമ്മ മാഹാത്മ്യങ്ങൾ ഒരേ
ജന്മത്തിൽ തന്നെ മാറിവരാവുന്നതേയുള്ളൂ. അതുകൊണ്ട് ജന്മത്തെ ആസ്പദമാക്കിയുള്ള എല്ലാ വേർതിരിവുകളും കൃത്രിമങ്ങളും സ്വാർത്ഥ പ്രേരിതങ്ങളുമാണ്.

Tuesday, June 2, 2009
പുരാണവും മ്ലേച്ഛന്മാരും
പുരാണങ്ങൾ:
“പുരാണമിത്യേവ നഃ സാധുസർവ്വം”.
പുരാണങ്ങൾ എപ്പോഴും സാധുവായിരിക്കണമെന്നില്ല. അതുകൊണ്ട് പുരാണങ്ങൾ എഴുതിയ ഋഷിമാർ അതിനെക്കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളത് എന്നുകൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും.
“വിജ്ഞാന വൈരാഗ്യ വിവക്ഷയാവിഭോ
വചോ വിഭൂതിർന്നതു പാരമാർത്ഥ്യം”.
വിജ്ഞാനമുണ്ടാക്കുവാനും വൈരാഗ്യമുണ്ടാക്കുവാനുമാണ് പുരാണങ്ങൾ എഴുതിയിരിക്കുന്നത്. വേദങ്ങളിലെ ശാസ്ത്രസത്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തവർക്ക് അതെല്ലാം മനസ്സിലാക്കാനുള്ള ഒരു എളുപ്പവഴിമാത്രമാണ് കഥാരൂപത്തിലുള്ള പുരാണങ്ങൾ. അതിലെ സന്ദേശം മാത്രമാണ് ഉൾക്കൊള്ളേണ്ടത്.
ഭവിഷ്യപുരാണത്തിലും ഹൈന്ദവ വേദങ്ങളിലും ആദംനബിയെക്കുറിച്ചും, മുഹമ്മദ്നബിയെക്കുറിച്ചും വ്യക്തമായ സൂചനകളുണ്ടെന്ന് ബീമാപള്ളിയും അതുപോലുള്ള ചില പ്രചരണകേന്ദ്രങ്ങളും അവകാശപ്പെടുന്നു. അതുമാത്രമല്ല, മുഗൾ ചക്രവർത്തിമാരെക്കുറിച്ചും, ബ്രിട്ടീഷ് രജ്ഞിയെക്കുറിച്ചും, എന്തിന് അവരുടെ കൽക്കത്തയിലെ കമ്പനിയെക്കുറിച്ചുപോലും ഈ പറയുന്ന ഭവിഷ്യപുരാണത്തിൽ ഉണ്ട്. ഈ ഭവിഷ്യപുരാണം എഴുതിയ ഋഷിമാരെ സമ്മതിക്കണം.
മ്ലേച്ഛന്മാർ :
മ്ലേച്ഛന്മാർ എന്നാൽ മുസ്ലീംങ്ങൾ ആണോ? ബീമാപള്ളിയിൽ - മുഹമ്മദുനബിയെക്കുറിച്ച് ഹൈന്ദവ വേദങ്ങളിൽ പലയിടത്തും വ്യക്തമായി സൂചനയുണ്ടെന്നു പറയുന്ന ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഒരു സ്ഥലത്തും അവർ മുസ്ലീം ആണെന്നു പറഞ്ഞിട്ടില്ല. എങ്കിലും അത് മുസ്ലീം മതത്തെക്കുറിച്ചാണെന്നായിരുന്നു വാദം. ‘മുസൈലൈനവൻ’ എന്ന (സംസ്കൃത പദം ???) പദത്തിനു പോലും മുസ്ലീംങ്ങൾ എന്ന അർത്ഥം അവിടെ കൊടുത്തു കണ്ടില്ല. എങ്കിലും ഹൈന്ദവ വേദങ്ങളിലും പുരാണങ്ങളിലും പറയുന്ന ‘മ്ലേച്ഛന്മാർ’ വരാൻ പോകുന്ന പ്രവാചകനായ മുഹമ്മദുനബിയിലും അള്ളാഹുവിലും വിശ്വസിക്കുന്നവരെക്കുറിച്ചാണെന്നാണ് സമർത്ഥിക്കുന്നത്. അതിനെ വിമർശിക്കലല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. മ്ലേച്ഛന്മാർ ആരാണ് എന്ന അന്വേഷണത്തിൽ കണ്ടെത്തിയവരെ പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ.
മ്ലേച്ഛ = അപരിഷ്കൃതമായ, അനാര്യമായ, ഭ്രഷ്ടനായ.
മ്ലേച്ഛൻ = അപരിഷ്കൃതൻ, പാപി, കുറ്റക്കാരൻ.
മ്ലേച്ഛം = സംസ്കൃതം ഒഴികെയുള്ള ഭാഷ, വിദേശഭാഷ.
ആര്യൻ = ആര്യവർഗ്ഗത്തിൽ പെട്ടവൻ, ദൂരെനിന്നും പോന്നവൻ, ശ്രേഷ്ഠൻ.
ആര്യശബ്ദം :- ഭാരതഖണ്ഡത്തിൽ വൈദികമത പ്രവർത്തകന്മാരായ ബ്രാഹ്മണാദി സകല ജാതികൾക്കുമുള്ള ഒരു പൊതു പേരായി പുരാണേതിഹാസങ്ങളിൽ ആര്യശബ്ദം പ്രയോഗിച്ചിട്ടുണ്ട്. ഈ വൈദിക കർമ്മങ്ങൾ ചെയ്യുന്നവരെ ‘മ്ലേച്ഛൻ’ എന്ന അർത്ഥത്തിലും (അദ്വൈതകാലത്താകണം) വളരെ അപൂർവ്വമായി ആര്യശബ്ദംകൊണ്ട് സൂചിപ്പിച്ചിരുന്നു. സ്വർഗ്ഗപ്രാപ്തി മാത്രം ലക്ഷ്യമാക്കിയുള്ള കർമ്മങ്ങൾ ചെയ്യുന്നതുകൊണ്ടായിരിക്കണം അങ്ങനെ ഒരു പരാമർശം ഉള്ളത്.
(ഇത്രയും നിഖണ്ഡുവിൽ നിന്നും കിട്ടിയതാണ്.)
ഉച്ച-നീചത്വങ്ങൾ:
* ആദ്യകാലങ്ങളിൽ ഹിന്ദുക്കൾ ഹിന്ദുക്കളല്ലാത്തവരെ മ്ലേച്ഛന്മാരെന്നു കരുതിയിരുന്നു. അവരുടെ സ്വന്തം മഹിമയിൽ അവർ വിശ്വസിക്കുകയും ചെയ്തിരുന്നു.
**എന്നാൽ ഗ്രീക്കുകാർ ഗ്രീക്കുകാരല്ലാത്തവരെയെല്ലാം ‘ബാർബേറിയൻസ് ‘ എന്നു വിളിച്ചിരുന്നു.
***ജർമ്മനിദേശത്തു ജീവിച്ചിരുന്നവരെപ്പറ്റി റോമൻ ജനറലായ ക്വന്റില്യൻ വാറസ് ഇങ്ങനെ പറഞ്ഞു. “ശരിയാണ്, അവരും മനുഷ്യരാണ്. എന്നാൽ മനുഷ്യരുടെതുപോലുള്ള ശബ്ദവും അവയവങ്ങളും അവർക്കുണ്ടെന്നല്ലാതെ മാനുഷികമായതൊന്നും അവരിലില്ല”.
****മോണ്ട്സ്ക്യൂ നീഗ്രോകളെപ്പറ്റി പറഞ്ഞതിങ്ങനെയാണ്. “ദൈവത്തെപ്പോലെ സർവ്വജ്ഞനായ ഒരു സൃഷ്ടാവ് മരണമില്ലാത്ത ഒരാത്മാവിനെ തികച്ചും കറുത്ത ഒരു ശരീരത്തിൽ നിവേശിപ്പിച്ചത് എന്തുകൊണ്ടാണെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. ഇവരും മനുഷ്യജീവികളാണെന്ന് വിശ്വസിക്കുവാൻ സാധ്യമല്ല”.
ലോകത്തെല്ലായിടത്തും ഓരോ തരത്തിലുള്ള ഉച്ചനീചത്വങ്ങൾ ഉണ്ടായിരുന്നു. ചിലർ പറയുന്നപോലെ അത് ഭാരതത്തിലെ ഹിന്ദുക്കളുടെ കണ്ടുപിടിത്തമൊന്നുമല്ലെന്ന് അല്പം ചരിത്രം വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഇന്ത്യയിൽ അത് കുറച്ചുകൂടി തീവ്രമായിരുന്നു എന്നത് നിഷേധിക്കാനാവില്ല.

Wednesday, May 6, 2009
വേദങ്ങളെ ഉപേക്ഷിക്കണോ ?
വേദങ്ങൾ - സത്യവേദങ്ങൾ:
ഇതുവരെ കേട്ടതും കേൾക്കാനിരിക്കുന്നതും (വേദങ്ങൾ) ഉപേക്ഷിക്കാൻ ഭഗവാൻ - ഭവവദ് ഗീതയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ചിലർ നെറ്റി ചുളിക്കും. എങ്കിലും ഇത് പറയാതെ പോകുന്നത് ഉചിതമല്ല. വരികളിൽ ഒളിഞ്ഞു കിടക്കുന്ന അർത്ഥതലങ്ങളെ പൂർണ്ണമായും മനസ്സിലാക്കാതെയും മനസ്സിലാക്കിയാൽതന്നെ പുരോഹിതവർഗ്ഗത്തിന് അത് ദോഷം ചെയ്യുന്നതിനാലും ഇതെല്ലാം നമ്മൾ അറിയാതെ പോയതാണ്.
ശാസ്ത്രത്തെ പൊതുവെ ‘സ്മൃതി’ എന്നും ‘ശ്രുതി”എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ‘സ്മൃതി’ എന്നു പറയുന്നത്, അനുഭവത്തിന്റെ വെളിച്ചത്തിൽ വീണ്ടും ഓർമ്മിക്കുന്നതാണ്. ‘ശ്രുതി’ ഗുരുമുഖത്തുനിന്നും നേരിട്ടു കേൾക്കുന്നതും വേദോപനിഷത്തുകളിലെ പരാമർശങ്ങളായി വരുന്നതുമായ നിത്യസത്യങ്ങളാണ്. അതിന് ഒരു കാലവും മാറ്റം വരാനിടയില്ല. 3000 ബി.സി. യിൽ സംഗതമായിരുന്നത് ഇപ്പോൾ സംഗതമല്ല. എന്നാൽ അത് ആകപ്പാടെ അപ്രസക്തവുമല്ല. അതുകൊണ്ട് ധർമ്മശാസ്ത്രങ്ങളെ പ്രമാണമാക്കുമ്പോൾ അതിന്റെ സാംഗത്യത്തെപ്പറ്റി വിചാരം ചെയ്യേണ്ടിയിരിക്കുന്നു. സ്വന്തം അനുഭവങ്ങൾ അഹങ്കാരജന്യമല്ലെന്നു ബോദ്ധ്യമാകുന്നതിന് ഗുരുവിന്റെ ഉപദേശത്തോടും ശാസ്ത്രത്തിന്റെ ശാസനയോടും അതു പൊരുത്തപ്പെട്ടു പോകുന്നു എന്ന നിശ്ചയം വേണം. ജീവിതത്തിൽ വേണ്ടുന്ന അച്ചടക്കം പാലിക്കാത്തവന് അദ്ധ്യാത്മമായ ഉൽക്കർഷം ഉണ്ടാവുകയില്ല. അച്ചടക്കം ഉണ്ടായിരിക്കുക എന്നു പറഞ്ഞാൽ, ശിക്ഷണം വേണമെന്നർത്ഥം. ശിഷ്യനാണ് ശിക്ഷണം ലഭിക്കുന്നത്. ശിക്ഷണത്തിനായി ഗുരു പറഞ്ഞു കൊടുക്കുന്നത് ശാസ്ത്രമാണ്.
കേട്ടതും - കേൾക്കപ്പെടേണ്ടതും വേദമാണ്. വേദം ത്രിഗുണാത്മകമാണ്. അതിനെ ഉപേക്ഷിച്ചിട്ട് ഗുണാതീതനായിത്തീരണമെന്നാണ് ഭഗവാൻ അർജ്ജുനനെ ഉപദേശിച്ചത്. കർമ്മത്തിനു കാരണമായ ധർമ്മത്തെ പ്രതിപാദിക്കുന്നത് വേദവും, കർമ്മനിവൃത്തിയുണ്ടാക്കുന്ന ബ്രഹ്മത്തെ പ്രതിപാദിക്കുന്നത് വേദാന്തവും ആണ്. കർമ്മപ്രധാനമായ വേദം ആശാപാശങ്ങളെ ഉണ്ടാക്കുന്നതാണ്. ഇതിൽ നിന്നും പിന്തിരിയുന്നതാണ് ‘നിർവ്വേദം’.
ഓരോ പുതിയ മതമുണ്ടാകുമ്പോഴും അതിലെല്ലാം കർമ്മത്തിനായുള്ള അനുശാസനവും ഉണ്ടാകാറുണ്ട്. ഭാരതീയരുടെ വേദം സ്വർഗ്ഗപ്രാപ്തി ലക്ഷ്യമായിക്കരുതിയെങ്കിൽ ഗീതയ്ക്കു ശേഷം ഉണ്ടായിട്ടുള്ള ക്രിസ്തുമതത്തിന്റെ പഴയതും പുതിയതുമായ വേദപുസ്തകങ്ങൾ പറുദീസയെ പുണ്യകർമ്മങ്ങൾകൊണ്ടു നേടാവുന്ന സ്വർഗ്ഗരാജ്യമായി കരുതുന്നു. യഥാർത്ഥത്തിൽ പഴയ നിയമത്തിലെ പറുദീസയല്ല യേശുക്രിസ്തു അദ്ധ്യാത്മജീവിതത്തിന്റെ അന്തിമലക്ഷ്യമായി കരുതിയത്. ദൈവരാജ്യവും പറുദീസയും ഒന്നല്ല. മോക്ഷവും സ്വർഗ്ഗവും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ.
സ്വർഗ്ഗപ്രാപ്തിക്കായി അഥവാ വിഷയഭോഗങ്ങൾക്കായി കർമ്മപരിപാടികൾ നിർദ്ദേശിക്കുന്ന വേദങ്ങൾ വീണ്ടും വീണ്ടുമുണ്ടാകാം. വൈദികകർമ്മങ്ങൾ ആഗ്രഹങ്ങളെ വർദ്ധിപ്പിച്ച് നമ്മളെ അവസാനമില്ലാത്ത കർമ്മബന്ധങ്ങളിൽ കൊണ്ടെത്തിക്കുന്നു. അതുകൊണ്ടാണ് ഇനി കേൾക്കാനിരിക്കുന്ന വേദങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണ് എന്നു (ഭഗവദ് ഗീതയിൽ) പറഞ്ഞിരിക്കുന്നത്. (ഭഗവദ് ഗീതയ്ക്ക് ശേഷം വന്ന വേദങ്ങൾ, ബൈബിളും, ഖുർആനും ആണ്.)
---------------------------------------------------------------------------------
ശ്രുതികൾ : വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ.
സ്മൃതികൾ : ഉപനിഷത്തുക്കൾക്കു ശേഷമുള്ള സകല പ്രാമാണിക ഹൈന്ദവഗ്രന്ഥങ്ങളും സ്മൃതികളാണ്.
സൂത്രഗ്രന്ഥങ്ങൾ, രാമായണം മഹാഭാരതം എന്നീ ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവ.

Saturday, April 18, 2009
മത്സരം.
എവിടെ നോക്കിയാലും മത്സരം. ജീവിതത്തിന്റെ ഓരോ മാത്രയിലും മത്സരം. ഒരു വീട്ടിൽ തന്നെയുള്ള കാര്യങ്ങൾ നോക്കൂ. അമ്മായിയമ്മയും മരുമക്കളും തമ്മിൽ മത്സരം. ഏതെങ്കിലും ജോലി ആരാണ് വേഗം ചെയ്തു തീർക്കുന്നത് എന്നുള്ള മത്സരമല്ല. ആരുടെ അഹങ്കാരമാണ്, അധികാരമാണ് മുന്നിലെത്തുന്നത് എന്നുള്ള മത്സരമാണ്. അതുമൂലം ഒരു പണിയും നടക്കില്ല. ഫലമോ, കുടുംബ കലഹം.
ചെറുപ്പം മുതലേ കുട്ടികളെ ഏറ്റവും മുന്നിലെത്താൻ നമ്മൾ മത്സരിപ്പിക്കുന്നു. ക്ലാസിൽ ഒന്നാമനാവാൻ, ഓട്ടത്തിൽ ഒന്നാമനാവാൻ, ആദ്യം ജോലികിട്ടാൻ (അർഹതപ്പെട്ടതല്ലെങ്കിലും), പേരും പ്രശസ്തിയും ലഭിക്കാൻ. എല്ലാറ്റിന്റെ പിന്നിലും സ്വാർത്ഥം എന്ന വികാരമാണ് നമ്മളെ നയിക്കുന്നത്.
മത്സരം ഏറ്റവും നല്ലതിനെ പ്രകടമാക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നു തന്നെ പറയേണ്ടി വരും. മത്സരം ഏറ്റവും ചീത്തയായിട്ടുള്ളതിനെയാണ് പ്രകടമാക്കുന്നത് . വിദ്വേഷമാണ് മത്സരത്തിൽ നിന്നും ഉണ്ടാകുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ പരാജയപ്പെട്ടാൽ, ജയിച്ചവനോട് വിദ്വേഷം ജനിക്കും. അപ്പോഴാവും ഒരു വക്കീലിന്റെ പ്രവേശനം. ഇതിനെ നമുക്കു ചോദ്യം ചെയ്യണം. അതിനുള്ള വകുപ്പുണ്ട്. പിന്നെ കേസായി, കോടതിയായി, വിചാരണയായി. അതു കൂടാതെ ഈ വിദ്വേഷം സ്വയം പീഠിപ്പിക്കുന്ന അവസ്ഥയിലേയ്ക്കും എത്തിച്ചേരും. സ്കൂൾ യുവജനോത്സവങ്ങളിൽ പരാജയപ്പെട്ടെന്നറിയുമ്പോൾ ചിലങ്ക വലിച്ചെറിയലും ശപിക്കലും പലപ്പോഴും പ്രകടമാകാറുണ്ട്. എന്തിന് കുട്ടികളെ പറയുന്നു, അന്തർദ്ദേശീയ ടെന്നീസ് മത്സരങ്ങളിൽ അമർഷം പ്രകടിപ്പിക്കാൻ റാക്കറ്റ് വലിച്ചെറിയുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു. ഏറ്റവും നികൃഷ്ടമായതിനെ ഉത്ഭവിപ്പിക്കുന്ന കേന്ദ്രങ്ങളാണ് മത്സരവേദികൾ.
ഇന്ന് ഏറ്റവും അധമമായ രീതിയിൽ കാണുന്ന ഒരു മത്സരമാണ് നമ്മുടെ പൊതു തിരഞ്ഞെടുപ്പ്. പൊതുജനസേവന തല്പരരായ നേതാക്കന്മാർ അധികാരം കൈക്കലാക്കാനുള്ള വ്യഗ്രതയിൽ അവിഹിതമായ കൂട്ടുകെട്ടിലൂടെയും നികൃഷ്ടമായ മാർഗ്ഗങ്ങളിലൂടെയും എന്തെല്ലാം കാട്ടിക്കൂട്ടുന്നു.
ഏതെങ്കിലും മാറ്റം കൊണ്ടുവരാനാണെങ്കിൽ അത് മത്സരം കൊണ്ട് സാധിക്കില്ല. മാറ്റങ്ങൾ ഉണ്ടാക്കണമെങ്കിൽ സ്നേഹത്തിനു മാത്രമെ സാധിക്കൂ. മാറ്റം ഉണ്ടാകേണ്ടത് മനുഷ്യന്റെ ഹൃദയത്തിലാണ്. അതായത് സ്വരൂപമോ സ്വഭാവമോ സ്വന്തമായില്ലാത്ത മനസ്സിൽ. മനസ്സെന്നു പറയുന്ന ഒരു പ്രത്യേക വസ്തു എവിടെയും നിലനിൽക്കുന്നില്ല. മനുഷ്യർ തമ്മിൽ തമ്മിൽ പരസ്പരസ്നേഹവും, സാഹോദര്യവും, സഹകരണവും വളർത്തിയെടുക്കുമ്പോൾ അവിടെ അനിർവ്വചനീയമായ ഒരു അറിവ് ഉണ്ടാകും. ആ അറിവ് നമ്മളെ നന്മയിലേയ്ക്ക് നയിക്കട്ടെ.
‘ലോകാ സമസ്താ സുഖിനോ ഭവന്തു’
'ജയ് ഹിന്ദ് '

Tuesday, April 7, 2009
ദാസേട്ടൻ ശരത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ:
മത്സരം ഏറ്റവും നല്ലതിനെ പ്രകടമാക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നു പറയേണ്ടിവരും. മത്സരം വെറുപ്പിന് കാരണമാകും.
ശരത്തിനെ അനുകരിച്ച് യേശുദാസ് സംസാരിച്ചത് ശരിയായില്ല എന്ന് അഖിലേഷിന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നു.
ആ അഭിപ്രായത്തോട് എന്റെ വിയോചിപ്പ് വഴികാട്ടിയിൽ കുറിച്ചിട്ടു.

Wednesday, March 4, 2009
ആരാധന-പ്രാർത്ഥന-ഉപാസന (2)
വിഷയാരാധന:
നമ്മൾ എന്തു കർമ്മം ചെയ്യുന്നതും ആനന്ദത്തിനുവേണ്ടിയാണ്. ഏതേതു കർമ്മങ്ങൾ നിത്യമായ ആനന്ദം തരുന്നു, ഏതേതു കർമ്മങ്ങൾ അനിത്യമായ ആനന്ദം തരുന്നു എന്ന് ഗീതയിലൂടെ ഒരു അവലോകനം നടത്തുകയാണ്.
ധ്യായതേ വിഷയാൻ പുംസഃ സംഗസ്തേഷൂപജായതേ
സംഗാത് സംജായതേ കാമഃ കാമാത് ക്രോധോ f ഭിജായതേ. (ഭ.ഗീ. 2:62)
[വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന് അവയിൽ ആസക്തി ഉണ്ടാകുന്നു, ആസക്തി നിമിത്തം കാമം ഉണ്ടാകുന്നു, കാമത്തിൽ നിന്ന് ക്രോധം ഉണ്ടാകുന്നു.]
ദൈവത്തേയോ ആത്മാവിനെയോ അല്ലെ ധ്യാനിക്കുക. വിഷയത്തെ ആരാധിക്കുന്നത് എങ്ങിയാണ്. ഈ വിഷയാരാധനയിൽ എന്തെങ്കിലും ശരിയുണ്ടോ എന്ന് ഒന്ന് അന്വേഷിക്കാം.
ഭോഗവിഷയത്തിൽ ആസക്തിയുള്ളവന്റെ മനസ്സ് അതിനെ പ്രാപിക്കാനുള്ള സങ്കല്പത്തിൽ മുഴുകിക്കഴിഞ്ഞാൽ വിഷയവൃത്തിയിൽതന്നെ പൂർണ്ണമായി നിറഞ്ഞു നിൽക്കുകയും, അതിൽ നിന്നും ശ്രദ്ധ വേറൊന്നിലേയ്ക്കും വ്യതിചലിക്കാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ അതിന്റെ പൂർത്തീകരണത്തിനുള്ള ധ്യാനമെന്നു പറയാം. ഒരു ഭക്തൻ ഈശ്വരനെ സ്നേഹിക്കുകയും സദാസമയവും ഈശ്വരധ്യാനത്തിൽ തന്നെ മുഴുകിയിരിക്കുകയും ചെയ്യുന്നത് എങ്ങിനെയാണോ, അതുപോലെതന്നെയാണ് പിശുക്കനായ ഒരാൾ തന്റെ ധനത്തെ ആത്മതുല്യം സ്നേഹിക്കുകയും അവന് ഒരു നിമിഷം പോലും അതിൽനിന്നും മനസ്സിനെ അകറ്റി നിർത്താൻ കഴിയാതിരിക്കുകയും ചെയ്യുന്നത്. പക്ഷെ ഈശ്വരനിൽ പരായണനായിരിക്കുന്നതിനു പകരം ഭോഗവിഷയങ്ങളിൽ പരായണനായിരിക്കുന്നു. ഇത്തരം സ്വാർത്ഥമായ വിഷയങ്ങളിൽ നിന്നു ലഭിക്കുന്ന ആനന്ദം നാശമുള്ളതാണെന്ന് അറിയുക.
{പൂജ, ആരാധന, ദേവന്മാർ - എന്നൊക്കെ പറഞ്ഞ് ജനങ്ങളെ അന്ധവിശ്വാസികളാക്കിതീർക്കാൻ വിദഗ്ദ്ധമായി വ്യാഖ്യാനിച്ചിട്ടുള്ള ചില വാക്കുകൾ പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് താഴെയുള്ള ശ്ലോകങ്ങൾ എഴുതിയത്. ബോറടിക്കുന്നവർ അത് വായിക്കാതെ വിടുക.}
യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർച്ചിതുമിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം. (ഭ.ഗീ.7:21)
[ഏതേത് ഭക്തൻ ഏതേത് രൂപത്തെ പൂജിക്കാൻ ആഗ്രഹിക്കുന്നുവോ, അതതു ഭക്തന് ആ ശ്രദ്ധയെത്തന്നെ ഞാൻ ഉറപ്പുള്ളതാക്കി ചെയ്യുന്നു.]
സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാൻ മയൈവ വിഹിതാൻ ഹിതാൻ. (ഭ.ഗീ.7:22)
[അവൻ ആ ശ്രദ്ധയോടുകൂടിയവനായിട്ട് അതിന്റെ ആരാധനത്തെ ചെയ്യാനാഗ്രഹിക്കുന്നു. അതിൽനിന്ന് എന്നാൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ആ കാമങ്ങളെത്തന്നെ ലഭിക്കുകയും ചെയ്യുന്നു.]
അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം
ദേവാൻ ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി. (ഭ.ഗീ.7:23)
[അല്പബുദ്ധികളായ അവരുടെ ആ ഫലമാകട്ടെ നാശമുള്ളതായി ഭവിക്കുന്നു. ദേവാരാധകന്മാർ ദേവന്മാരെ പ്രാപിക്കുന്നു. എന്റെ ഭക്തന്മാർ എന്നെ പ്രാപിക്കുന്നു.]
(7:21)ൽ ‘യാം യാം തനും ശ്രദ്ധയാ അർച്ചിതും’ (ഏതേതു രൂപത്തെ ശ്രദ്ധയോടുകൂടി പൂജിക്കുന്നതിന്) എന്നു പറഞ്ഞിരിക്കുന്നതിന് ദേവതോപാസന എന്ന അർത്ഥം എടുത്താൽ ഭാരതീയ സാധനാ സമ്പ്രദായങ്ങളോട് നല്ല യോജിപ്പുണ്ടായിരിക്കും. ‘നടരാജഗുരു’ അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിൽ ഭാരതീയർക്ക് മാത്രം ചേരുന്ന ഇടുങ്ങിയ അർത്ഥം എടുക്കുന്നതിനു പകരം മനുഷ്യ വർഗ്ഗത്തിനാകെ യോജിക്കുന്ന കൂടുതൽ വ്യാപ്തിയുള്ള അർത്ഥം എടുക്കുന്നു. ഒരാൾ ദേവതോപാസന നടത്തുന്നതിൽ തല്പരനായിരിക്കുന്നതുപോലെയാണ് വേറൊരാൾ സാഹിത്യോപാസകനായിരിക്കുന്നത്. അതുപോലെ വേറൊരുവൻ ശാസ്ത്രഗവേഷണത്തിൽ പൂർണ്ണ ശ്രദ്ധയുമർപ്പിച്ച് അതിൽ നിരതനായിരിക്കുന്നു. വിപുലമായ അർത്ഥത്തിൽ അതിനെയെല്ലാം ഉപാസനകളായി കണക്കാക്കാം.
(7:22) ൽ ‘തസ്യാഃ ആരാധനം’ എന്നതിന് - ആ ദേവതയുടെ ആരാധനമെന്നും ചില വ്യാഖ്യാനങ്ങൾ കാണാം. മുകളിൽ പറഞ്ഞ പൂജയ്ക്ക് ഒരു മൂർത്തി വേണ്ടെന്നിരിക്കെ, ഇത് മൂർത്തീ പൂജയിലേയ്ക്കുള്ള ശ്രദ്ധതിരിക്കലാവാം. ലോകത്തു സംഭവിക്കുന്നതേതും നിയമയുക്തമായിട്ടേ വരികയുള്ളൂ. അതിലൊരു നിയമമാണ്, ആവർത്തിച്ചു ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അതിൽ കാണിക്കുന്ന താല്പര്യവും ഒരാളെ ആ വിഷയത്തിൽ കൂടുതൽ കൂടുതൽ ഉറപ്പിക്കും എന്നുള്ളത്.
(7:23) ‘ദേവയജഃ’ (ദേവാരാധന്മാർ) - ജനങ്ങളിൽ ദൈവവിശ്വാസം തീരെ കുറഞ്ഞുപോയ ഇക്കാലത്ത്, സ്ഥിരമായി ഇഷ്ടദേവതയ്ക്ക് പൂജചെയ്യുന്നവർ വളരെ വിരളമാണ്. ദേവന്മാരെ ഭജിക്കുന്നവരെന്നും എന്നെ ഭജിക്കുന്നവരെന്നും പറയുമ്പോൾ, പ്രാർത്ഥിക്കാതെയും ദൈവത്തെ താത്ത്വികമായി തീരെ അറിയാതെയും കഴിയുന്ന അധികം പേരുടെയും കാര്യത്തിൽ ഗീതയുടെ കാഴ്ചപ്പാട് എന്താണെന്നു നോക്കാം.
ആനന്ദത്തെ ഭജിക്കാത്തവരായിട്ട് ആരുമില്ല. എവിടെ ഒരാൾ അല്പമാത്രമായെങ്കിലും സുഖം കാണുന്നുവോ അവിടെ അത്രയ്ക്ക് ആത്മാവിനെ ഭജിച്ചിരിക്കുന്നു. ആത്മസുഖം ഒരുപക്ഷെ കണ്ടെത്തിയത് അനാത്മാവിൽ ആയിരിക്കാം. എന്നാലും ദുഃഖത്തെ ഒരിക്കലും ആരും ഭജിക്കാത്തതുകൊണ്ട് എല്ലാവരും ആനന്ദത്തെയും, അതിനാൽ ആത്മാവിനെയും ഭജിക്കുന്നവരാണെന്നു പറയാം.
ഇവിടെ ദേവശബ്ദം കൊണ്ട് ഇന്ദ്രിയപ്രീതി ഉണ്ടാക്കുന്ന വിഷയം എന്നു മനസ്സിലാക്കണം. ചിത്രകാരന്മാർ, സംഗീതജ്ഞർ, നർത്തകർ ഇങ്ങനെ അനേകം പേർ ഇന്ദ്രിയ പ്രീതിക്കായി മുഴുവൻ സമയവും കൊടുക്കുന്നുണ്ട്. ഇവരെയും ദേവയജന്മാർ എന്നു പറയാം. എങ്ങനെയും ധനമുണ്ടാക്കണമെന്നു കരുതുന്നവർ പണത്തെ ഒരു വിഗ്രഹത്തെപോലെ കരുതി ആരാധിക്കുന്നു. കലാസൃഷ്ടി ചെയ്യണമെന്നു വിചാരിക്കുന്നവർ അതിൽ നിപുണന്മാരായിത്തീരുന്നു. ഭാര്യാപുത്രാദികൾ ഉണ്ടാകുന്നത് വലിയ നേട്ടമെന്നു കരുതുന്നവർക്കും അതൊക്കെ ലഭിക്കുന്നു. അതുകൊണ്ട് ‘ദേവയജഃ ദേവാൻ യാന്തി’ (ദേവാരാധകന്മാർ ദേവന്മാരെ പ്രാപിക്കുന്നു) എന്നു പറയുമ്പോൾ ലോകത്തിലെ 99% ആളുകളും ഇതിൽ ഉൾപ്പെടുന്നു.
ബാക്കിയുള്ള ഒരു ശതമാനം ജനങ്ങൾ ആത്മീയമായ ചിന്തകളുമായി കഴിഞ്ഞുകൂടുന്നവരാണ്. അതിൽ തന്നെ വളരെ കുറച്ചു പേർ ആത്മജ്ഞാനത്തിനുവേണ്ടി ശ്രമിക്കുന്നു. അതിലുള്ളവരിൽ തന്നെ ചെറിയൊരു ശതമാനത്തിനു മാത്രമെ ആത്മജ്ഞാനം ലഭിക്കുന്നുള്ളൂ. ബ്രഹ്മത്തിൽനിന്നും തുടങ്ങുന്ന നമ്മൾ ബ്രഹ്മത്തിൽ തന്നെ ചേരുന്നു എന്ന വസ്തുത നമ്മൾ അറിയുന്നില്ല. സമുദ്രത്തിൽ നിന്നും ജീവനം നേടുന്ന നദി അവസാനം സമുദ്രത്തിൽ തന്നെ ചെന്നു ചേരുന്നതുപോലെ. ഈ അവസ്ഥാന്തരം നദിയറിയുന്നില്ല എന്നാണ് ഛാന്ദോഗ്യത്തിൽ പറയുന്നത്. അത് അറിയുന്നവനാണ് ബ്രഹ്മജ്ഞാനി. ആ അനുഭവമാണ് ബ്രഹ്മാനന്ദം. അത് നിത്യമാണ്.

Subscribe to:
Posts (Atom)